Home തുടർകഥകൾ വിരുന്നുകാരൊക്കെ വന്നു തുടങ്ങി. കല്യാണവീടിൻ്റെ ബഹളം എല്ലായിടത്തും കേൾക്കാറായി…. Part -2

വിരുന്നുകാരൊക്കെ വന്നു തുടങ്ങി. കല്യാണവീടിൻ്റെ ബഹളം എല്ലായിടത്തും കേൾക്കാറായി…. Part -2

0

Part – 1 വായിക്കാൻ ഇവിടെ Click ചെയ്യുക.

ദേവയാമി Part – 2

രചന : രജിഷ അജയ് ഘോഷ്

“എൻ്റീശ്വരാ ഈ കുരിശെപ്പോ വന്നൂ “ഋഷി മനസ്സിൽ പറഞ്ഞു.
അതു മനസ്സിലാക്കിയെന്നവണ്ണം
” ദാ ഇപ്പൊ വരുന്ന വഴിയാ.. ” മറുപടിയും വന്നു .
” സിതാര മോൾ വന്നോ ” അരുന്ധതി അപ്പോഴേക്കും അവിടെ എത്തി.

” ആ ആൻ്റി ഞാൻ നേരെ ഇങ്ങു പോന്നു. അച്ഛൻ പുറത്ത് അങ്കിളിനോട് സംസാരിക്കുന്നുണ്ട് ”
“മോളെ കണ്ടിട്ട് എത്ര നാളായി, വാ.. വിശേഷങ്ങൾ ഒക്കെ പറ” അരുന്ധതിയാണ്
“ആൻ്റിക്കെങ്കിലും തോന്നിയല്ലോ എന്നെക്കണ്ടിട്ട് കുറെയായെന്ന്… പിന്നെ നമുക്കെന്ത് വിശേഷം..
വിശേഷമൊക്കെ ഇവിടെയല്ലേ.. ” സിതാര ഋഷിയുടെ മുഖത്തേക്ക് ഒളികണ്ണിട്ട് നോക്കി പറഞ്ഞു.

” അതിന് വല്ലതും പറയാൻ സമയം തരണ്ടേ…
ആൻ്റിയും മോളും കൂടി നോൺസ് റ്റോപ്പ് വായടിയല്ലേ.,, ” ഋഷിയും വിട്ടുകൊടുത്തില്ല.

“ഇനി വല്ലതും കഴിച്ചിട്ട് ബാക്കി, ആൻറീ വിശക്കുന്നു” സീതാര പറഞ്ഞു കൊണ്ട് അരുന്ധതിക്കൊപ്പം നടന്നു.

സിതാര അരുന്ധതിയുടെ വല്യച്ചൻ്റെ മകൻ കൃഷ്ണ കുമാറിൻ്റെ മകളാണ്. വകയിൽ ഋഷിയുടെ മുറപ്പെണ്ണ്. അതിൻ്റെ ഒരു ഇളക്കം കുട്ടിക്കാലം തൊട്ടെ സിതാരയ്ക്ക് ഋഷിയോടുണ്ട്.കൃഷ്ണകുമാറിനും അങ്ങനെ ഒരാഗ്രഹം ഉണ്ടായിരുന്നു. അരുന്ധതിയെമണിയടിച്ച് ഋഷിയെക്കൊണ്ട് സിതാരയെ വിവാഹം കഴിപ്പിക്കാൻ തീരുമാനിച്ചിരുന്നതാണ് കൃഷ്ണ കുമാറും ഭാര്യ ബിന്ദുജയും .റിതിക ഗ്രൂപ്പിൻ്റെ പിൻഗാമികളാവാൻ അവർ കണ്ട വഴി കൂടിയായിരുന്നു അത്. സിതാരയ്ക്ക് ഋഷിയെ ഇഷ്ടവുമാണ്. ഋഷിക്ക് അവളോട് അങ്ങനെ ഒരു താത്പര്യം ഇല്ലായിരുന്നു ..

ആമിയെ മാത്രമേ താൻ വിവാഹം കഴിക്കൂ എന്ന ഋഷിയുടെ വാശിയ്ക്ക് മുന്നിൽ അരുന്ധതി കീഴടങ്ങുകയായിരുന്നു.

✨✨✨✨✨✨✨✨✨✨✨

ദേവഅടുക്കളയിൽ എത്തിയപ്പോൾ നല്ല ബഹളമാണ്. മേമ സൗമിനിയും ശിവ മാമനും മക്കൾ ശിവദയും ശ്രീയയും ഇന്നലെ തന്നെ വന്നിട്ടുണ്ട്.ശിവദയും ദേവയാമിയും സമപ്രായക്കാരാണ്.അമ്മമ്മയും അച്ഛച്ഛനും ഒരാഴ്ച്ചയായി വീട്ടിൽ തന്നെയുണ്ട്. പ്രഭാകരൻ്റെ അച്ഛനും അമ്മയും നേരത്തെ തന്നെ മരിച്ചു പോയിരുന്നു.കൊച്ചച്ചന്മാർ രണ്ടു പേരും ഇന്നെത്തും.

ആദി യേട്ടൻ അമ്മമ്മയുടെയും അച്ഛച്ഛൻ്റെയും നടുക്കിരുന്ന് കളി പറയുന്നുണ്ട് .കിങ്ങിണി പൂച്ച അവൻ്റെ മടിയിൽ ഇരിക്കുന്നു .ഇതു കണ്ട ദേവ അൽപം കുശുമ്പോടെ അവർക്കിടയിൽ തിരക്കി കയറിയിരുന്നു.
“കിങ്ങിണീ….വാ.. ”
കേൾക്കേണ്ട താമസം കിങ്ങിണി പൂച്ച ആദിയുടെ കയ്യിൽ നിന്നും ചാടി ദേവയുടെ മടിയിൽ കയറി. എല്ലാവരും ചിരിച്ചു. ആദി ബാംഗ്ലൂര് നിന്നും കൊണ്ടുവന്ന പൂച്ചക്കുട്ടിയാണ് കിങ്ങിണി.വെളുത്ത നിറയെ രോമങ്ങൾ ഉള്ള അതിൻ്റെ കഴുത്തിൽ ചുവന്ന നാടയിൽ ഒരു കുഞ്ഞു മണി കെട്ടി കൊടുത്തിട്ടുണ്ട് ദേവ.
“ഏട്ടാ എന്തൊക്കെയാവിശേഷം…” ദേവ കുസൃതിയോടെ ചോദിച്ചു.
“ടീ… കുശുമ്പീ ….. എന്നാലും ആ ഋഷിയെങ്ങനെ ഇവളെ സഹിക്കും.. ആ പാവത്തിനെക്കാത്തോളണേ…”
ആദി മുകളിലേക്ക് നോക്കി പറഞ്ഞു.. എല്ലാവരും പൊട്ടച്ചിരിച്ചു.
“ഒരു വല്ലാത്ത തമാശ ചിരിക്കാൻ ഇവിടെ കുറെ പേരും ” ദേവമുഖം കോട്ടി.

കുറച്ചു കഴിഞ്ഞപ്പോൾ വിരുന്നുകാരൊക്കെ വന്നു തുടങ്ങി. കല്യാണവീടിൻ്റെ ബഹളം എല്ലായിടത്തും കേൾക്കാറായി.
ഉച്ചയാവാറായപ്പോഴേക്കും ചെറിയച്ഛന്മാരും ഭാര്യമാരും മക്കളും എത്തി. എല്ലാവരും കൂടി ദേവയെപൊതിഞ്ഞു. വിശേഷങ്ങൾ പറച്ചിലും ദേവയെ കളിയാക്കിയും എല്ലാവരും
നല്ല ഉത്സാഹത്തിലായിരുന്നു.
✨✨✨✨✨✨✨✨✨✨✨✨✨

ഋഷിയുടെ വീട്ടിൽ അടുത്ത കുടുംബക്കാരും ഋഷിയുടെ കുറച്ച് ഫ്രണ്ട്സും മാത്രമേ വന്നിട്ടുള്ളു. നാളെ വൈകിട്ട് അവരുടെ തന്നെ ഓഡിറ്റോറിയത്തിൽ വച്ചാണ് റിസപ്ഷൻ.
ബാക്കിയുള്ളവർ അവിടെയെത്തും.

റൂമിൽ നിന്നു ഫോൺ റിംഗ് ചെയ്യുന്നത് കേട്ടാണ് ഋഷി എത്തിയത്.
“ഹലോ, അതേ .. റെഡിയാണോ ,ദാ ഇപ്പൊ തന്നെ വരാം” എന്നു പറഞ്ഞ് റെഡിയായി പുറത്തിറങ്ങി. അപ്പോഴാണ് റിതിക രാവിലെ പുറത്ത് പോവണം ന്ന് പറഞ്ഞത് ഓർത്തത്.
അരുന്ധതിയോടു പറഞ്ഞ ശേഷംഅവളെയും കൂട്ടി ടൗണിലെത്തി.

“അല്ല, നിനക്കെവിടെയാ ഇറങ്ങേണ്ടത് ” ഋഷി ചോദിച്ചു.
“എന്നെനമ്മുടെ ജ്വല്ലറിയിൽ വിട്ടാ മതി”
“നീ പർച്ചേസിംഗ് കഴിഞ്ഞ് വിളിക്ക് ,ഞാനൊരിടം വരെ പോയിട്ട് വരാം.”
“അതെവിടെ “റിതുസംശയത്തോടെ ചോദിച്ചു .
“അതൊക്കെ വന്നിട്ടു പറയാം”
റിതുവിനെ ഇറക്കി ഋഷി തിരിച്ചു.
അവൻ ഒരു വലിയ ഷോപ്പിലേക്ക് കയറി. അവനെ കണ്ടപ്പോൾ തന്നെ സെയിൽസ്മാൻ പറഞ്ഞു.
“സാർ, ഇതൊന്നു നോക്കൂ, ഓകെയല്ലേ ”
അവൻ അയാൾ നൽകിയ ബോക്സ് തുറന്നു
നോക്കി, ആ കണ്ണുകളിൽ സംതൃപ്തി നിറഞ്ഞു.
“ഓ നൈസ് ,താങ്ക്സ് സമയത്ത് എത്തിച്ചു തന്നതിന് .”
“സാറിനു ഇന്നുതന്നെ വേണമെന്നു പറഞ്ഞതുകൊണ്ട്, മുതലാളി പ്രത്യേകം പറഞ്ഞ് ചെയ്യിച്ചതാണിത്. ഇതിൻ്റെ നിറം ഒരിക്കലും മങ്ങില്ല. അൽപം കോസ്റ്റിലി ആണെന്നേയുള്ളൂ” അയാൾ പറഞ്ഞു.

“ഓകെ ന്നാ ശരി” ബിൽ അടച്ച് ഋഷി ഇറങ്ങി.
ജ്വല്ലറിയിൽ ചെല്ലുമ്പോൾ എല്ലാവരും ബഹുമാനത്തോടെ എഴുന്നേറ്റു.
“സർ, മേഡം ഇവിടുണ്ട്.” റിതുവിനെ കാണിച്ചു കൊണ്ട് സെയിൽസ്മാൻ പറഞ്ഞു.
” ഇതുവരെ കഴിഞ്ഞില്ലേ ”
ഋഷി റിതുവിനോടു ചോദിച്ചു.
“കഴിഞ്ഞു ഏട്ടാ, ഏട്ടൻ വരാൻ കാത്തിരുന്നതാ ,ഇതെങ്ങനെയുണ്ടെന്ന് നോക്കൂ ”
“ആഹാ ഇതുകൊള്ളാലോ… ഫംഗ്ഷനു നീ തിളങ്ങും ”
“താങ്ക്സ് ,ന്നാ ഇറങ്ങാം.”
കാറിലിരിക്കുമ്പോൾ ” റിതു…. ദാ ഇതു കൂടി നിൻ്റെ ബാഗിൽ വയ്ക്ക് ”
“ഇതെന്താ ഏട്ടാ ”
“ഇതൊരു സർപ്രൈസാണ് ആമിയ്ക്ക് ”
“എന്നെ കാണിച്ചു തന്നിലെങ്കിൽ ഞാൻ ഏട്ടത്തിയോടു പറയും ട്ടോ ” റിതു അവനെ നോക്കി.
” കാണിച്ചു തരാം ,നീയിത് എൻ്റെ ഷെൽഫിൽ കൊണ്ടു വയ്ക്കണം എൻ്റെ കയ്യിൽ കണ്ടാൽ അവന്മാരൊക്കെ തുറന്നു നോക്കും.”
” ഉം…ശരി… പക്ഷേ രാത്രി കാണിച്ചു തരണം”
” ശരി…. എൻ്റെ റിതു … ”
“ആ … പിന്നെ ഏട്ടാ ആ സിതാരയില്ലേ… അവളുടെ നോട്ടത്തിനും സ്വഭാവത്തിനും വലിയ മാറ്റമൊന്നുമില്ലാ എന്നാ തോന്നുന്നേ ”
റിതുവിൻ്റെ വാക്കുകൾ കേട്ട് ഋഷി ചോദിച്ചു
” എന്തേ അങ്ങനെ പറയാൻ..”
“എന്തോ എനിക്കവളുടെ മട്ടും ഭാവവും ഒന്നും ആദ്യമേ ഇഷ്ടമല്ല ,പിന്നെ വന്നപ്പോ തന്നെ
ഏട്ടനോടുള്ള ഭാവം കണ്ടപ്പോൾ അങ്ങനെ തോന്നി. അമ്മയാണെങ്കിൽ അവളെ എന്താ സ്നേഹിക്കല് “.
റിതുവിൻ്റെ മുഖത്ത് ഇഷ്ടക്കേട് പ്രകടമായിരുന്നു.
“അതു വിടെ ടാ … നീയവളെ ശ്രദ്ധിക്കേണ്ട..”
“ഉം.., ഏട്ടൻ ആസിക്കയോട് പറയാതെയാണ് ഇറങ്ങിയതല്ലേ, ഇടയ്ക്കെന്നെ വിളിച്ചിരുന്നു.”

“അവരെക്കൂടെ കൂട്ടിയാൽ പെട്ടെന്ന് തിരിച്ചെത്താൻ പറ്റില്ല. പിന്നെ അമ്മ ദേഷ്യപ്പെടും. ഇനി ചെന്നിട്ട് അവന്മാരുടെ വായിലുള്ളത് കേ

ഇനി ചെന്നിട്ട് അവന്മാരുടെ വായിലുള്ളത് കേൾക്കാം.”

ശ്രീരാഗ് ,വൈഷ്ണവ് ,ജെറിൻജെയിംസ് ,
ആസിഫ്, റിയാസ് ഇവരൊക്കെ ഋഷിയുടെ കോളേജ് ഫ്രണ്ട്സാണ്. പഠനം കഴിഞ്ഞ്പലരും പല വഴിയാണ്. ആസിഫും ശ്രീരാഗും രാവിലെ തന്നെ വന്നിട്ടുണ്ട്. മറ്റുള്ളവർ രാത്രിയെ വരൂ.
✨✨✨✨✨✨✨✨✨✨✨✨✨✨✨
ഉച്ചയ്ക്ക് ശേഷം ദേവയുടെആത്മമിത്രം അതായത് ഒന്നാം ക്ലാസ് മുതൽ പി ജി വരെ ഒരുമിച്ചു പഠിച്ച സഞ്ജന എന്ന സഞ്ജു എത്തി.

കോളേജിൽ എന്തു തല്ലുകൊള്ളിത്തരത്തിനും ഒരുമിച്ചുണ്ടായിരുന്നവർ .തമ്മിൽ രഹസ്യങ്ങൾ ഇല്ലാത്തവർ.
രാത്രി ദേവയുടെ കൈകളിൽ മൈലാഞ്ചിയിടലും കുട്ടികളുടെ പാട്ടുകളു മൊക്കെയായിരുന്നു. അച്ഛനും ആദിയേട്ടനും വരുന്നവരെ സ്വീകരിക്കലും അവരോട് കുശലം പറച്ചിലും ഇടയ്ക്ക് അങ്ങോട്ടും ഇങ്ങോട്ടും പായുന്നതും കണ്ടു.ഭക്ഷണ ശേഷം ദേവയും ശിവദയും സഞ്ജുവും ഒരുമിച്ച് കിടക്കാൻ പോയി.
റൂമിലിരുന്നു രണ്ടു പേരും കൂടെ ദേവയെ നന്നായി കളിയാക്കിക്കൊണ്ടിരുന്നു.
അതിനിടയിൽ ദേവയുടെഫോൺ അടിച്ചു.

“ആഹാ നമ്മുടെ കഥാനായകൻ വിളിക്കുന്നുണ്ടല്ലോ?” സഞ്ജു ഫോൺ കയ്യിലെടുത്തു കൊണ്ട് പറഞ്ഞു.
“ഇങ്ങു താ സഞ്ജു…. “ദേവഅവളുടെ കൈയ്യിൽ പിടിച്ചു.

“ഞങ്ങളും സംസാരിക്കട്ടെ നിൻ്റെ മാഷോട് .. പെടക്കാതെ നിക്ക് മോളൂ… ” അവൾ കോൾ അറ്റൻഡ് ചെയ്തു.

തുടരും… ❤️

LEAVE A REPLY

Please enter your comment!
Please enter your name here