Home തുടർകഥകൾ എന്നാലും എന്റെ ശാപം ഫലിക്കുമെന്ന് ഞാൻ ഒട്ടുo പ്രതീക്ഷിച്ചില്ല…

എന്നാലും എന്റെ ശാപം ഫലിക്കുമെന്ന് ഞാൻ ഒട്ടുo പ്രതീക്ഷിച്ചില്ല…

0

Part – 4 വായിക്കാൻ ഇവിടെ Click ചെയ്യുക.

അനുപല്ലവി പാർട്ട്‌ 5

രചന :അഭി

“പടച്ചോനെ ഇത് അവളല്ലേ”??അഖിലിന്റെ മുഖം വിളറി വെളുക്കാൻ തുടങ്ങി. അഖിടെ പിറുപിറുക്കൽ കേട്ട് തൊട്ടടുത്തിരുന്ന പല്ലവി ചേട്ടനോട് ചോദിച്ചു,
ഏതവളാ ചേട്ടാ?
എടി റിയ!
ഏത് റിയ??
എടീ റിയാ ….

ഹാ, നമ്മുടെ ആക്‌സിഡന്റ്, എവിടെ, എവിടെ??
തോണ്ടെ ആ മൂന്നാമത്തെ റോവിൽ…..അഖിലിനെ പറഞ്ഞു മുഴുവിപ്പിക്കാൻ പൊന്നു അനുവദിച്ചില്ല, അപ്പോഴേക്കും അവൾ റിയയെ കണ്ടെത്തി കഴിഞ്ഞിരുന്നു.
ഏത് ആ കടലാസ് വാരി എറിഞ്, വിസിൽ അടിക്കുന്ന പെണ്ണാ??😁
മ്മ്, അതന്നെ.

കൈ ഒടിഞ്ഞോണ്ട് കടലാസ് ശെരിക്കങ്ങട് എറിയാൻ പറ്റണില്ലാന്ന് തോന്നുന്നു, എന്താ ശരിയല്ലേ കുട്ടിയെ???
ശവത്തിൽ കുത്തല്ലേടി പിശാശ്ശെ……..

*രണ്ടു മാസങ്ങൾക്കു മുൻപ്*
“പടം കാണാൻ വന്നാൽ സീറ്റിൽ അടങ്ങി ഒതുങ്ങിയിരുന്ന് കാണണം, അല്ലാതെ ലോക്കൽസിനെ പോലെ പേപ്പർ വാരിയെറിഞ്ഞും, വിസിലടിച്ചും
സന്തോഷം പ്രകടിപ്പിക്കാൻ ആണ് മോളുടെ ഉദ്ദേശമെങ്കിൽ എന്റെ കൂടെ വരണ്ട.

ഇത് കേട്ടതും പല്ലവിക്ക് ദേഷ്യം വന്നു,
ഞാൻ അങ്ങനെ ചെയ്താൽ നീ എന്നെ എന്തോ ചെയ്യും??

നിന്റെ രണ്ട് കൈയും ഞാൻ തല്ലിയോടിക്കും.പിന്നെ നീ എങ്ങനാ വിസിൽ അടിക്കുന്നതെന്ന് ഞാൻ ഒന്ന് കാണട്ടെ……എടീ പെൺകുട്ടികളായാൽ ഒരിച്ചിരി അടക്കോം, ഒതുക്കോം ഒക്കെ വേണം.മനസിലായോടി കഴുതേ??

എടാ കൊരങ്ങാ, നീ ഭാവിയിൽ കെട്ടാൻപോണ പെണ്ണ് ഒരു മരംകേറിയായിരിക്കും.നീ നോക്കിക്കോ, ഇല്ലെങ്കിൽ എന്റെ പേര് നീ ഗാർലിക്കിന് ഇട്ടോ, കേട്ടോടാ ഓൾഡ് ജനറേഷൻ ചേട്ടാ…..

*****************************

നിനക്ക് അങ്ങനെ തന്നെ വേണമട ചേട്ടാ,എന്നാലും എന്റെ ശാപം ഫലിക്കുമെന്ന് ഞാൻ ഒട്ടുo പ്രതീക്ഷിച്ചില്ല😆😆

“എടീ പിന്നയും, പിന്നയും ഇങ്ങനെ ശവത്തിൽ……..
ഞാൻ കുത്തികൊണ്ടേയിരിക്കും, കാരണം ഇത് എനിക്ക് ദൈവമായിട്ട് തന്ന ചാൻസ് ആണ് മോനെ……ഓഹ് എന്നാലും നിന്റെ ആ പ്ലിങ്ങിയ മുഖം ഓർക്കുമ്പോൾ, ചിരി കണ്ട്രോൾ ചെയ്യാൻ പറ്റുന്നില്ല ……

കഥയറിയാതെ ആട്ടം കണ്ടിട്ട് കാര്യമില്ല എന്ന് തോന്നിയത് കൊണ്ടാണെന്നു തോന്നുന്നു അഞ്ജുവും ഐറിനും ഐസ്ക്രീമിൽ കോൺസെൻട്രേറ്റ് ചെയ്തത്.
“ഫസ്റ്റ് ഹാഫ് അടിപൊളി, അല്ലെ ചേച്ചി ?
“സെക്കന്റ്‌ ഹാഫ് അതിനേക്കാൾ അടിപൊളിയാവുമെന്നാണ് എനിക്ക് തോന്നുന്നത് ”

ഇതിനിടയില്ലേക്ക് ആണ് ആ പെൺകുട്ടി കടന്ന് വന്നത്
Excuse മി??
അഖിൽ ശബ്ദം കേട്ട് തിരിഞ്ഞു നോക്കി, “അതെ ഇത് അവൾ തന്നെ റിയ, ഇനിയെന്തിനുള്ള പുറപ്പാടാണാവോ??? ”
യെസ് എസ്ക്യൂസ്ഡ്. പല്ലവിയാണ് മറുപടി പറഞ്ഞത്.

“ഞാൻ ഇയാളോട് ആണ് പറഞ്ഞത്”
അങ്ങേര് തത്കാലം മിണ്ടുമെന്ന് തോന്നുന്നില്ല, അത് കൊണ്ടാണ് ഞാൻ മറുപടി തന്നത്.
ഇയാൾക്ക് എന്ത് പറ്റി??
അത് ചെറിയ ഒരു ഷോക്ക് കിട്ടിതാ.
കേൾക്കാൻ പറ്റുമോ??
“തീർച്ചയായും”.

അതെ ചേട്ടൻ കാലത്ത് ഇടിച്ച് ഇട്ടത് എന്നെയാണ്, ആ വകയിൽ ഒരു ആയിരം രൂപ കൂടി എനിക്ക് അധികമായി ചെലവായി, അത് കൊണ്ട് ഇരുപത്തിനായിരത്തിന്റെ കൂടെ ഒരു ആയിരം രൂപ കൂടി എനിക്ക് തരണo.

പൈസ ഞാൻ തരാം.
പല്ലവി ഹാൻഡ് ബാഗിൽ നിന്ന് പണംമെടുത്തു അവൾക്ക് നേരെ നീട്ടി കൊണ്ട് പറഞ്ഞു.പല്ലവിയുടെ കൈയിൽ നിന്ന് പണം വാങ്ങി കൊണ്ട് റിയ പറഞ്ഞു
അപ്പൊ ശെരി,ഞാൻ പൂവാ, ബൈ .

അവൾ പോയതും അഖിൽ സ്വയം പുഞ്ചിരിക്കാൻ തുടങ്ങി, അവൻ മനസ്സിലോർത്തു “റിയ ഒരിക്കലും ഒരു മരംകേറി പെണ്ണ് ആവില്ല.ഒരു മരംകേറിക്ക് ഇത്ര സൗമ്യമായി സംസാരിക്കാൻ സാധിക്കുമോ??? ഇനി അഥവാ ആണെങ്കിലും എന്താ കുഴപ്പം?പൊന്നു ഒരു മരംകേറിയായിട്ടും ഞാനും വീട്ടുക്കാരും അവളെ ഒരുപാട് സ്നേഹിക്കുന്നില്ലേ?? അപ്പൊ ഇതും കുഴപ്പമില്ല”.

“ഹലോ, വായോ, ഇന്റർവെൽ കഴിഞ്ഞു.ബാക്കി സ്വപ്നം തിയേറ്ററിന്റെ ഉള്ളിൽ കേറീട്ടു കണ്ടോ.പൊന്നു അഖിയെ കളിയാക്കി കൊണ്ട് പറഞ്ഞു….

തിരിച്ചു ഡ്രൈവ് ചെയ്തത് അഖിലായിരുന്നു, പക്ഷെ അവന്റെ മനസ് ഇപ്പഴും ആ ഫുഡ്‌ കോർട്ടിൽ ആണ്.റിയ പറഞ്ഞ ഓരോ വാക്കുകളും അവൻ അവന്റെ ഹൃദയം കൊണ്ടാണ് കേട്ടത്.അവൻ തിരിച്ചറിയുകയായിരുന്നു, അവൾ തന്റേത് മാത്രമാണെന്ന്, റിയ ഈ അഖിലിന്റെ പെണ്ണാണെന്ന് 💘💘💘……….

തുടരും……

LEAVE A REPLY

Please enter your comment!
Please enter your name here