Home തുടർകഥകൾ അഭിയേട്ട പ്ലീസ് നമുക്ക് നാളെ സംസാരിക്കാം എനിക്ക് നന്നായി ഒന്നുറങ്ങണം… Part -4(അവസാനഭാഗം )

അഭിയേട്ട പ്ലീസ് നമുക്ക് നാളെ സംസാരിക്കാം എനിക്ക് നന്നായി ഒന്നുറങ്ങണം… Part -4(അവസാനഭാഗം )

0

Part – 3 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : Sini Sajeev

ഹൃദയജാലകം  പാർട്ട്‌ -4 (അവസാനഭാഗം )

വേദി…

അഭി അവളെ വിളിച്ചു

അവൾ ഒന്നും മിണ്ടാതെ തറയിലേക് കിടന്നു

താൻ പ്രതിശിച്ച പോലെ തന്നെയാണ് നടക്കുന്നത് വേദി തന്നെ വിട്ടു പോകും വേദികയെ എനിക്ക് നഷ്ടപ്പെടും ഇത്രയും നഷ്ടം സഹിക്കാൻ എന്ത് തെറ്റാണു ഞാൻ ചെയ്തത് അറിഞ്ഞു കൊണ്ട് ആരോടും ഇതുവരെ ഒരു തെറ്റും ചെയ്തിട്ടില്ല വേദികയ്ക്ക് എന്നെ മനസിലാക്കാൻ കഴിയില്ലേ… അവൾ അമ്മയോട് പറയുമോ പറഞ്ഞാൽ അമ്മയ്ക്ക് അത് താങ്ങാൻ കഴിയില്ല അവന്റെ മനസിലുടെ പല ചോദ്യങ്ങൾ കടന്നു പോയി

അവൻ തറയിലേക് ഇരുന്നു അവളെ ഒന്നൂടി വിളിച്ചു

വേദി താൻ ഒന്നും പറഞ്ഞില്ല

അഭിയേട്ട പ്ലീസ് നമുക്ക് നാളെ സംസാരിക്കാം എനിക്ക് നന്നായി ഒന്നുറങ്ങണം ഇന്നലെ കുടി ഉറങ്ങിയില്ല… അഭിയേട്ടൻ പോയി കിടക്കു

അവൻ എഴുനേറ്റു കട്ടിലിൽ കിടന്നു അവനു ഉറക്കം വന്നില്ല രാവിലെ എപ്പോഴാ അവൻ ഉറങ്ങി

അഭിയേട്ട എണീറ്റെ എന്തുഒറക്കം ആണിത്…

അവൻ കണ്ണ് തുറന്നു നോക്കി മുന്നിൽ മുടിയിൽ തോർത്ത്‌ ചുറ്റി സാരീ ഉടുത്തു സീമന്താരേഖയിൽ സിന്ദൂരം ചാർത്തി അതിവ സുന്ദരിയായി നിൽക്കുന്ന വേദികയെ ആണ് അവൻ കണ്ടത്

മതി ഉറങ്ങിത് എഴുനേറ്റ് ചായ കുടിക്ക്

വേദി… അവൻ ചാടിയെഴുനേറ് അവളെ നോക്കി

അഭിയേട്ട…. ഇന്നലെ എന്നോട് പറഞ്ഞില്ലേ still i love you w,, എന്ന് അതിനു മറുപടി ഞാൻ പറയട്ടെ…

മം…

അവൾ ബെഡിലേക്കിരുന്നു അവനെ നെഞ്ചിലേക്ക് തലചായ്ച്ചു

I love you somuch

വേദി……..

അവൾ പെട്ടെന്ന് എഴുനേറ്റു പെട്ടന്ന് കുളിച്ചു ഫ്രഷായി വാ നമുക്കൊരിടം വരെ പോകണം

എവിടെ…

അതൊക്കെയുണ്ട് ന്റെ കെട്ടിയോൻ ആദ്യം ഈ ഭാര്യ പറയുന്നതൊന്നു കേൾക്

മം ശെരി …
.അവൾ താഴേക്കു പോയി

ന്താ ഈ പെണ്ണിന്റെ മനസ്സിൽ ഒന്നും മനസിലാവുന്നില്ല

വേദി തന്നെ ഇട്ടേച്ചു പോവില്ല അതിപ്പോൾ ഉറപ്പായി

അവൻ പെട്ടെന്ന് റെഡിയായി താഴേക്കു ചെന്നു

നിങ്ങൾ 2 ഡേ കഴിഞ്ഞു അല്ലെ വരൂ

അമ്മയുടെ ചോദ്യം കേട്ടു അവൻ അവളെ നോക്കി അവൾ അവനെ കണ്ണടച്ച് കാണിച്ചു

വീട്ടിൽ ചെന്നിട് വിളിക്കം അമ്മേ

ഏട്ടത്തി ഇറങ്ങട്ടെ…

ശെരി പോയിട്ട് വാ

അപ്പോൾ ആണ് അവനു മനസിലായത് വേദികയുടെ വീട്ടിലേക് പോകാനാണ് അവൾ വരാൻ പറഞ്ഞത്… ഇവളെന്താ ഇങ്ങനെ ഞാൻ പറഞ്ഞതിന്റെ സീരിയസ്നെസ് ഇവൾക്ക് മനസിലായില്ലേ… അവൻ ആലോചിച്ചു കൊണ്ട് കാർ സ്റ്റാർട്ട്‌ ചെയ്തു

അഭിയേട്ട… മുജീബ് ഇക്കാടെ വീട്ടിലേക് പോകാം

അവിടെ എന്താ

ഞാൻ പറഞ്ഞത് നിനക്ക് വിശ്വാസം വന്നില്ലേ

അതുകൊണ്ടാല്ല ഇക്കാടെ കൂടെ ഞാൻ ഒരു കാര്യം പറഞ്ഞിരുന്നു നടന്നോ എന്നറിയണം അതിനാണ്

എന്താ..

അതൊക്കെ അവിടെ ചെല്ലുമ്പോൾ അറിയാം

മുജീബിന്റെ വീട്ടിൽ ചെന്നപ്പോൾ നീതിന്റെ ബൈക്ക് ഇരിക്കുനത് അഭി കണ്ടു

അത് നീതിന്റെ വണ്ടി ആണല്ലോ

അതെ ഞാൻ പറഞ്ഞിട്ടാണ് അയാളെ വിളിച്ചു വരുത്തിയത്

ജീനയും ഉണ്ട്

നീ എന്താ ഉദ്ദേശിക്കുന്നത് അവളെ എന്നെ ഏല്പിച്ചു നിനക്ക് എന്നെ ഉപേക്ഷിച്ചു പോകാനാണോ

അഭിയേട്ടൻ ഇറങ്ങു

അവർ കാറിൽ നിന്നിറങ്ങി അവിടേക്കു ചെന്നു

വേദികയെ അഭിയുടെ കൂടെ കണ്ട നീതിനും ജീനയും അമ്പരന്നു

ഹായ് എന്റെ പേര് വേദിക അഭിയുടെ വൈഫ്‌ ആണ് നിങ്ങൾ എന്നെ എന്തോ കാണിക്കുമെന്നു പറഞ്ഞില്ലേ അഭിയേട്ടനോട്‌

അത് എനിക്ക് കാണാനാ നിങ്ങളോട് വരാൻ പറഞ്ഞത്

ജീനയും നീതിനും പതിയെ എഴുനേറ്റു

ജീന ഒരു കാര്യം ചെയ്യാം നിന്നെ അഭിയേട്ടൻ ഭാര്യ ആയി സ്വീകരിച്ചു വീട്ടിൽ കൊണ്ട് പോകും നിനക്ക് സമ്മതം ആണോ

അത് പിന്നെ…

നിങ്ങൾക്ക് ക്യാഷ് അല്ലെ വേണ്ടത് അത് ഞാൻ തരാം

അവൾ അവര്ക് അടുത്തേക്ക് ചെന്നു ജീനയുടെ കവിളിൽ ആഞ്ഞടിച്ചു അവൾ തറയിലേക്ക് ഇരുന്നു

ഇക്കാ.. അവൾ മുജീബിനെ വിളിച്ചു മുജീബ് നീതിനീ നന്നായി ഒന്ന് കുടഞ്ഞു ഫോട്ടോ യും വീഡിയോ യും വാങ്ങി എടുത്തു

വേറെ കോപ്പി ഉണ്ടോടാ

മുജീബ്…. ഇല്ല ഇല്ല എന്നെ വിട്ടേക്

വിടാം പോലീസ് സ്റ്റേഷനിൽ

ഇക്ക അതൊന്നും വേണ്ട അവരെ വിട്ടേക്

മോളെ അവർ ഇനി ഇങ്ങനെ ചെയ്താലോ

ഇല്ല ഇനി ഇവർ ചെയ്യില്ല അല്ലേടി അവൾ ജീനയുടെ മുടിയിൽ പിടിച്ചു എഴുന്നേൽപ്പിച്ചു

നിങ്ങൾ എന്താ കരുതിth ഇതൊക്കെ വച്ചു അഭിയേട്ടനെ എല്ലാ കാലവും ബ്ലാക്ക്മെയിൽ ചെയ്യാമെന്നോ….. നിന്റെ ഫോട്ടോ ഇക്ക അയച്ചു തന്നപ്പോൾ തന്നെ എനിക്ക് നിന്നെ മനസിലായി നെ സ്ഥിരം വരാറുള്ള ക്ലിനിക് അറിയില്ലേ അവിടുത്തെ നഴ്‌സ്‌ ആണ് ഞാൻ എന്നെ നിനക്ക് പ്രതികം പറഞ്ഞു തരേണ്ടല്ലോ അല്ലെ

വേദി എന്താ ഇതൊക്കെ…

അതുവരെ സൈലന്റ് ആയിരുന്ന അഭി ചോദിച്ചു

അഭിയേട്ട ഇവൾ സ്ഥിരം എന്റെ ഹോസ്പിറ്റലിൽ വരാറുണ്ട് എന്തിനാണെന്ന് അറിയാമോ അബോർഷൻ ചെയ്യാൻ അവസാനം dr. ഇവളെ വഴക്ക് പറഞ്ഞു ഓടിക്കുകയാണ് ചെയ്തത്

നീതിൻ ഞെട്ടി ജീനയെ നോക്കി അവന്റെ നോട്ടം നേരിടൻ ആവാതെ ജീന തലതാഴ്ത്തി

അഭി… മുജീബ് .. നിങ്ങൾ എന്നോട് ഷെമിക് ഞൻ ഇവളെ വിശ്വസിച്ചു പോയി ഇവളെ എന്താ ചെയേണ്ടത് എന്ന് എനിക്കറിയാം

വാടി ഇവിടെ..

അവൻ അവളുമായി പുറത്തേക്കു പോയി

അങ്ങനെ ആ ശല്യം ഒഴിഞ്ഞു…

സൽമ പറഞ്ഞു

താങ്ക്സ് ചേച്ചി… ഇക്ക സ്‌പോർട് ആയി കൂടെ നിന്നതിനു

ഡാ അഭി ഇവൾ നിനക്ക് ദൈവം തന്ന ഭാഗ്യം ആണ് നീ പറഞ്ഞില്ലേ പെൺകുട്ടികൾ എല്ലാം സ്വർതാധരണെന്ന് അതേടാ സ്വന്തം കാര്യം വരുമ്പോൾ എല്ലാവരും ഇങ്ങനെ ആണ് ഇതൊന്നും വേദികയോട് പറയാതെ നീ മുന്നോട് ഇവളെ അവോയ്ഡ് ചെയ്തു പോയിരുന്നെങ്കിൽ നിന്റെ ജീവിതം പോയേനെ…

അഭിയേട്ട.. സോറി ഒന്നും പറയാതെ ചെയ്തതിനു

അവൻ അവളെ പ്രേമപുർവ്വം നോക്കി

സൽമ ഇവർ ഇന്ന് പോകുന്നില്ല കേട്ടോ ഫസ്റ്റ് നൈറ്റ്‌ ഇപ്പോ തന്നെ നടക്കുമെന്ന് തോന്നും ഇവന്റെ നിൽപ് കണ്ട

പോടാ… നിനക്കിട്ടു ഞാൻ വച്ചിട്ടുണ്ട്

നീ വന്നേ…. അഭി വേദികയുടെ കൈ പിടിച്ചു മുറിയിലെക്കു കയറി വാതിൽ അടച്ചു..

അവൻ അവളുടെ മുഖം കൈകുമ്പിൾ എടുത്തു…..

ഡാ വാവേ നീ എന്റെ ഭാഗ്യം ആണ് love you ❤️❤️❤️

അവൾ അവനെ മുറുക്കി കെട്ടിപിടിച്ചു അവൻ അവളെ ഉമ്മകൾ കൊണ്ട് മൂടി ❤️❤️❤️❤️

അഭിയുടെയും വേദികയുടെയും ജീവിതം ഇവിടെ തീരുന്നില്ല നമുക്ക് ഇനിയും കാണാം 🥰🥰🥰🥰🥰🥰🥰🥰🥰❤️❤️💕💕💕

അവസാനിച്ചു

(വീണ്ടും തുടങ്ങും നിങ്ങളുടെ സപ്പോർട്ട് ഉണ്ടെങ്കിൽ )

സിനി സജീവ് 🌹🌹💕

LEAVE A REPLY

Please enter your comment!
Please enter your name here