Home Article പ്രവാസി തന്റെ ഭാര്യക്ക് കൊടുത്ത ഉഗ്രനൊരു സർപ്രൈസ് ഗിഫ്റ്റ് എന്താണെന്നറിയാമോ …

പ്രവാസി തന്റെ ഭാര്യക്ക് കൊടുത്ത ഉഗ്രനൊരു സർപ്രൈസ് ഗിഫ്റ്റ് എന്താണെന്നറിയാമോ …

0

ഉറക്കത്തിൽ നിന്നും നേരെ അവൻ എണീറ്റപ്പോൾ നോക്കിയത് കലണ്ടറിലേക്കാണ്….ഗൾഫിലേക്ക് ജോലിക്കു വേണ്ടി പോകാൻ വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ മാത്രം….അവൻ കട്ടിലിൽ കിടന്നുറങ്ങുന്ന ഭാര്യയെ നോക്കി പറഞ്ഞു…..

”ഞാൻ നിന്നെ ഒരുപാട് മിസ് ചെയ്യും പെണ്ണേ…”

അവനു തന്റെ ഭാര്യയെ അത്രയേറെ ഇഷ്ടമായിരുന്നു….അവൾക്കു പല സർപ്രൈസ് ഗിഫ്റ്റുകളും കൊടുത്തിട്ടുണ്ട്…….

അവൻമനസിൽ വിചാരിച്ചു…ഇനി ഗൾഫിൽ പോയാൽ എന്നാണ് ഇനി തിരിച്ചു വരിക….തിരിച്ചു വരാനും തന്റെ ഉമ്മാനേം ഭാര്യയേം എല്ലാവരേം ഇനി ഒരിക്കൽ കൂടി നേരിൽ കാണാൻ ഭാഗ്യം കിട്ടുമോ..?

മനസിൽഅങ്ങിനെ പല ചിന്തകളും കടന്നു കൂടി….

അവസാനം അവൻ തീരുമാനിച്ചു….ഭാര്യക്ക് ഒരു സർപ്രൈസ് ഗിഫ്റ്റ് കൂടി കൊടുത്തിട്ട് ഗൾഫിലേക്ക് പോകാമെന്ന്….

അന്ന്വൈകിട്ടു അവൻ തന്റെ ഭാര്യയെയും കൂട്ടി മാറമ്പിള്ളി പാലത്തിൽ പോയി…അവിടെ കാറ്റു കൊണ്ടു നിൽക്കുന്നതിനിടയിൽ അവൻ ചോദിച്ചു നമുക്ക് നാളെ ഒന്നു കറങ്ങാൻ പോയാലോ…

അതുകേട്ടതും അവളുടെ മുഖത്തെ സന്തോഷം ഒന്നു കാണേണ്ടതായിരുന്നു…അവൾ പറഞ്ഞു..പോകാം… അവൾ ചോദിച്ചു എങ്ങോട്ടാ പോകുന്നേന്ന്….

നമുക്ക്അതിരപ്പിള്ളിയിൽ പോകാമെന്ന് അവൻ പറഞ്ഞു…സത്യം പറഞ്ഞാൽ അവന്റെ മനസ്സിൽ അതിരപ്പിള്ളിയിൽ പോകാൻ ഒന്നും അല്ലായിരുന്നു പദ്ധതി…അവൻ അവൾ അറിയാതെ മൊബൈലിൽ തിരുവനന്തപുരത്തേക്ക് 2 ഫ്ലൈറ്റ് അങ്ങു ബുക്ക് ചെയ്തു….

പിറ്റേന്ന്രാവിലെ തന്നെ കുളിച്ചു റെഡി ആയി വീട്ടിൽ അതിരപ്പിള്ളിക്കു പോകാണെന്നു പറഞ്ഞു ഇറങ്ങി…

കാലടി പാലത്തിന്മേൽ എത്തിയപ്പോൾ അവൻ പറഞ്ഞു…”എടീ നെടുമ്പാശ്ശേരിയിൽ ഒരു പുതിയ സംവിധാവം വന്നെട്ടുണ്ട്…നേരത്തെ ആളുകൾക്ക് വിമാനം പൊങ്ങുന്നത് മാത്രം കാണാൻ അല്ലെ സൗകര്യം ഉണ്ടായിരുന്നുള്ളു…ഇപ്പോ ടിക്കറ്റ് കൊടുത്തു വിമാനത്തിൽ കയറ്റി ഒരു റൗണ്ട് അടിപ്പിക്കും…

നമുക്ക്പോയാലോ?” അവൾ ചാടി കേറി പറഞ്ഞു ” ഇക്കാ നമുക്ക് പോകാം…അതിനൊക്കെ കുറെ കാശ് ആകില്ലേ?” അവൻ പറഞ്ഞു…ഏയ്…അത്രയൊന്നും ആകില്ല…. അങ്ങിനെ നേരെ നേടുമ്പാശ്ശേരിക്കു വെച്ചു പിടിച്ചു…

അവിടെ എത്തിയ അവർ അവന്റെ മൊബൈലിൽ കിടന്ന ടിക്കറ്റ് കാണിച്ചു അകത്തു കയറി…അതൊന്നും അവൾ കാണാതെ ആണ് എല്ലാം കൈകാര്യം ചെയ്തത്….ദേഹ പരിശോധനയിൽ വെച്ചു ഒരു വനിതാ പൊലീസ് അവളോട്‌ ചോദിച്ചു എങ്ങോട്ടാ പോകുന്നേന്ന്…

അവൾപറഞ്ഞു ചുമ്മാ വിമാനം കാണാൻ വന്നതാണെന്ന്

ടിക്കറ്റ് ഒക്കെ എടുത്ത് അവൾ കാണാതെ പോക്കറ്റിൽ വെച്ചു വിമാനം വെയ്റ്റ് ചെയ്തു ഇരിക്കാണ്‌…

അപ്പൊഅവൾ ചോദിച്ചു…”ഇക്കാ ഈ ആളുകൾ എല്ലാം വിമാനം ചുമ്മാ കയറാൻ വന്നതാണോ എന്നു…” അവൻ പറഞ്ഞു…”ഇതു ശെരിക്കും തിരുവനന്തപുരത്തേക്കുള്ള വിമാനം ആണ്…മാസത്തിൽ 2 തവണ ഇതുപോലെ ആളുകൾക്കു പാസ്സ് കൊടുത്തു വിമാനത്തിൽ ഒരു തവണ റൺവേയിലൂടെ വട്ടം കറക്കിയിട്ടു അവരെ ഇറക്കി വിമാനം പറന്നു പോകുമെന്ന്”

ആപൊട്ടി അതെല്ലാം വിശ്വസിച്ചു….ജീവിതത്തിൽ ആദ്യമായി വിമാനത്തിൽ ചുമ്മാ കയറാൻ പോകുന്നതിന്റെ ത്രിൽ അവളുടെ മുഖത്തു കാണാമായിരുന്നു…”

സമയം കടന്നു പോയി…യാത്രക്കാരെയെല്ലാം വിമാനത്തിൽ കയറ്റാൻ തുടങ്ങി… ആകാശത്തിലൂടെ പറന്നു പോകുന്ന വിമാനം തൊട്ടടുത്തു കിടക്കുന്നതു കണ്ട അവൾ കൊച്ചു കുഞ്ഞിനെ പോലെ സന്തോഷിച്ചു…

അവർ രണ്ട് പേരും വിമാനത്തിൽ കയറി…സീറ്റ് നമ്പർ നോക്കി ഇരുന്നു…അവൻ പറഞ്ഞു ബെൽറ്റ് ഒന്നും ഇടേണ്ട…നമ്മളെ ഇപ്പോ തന്നെ റൗണ്ട് അടിച്ചിട്ട് തിരികെ ഇറക്കും….

അവൾ അവൻ പറഞ്ഞതു കേട്ടോ എന്നറിയില്ല….ആദ്യമായി വിമാനത്തിൽ കയറിയതിന്റെ സന്തോഷത്തിൽ ആയിരുന്നു അവൾ…

വിമാനം പതുക്കെ നീങ്ങാൻ തുടങ്ങി…എയർ ഹോസ്റ്റെസുമാർ കുറെ നിർദേശങ്ങൾ കൊടുക്കുന്നുണ്ട്….

പതുക്കെ പതുക്കെ റൺവെയിലേക്കു വിമാനം പ്രവേശിച്ചു സ്ലോ ആക്കി…അവൻ പറഞ്ഞു…ഇപ്പോ വേറെ വണ്ടി വരും…നമ്മളെപോലുള്ളവരെ തിരികെ കൊണ്ടു പോകാൻ….നീ ബെൽറ്റ് ഇട്ടോ ഏതായാലും… അവൾ ബെൽറ്റ് ഇട്ടു വിന്ഡോയിലൂടെ പുറത്തെ കാഴ്ചകൾ കണ്ടുകൊണ്ടിരുന്നു….

പെട്ടെന്നാണ് അതു സംഭവിച്ചത്…വിമാനത്തിന്റെ വേഗത പതുക്കെ കൂട്ടി…അവൾ അപ്പോഴും അറിഞ്ഞില്ല എന്താണ് സംഭവിക്കാൻ പോകുന്നെന്ന്…..

പൊടുന്നനെ വിമാനം മുകളിലേക്ക് പറന്നു…..അപ്പോഴാണ് അവൻ അവളോട്‌ പറഞ്ഞതു ” നമ്മൾ തിരുവനന്തപുരത്തേക്കു ആണ് പോകുന്നേ…ഇതാ ടിക്കറ്റ്”

അവൻടിക്കറ്റ് കാണിച്ചു കൊടുത്തു…Passenger Name : SHIFAS K S & SHABNA SHIFAS (watch video till the end)

LEAVE A REPLY

Please enter your comment!
Please enter your name here