Home Josbin Kuriakose Koorachundu നിൻ്റെ ഓർമ്മകൾ പേറി സുനിലേട്ടൻ എന്നോട് കാണിച്ച അവഗണനകൾ എനിയ്ക്കു സഹിയ്ക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു…

നിൻ്റെ ഓർമ്മകൾ പേറി സുനിലേട്ടൻ എന്നോട് കാണിച്ച അവഗണനകൾ എനിയ്ക്കു സഹിയ്ക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു…

0

ഭാര്യയും കാമുകിയും തമ്മിൽ

രചന : Josbin Kuriakose koorachundu

മണിക്കുട്ടിയുടെ കൈപിടിച്ചു അവൾ ആ വീടിൻ്റെ മുറ്റത്തേയ്ക്കു കയറി ചെന്നു.ഇത്
സുനിലിൻ്റെ വീടല്ലേ?

അതെ സുനിലിൻ്റെ വീടാണ്
ഞാൻ സുനിലിൻ്റെ ഭാര്യയാണ്..

സുനിലേട്ടൻ ഇവിടെയില്ല പുറത്തു പോയതാണ് ഒന്നു ,രണ്ട് മണിക്കൂർ കഴിയുമ്പോൾ തിരിച്ചു വരും..

നിങ്ങൾ കയറി ഇരിയ്ക്കു ഞാൻ ഏട്ടനെ വിളിച്ചുപറയാം എന്താ നിങ്ങളുടെ പേര്?

എൻ്റെ പേര് സ്നേഹ

സ്നേഹ എന്ന പേര് കേട്ടപ്പോൾ അവളുടെ മുഖത്ത് പുഞ്ചിരി മാഞ്ഞു..

എങ്കിലും അവൾ പറഞ്ഞു നിങ്ങൾ കയറിവാ ഞാൻ ഏട്ടനോട് പറയാം വേഗം വരാൻ…

ഞങ്ങൾ ഇവിടെ നിന്നോളാം
എനിയ്ക്കു സുനിലേട്ടനെ ഒന്നു കാണണം
ഒന്നു സംസാരിക്കണം ഞങ്ങൾ ഒന്നിച്ചാണ് ഡിഗ്രിവരെ പഠിച്ചത്. ഇനി ഇപ്പോൾ കാണാൻ കഴിഞ്ഞില്ലങ്കിൽ എനിയ്ക്കു പറയാനുള്ളത് പറയാൻ കഴിഞ്ഞില്ലങ്കിൽ എൻ്റെ ആന്മാവിന്പ്പോലും മോക്ഷം കിട്ടില്ല..

എല്ലാം പറയാം സ്നേഹ
നീ ആദ്യം കുഞ്ഞിനെയും കൂട്ടി അകത്തുവാ.

ആ വീടിൻ്റെ പടി ചവിട്ടി കയറുമ്പോൾ സ്നേഹ മനസ്സിൽ പറഞ്ഞു സുനിലേട്ടൻ്റെ ഭാര്യയായി ഈ വീട്ടിൽ കഴിയണ്ടവളായിരുന്നു ഞാൻ. ഭാഗ്യമില്ലാത്തവൾ.

ഞാൻ ഏട്ടനെ വിളിച്ചു പറഞ്ഞിട്ടുണ്ട് നിങ്ങൾ വന്ന കാര്യം കുറച്ചു തിരക്കുണ്ട് എന്നാലും പെട്ടെന്നു വരാമെന്നാണ് പറഞ്ഞത്.

താൻ പേര് പറഞ്ഞില്ലലോ
എന്താ തൻ്റെ പേര് .

പ്രീയ. പ്രീയ സുനിൽ കുമാർ.

എന്നേക്കുറിച്ച് സുനിലേട്ടൻ പ്രീയയോട് സംസാരിച്ചിട്ടുണ്ടോ?

സുനിലേട്ടനെ ഞാൻ ആദ്യമായി കാണുന്ന നാൾ മുതൽ അദ്ദേഹം പറയുന്ന പേരാണ് തൻ്റെത്.

ഹൃദയം തന്ന് സ്നേഹിച്ച ആ മനുഷ്യനെ തനിയ്ക്കു എങ്ങനെ ചതിയ്ക്കാൻ കഴിഞ്ഞു.?

എന്നെ വിവാഹം കഴിച്ചിട്ടും എൻ്റെ മുന്നിൽ ഒന്നു ഫ്രീയാകാൻ ആ മനുഷ്യന് കഴിഞ്ഞിരുന്നില്ല സുനിലേട്ടൻ്റെ മനസ്സിൽ നിന്ന് നീ മാഞ്ഞു പോകുന്നുണ്ടായിരുന്നില്ല..

വിവാഹത്തിൻ്റെ ആദ്യ നാളുകളിൽ നിൻ്റെ ഓർമ്മകൾ പേറി സുനിലേട്ടൻ എന്നോട് കാണിച്ച അവഗണനകൾ എനിയ്ക്കു സഹിയ്ക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു പക്ഷെ സുനിലേട്ടനെ ഞാൻ ആന്മാർത്ഥമായി സ്നേഹിച്ചു..

സ്നേഹത്തിൻ്റെ പേരിൽ തോറ്റുപോയ ആ മനുഷ്യനെ സ്നേഹംകൊണ്ടു ഞാൻ ഹൃദയത്തോട് ചേർത്തു.

ഒരു കാലത്ത് സുനിലേട്ടൻ ദൂതകാലത്തെ ഒരുപാട് സ്നേഹിച്ചിരുന്നു ഭൂതകാലത്തിൻ ഓർമ്മകളെല്ലാം നീയായിരുന്നു…

ആ കാലത്ത് പേരിനുമാത്രം ഒരു ഭാര്യയായിരുന്നു ഞാൻ…

എത്ര അവഗണിച്ചിട്ടും ഞാൻ കൂടെ ഒട്ടിനിന്നപ്പോൾ എൻ്റെ ഇഷ്ട്ടം കാണാതിരിയ്ക്കാൻ ആ മനുഷ്യന് കഴിഞ്ഞില്ല.

പിന്നെ ആ മനുഷ്യന് ഞാൻ ഇല്ലാത്ത ജീവിയ്ക്കാൻ കഴിയാത്തയവസ്ഥയായി..

ഒരു ഭാര്യയായും ബെസ്റ്റ് ഫ്രണ്ടായും എൻ്റെ മുന്നിൽ ആ മനുഷ്യൻ ഹൃദയം തുറക്കാൻ തുടങ്ങി.

റോസിനെ ഞാൻ ഗർഭണിയായിരിക്കുന്ന സമയത്ത് വീട്ടിലേയ്ക്കൂ കൂട്ടികൊണ്ടു പോകാൻ വന്ന അച്ഛനോടും അമ്മയോടും സുനിലേട്ടൻ പറഞ്ഞു ഇവൾ ഇല്ലാതെ എനിയ്ക്കു ഇവിടെ ഉറങ്ങാൻ കഴിയില്ല ,ഉണ്ണാൻ കഴിയില്ല..
ഇവൾ എൻ്റെ പാതിയ്ക്കപ്പുറം ആരോ ആയി തീർന്നിരിയ്ക്കുന്നു.

റോസിനെ ഗർഭണിയായിരുന്നപ്പോൾ എനിയ്ക്കു വേണ്ട പരിചരണം തന്ന് സുനിലേട്ടൻ എൻ്റെ കൂടെയുണ്ടായിരുന്നു..

സ്നേഹ.
സുനിലേട്ടൻ ഒരു പാവമാണ് സ്നേഹിയ്ക്കുന്നവർ ചതിച്ചാൽ തിരിച്ചറിയാൻ ആ പാവത്തിന് കഴിയില്ല..

പ്രീയ നിങ്ങളുടെ സ്വർഗ്ഗത്തിലേയ്ക്കു വില്ലത്തിയായി വന്നവളല്ല ഞാൻ.. സുനിലേട്ടനെ ഞാൻ ചതിച്ചിട്ടുമില്ല

ഏഴു വർഷം മുമ്പ് ഞാൻ അനുഭവിച്ച വേദന ആരും തിരിച്ചറിഞ്ഞില്ല .
വിളിയ്ക്കാത്ത ദൈവങ്ങളില്ല ആരും എൻ്റെ പ്രാർത്ഥന കേട്ടില്ല.

ജീവൻ തന്നു സ്നേഹിച്ച സുനിലേട്ടനെ ചതിച്ചു മറ്റൊരു പുരുഷനു മുന്നിൽ കഴുത്ത് നീട്ടികൊടുത്തവൾ ചതിച്ചി മന:സാക്ഷിയില്ലാത്തവൾ ഇങ്ങനെയായിരുന്നു പലരും എന്നെ കണക്കാകിയിരുന്നത്.

സുനിലേട്ടനൊപ്പം ഞാൻ ജീവിച്ചാൽ മരിയ്ക്കുമെന്ന് പറഞ്ഞു
ഒരു കുപ്പി വിഷം കാണിച്ച് അമ്മയും അച്ഛനും എനിയ്ക്കു സമ്മാനിച്ച ഭയം ചെറുതൊന്നും ആയിരുന്നില്ല.

പ്രണയം അപരാധമായും, പെണ്ണിൻ്റെ സമ്മതത്തിനു യാതൊരു വിലയും ഇന്നും ഈ സമൂഹം വിവാഹകാര്യത്തിൽ നല്കാറില്ല..

വിഷ കുപ്പി കാണിച്ചു അച്ഛനും അമ്മയും നഷ്ട്ടമാക്കിയത് എൻ്റെ ഭാഗ്യത്തെയാണ് എൻ്റെ പ്രാണനെയാണ്..

അച്ഛൻ്റെ അന്തസ്സിനു കളങ്കം വരാത്ത രീതിയിൽ ഗംഭീരമായി വിവാഹം നടത്തി അവിടെയും എൻ്റെ സമ്മതത്തിനും ഇഷ്ടത്തിനും ആരും വില കല്പിച്ചില്ല.

അച്ഛൻ കൈ പിടിച്ചു കൊടുത്തവൻ്റെ മുന്നിൽ ഞാൻ ഒരു കറവപശു മാത്രമായിരുന്നു. അയാൾക്കു എന്നോട് ഇഷ്ട്ടമായിരുന്നില്ല അച്ഛൻ്റെ സ്വത്തിനോടുള്ള ആർത്തി.
സ്വത്ത് കിട്ടാതെ വരുമ്പോൾ ആ ദേഷ്യം മുഴുവൻ തീർത്തിരുന്നത് ഈ ശരീരത്തിലാകും.

ഒത്തിരി പെണ്ണുങ്ങളുടെ കൂടെ കിടക്കുന്ന അയാൾക്കു എൻ്റെ കൂടെ കിടക്കുന്നത് ഒരു പുതിമയുള്ളതായി തോന്നിട്ടുണ്ടാകില്ല.

ഈ ഏഴു വർഷത്തിനുള്ളിൽ അഞ്ചു സെൻ്റ് സ്ഥലവും വീടും ഒഴികെ ബാക്കിയെല്ലാം
അച്ഛനിൽ നിന്ന് അയാൾ സ്വന്തമാക്കിയിരുന്നു..

ഇനി അച്ഛൻ്റെ കൈയ്യിൽ നിന്ന് ഒന്നും കിട്ടില്ല എന്നു തിരിച്ചറിഞ്ഞാവണം..

എൻ്റെ ശരീരം കാണിച്ച് മറ്റുള്ളവരുടെ കൈയിൽ നിന്ന് അയാൾ പണം വാങ്ങാൻ തുടങ്ങിയത്..

സ്വന്തം വീട്ടിൽ അതും സ്വന്തം ഭാര്യയെ വെറൊരുത്തനൊപ്പം കിടക്ക പങ്കിടാൻ വിടുന്ന ജന്തു..
എനിയ്ക്കു അയാളെ മനുഷ്യനായി കാണാൻ കഴിയില്ല..

ഒരു അന്യപുരുഷനോപ്പം അതും എൻ്റെ കുഞ്ഞിൻ്റെ മുന്നിൽ വച്ചു പിഴച്ചവളേപ്പോലെ ജീവിക്കാൻ എനിയ്ക്കു കഴിയില്ല..

ഇന്നലെ അയാൾ കൊണ്ടുവന്ന ഒരാളിൽ നിന്ന് ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത് ..

ഇന്നും അയാൾ വരും കൂടെ ആരെങ്കിലുമായി..

ആ പട്ടികൾ കടിച്ചുകീറുന്നതിലും നല്ലത് ഞാനും എൻ്റെ മോളും ഇല്ലാതാകുന്നതാണ്.

സുനിലേട്ടനെ ഞാൻ ചതിച്ചിട്ടില്ല ഒത്തിരി സ്നേഹിച്ചിട്ടേയുള്ളു…

പ്രീയ സമയംപോലെ സുനിലേട്ടനോട് പറഞ്ഞു മനസ്സിലാക്കിയാൽ മതി..

ഞങ്ങൾ ഇറങ്ങുവാണ്.
ഇനിയും ഞാൻ ഇവിടെ ഇരുന്നാൽ അത് നിങ്ങൾക്കും ഭാരമാകും.

സ്നേഹ ഇനി ആരു വന്നാലും എനിയ്ക്കു എൻ്റെ സുനിലേട്ടൻ നഷ്ടമാകുമെന്ന് പേടിയില്ല..

ഇന്ന് ആ ഹൃദയത്തിൽ അത്രത്തോളം സ്ഥാനമുണ്ട് എനിയ്ക്കു..

താൻ തത്ക്കാലം എവിടെയും പോകുന്നില്ല. ഞങ്ങൾക്കു താൻ ഒരു ഭാരമല്ല.

അറിഞ്ഞു കൊണ്ട് തന്നെ മരണത്തിലേയ്ക്കു തളളിവിടാൻ എനിയ്ക്കു കഴിയില്ല..

ഈ വീട്ടിൽ ഒരു മുറി നിനക്കു തുറന്നു തന്നാൽ എനിയ്ക്കു സുനിലേട്ടനോടുള്ള വിശ്വാസത്തിന് സ്നേഹത്തിന് ഒരു കുറവും സംഭവിയ്ക്കില്ല..

പ്രീയ അതൊന്നും ശരിയാവില്ല നീ എത്ര പറഞ്ഞാലും ബന്ധങ്ങൾക്കും സ്നേഹങ്ങൾക്കും ഒരു പരുതിയുണ്ട്.

ഇപ്പോൾ നീ കാണിയ്ക്കുന്ന സ്നേഹവും കരുണയും പിന്നീട് എന്നോട് വെറുപ്പായി തോന്നിയേക്കാം..

സ്നേഹ നിന്നെ ഞാൻ തടയുന്നില്ല പക്ഷേ സുനിലേട്ടൻ വന്നിട്ടു പോയാൽ മതി.

വീട്ടിലേയ്ക്കു വരുന്ന സുനിൽ കാണുന്നത് മണിക്കുട്ടിയെ ചേർത്തു പിടിച്ചിരിക്കുന്ന സ്നേഹയെയാണ്..

7 വർഷത്തിന് ശേഷം സ്നേഹയെ കണ്ടപ്പോൾ സുനിലിൻ്റെ മുഖത്തെ പുഞ്ചിരി മാഞ്ഞു സംസാരിക്കാൻ കഴിയാത്ത അവസ്ഥ..

സ്നേഹയ്ക്കും സുനിലിനും സംസാരിക്കാൻ പ്രീയ അവസരമൊരുക്കി സ്നേഹയുടെ അടുത്ത് നിന്ന് മണിക്കുട്ടിയേയും കൂട്ടികൊണ്ടു പോയി പ്രീയ അവൾക്കു ഭക്ഷണം വാരി കൊടുത്തു..

സ്നേഹയുടെയും സുനിലിൻ്റെയും സംസാരം ശ്രദ്ധിയ്ക്കാൻ അവൾ ശ്രമിച്ചില്ല..

സുനിലും പ്രീയയും എത്ര നിർബന്ധിച്ചിട്ടും അവർകൊപ്പം താമസിയ്ക്കാൻ സ്നേഹ തയ്യാറായില്ല.. ഒരു പക്ഷേ സ്നേഹയുടെ തീരുമാനത്തെ സുനിലും മനസ്സിൽ അംഗികരിയ്ച്ചിട്ടുണ്ടാകും..
പ്രീയ അവന് അത്രത്തോളം പ്രീയപ്പെട്ടവളായിരിക്കുന്നു.. അവരുടെ ഇടയിൽ മറ്റൊരാൾക്ക് സ്ഥാനമില്ലന്ന് സുനിലിൻ്റെ മനസ്സു പറഞ്ഞു തുടങ്ങിയിരിക്കുന്നു..

സ്നേഹയല്ല ഇനി ആരു വന്നാലും.. തിരിച്ചു വരാൻ കഴിയാത്ത ആഴങ്ങളിലേയ്ക്കു പ്രീയ അവൻ്റെ മനസ്സിൽ സ്ഥാനമുറപ്പിച്ചിരുന്നു..

സ്നേഹയ്ക്കും കുഞ്ഞിനും സുരക്ഷിതമായ ഒരിടം കിട്ടുന്നതുവരെ പ്രീയയും സുനിലും അവൾക്കും കുഞ്ഞിനും സംരക്ഷണം നല്കി.

അധികം താമസിയാതെ
സുനിലിൻ്റെ ഫ്രണ്ട് വഴി സ്നേഹയ്ക്കു വിദേശത്തു ജോലി റെഡിയാക്കി…
സ്നേഹയേയും മകളെയും എയർപ്പോർട്ടിൽ കൊണ്ടുവന്നാക്കിയത് പ്രീയയും സുനിലുമാണ്.

ഈ കുറഞ്ഞ നാളുകൾ കൊണ്ട് സ്നേഹയുടെ മനസ്സിൽ കാമുകനിൽ നിന്ന് ഒരു സഹോദരനിലേയ്ക്കു സുനിൽ മാറിയിരുന്നു.. മനസ്സു തുറക്കാൻ കഴിയുന്ന നല്ല ഫ്രണ്ടായി
പ്രീയയും…

മണിക്കുട്ടിയ്ക്കു അങ്കിളും ആൻ്റിയും ആയിരിക്കുന്നു പ്രീയയും സുനിലും..

നഷ്ട്ടമായ ജീവിതം ,സൗഭാഗ്യങ്ങൾ തേടി സ്നേഹയും മകളും പറന്നുയരുമ്പോൾ..

തനിയ്ക്കു ദൈവം സമ്മാനിച്ച ഭാഗ്യത്തെ ഹൃദത്തോട് ചേർത്ത് സുനിലും യാത്ര തുടരുന്നു..!

ജോസ്ബിൻ..

LEAVE A REPLY

Please enter your comment!
Please enter your name here