Home Josbin Kuriakose Koorachundu മുലകുടി മാറാത്ത മുത്തുമണിയെ ഉപേക്ഷിച്ചു അവൾക്കു പോകാൻ കഴിയുമോ അമ്മച്ചി? Part -2

മുലകുടി മാറാത്ത മുത്തുമണിയെ ഉപേക്ഷിച്ചു അവൾക്കു പോകാൻ കഴിയുമോ അമ്മച്ചി? Part -2

0

Part – 1 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : Josbin Kuriakose koorachundu

പ്രവാസിയുടെ ഭാര്യയുടെ  തിരോധാനം Part -2

വൈകുന്നേരം മനോജ് നാട്ടിലെത്തി എയർപോർട്ടിൽ മനോജിനെ കൂട്ടാൻ ബിജിത്തും അരുണും വന്നിരുന്നു.

അവരെ നോക്കി വളരെ പ്രയാസപ്പെട്ടു മുഖത്ത് ചിരിയുടെ ഭാവം വരുത്തി മനോജ്.

സഖാവേ സഖാവിൻ്റെ സങ്കടം ഞങ്ങൾക്കു മനസ്സിലാവും.
നിമ്മി എവിടെയാണെന്ന് നമുക്ക് കണ്ടു പിടിയ്ക്കാം.

ഇന്നലെ രാത്രി മുതൽ വിഷ്ണുവും മിസ്സിംങ്ങാണ് വിഷ്ണുവും നിമ്മിയും ഒന്നിച്ചു മിസ്സിംങ്ങായതാണ് ഇങ്ങനെയൊരു സംശയത്തിന് കാരണമായത്.

എൻ്റെ നിമ്മിയ്ക്കു ഒരിയ്ക്കലും അങ്ങനെ പോവാൻ കഴിയില്ല ഒരു അനിയൻ്റെ സ്ഥാനത്തിനപ്പുറം ഒരു ബന്ധവും വിഷ്ണുവിനോട് അവൾക്കു തോന്നിട്ടില്ല..

ഇന്നലെ വൈകുന്നേരം എന്നെ വിളിച്ചപ്പോൾ എത്രമാത്രം സ്നേഹവും കരുതലും ആ വാക്കുകളിൽ ഞാൻ കേട്ടതാണ്.

സഖാവേ പാർട്ടി ഓഫിലേയ്ക്കല്ലേ പോകുന്നത് അല്ല സഖാവേ എനിയ്ക്കു എൻ്റെ മോളെ കാണണം.

സഖാവേ മകളെ രക്ഷിയ്ക്കാൻ എന്തു വഴിവിട്ട കളിയും കുര്യൻ വർക്കി ചെയ്യുമെന്നാണ് നാട്ടിൽ പൊതുവേയുള്ള സംസാരം

അല്ല ബിജിത്തേട്ടാ നമ്മുടെ മനോജേട്ടനും
നിമ്മി ചേച്ചിയും രജിസ്ട്രർ വിവാഹം ചെയ്തപ്പോൾ അവിടെ വന്നു കുര്യൻ വർക്കി നടത്തിയ ഷോ ഓഫ് ഓർക്കുന്നുണ്ടോ?

രണ്ടിനെയും മന:സമാധാനത്തോടെ ജീവിയ്ക്കാൻ സമ്മതിയ്ക്കില്ലെന്ന്..

ഇനിയിപ്പോൾ കുര്യൻ വർക്കി ആയിരിക്കുമോ ചേച്ചിയുടെ തിരോധാനത്തിന് പിന്നിൽ.?

അരുൺ നീ ചോര തിളപ്പിൽ എന്തും വിളിച്ചു പറയരുത് മനോജ് സഖാവും നിമ്മിയും തമ്മിലുള്ള വിവാഹത്തിന് അദ്ദേഹം എതിരായിരുന്നു പക്ഷേ ഇപ്പോൾ നമ്മുടെ മനോജ് സഖാവിനെ അദ്ദേഹം ഒരു മകൻ്റെ സ്ഥാനത്താണ് കരുതുന്നത്..

പിന്നെ സ്വന്തം രക്ത്തതെ ഉപദ്രവിയ്ക്കാൻ ആ മനുഷ്യന് കഴിയുമോ?

എന്നാലും ബിജിത്തേട്ടാ ഒരു സഖാവിനെ കൊണ്ട് മകളെ വിവാഹം കഴിപ്പിച്ചതിൽ സ്വന്തം പാർട്ടിയ്ക്കുള്ളിൽ നിന്ന് ഒത്തിരി വിമർശനങ്ങൾ കുര്യൻ വർക്കിയ്ക്കു കേൾക്കേണ്ടിവന്നു.

മകളുടെ വിവാഹത്തിന് ശേഷം പഴയപ്പോലെ പാർട്ടിയിൽ വലിയ സ്വാധിനമൊന്നും കുര്യൻ വർക്കിയ്ക്കില്ല..

ഇനി മനോജേട്ടനെയും നിമ്മി ചേച്ചിയേയും പരസ്പരം അകറ്റാൻ കുര്യൻ വർക്കി നടത്തിയ പ്ലാനിംങ്ങാണോ ചേച്ചിയുടെ ഈ തിരോധാനവും ചേട്ടനെ ഗൾഫിലേയ്ക്കു പറഞ്ഞയച്ചതും..

ബിജിത്തേട്ടൻ എന്തു പറഞ്ഞാലും എനിയ്ക്കു വിഷ്ണുവിനെക്കാൾ സംശയം കുര്യൻ വർക്കിയെയാണ്..

എൻ്റെ അരുണേ നീ ഒന്നു നിർത്തുന്നുണ്ടോ ആ പാവത്തിന് തല പുകയുന്നുണ്ട് നിൻ്റെ വർത്തമാനം.

സോറി മനോജേട്ടാ ഞാൻ എൻ്റെ സംശയം പറഞ്ഞതാണ്..

സംസാരത്തിനിടയിൽ വണ്ടി കുര്യൻ വർക്കിയുടെ വീടിനു മുന്നിലെത്തി അവർ. സഖാവേ നമ്മുക്ക് നാളെ കാണാം. സഖാവിനെ കണ്ടാൽ കുഞ്ഞിന് സന്തോഷമാകും ഇന്നലെ മുതൽ അവൾ അമ്മയെ കാണാതെ വിഷമിയ്ക്കുന്നതല്ലേ..

ബിജിത്തിനോടും അരുണിനോടും യാത്ര പറഞ്ഞു മനോജ് വിട്ടിലേയ്ക്കു നടന്നു.

……………..

വീടിലേയ്ക്കു കയറി വരുന്ന മനോജിനെ കണ്ട് ഏലിക്കുട്ടി ചോദിച്ചു
മോനെ നീ എപ്പോൾ വന്നു
ഞാൻ ഇപ്പോൾ വന്നിട്ടേയുള്ളു അമ്മിച്ചി എൻ്റെ മോൾ എന്തിയെ?
മോൾ ഇപ്പോൾ ഉറങ്ങി പകലു മുഴുവൻ വഴക്കായിരുന്നു അപ്പച്ചനാണെങ്കിൽ വൈകുന്നേരംവരെ എവിടെയും പോകാനും കഴിഞ്ഞില്ല അപ്പച്ചനുണ്ടങ്കിൽ വഴക്കു കുറവാണ് കുറുമ്പി പെണ്ണിന്.

അപ്പച്ചൻ എവിടെ പോയതാണ്.

കേസ് അന്വേഷിക്കുന്ന CI വിളിച്ചിട്ടു പോയതാണ്
ഉച്ചയോടെ ഇവിടെയും, വിഷ്ണുവിൻ്റെ വീട്ടിലും പോലിസ് വന്നിരുന്നു.

മിടുക്കനായ ഉദ്യോഹസ്ഥനാണ് ഈ കേസ് കൈകാര്യം ചെയ്യുന്നതെന്നാണ് അപ്പച്ചൻ പറഞ്ഞത്.

മോനെ എനിയ്ക്കു വിശ്വസിക്കാൻ കഴിയില്ല എൻ്റെ മോൾ അങ്ങനെ ചെയ്യുമെന്ന്.
പാവമാണ് എൻ്റെ കുട്ടി.അവൾക്കു ആരെയും ചതിയ്ക്കാൻ കഴിയില്ല. ഇനി അരുതാത്തത് എൻ്റെ മോൾ കാണിച്ചാൽ
പിന്നെ ഒരു നിമിഷം ഈ അമ്മിച്ചി ഈ ലോകത്ത് ജീവിച്ചിരിയ്ക്കില്ല.

മുലകുടി മാറാത്ത മുത്തുമണിയെ ഉപേക്ഷിച്ചു അവൾക്കു പോകാൻ കഴിയുമോ അമ്മച്ചി?

മുത്തുമണിയേയും നിന്നെയും ഉപേക്ഷിച്ചു എവിടെയും പോവാൻ എൻ്റെ മോൾക്കു കഴിയില്ല.

എൻ്റെ മോൾക്ക് എന്തോ അപകടം പറ്റിയെന്നാണ് എൻ്റെ മനസ്സു പറയുന്നത്
ഞാൻ വിളിയ്ക്കാത്ത ദൈവങ്ങളില്ല.

അതെ അമ്മിച്ചി എൻ്റെ നിമ്മിയ്ക്കു എന്നെ ചതിയ്ക്കാൻ കഴിയില്ല..

ഉറങ്ങികിടക്കുന്ന മുത്തുമണിയുടെ നെറ്റിയിൽ ചുംബിച്ചു അവൾകൊപ്പം അയാൾ കിടന്നു
നെഞ്ചിൽ തീക്കനലായി ജ്വാലിച്ച വിപ്ലവം സങ്കടങ്ങൾകൊണ്ട്, കണ്ണുനീർ കൊണ്ട് നനയുമോ എന്ന് അയാൾ ഭയപ്പെട്ടു..

………………..

CI ഓഫിസിലേത്തിയ കുര്യൻ വർക്കിയ്ക്കു കേൾക്കാനുള്ളത് അത്ര സുഖകരമായ വാർത്തയായിരുന്നില്ല.

മിസ്റ്റർ കുര്യൻ നിങ്ങളുടെ മകളും വിഷ്ണുവും ഒരെ ദിവസമാണ് ഇവിടെ നിന്ന് മിസ്സായിരിക്കുന്നത്..

ഇന്നലെ രാത്രി വിഷ്ണുവിനോപ്പം ഒരു സ്ത്രിയേയും ഇവിടെ KSRTC ബസ്റ്റാൻ്റിൽ കണ്ടവരുണ്ട്. രാത്രി 8.15 നുള്ള മൈസൂറിലേയ്ക്കുള്ള KSRTC ബസ്സിന് 2 ടിക്കറ്റ് വിഷ്ണു എടുത്തിട്ടുണ്ട് അവൻ്റെ കൂടെയുള്ളത് ഒരു സ്ത്രിയായിട്ടും അവൻ ടിക്കറ്റിൽ കാണിച്ചത് രണ്ടു പുരുഷന്മാരായാണ്.
അവൻ്റെ രീതികൾ കാണുമ്പോൾ കുര്യൻ്റെ മകളുടെ തിരോധാനത്തിൽ അവനെ സംശയ്കാതെ തരമില്ല..
പിന്നെ നിങ്ങളെ വിളിപ്പിച്ചതിന് മറ്റൊരു കാരണം കൂടിയുണ്ട് മകളുടെ തിരോധാനത്തിൽ നിങ്ങൾക്കും പങ്കുണ്ടെന്ന് മൊഴി കിട്ടിയിട്ടുണ്ട്

ആരായാലും ഈ ഡെന്നി പൊക്കും പക്ഷേ മകളുടെ തിരോധാനവുമായി നിങ്ങൾക്കു ബന്ധമില്ലെന്ന് കേൾക്കാനാണ് എനിയ്ക്കു ഇഷ്ട്ടം . ഇനിയുണ്ടെന്ന് കണ്ടെത്തിയാൽ ഇന്ന് ഇവിടെയിരുന്ന് നമ്മൾ സംസാരിച്ചതുപ്പോലെയാവില്ല..

എന്നാൽ ശരി സാറെ ഞാൻ ഇറങ്ങുവാണ്..
കുര്യൻ വർക്കി സ്‌റ്റേഷനിൽ നിന്ന് ഇറങ്ങി പോകുന്നത് നോക്കി
Cl ഡെന്നി മനസ്സിൽ പറഞ്ഞു നിമ്മിയിലേയ്ക്കുള്ള യാത്ര നികൂടതകൾ നിറഞ്ഞതാണ്..
മുന്നിൽ കാണുന്ന ഓരോ മുഖത്തിലും സംശയത്തിൻ്റെ നിഴലുകളില്ലാതെ ഈ യാത്ര തുടരാൻ കഴിയില്ല.!

നിരാശയോടെയാണ് കുര്യൻ വർക്കി വീട്ടിലേയ്ക്കു മടങ്ങിയത്. അയാൾ
വിട്ടിൽ ചെല്ലുമ്പോൾ മുത്തുമണിയേ തോളിലിട്ടു ഉറക്കുന്ന മനോജിനെയാണ് കാണുന്നത്.

മോൻ എപ്പോളാണ് വന്നത്. മോൻ വരുന്ന കാര്യമൊന്നും അപ്പച്ചനോട് പറഞ്ഞില്ലലോ

മോൻ വരുമെന്ന് അറിഞ്ഞിരുന്നെങ്കിൽ അപ്പച്ചൻ വരില്ലായിരുന്നോ?

അതൊന്നും സാരമില്ല.
അപ്പച്ചൻ സ്റ്റേഷനിൽ പോയിട്ട് എന്തായി എന്തെങ്കിലും വിവരം കിട്ടിയോ..

അയാൾ കണ്ണു തുടച്ചുകൊണ്ട്
പറഞ്ഞു . വിഷ്ണുവിനൊപ്പം അവൾ പോയന്നാണ് പോലിസുകാരും കരുതുന്നത്..

ഇന്നലെ വൈകുന്നേരം KSRTC ബസ്റ്റാൻ്റിൽ
വിഷ്ണുവിനെയും ഒരു സ്ത്രിയേയും കണ്ടവരുണ്ട്.

അത് അവൾ ആകില്ല അപ്പച്ച. എൻ്റെ നിമ്മിയ്ക്കു അതിന് കഴിയില്ല..

മോനെ
ആർക്കും ഒരു ഉപദ്രവവും നാളിതുവരെയായി ഞാൻ ചെയ്തിട്ടില്ല. ഈ വീട്ടിൽ സഹായം തേടി വരുന്ന ഒരാളെയും ഞാൻ കൈയോഴിഞ്ഞിട്ടുമില്ല

എന്നിട്ടും ദൈവം എന്തിനാണ് എന്നെ ഇങ്ങനെ പരീക്ഷിയ്ക്കുന്നത് കേട്ടതോന്നും സത്യമാകരുതെന്നാണ് ഞാൻ പ്രാർത്ഥിയ്ക്കുന്നത്..

കേട്ടത് സത്യമാണെങ്കിൽ രണ്ടിനെയും കൊന്ന് ഞാനും ചാകും.മടുത്തു ഈ ജീവിതം.

മറുപടി പറയാൻ കഴിയാത്തപ്പോലെ നിസഹായനായിരുന്നു മനോജ്..

ശരിയ്ക്കും മരണവീടിന് തുല്ല്യമായിരിക്കുന്നു കുര്യൻ വർക്കിയുടെ വീട്.
പരസ്പരം സംസാരിക്കാൻ കഴിയാതെ വേദനയും അപമാനവും അവരെ തളർത്തിയിരിക്കുന്നു.

…………… ……..

ഉറങ്ങാൻ കിടന്നിട്ടും വേദനയും സങ്കടവും കാരണം
മനോജിന് ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല പെട്ടെന്നാണ് ഫോൺ റിംങ്ങു ചെയ്തത് നോക്കിയപ്പോൾ സഖാവ് ബിജിത്താണ്

സഖാവേ എന്തുപറ്റി അവളെപറ്റി എന്തെങ്കിലും വിവരം കിട്ടിയോ?

സഖാവേ മൈസൂരിലേയ്ക്കാണ് വിഷ്ണു പോയിരിക്കുന്നത് കൂടെയുള്ള സ്ത്രി ആരാണെന്ന് തിരിച്ചറിയാൻ കഴിയാതെ ഒന്നും ഉറപ്പിയ്ക്കാൻ കഴിയില്ല.

പിന്നെ ഞാൻ വിളിച്ചത് നമ്മുടെ അരുൺ മിസ്സിംങ്ങാണ് അവൻ്റെ ഫോൺ ഓഫാണ് എല്ലായിടത്തും അന്വേഷണം നടത്തി ഒരു വിവരവുമില്ല.

സഖാവിനെ വീട്ടിലിറക്കി എന്നെ പാർട്ടി ഓഫിസിലാക്കിയതിന് ശേഷം അവൻ പോയതാണ്..

ഇന്നലെ മുതൽ അവൻ്റെ സംശയം കുര്യൻ വർക്കിയിലാണ് അവൻ്റെ സ്വഭാവമറിയാലോ എന്തുണ്ടായാലും വിളിച്ചു പറയും..

ഇന്നലെ കുര്യൻ വർക്കിയുടെ പാർട്ടിക്കാരോട് അവൻ പറഞ്ഞെന്നാണ് പറയുന്നത് അവന് സംശയം കുര്യൻ വർക്കിയുണെന്ന്..

എനിയ്ക്കു എന്തു ചെയ്യണമെന്ന് അറിയില്ല ഇനി വിളിയ്ക്കാൻ ആരുമില്ല.

സഖാവേ ഒന്നും മനസ്സിലാകുന്നില്ല വിഷ്ണുവിന് ഒറ്റയ്ക്കു ഇതെല്ലാം ചെയ്യാൻ കഴിയുമോ?

യാത്ര ചെയ്ത ക്ഷീണമുള്ളതല്ലേ സഖാവ് ഉറങ്ങിക്കോ എന്തെങ്കിലും വിവരം കിട്ടിയാൽ ഞാൻ വിവരമറിയ്ക്കാം..

രാവിലെ CI ഓഫിസിലേയ്ക്കു ഒരു കോൾ വന്നു മുത്താച്ചി പാറയ്ക്കു സമീപം ഒരു കാർ മറഞ്ഞിരിക്കുന്നു ആളാപായം ഉണ്ടോന്നറിയില്ല..

CI ഡെന്നിയും സംഘവും മുത്താച്ചിപാറയിൽ എത്തുമ്പോൾ അപകട സ്ഥലത്ത് ജനങ്ങൾ തടിച്ചുകൂടിയിരിക്കുന്നു..

പലരും പലവർത്തമാനങ്ങളാണ് പറയുന്നത് രാത്രിയിൽ അപകടം സംഭവിച്ചതാകാം അല്ലങ്കിൽ കൊന്നിട്ടു വണ്ടിയും ആളെയും ഇവിടെ കൊണ്ടുവന്ന് ഇട്ടതാകാം..

ആ വണ്ടിയ്ക്കുള്ളിൽ നിന്ന് ആളെ പുറത്തിറക്കുമ്പോൾ ആ ശരീരത്തിൽ ജീവൻ നഷ്ട്ടമായിരുന്നു..

CI ഡെന്നി ചിന്തിച്ചതിനും അപ്പുറമാണ് കേസിൻ്റെ പുതിയ തലങ്ങൾ..

തുടരും…

ജോസ്ബിൻ..

LEAVE A REPLY

Please enter your comment!
Please enter your name here