Home Latest എന്നെ മറ്റൊരു കല്യാണത്തിന് നിർബന്ധിച്ചതും ഇതേ അമ്മയാണ് പ്രിയക്ക് കുട്ടികളുണ്ടാവില്ലന്ന് വിധിച്ചവർ…

എന്നെ മറ്റൊരു കല്യാണത്തിന് നിർബന്ധിച്ചതും ഇതേ അമ്മയാണ് പ്രിയക്ക് കുട്ടികളുണ്ടാവില്ലന്ന് വിധിച്ചവർ…

0

രചന : Vidhun Chowalloor

അബോഷൻ അല്ലാതെ വേറെ വഴിയൊന്നുമില്ല പ്രിയയെ രക്ഷിക്കാൻ……..

റിസ്ക് എടുക്കണ്ട എന്ന് കരുതി……
പ്രിയയുടെ ഹെൽത്ത് ഭയങ്കര വീക്കാണ്
ഇതു കൂടിയാവുമ്പോൾ അതാണ്

ഒരുപാട് കാലത്തെ അവളുടെ പ്രാർത്ഥനയാണ്
ഒരു നിമിഷം കൊണ്ട് ഇല്ലാതാക്കാൻ പറയേണ്ടത്……
എന്തെങ്കിലും വേറെ വഴിയുണ്ടോ…..

നിനക്ക് പ്രിയയെ എത്ര ഇഷ്ടമാണെന്ന് എനിക്കറിയാം അതുകൊണ്ടാണ് ഞാൻ പറഞ്ഞത് നമുക്ക് അവളല്ലേ വലുത്
നീ എങ്ങനെയെങ്കിലും അവളെ പറഞ്ഞു മനസ്സിലാക്കിക്ക്

അതിലും ഭേദം ഞാൻ അവളെ എന്റെ കൈകൊണ്ട് കൊല്ലുന്നതാണ് സന്തോഷത്തോടെ അവൾ മരിക്കും…..
അഞ്ചുവർഷമായി ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് എല്ലാവർക്കും ഒറ്റ ചോദ്യം
ചിരിച്ചുകൊണ്ട് അവൾ എല്ലാവർക്കും മറുപടി കൊടുക്കും എന്നിട്ട് ഒറ്റയ്ക്ക് പോയി ഇരുന്നു കരയും അതാണ് എന്റെ പ്രിയ……..
സന്തോഷം മുഴുവൻ എനിക്ക് പങ്കിട്ടു നൽകും
സങ്കടങ്ങൾ മുഴുവൻ ഒറ്റയ്ക്ക് അവൾ എടുക്കും
ഞാൻ ഒരു ഈശ്വര വിശ്വാസി അല്ല
അവളെ കരയിക്കുന്ന ആ ദൈവങ്ങളെ എനിക്കിഷ്ടമില്ല ഞാൻ എങ്ങനെ ഇഷ്ടപ്പെടും
കണ്ണടച്ച് അവള് നിന്ന് പ്രാർഥിക്കുമ്പോൾ
കരയുമ്പോൾ ആ വിളി കേൾക്കാത്ത ദൈവങ്ങളെ ഞാൻ എങ്ങനെ…..
ഇല്ലടാ ദൈവം ഒന്നും ഇല്ല ഈ ലോകത്ത്
ഉണ്ടായിരുന്നെങ്കിൽ എന്റെ പ്രിയയ്ക്ക് ഈ ഗതി വരില്ല………

നീ ഇങ്ങനെ ഇമോഷണൽ ആവരുത്……
വേണമെങ്കിൽ ഞാൻ പ്രിയയോട് സംസാരിക്കാം

വേണ്ടടാ……
ഒരുപാട് സങ്കടം വരുമ്പോൾ എന്നെ കെട്ടിപ്പിടിച്ച് കരയാറുണ്ട് ഞാൻ തന്നെ പറയാം ചിലപ്പോൾ അതാണ് ഒരു ആശ്വാസമാവും…..
പിന്നെ അവളങ്ങനെ ഒറ്റയ്ക്ക് ഒരു വിഷമത്തിലും വിട്ടുകൊടുക്കാൻ ഞാൻ തയ്യാറല്ല

എന്നാ ശരി……
മോൻ പോയേ എനിക്ക് വേറെ കുറച്ച് പേഷ്യൻസ് കൂടി നോക്കാൻ ഉണ്ട് നിന്റെ വർത്താനം കേട്ടാൽ മൂഡ് മുഴുവൻ പോയി ശോകം അടിച്ച് ഇരിക്കേണ്ടിവരും…….

ആ സമയം അഞ്ചര ആയി……
ഇനിയും കണ്ടില്ലെങ്കിൽ വിളിവരും…..

പറഞ്ഞു തീരുന്നതിനു മുൻപേ
പ്രിയയുടെ കാൾ വന്നു ഞാൻ എടുത്തു ………

ഏട്ടൻ എവിടെയാ……..

ദേ എത്തി ഒരു 15 മിനിറ്റ്…….

വേഗം വാ…..
വന്നാൽ ഒരു സൂത്രം കാണിച്ചുതരാം……

ദേ എത്തി……..
ഞാൻ ഫോൺ കട്ട് ചെയ്തു……

ഹരി……
ഞാൻ ഇറങ്ങുകയാണ് ഞാൻ വിളിക്കാം നിന്നെ

വാതിൽ തുറന്നു കിടക്കുന്നുണ്ട്……
ഞാൻ അകത്തേക്ക് കയറി ബാഗ് സോഫയിൽ വെച്ച് ഹാളിലേക്ക് കയറി…..

അമ്മയും അനിയത്തിമാരും…….
നിലത്ത് പ്രിയ ഇരിക്കുന്നുണ്ട്
ചുറ്റിലും ഒരുപാട് പഴങ്ങളും പലഹാരങ്ങളും
ചക്ക മാങ്ങ ഞാവൽപഴം ചാമ്പക്ക മുട്ടപ്പഴം
അങ്ങനെ നാട്ടിൽ കിട്ടാവുന്ന തനി നാടൻ പഴങ്ങൾ മുഴുവൻ നിരത്തിയിട്ടുണ്ട്…..
അച്ചപ്പം കുഴലപ്പം അരിമുറുക്ക് അങ്ങനെ അവർക്ക് ഉണ്ടാക്കാൻ പറ്റിയ എല്ലാ ഐറ്റംസും അനുജത്തിമാരും കൊണ്ടുവന്ന കൂട്ടിയിട്ടുണ്ട്

പ്രിയ എന്നെ നോക്കി കണ്ണീർക്കുന്നുണ്ട്

അമ്മ എപ്പോഴും പിശുക്ക് ഒന്നും മാറിയിട്ടില്ല അല്ലേ ഞാൻ ചിരിച്ചു കൊണ്ട് ചോദിച്ചു

അതെന്താടാ നീ അങ്ങനെ ചോദിച്ചത്…..

അല്ല കാശു കൊടുത്തു വാങ്ങുന്ന ഒരു സാധനം പോലും ഈ കൂട്ടത്തിൽ ഇല്ല എല്ലാം നമ്മുടെ നാട്ടിലും തൊടിയിലും കിട്ടുന്ന സാധനങ്ങൾ

നിനക്കെന്തറിയാം……
കണ്ട മരുന്ന് കുത്തിവെച്ച സാധനങ്ങൾ ആണോ ഇവർക്ക് ഇപ്പോൾ കൊടുക്കേണ്ടത് മോളെ ഇവൻ വാങ്ങി തരുന്നതൊന്നും നീ കഴിക്കേണ്ട
എന്റെ മോളെ നോക്കാൻ എനിക്കറിയാം….

അനുജത്തി മാരുടെ കളിയാക്കൽ ചിരി കൂടി ആയപ്പോൾ ഞാൻ മുറിയിലേക്ക് നടന്നു….

ഷർട്ട് അഴിച്ചു….
കുളിമുറിയിലേക്ക് കയറാൻ തുടങ്ങി
ശു…… ശു……..
പിന്നിൽ നിന്നൊരു വിളി…..

ഒരു കൈയ്യിൽ തോർത്തുമുണ്ട് ഉണ്ട്
മറ്റേ കയ്യിൽ………?????
അത് പിന്നിൽ ഒളിപ്പിച്ചു വെച്ചിരിക്കുകയാണ്

പതിയെ എന്റെ നേർക്ക് നീട്ടി…….
ഞാവൽപ്പഴം ആണ്……..
മ്മ് കഴിച്ചോ നല്ല മധുരം ഉണ്ട്…….

ഞാൻ ഒരെണ്ണമെടുത്ത് വായിലിട്ടു…..

കണ്ടോ നമ്മുടെ അമ്മയ്ക്ക് എന്നെ എത്ര ഇഷ്ടമാണെന്ന് എത്ര ദൂരത്ത് നിന്ന് കെട്ടി വലിച്ചു കൊണ്ടു വന്നതാ എനിക്ക് കഴിക്കാൻ……
വേഗം വന്നാൽ കുറച്ച് സ്പെഷ്യൽ ഐറ്റംസ് ഉണ്ട് അതും തരാം………
ആൺകുട്ടി ആകും എന്നൊക്കെ അമ്മ പറയുന്നു……. പ്രിയ ചിരിച്ചു

ഞാൻ ബാത്റൂമിൽ കയറി ഷവർ ഓണാക്കി ചൂടായി തല പൊട്ടുന്ന പോലെ തോന്നുന്നു…

എന്നെ മറ്റൊരു കല്യാണത്തിന് നിർബന്ധിച്ചതും
ഇതേ അമ്മയാണ് പ്രിയക്ക് കുട്ടികളുണ്ടാവില്ലന്ന്
വിധിച്ചവർ സഹിക്കവയ്യാതായപ്പോൾ ആണ്
ഒരു ട്രാൻസ്ഫർ മേടിച്ച് ഞാൻ ഇവിടേയ്ക്ക് വന്നത് അങ്ങനെ പ്രിയയെ വിട്ടുകൊടുത്തു ഒരു ജീവിതം വേണ്ട എന്ന് കരുതി ആരുടെ കൂടെ വേണമെങ്കിലും ജീവിക്കാം പക്ഷേ നമ്മുടെ ജീവന്റെ കൂടെ ജീവിക്കുമ്പോൾ അതിന്റെ സുഖം അവർക്ക് എത്ര പറഞ്ഞാലും മനസ്സിലാവില്ല

ഒരു ദിവസം എന്റെ ഷർട്ടിനോട് പരാതികളും സങ്കടങ്ങളും പറയുന്ന പ്രിയയെ കാണാൻ ഇടവന്നു ഓരോന്ന് പറഞ്ഞു അവളുടെ മനസ്സും വേദനിക്കുന്നുണ്ട് എന്നറിഞ്ഞപ്പോൾ ഓടി പോന്നതാണ് ആ തറവാട്ടിൽ നിന്ന്………

തെച്ചിപ്പൂ ഇട്ട് കാച്ചിയ എണ്ണയുടെ മണമാണ്
വീടുമുഴുവൻ അടുക്കളയിൽ അവൾക്ക് വേണ്ടതെല്ലാം ഒരുക്കുന്ന തിരക്കിലാണ്അവർ

എങ്ങനെ തുടങ്ങും എങ്ങനെ പറയും ഞാൻ…

അതെ……
എന്നെ ഗുരുവായൂർക്ക് കൊണ്ടുപോകുമോ…

ഇപ്പോളോ……?????

അല്ലാ……..
പുലർച്ച ഒരു മൂന്നു മണിയാകുമ്പോൾ പോകാം മൂന്നര ആവുമ്പോഴേക്കും തുറക്കും അധികം തിരക്ക് ഒന്നും ഉണ്ടാവില്ല സ്വസ്ഥമായിട്ട് കുറച്ചു കാര്യങ്ങൾ പറയാനുണ്ട്…….

ആരോട്……..

എന്റെ ഉണ്ണിക്കണ്ണനോട് അല്ലാതെ ആരോടാ ഞാൻ എന്റെ സങ്കടങ്ങൾ പറയുക
പക്ഷേ ഇപ്രാവശ്യം നല്ല സന്തോഷത്തിലാണ്

പിന്നെ പോവാം……..

കണ്ടോ……
സങ്കടങ്ങൾ വരുമ്പോൾ മാത്രം ദൈവത്തെ വിളിക്കുന്ന നമ്മൾ എത്ര സ്വാർത്ഥരാണ്….
സന്തോഷം വരുമ്പോൾ ഒന്നോർക്കുക പോലുമില്ല……….. പ്രിയ മുഖം വീർപ്പിച്ചു വെച്ചു

ഓ ശരി……
ഇനി അതും പറഞ്ഞു ഇനി മുഖം വീർപ്പിക്കാൻ നിൽക്കണ്ട മൂന്ന് മണിക്ക് അലാറം വെച്ചോ കൊണ്ട് പോവാം…….

ഞാൻ പിണങ്ങുമോ എന്റെ ഏട്ടനോട്….
പിന്നെ മുഖം വീർപ്പിച്ചു കാര്യങ്ങൾ നേടാൻ
എനിക്ക് മറ്റ് ആരാ ഉള്ളത്…….

കൊഞ്ചാതെ പോയി കിടന്നുറങ്ങാൻ നോക്ക്
നേരത്തെ പോകാനുള്ളതാ…..

തറവാട്ടിലേക്ക് തിരിച്ചു പോവാം എന്ന്
അമ്മ ഉച്ചയ്ക്ക് പറയുന്നുണ്ടായിരുന്നു

അതൊന്നും വേണ്ട…..
ഇവിടെ ആകുമ്പോൾ അടുത്ത ഹരിയുടെ ഹോസ്പിറ്റൽ ഉണ്ട്……..

പ്രിയ ഒന്നു ചിരിച്ചു…..
എന്നെക്കാൾ പേടി എന്റെ ചെക്കൻ ആണല്ലോ ഈശ്വരാ…… കവിളിൽ ഒരു ഉമ്മ തന്നു പ്രിയ

ഗുരുവായൂര് എത്തുമ്പോൾ മയിൽപീലിക്കും
മുല്ലപ്പൂവിനും വേണ്ടി വാശിപിടിക്കുന്ന ഒരു പെണ്ണാണ് പ്രിയ പക്ഷേ ഇപ്രാവശ്യം
ആ വാശിക്ക് മുമ്പേ ഞാൻ എല്ലാം നേടി കൊടുത്തു മുല്ലപ്പൂ തലയിൽ വച്ചു കൊടുത്തപ്പോൾ എന്നെ നോക്കി ഒരു ചിരി ചിരിച്ചു……..

എന്തുപറ്റി………

എന്ത് പറ്റാൻ……..

ചിരിച്ചുകൊണ്ട് എന്റെ കയ്യിൽ പിടിച്ചു വലിച്ചു
തിരക്ക് കുറവാണ് വേഗം ഉള്ളിൽ കയറാം…

പുഞ്ചിരിച്ചുകൊണ്ട് ഉണ്ണി കണ്ണനോട് സന്തോഷങ്ങൾ പങ്കുവെക്കുന്ന പ്രിയ

കണ്ണുകളടച്ച് ഞാനും തൊഴുതു…..
പക്ഷേ ഇപ്രാവശ്യം നിറഞ്ഞൊഴുകിയത്
എന്റെ കണ്ണുകൾ ആണെന്ന് മാത്രം…….

എന്തുപറ്റി…….
പ്രിയ കണ്ണുകൾ തുടച്ചുകൊണ്ട് എന്നോട് ചോദിച്ചു…….

ഒന്നുമില്ല……
ഞാൻ തിടുക്കത്തിൽ ശ്രീകോവിൽ വലംവച്ചു

കയ്യിലെ ചന്ദനം എന്റെ നെറ്റിയിൽ തൊട്ടു തന്നു
തലയിലെ ചൂട് മാറാൻ ചന്ദനം നല്ലതാ
ഞാൻ നല്ല സന്തോഷത്തിലാണ് ഈ പ്രാവശ്യം കണ്ണനോട് പറയാൻ സങ്കടം ഒന്നുമില്ല
സ്നേഹിക്കാൻ ഇതുപോലെ ഒരാളെ തന്നില്ലേ ഇനിയെന്താ കൂടുതൽ ഞാൻ ചോദിക്കുക….
ഞാൻ ഹരിയേട്ടനെ വിളിച്ചിരുന്നു
നിർബന്ധിച്ചപ്പോൾ എല്ലാം പറഞ്ഞു എന്നോട് …..
എന്തുവന്നാലും മല പോലെ നിൽക്കുന്ന ആൾ ആണ് എന്റെ കാര്യം വന്നപ്പോൾ പഞ്ഞി പോലെ ആയി………. എനിക്കൊന്നും പറ്റില്ല
പിന്നെ അത്രയ്ക്ക് പെട്ടെന്നൊന്നും ഞാൻ ഏട്ടനെ വിട്ടു പോവില്ല കൊതിയോടെ ജീവിക്കാൻ ഇനിയും വേണം ഒരുപാട് നാൾ എനിക്ക് …….

ഉരുളിയിൽ വച്ചിരിക്കുന്ന കുന്നിക്കുരു അവൾ മൂന്ന് പ്രാവശ്യം വാരിയിട്ടു കുറുമ്പ് കൂടുമെന്നാണ് വിശ്വാസം……. എന്നിട്ട് എന്നെ നോക്കി ഒരു ചിരിയും എന്തോ കുറുമ്പ് കാട്ടാൻ വരുന്നപോലെ

തിരിച്ചു വരുന്ന വഴിക്ക് ചുവന്നുതുടുത്ത
വാക മരങ്ങൾ പൂക്കൾ പൊഴിച്ചിട്ട് കാത്തിരിക്കുന്നുണ്ട് ഞങ്ങളെ തണലിൽ ഒന്ന് നിർത്തി തിരിച്ചു കയറുമ്പോൾ പ്രിയയുടെ കയ്യിൽ ഒന്നുരണ്ട് വാകപ്പൂ വിത്തുകൾ കണ്ടു

മാസങ്ങൾ ദിവസങ്ങളേക്കാൾ വേഗം ഓടിപ്പോയി ടെൻഷൻ കൂടിയ ദിവസം ഞാൻ ആശുപത്രിയുടെ കതകിനു മുന്നിൽ കാത്തു
നിന്നു

റൂമിലേക്ക് കയറും മുൻപ് എന്റെ കയ്യിൽ പിടിച്ച് അവൾ പറഞ്ഞു അമ്മ പറഞ്ഞ പോലെ ആവില്ല ഒരു പെൺകുട്ടി ആവട്ടെ നമുക്ക് എന്നെപ്പോലെ എന്റെ ഏട്ടനെ വട്ടം കറക്കാനും കുറുമ്പ് കാണിക്കാനും പിന്നെ കാര്യം നടക്കാൻ മുഖം വീർപ്പിച്ച് ഇരിക്കാനും അവൾക്ക് പറ്റൂ….
കൂടെ ഞാനും ഉണ്ടാവും എല്ലാം കാണാൻ

എന്തു ഉറക്കമാണോ അച്ഛാ…….
കതകും തുറന്നിട്ട്…………..
ആരെങ്കിലും വന്ന് പൊക്കി കൊണ്ടു പോയാൽ പോലും അറിയില്ല അമ്പലത്തിലേക്ക് വിളിച്ചാലോ വരില്ല ന്ന ഉമ്മറത്തിരുന്ന് ഉറങ്ങുന്നതിന് ഒരു കുറവുമില്ല
ഈ അച്ഛന്റെ ഒരു കാര്യം…..

ദേവു…..
എന്റെ നെറ്റിയിൽ ചന്ദനം തൊട്ടു തന്നു
ഇന്ന് അമ്മയുടെ പിറന്നാൾ ആണ് വിഷ് ചെയ്തില്ലെങ്കിൽ പിന്നെ അതുമതി മുഖം വീർപ്പിച്ച് ഇരിക്കാൻ വാ അമ്മയോട് പറയാം

ദേവു കൈ പിടിച്ചു വലിച്ചു
ചാരു കസേരയിൽ എഴുന്നേൽപ്പിച്ചു……

എന്നെയും ചേർത്ത് നിർത്തി
ദേവു പറഞ്ഞു…….
ഹാപ്പി ബർത്ത് ഡേ അമ്മ………
അച്ഛൻ ഇപ്പോഴും ഉത്തരവാദിത്തം എന്ന് പറയുന്ന ഒരു സാധനം ഇല്ല എങ്ങനെ ഈ സാധനത്തെ ഇത്രയും നാൾ എന്റെ അമ്മ എങ്ങനെ സഹിച്ചു
ദേവു എന്നെ നോക്കി ചിരിച്ചു കൊണ്ടു പറഞ്ഞു

കയ്യിൽ കരുതിയ തിരി ഞാൻ അസ്ഥിത്തറയിൽ കത്തിച്ചു വെച്ചു……..

ഓ…..
ഞാനീ സ്വർഗ്ഗത്തിലെ കട്ടുറുമ്പ് ആവുന്നില്ല
പിന്നെ…. ഓരോന്ന് പറഞ്ഞു എന്റെ അമ്മയെ വിഷമിപ്പിച്ചാൽ ഉണ്ടല്ലോ എന്റെ വിധം മാറും പറഞ്ഞേക്കാം…..

ദേവിക അവിടെ നിന്നു മാറി തന്നു……

ഓരോ വർഷങ്ങൾ കഴിയുമ്പോൾ അവൾ നീ ആയി മാറുകയാണ് പ്രിയ….
നിന്റെ മുറിച്ച മുറി അത് വാക്കിൽ ആയാലും നോക്കിൽ ആയാലും അങ്ങനെ തന്നെയാണ് നമ്മുടെ ദേവു വളരുന്നത് നിന്നെ കണ്ട ഓർമ്മയില്ല അവൾക്ക് എന്നാലും നമ്മുടെ കല്യാണ ഫോട്ടോയും വീഡിയോസും എല്ലാം ഭരിക്കുന്നത് അവൾ തന്നെയാണ് ചിലപ്പോൾ എന്നെയും………
ദേഹം ഉപേക്ഷിച്ചു എന്നേയുള്ളൂ നീ എന്റെ അടുത്ത് തന്നെ ഉണ്ടെന്ന് എനിക്കറിയാം..
ഹാപ്പി ബര്ത്ഡേ പ്രിയ….. ♥️

ഇളം തെന്നലിൽ തട്ടിത്തടഞ്ഞു കുറച്ചു വാകപ്പൂക്കൾ അവന്റെ കവിളിൽ തലോടി താഴെ വീണു കാത്തിരിക്കുന്നു എന്നപോലെ……

Vidhun……

LEAVE A REPLY

Please enter your comment!
Please enter your name here