Home തുടർകഥകൾ എന്റെ അമ്മ ഞാൻ എന്ത് പറഞ്ഞാലും സമ്മതിക്കും ഇതും സമ്മതിക്കും നീ എന്റെ ജീവനല്ലെടി… Part...

എന്റെ അമ്മ ഞാൻ എന്ത് പറഞ്ഞാലും സമ്മതിക്കും ഇതും സമ്മതിക്കും നീ എന്റെ ജീവനല്ലെടി… Part – 2

0

Part – 1 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : Sini Sajeev

കണ്ണുനീർപ്പൂക്കൾ… പാർട്ട്‌ -2

ഡാ അവൾ  നിന്നെപ്പോലെ എജുക്കേറ്റഡ് അല്ല ഡിഗ്രി പോലും കംപ്ലീറ്റ് ചെയ്തിട്ടില്ല. പെർമനന്റ് ജോബ് പോലുമില്ല അവളുടെ അച്ഛനും സുഖമില്ല നിന്റെ അമ്മ ഒരിക്കലും സമ്മതിക്കില്ല നീ ഇത് വിട്ടേക് നിനക്ക് നല്ല പെൺകുട്ടിയെ നിന്റെ അമ്മ കണ്ടുപിടിച്ചു തരും..

മം.. അവൻ പിന്നെ ഒന്നും  മിണ്ടിയില്ല

കുറച്ചു കഴിഞ്ഞു
ചേച്ചി ഫോൺ ഒന്ന് തരാമോ എന്റെ ഫോണിൽ നിന്നും കാൾ പോകുന്നില്ല…

ദാ അവിടെ ടേബിൾ വച്ചിട്ടുണ്ട്..

അവൻ ഫോൺ എടുത്ത് പാർവതിയുടെ നമ്പർ സെർച്ച്‌ ചെയ്തു.. കോൺടാക്ട് നിന്നും അവനു നമ്പർ കിട്ടി…

ഹലോ… പാറു…..

ആരാ..?

ഞാൻ മനുവാണ്.. എനിക്ക് അത്യാവശ്യം ആയി നിന്നെ ഒന്ന് കാണണം.. നാളെ പറ്റുമോ..

അത്.. കാണാം നാളെ കമ്പ്യൂട്ടർ സെന്റർ വന്ന മതി..

അതുപോര.. നാളെ ഇവിടുത്തെ കൈലാസനാഥ ടെംപിൾ വാ…

മം ശെരി..

അവൻ ഫോൺ കട്ട്‌ ചെയ്തു

ക്യാഷ്നാണു വിളിച്ചത് നാളെ എവിടുന്നു ഒപ്പിക്കും ക്യാഷ്.. അവൾ ഓർത്തു

രാവിലെ അവൾ ഒരു ദാവണി ആണ് ഉടുത്തതത് അതിൽ അവൾ സുന്ദരി ആയിരുന്നു

അമ്പലത്തിൽ ചെല്ലുമ്പോൾ മനു തൊഴുത്തിട് നില്കുവരുന്നു..

ഞാൻ തെഴുതിട് വരാം… അവൾ അമ്പലത്തിലേക് പോയി

തിരിച്ചു വന്നപ്പോള് അവൻ ആ നിൽപ് തന്നെ ആയിരുന്നു..

ദാ ക്യാഷ്… അവൾ അവനു നേരെ നീട്ടി

ഞാൻ നിന്നോട് ക്യാഷ് ചോദിച്ചോ…

ഇല്ലാ.  ..

പിന്നെ എന്തിനാ വിളിച്ചത്…

നീ കയറു വണ്ടിയിൽ…

എന്തിനു…

കയറാൻ പറഞ്ഞാൽ കയറണം..
അവനു പെട്ടെന്ന് ദേഷ്യം വന്നു..

അവൾ നടുങ്ങി പോയി

അവൾ കയറാതെ ചുറ്റും നോക്കി
ഞാൻ വരില്ല ഞാൻ പോകുവാ…

നിന്നോട് കയറാനാ പറഞ്ഞത്.. അവൻ ദേഷ്യത്തോടെ അവളുടെ കൈൽ പിടിച്ചു വണ്ടിയിലേക് കയറ്റി ഡോർ അടച്ചു എന്നിട് ഡ്രൈവിംഗ് സീറ്റിലേക് കയറി വണ്ടി സ്റ്റാർട്ട്‌ ചെയ്തു..

അവൾ അവനെ നോക്കി

അവൻ ചിരിച്ചുകൊണ്ട് കണ്ണടച്ചു കാണിച്ചു..

അവർ നേരെ പോയത് സിറ്റി ഹോസ്പിറ്റലിലേക്ക് ആണ്

ഇവിടെ….

താൻ ഹോസ്പിറ്റലിൽ ആക്കിയവർക്ക് തന്നെ കാണണം എന്ന് പറഞ്ഞു അവർ ഇന്നലെ എന്നെ വിളിച്ചിരുന്നു
ഞാൻ പിടിച്ചു വലിച്ചു കൊണ്ട് വന്നപ്പോ പേടിച്ചു പോയോ

ചെറുതായി…

അവൻ അവളുടെ കൈ പിടിച്ചു
അവൾ കൈ പിൻവലിക്കാൻ നോക്കി അവൻ വിട്ടില്ല.. അവൻ കൈൽ അമർത്തി.

സോറി ഡോ..  ..

അവൻ കൈ വിട്ടു

വാ ഇറങ്ങു…

മം…

അവർ റൂമിൽ ചെല്ലുമ്പോൾ ഡിസ്ചാർജ് ആയി പോകാൻ നില്കുവായിരുന്നു അവർ

നിങ്ങളെ നോക്കി നില്കുവരുന്നു ഞങ്ങൾ…
ഈ മോളാണോ ഞങ്ങളെ ഹോസ്പിറ്റലിൽ ആക്കിയത്.

അതെ…

താങ്ക്സ് അലോട്ട് മോളെ…

ഇപ്പോ ഓക്കേ ആയോ… അതുവരെ മിണ്ടാതിരുന്ന അവൾ ചോദിച്ചു

കുഴപ്പം ഒന്നുമില്ല എല്ലാവരും നോർമൽ ആണ്….

ആ കുട്ടി.  .

മോൻ അന്ന് തന്നെ ഡിസ്ചാർജ് ആയി വീട്ടിലാണ്…
നിങ്ങളുടെ കൈൽ നിന്നും എത്ര രൂപ അന്ന് ഇവിടെ അടച്ചു..

അത് സാരമില്ല ആ ക്യാഷ് ഒന്നും തരേണ്ട…. മനു പറഞ്ഞു

അങ്ങനെ അല്ല മനു നമ്മൾ റിലേഷൻ ഒന്നും അല്ലല്ലോ താൻ പറ എത്ര ആണ്. ……

ഒത്തിരി ഒന്നും ആയില്ല അതാ വേണ്ടാന്ന് പറഞ്ഞത് പ്ലീസ് നിര്ബന്ധിക്കല്ലു…..

Ok…

നിങ്ങൾക് എന്ത് ആവശ്യം ഉണ്ടേലും എന്നെ വിളികാം ഞാൻ ekm ഒരു കമ്പ്യൂട്ടർ സെന്റർ നടത്തുവാന് ദാ ഇതാണ് എന്റെ പേർസണൽ നമ്പർ…. ന്റെ പേര് അജയ് എന്നാണ്….. അയാൾ നമ്പർ പറഞ്ഞു കൊടുത്തു

ശരി i will call you..

ഞങ്ങൾ പൊയ്ക്കോട്ടേ…

ഞാനും ഇറങ്ങുവാണ്..

ഓക്കേ..

അവർ ഹോസ്പിറ്റലിൽ നിന്നും ഇറങ്ങി….

പാറു…… അവൻ വിളിച്ചു… അവൾ അവനെ നോക്കി..

എനിക്ക് നിന്നോട് സീരിയസ് ആയി ഒരു കാര്യം പറയാനുണ്ട് നീ കാറിൽ കയറു….

ന്താ മനുവേട്ടാ..

അതൊക്കെ പറയാം…

മം

അവൾ കാറിലേക് കയറി

അവൻ വണ്ടിയെടുത്തു …

ഡീ…. അവൾ അവനെ നോക്കി അവൻ വണ്ടി നിർത്തി

അവളുടെ കൈ പിടിച്ചു നെഞ്ചോടു ചേർത്ത് അവൾ കൈ പിൻവലിക്കാൻ നോക്കി…

ന്താ ഈ കാണിക്കുനെ വിട് മനുവേട്ടാ…

അവൻ കൈൽ മുറുക്കിപിടിച്ചു

പാറു… i love you

അവൾ ഞെട്ടലിൽ അവന്റെ മുഖത്തേക്ക് നോക്കി…

അവളുടെ കൈ വിറയ്ക്കുന്നത് അവൻ അറിഞ്ഞു..

ന്താ ഈ പറയുന്നേ….

ന്താ തനിക്കു ഇംഗ്ലീഷിൽ പറഞ്ഞിട്ട് മനസിലായില്ലേ.. ന്നാ മലയാളത്തിൽ പറയാം
“”എനിക്ക് തന്നെ ഇഷ്ടം ആണ് “””❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
തനിക്കു എന്നെ ഇഷ്ടമാണോ എന്ന് ഞാൻ ചോദിക്കില്ല എനിക്കറിയാം തന്റെ മനസ്സിൽ എന്നോട് ഇഷ്ടം ഉണ്ടെന്നു……

എനിക്ക് അങ്ങനെ ഒന്നുമില്ല….

ഒന്നുമില്ലാഞ്ഞിട്ടാണോ ഞാൻ വിളിച്ചപ്പോള് ഓടിവന്നത്…

അത് ഞാൻ ക്യാഷ് നാണെന്നു കരുതി…

അല്ലാതെ ഇഷ്ടം ആയിട്ടല്ല അല്ലെ

അത്….
ഞാനും മനുവേട്ടനും ഒരിക്കലും ചേരില്ല മനുവേട്ടൻ ക്വാളിഫൈഡ് ആണ് ഞാനോ… വെറും കമ്പ്യൂട്ടർ ഡിപ്ലോമ.. എനിക്ക് അതിശയം മനുവേട്ടന് എന്നെ എങ്ങിനെ ഇഷ്ടപ്പെട്ടു എന്നാണ്…….

ഞാൻ നിന്നോട് ചോദിച്ചത് ഇഷ്ടമാണോ എന്നാണ് അല്ലാതെ എന്റെ ക്വാളിഫിക്കേഷൻ അല്ല… ok…..

അവളുടെ കണ്ണുകൾ നിറഞ്ഞു അവൻ അവളെ ചേർത്തു പിടിച്ചു…….

അവരുടെ പ്രണയം പൂത്തുലഞ്ഞു…

മനുവേട്ടന്റെ വീട്ടുകാർ നമ്മുടെ ബന്ധം സമ്മതിക്കില്ല മനുവേട്ടൻ എന്നെ ഇട്ടേച്ചു പോകുമോ

എടി പൊട്ടി പെണ്ണെ എനിക്ക് നീ ഇല്ലാതെ ജീവിക്കാൻ പറ്റില്ല എന്റെ അമ്മ ഞാൻ എന്ത് പറഞ്ഞാലും സമ്മതിക്കും ഇതും സമ്മതിക്കും
നീ എന്റെ ജീവനല്ലെടി

അവൻ അവളെ ചേർത്ത് പിടിച്ചു നെറുകയിൽ ചുംബിച്ചു

കുറച്ചു മാസങ്ങൾ കടന്നുപോയി

ഇന്ന് മനുവേട്ടന്റെ അച്ഛനും അമ്മയും പെണ്ണ് ചോദിക്കാൻ വീട്ടിൽ വരുമെന്നാ ഇന്നലെ വിളിച്ചപ്പോൾ പറഞ്ഞത്.. ഇനി മനുവേട്ടന്റെ ഭാര്യ  ആയി മനുവേട്ടന്റെ വീട്ടിൽ കഴിയാം ആ നെഞ്ചോടു ചേർന്ന് ഒരുമിച്ചു സ്വപ്‌നങ്ങൾ കാണാം ഓർത്തപ്പോൾ അവളുടെ മുഖം നാണം കൊണ്ട് ചുവന്നു

പെട്ടെന്ന് ഒരു കാർ വന്നു നിന്ന സൗണ്ട് കേട്ടു അവൾ പുറത്തേക്കു നോക്കി മനുവിന്റെ അച്ഛനും അമ്മയും വന്നിരിക്കുന്നു
അവൾ ഓടി അകത്തേക്കു പോയി

അമ്മേ മനുവേട്ടന്റെ അമ്മയും അച്ഛനും വന്നിട്ടുണ്ട്..

നീ ഈ ചായ ഒകെ എടുത്തു വയ്ക്കു ഞങ്ങൾ അങ്ങോട്ട് ചെല്ലട്ടെ വാ അമ്മേ… പൂർണിമ അമ്മയുമായി പുറത്തേക്കു ചെന്നു

വാ കയറി ഇരിക്ക് ഞങ്ങൾ നോക്കി ഇരിക്കുവാരുന്നു…

ഞങ്ങൾ വരുന്നേന്നു മനു വിളിച്ചു പറഞ്ഞിരുന്നോ…

പാറു ആണ് പറഞ്ഞത്…. പൂർണിമ പറഞ്ഞു

ഞങ്ങള്ക്ക് ആദ്യം കാണേണ്ടത് പാർവതിയുടെ അച്ഛനെ ആണ്

അച്ഛൻ സുഖമില്ലാതെ കിടപ്പാണ്…

എന്നാ അങ്ങോട്ട് പോകാം..
നിങ്ങൾ കുടി വരൂ…. നിങ്ങൾ മൂന്ന് പേരോടും ഒന്നിച്ചാണ് സംസാരിക്കാൻ ഉള്ളത് പാർവതി യെ വിളിക്കണ്ട… മനുവിന്റെ അമ്മ പറഞ്ഞു

വരൂ….

അവർ പാർവതി യുടെ അച്ഛൻ കിടക്കുന്ന റൂമിലേക്ക്‌ പോയി…

അവരെ കണ്ടതും അച്ഛൻ പതിയെ എഴുനേൽക്കാൻ നോക്കി

എഴുന്നേൽക്കണ്ട കിടന്നോളു.. ഞങ്ങൾ ഒരു കാര്യം പറയാനായി ആണ് വന്നത് പറഞ്ഞിട്ട് പോയ്കോളാം… മനുവിന്റെ അമ്മ സ്വരം കടുപ്പിച്ചു പറഞ്ഞു

എന്താ നിങ്ങൾക്ക് പറയാനുള്ളത്…

ഒരുപാട് പറയാൻ ഒന്നുമില്ല കുറച്ചു കാര്യങ്ങൾ മാത്രം അത് പറഞ്ഞിട്ട് ഞങ്ങൾ പോയ്കോളാം ഇവിടെ നില്കാൻ ഞങ്ങള്ക്ക് വലിയ താല്പര്യം ഒന്നുമില്ല… പറയാനുള്ളത് പറയാo..  ഈ വീട് ലോൺ ആണ് അല്ലെ.. ഈ കുട്ടിയെ കെട്ടിച്ച ബാധ്യത ഇപ്പോളും ഉണ്ട്.  നിങ്ങളുടെ മകൾ കൊണ്ട് വരുന്ന തുച്ഛമായ ക്യാഷ് കൊണ്ടാണ് നിങ്ങൾ ഇപ്പോൾ  ജീവിക്കുന്നത്. എന്റെ മകനെ നിങ്ങളുടെ മകൾ വശീകരിച്ചു വച്ചേക്കുവാണ് അവനു അവൾ ഇല്ലാതെ ജീവിക്കാൻ പറ്റില്ല എന്നാണ് പറയുന്നത്. അവളോട് പറയണം എന്റെ മകനെ എനിക്ക് വിട്ടുതരാൻ. അവൻ കോളേജ് ലക്ചാർ ആണ് അല്ലാതെ നിങ്ങളുടെ മകളെ പോലെ നോൺ ക്വാളിഫൈഡ് അല്ല ഒരിക്കലും എന്റെ മകന് ചേരുന്ന പെണ്ണല്ല നിങ്ങളുടെ മകൾ അത് നിങ്ങൾക്കും മനസിലാകും. കാശുളള വീട്ടിലെ പയ്യന്മാരെ വലയിൽ വിഴുതാൻ ആണോ നിങ്ങൾ മക്കളെ പഠിപ്പിച്ചത്…

നിങ്ങൾ സൂക്ഷിച്ചു സംസാരിക്കണം.. പാർവതിയുടെ അച്ഛൻ നെഞ്ച് തടവി..

തുടരും……

അഭിപ്രായം പറയണേ എല്ലാവരും

സിനി സജീവ് 🌹🌹

LEAVE A REPLY

Please enter your comment!
Please enter your name here