Home Latest എന്തു വേണമെങ്കിലും തനിക്കു തീരുമാനിക്കാം… ഇനി ഒരിക്കലും എന്നെ അംഗീകരിക്കില്ലെന്നും എനിക്കറിയാം… Part -15

എന്തു വേണമെങ്കിലും തനിക്കു തീരുമാനിക്കാം… ഇനി ഒരിക്കലും എന്നെ അംഗീകരിക്കില്ലെന്നും എനിക്കറിയാം… Part -15

0

Part – 14 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : ഇന്ദു സജി

എന്റെ നല്ല പാതി.. ഭാഗം 15

പുറത്തു അജുവും വിഷ്ണുവും ഉണ്ടായിരുന്നു, മഹി അവരെ അഭിമുഖീകരിക്കാൻ ആവാതെ വിഷമിക്കുന്നത് കണ്ടപ്പോൾ കാര്യങ്ങൾ മനസിലാവാതെ അജു നിന്നു .. എന്താ ഉണ്ണി എന്തോ പ്രശനം ഉണ്ടെന്നു മനസ്സിലായി ..
ഇത് കേട്ടു വിഷ്ണു ഒന്നും ചോദിക്കരുതെന്നു പറഞ്ഞു അവനെ തടഞ്ഞു …

എന്താ വിഷ്ണുവേട്ടാ എന്തുപറ്റി .. ? അജു രഹസ്യമായി വിഷ്ണുവിനോട് ചോദിച്ചു ..
ഇതുകേട്ട് മഹി ദേഷ്യത്തിൽ നോക്കി ..
ഒന്നുമില്ലടാ അവർ തമ്മിൽ ഉള്ള ചെറിയ പ്രശ്നങ്ങൾ ആണ് നീ അതിൽ ഇടപെടേണ്ട …
മം ശരി എന്നാൽ ഞാൻ അപ്പുറത്തേക്ക് ചെല്ലട്ടെ , നിങ്ങൾ സംസാരിക്ക് .. അജു അവിടെ നിന്നും അവന്റെ വീട്ടിലേക്കു പോയി ..

മഹി നീ ഒന്ന് സമാധാനിക്കു ഓക്കേ ശരിയാകും .. ഗായത്രി അവളോട് സംസാരിക്കാമെന്നു പറഞ്ഞിട്ടുണ്ട് ..
വിഷ്ണു അവനോട് പറഞ്ഞു .. അവിടേക്കു അപ്പോൾ ഗായത്രി എത്തി .. വിഷ്ണുവേട്ട നമുക്കിറങ്ങിയാലോ..
അഹ് പോകാം ഞാൻ അവളെ കണ്ടില്ലല്ലോ കണ്ടിട്ടു പോകാം എന്താ ..

മം അത് മതി അവളും സമ്മതിച്ചു ഈ നേരമത്രെയും മഹി തല കുനിഞ്ഞു നിൽക്കുകയായിരുന്നു … ഗായത്രിയയുടെ മുഖത്ത് നോക്കാൻ ഉള്ള ധൈര്യം മഹിക്കില്ലായിരുന്നു …
അറിവ് പകർന്നു കൊടുക്കുന്നവർ തന്റെ വിദ്യാര്ധിനിയുടെ മുൻപിൽ ഒരു കുറ്റവാളിയെ പോലെ നില്കുന്നത് കണ്ടു ഗായുവിനും സങ്കടമായി ..

സാർ … അവൾ മഹിയെ വിളിച്ചു ഇങ്ങനെ നില്കുന്നത് കാണാൻ കഴിയുന്നില്ല ,,, അവൾ mahiyodu പറഞ്ഞു , സാർ ഞങ്ങൾ സുഹൃത്തുക്കൾ മാത്രമല്ല അവൾ എനിക്ക് കൂടെ പിറപ്പ് തന്നെയാണ് സാറിനെയും ഞാൻ ഇപ്പൊ എന്റെ ചേട്ടൻ ആയിട്ടാണ് കാണുന്നത് … എന്റെ മുൻപിൽ ഇങ്ങനെ നിൽക്കരുത് ..

അവളുടെ സംസാരം മഹിക്ക് ധൈര്യം നൽകി അവൻ ഗായുവിനോടായി പറഞ്ഞു ..\
എഡോ , നാളെ കഴിഞ്ഞാൽ പ്രാക്ടിക്കൽസ് തുടങ്ങുവാണ് .. താൻ അയാളുടെ കൂടെ ഇവിടെ നില്ക്കാൻ കഴിയുമോ ..
അയാൾ ഒന്ന് നോർമൽ ആവാൻ അത് സഹായിക്കും … ദേവൂ എക്സാം എഴുതാതെ ഇരുന്നാൽ ..

ആഹാ അതിനു ഞാൻ എന്തിനാ .. സാറിവിടെ ഉള്ളപ്പോൾ .. സാറ് തന്നെ അവൾക്കു പറഞ്ഞു കൊടുത്താൽ മതി ..
ഗായു വിന്റെ മറുപടി മഹിയെ വിഷമിപ്പിച്ചു
എടാ നിങ്ങൾ സംസാരിക്കു ഞാൻ ഒന്ന് മോളെ കണ്ടിട്ട് വരാം വിഷ്ണു അവരോടു പറഞ്ഞിട്ടു ദേവുവിന്റെ അടുത്തേക്ക് ചെന്നു
…………

ദേവു മോളെ വാതിൽ തുറക്ക് ..
ഏട്ടനെ കണ്ടതും അവൾ വിഷ്ണുവിന്റെ നെഞ്ചിലേക്ക് വീണു കരഞ്ഞു …
അയ്യേ ഏട്ടന്റെ കുട്ടി കരയുവാണോ …..
നീ എപ്പോഴും മഹിയോടു വഴക്കു കൂടാറില്ലേ ഇതിപ്പോൾ അല്പം ഗൗരവമുള്ള വഴക്കും പ്രശ്നവും ആയിപോയി .. നാളെ കഴിഞ്ഞു എക്സാം ആണെന്ന് ഉണ്ണി പറഞ്ഞല്ലോ ..
മം അതെയെട്ടാ .. പക്ഷെ ഞാൻ എഴുതുന്നില്ല ഏട്ടാ

ദേ പെണ്ണേ തല്ലു വേണോ നിനക്ക് … മര്യാദക്ക് പോയി പരീക്ഷ എഴുതിക്കൊള്ളു ..
മം ഏട്ടാ എന്റെ ബുക്ക് കൂടി എടുത്തിട്ടില്ല ..
അതൊക്കെ മഹി നോക്കിക്കോളും നീ ഇപ്പൊ അത് ഓർത്തു വിഷമിക്കാതെ വേഗം പോയി കുളിച്ചു വായോ വിഷ്ണു അവളുടെ മുടിയിൽ തലോടിക്കൊണ്ട് പറഞ്ഞു ..

മം ഏട്ടനിരിക്കു ഞാൻ കുളിച്ചിട്ടു വരാം..
അതെ ദേവൂ മോള് കുളിച്ചിട്ടു താഴേക്ക് വന്നോളൂ .. അച്ഛനും അമ്മയും ഓക്കേ അവിടെ വിഷമിച്ചിരിക്കുകയാണ് .. അവർക്കൊക്കെ നിന്നെ വല്യ കാര്യമാണ് മോളേ.. നീ ആയിട്ടു എന്തിനാ അവരെ വിഷമിപ്പിക്കുന്നത് ..

മം ഞാൻ വരാം ഏട്ടാ ..
അവൾ വിഷ്ണുവിനോട് അങ്ങനെ പറഞ്ഞപ്പോൾ ആണ് സത്യത്തിൽ വിഷ്ണുവിന്റെ നെഞ്ചിലെ തീ അണഞ്ഞത്‌ ..
………………………………………………………………………….

ആഹാ മോള് വന്നല്ലോ .. താഴേക്ക് ഇറങ്ങി വന്ന ദേവുവിനെ കണ്ടിട്ടു മാലതി അവളുടെ അടുത്തേക്ക് ചെന്ന് .. അവരുടെ മുഖത്തെ സന്തോഷം അവൾക്കും അല്പം ആശ്വാസം തന്നു .
മോള് കുളിച്ചുവല്ലേ … മാലതിയുടെ ചോദ്യം കേട്ടിട്ടാണ് ദേവൂ ചിന്തയിൽ നിന്നുണർന്നതു ..

കുളിച്ചു അമ്മേ… അവൾ മറുപടി പറഞ്ഞു …
ഹാ എന്തായിത് മാലതി മോളോട് സംസാരിച്ചു നിൽക്കാതെ കുട്ടിക്ക് എന്തെങ്കിലും ആഹാരം കൊടുക്കേടോ .. വിശ്വം മാലതിയോട് പറഞ്ഞു .. എനിക്കൊന്നും വേണ്ടച്ചാ .. ദേവുവാണ് മറുപടി പറഞ്ഞത് ..

ആഹാ അത് പറ്റില്ല വന്നു ഭക്ഷണം കഴിക്കു മോളേ ‘അമ്മ ദാ അവിടെ വിളമ്പി വച്ചിട്ടുണ്ട് .. വരൂ ..

അവളോടുള്ള അവരുടെ സ്നേഹവും കരുതലും ദേവുവിനെ അത്ഭുതപെടുത്തുകയായിരുന്നു … ഭക്ഷണം കഴിക്കുമ്പോൾ അവളുടെ കണ്ണുകൾ നിര്ഞ്ഞു തുളുമ്പി
ആഹാ പിന്നെയും കരയുകയാണോ സന്തോഷത്തോടെ കഴിക്കു മോളേ .. വൈകിട്ട് നമുക്ക് പാടത്തിനു അക്കരെയുള്ള അമ്പലത്തിൽ പോകാം ..

മാലതി അവളെ സമാധാനിപ്പിച്ചു .. ദേവിവിനോടും മറ്റും യാത്ര പറഞ്ഞു വിഷ്ണുവും ഗായുവും തിരികെ പോയി …
സന്ധ്യക്ക്‌ മാലതിക്കൊപ്പം ദേവൂ അമ്പലത്തിൽ പോയി
മനസ്സുരുകി ഭഗവാനോട് അവളുടെ സങ്കടങ്ങൾ പറഞ്ഞു …
………………………………

നാളെയാണ് പ്രാക്ടിക്കൽ എക്സാം .. ആ വീട്ടിലാണ് നില്കുന്നതെങ്കിലും കഴിഞ്ഞ രണ്ടു ദിവസമായി മഹി സാർ അവളെ കാണുകയോ മുറിയിൽ പോലും വരികയോ ചെയ്തിരുന്നില്ല .. അതവൾക്കു അല്പം സമാധാനം നൽകി .. എല്ലാം അറിഞ്ഞ ശേഷം മഹിയെ എങ്ങനെ നേരിടുമെന്നറിയാതെ അവൾ വിഷമിച്ചിരുന്നു …

ഭഗവാനെ പഠിക്കാനാണേൽ ബുക്ക്സ് ഉം ഇല്ല എനിക്കാണേൽ ഒന്നും അറിയുകയും ഇല്ല …
ആരോ വാതിൽ മുട്ടുന്നുണ്ടായിരുന്നു തുറന്നപ്പോൾ മഹിയായിരുന്നു …
പ്രതീക്ഷിക്കാതെ മുന്നിൽ മഹിയെ കണ്ടപ്പോൾ അവൾ ആകെ പരുങ്ങി
മഹിയോട് എന്ത് പറയണമെന്നു അവൾക്കറിയില്ലായിരുന്നു .. മഹിയുടെ അവസ്ഥയും മറിച്ചായിരുന്നില്ല അവളുടെ മുഖത്ത് നോക്കാൻ കൂടി അവനു ധൈര്യം ഇല്ലായിരുന്നു …

എങ്കിലും അവളുടെ മുന്നിൽ മുട്ടുകുത്തി നിന്ന് ചെയ്ത തെറ്റുകൾക്ക് അവൻ മാപ്പു പറഞ്ഞു … മറുപടിയൊന്നും പറയാൻ അവൾക്കു പറ്റുന്നുണ്ടായിരുന്നില്ല ..

അവളുടെ കയ്യിൽ ഒരു ലാബ് മാന്വൽ അവൻ നൽകി അതിൽ ചില താളുകൾ മഹി മടക്കിയിട്ടുണ്ടായിരുന്നു .. മഹി പോയശേഷം അവൾ ആ ബുക്ക് തുറന്നു നോക്കിയപ്പോൾ … അതിൽ അവൾക്കായി അവൻ ഒരു കത്ത് വെച്ചിട്ടുണ്ടായിരുന്നു ,,,
ആകാംഷയോടെയും സംശയത്തോടെയും ദേവൂ അത് വായിച്ചു തുടങ്ങി

എന്റെ ദേവുവിന്…
അങ്ങനെ വിളിക്കാനുള്ള അര്ഹതയില്ലന്നറിയാം .. ഓര്മ വച്ച നാളുതൊട്ടു മനസ്സിൽ കൊണ്ട് നടന്നത് കൊണ്ട് .. അങ്ങനെയേ പറയാൻ എനിക്ക് കഴിയുന്നുള്ളു … ദേവുവിന് ഒരു തരത്തിലും ഞാൻ ആയി ഇനി ശല്യം ചെയ്യില്ല എന്നോട് ക്ഷമിക്കണം എന്ന് പറയില്ല പക്ഷെ എന്നെ വെറുക്കരുതെന്നു പറയണമെന്ന് തോന്നി …

അമ്മയും അച്ഛനും പാവങ്ങൾ ആണ് … അവർക്കു താനെന്നു പറഞ്ഞാൽ ജീവനാണ്… അവരെ താൻ വിഷമിപ്പിക്കരുത്…. എന്തു വേണമെങ്കിലും തനിക്കു തീരുമാനിക്കാം… ഇനി ഒരിക്കലും എന്നെ അംഗീകരിക്കില്ലെന്നും എനിക്കറിയാം എന്നാലും അവരുടെ മുൻപിൽ താൻ അത് കാണിക്കരുത് അവർക്കു താങ്ങാനാവില്ല ഒന്നും.

താനില്ലാത്തൊരു ജീവിതം എനിക്ക് ചിന്തിക്കാൻ കുടി കഴിയില്ല എന്നാലും ഞാൻ ചെയ്ത തെറ്റിനുള്ള ശിക്ഷ അതാണെങ്കിൽ അത് സ്വീകരിക്കാൻ ഞാൻ തയ്യാറാണ് .. എന്തായാലും പരീക്ഷ കഴിയുന്നത് വരെ താൻ ഓക്കേ മറക്കണം .. ഞാൻ കാരണം തന്റെ കരിയർ കുടി ഇല്ലാണ്ടാവരുതെന്നു എനിക്ക് എനിക്ക് നിർബന്ധമുണ്ട് ..

നാളെ ഞാൻ ആണ് ഇന്വിജിലേഷന് വരിക ധൈര്യമായി വന്നോളൂ റെക്കോർഡ് ഗായത്രി കൊണ്ട് വരും .. പിന്നെ ലാബ് മാന്വലിൽ ഞാൻ 3 ചോദ്യങ്ങൾ മാർക്ക് ചെയ്തിട്ടുണ്ട് അത് മത്രേം പഠിച്ചിട്ടു വന്നാൽ മതി .. വിവ മാർക്ക് ഇട്ടോളാം .. ഒരുപാടു നേരം ഉറക്കം കളയരുത് സുഖമില്ലാതെ ഇരിക്കുകയല്ലേ .. താനുറങ്ങിക്കൊള്ളൂ ..
ഗുഡ് നൈറ്റ്

(തുടരും )

LEAVE A REPLY

Please enter your comment!
Please enter your name here