Home തുടർകഥകൾ അതിനിട യിൽ ആണ് അഖിൽ ആ ഞെട്ടിപ്പിക്കുന്ന കാഴ്ച്ച കണ്ടത്… Part – 4

അതിനിട യിൽ ആണ് അഖിൽ ആ ഞെട്ടിപ്പിക്കുന്ന കാഴ്ച്ച കണ്ടത്… Part – 4

0

Part – 3 വായിക്കാൻ ഇവിടെ Click ചെയ്യുക.

 

അനുപല്ലവി പാർട്ട്‌ 4

രചന:അഭി

അങ്ങനെ വൈകുന്നേരം പല്ലവിയും, അഖിലും ഐറിനും കൂടി തൃശൂർ മെഡിക്കൽ കോളേജില്ലേക്ക് പുറപ്പെട്ടു.പേടിക്കണ്ടാട്ടൊ, അവർ അഞ്ജലി എന്ന അവരുടെ സ്വന്തം അഞ്ജുവിനെ പിക്ക് ചെയ്യാൻ വേണ്ടി വന്നതാണ്.

പല്ലവി നേരെ ചെന്ന് കൗണ്ടറിൽ ചോദിച്ചു, ഡോക്ടർ അഞ്ജലി ഐസക് എവിടെയാണ് ?? ജൂനിയർ ഡോക്ടർ ആണെങ്കിൽ പോലും ആ ഹോസ്പിറ്റലിലെ എല്ലാവർക്കും അവളെ അറിയാം,കാരണം ഡോക്ടർ എന്നത് അഞ്ജലിക്ക് ഒരു പ്രൊഫഷൻ മാത്രമല്ല അവളുടെ പാഷൻ,ഡ്രീം, ലൈഫ് എല്ലാമാണ്.അഞ്ജുവിന്റെ അടുത്ത് എത്തിയപ്പോൾ പല്ലവി തലയിൽ കൈ വച്ചു,

“ഡോക്ടറെ ഡ്യൂട്ടി സമയം കഴിഞ്ഞു, ഇനിയെങ്കിലും ആ ഫയൽസും stethoscope ഉം താഴെ വെയ്ക്ക്”.പല്ലവിയെ കണ്ട വശം ഓടിവന്ന് അഞ്ജലി കെട്ടിപ്പിടിച്ചു”എന്തൊക്കെയുണ്ടടി വിശേഷം, എത്ര നാളായി നിന്നെ കണ്ടിട്ട്, നീ ക്ഷീണിച്ചു പോയിട്ടാ”മ്മ് പിന്നെ, പിന്നെ,ആന്റിടെ അടുത്ത് നിന്ന് വന്നിട്ട് നമ്മളിൽ ആരെങ്കിലും ക്ഷീണിച്ച ചരിത്രം ഉണ്ടായിട്ടുണ്ടോ??പക്ഷെ അഞ്ജു നീ ശെരിക്കും ക്ഷീണിച്ചിട്ടുണ്ട്, കണ്ടില്ലേ വടിമേ തുണി ചുറ്റിയപോലെയായി. അതൊക്കെ വിട്, തമ്പുരാട്ടിടെ ആഗമന ഉദ്ദേശം എന്താണാവോ??

അത് പിന്നെ നമ്മൾ നാലാളും കൂടി ഒരു സിനിമയും, അല്ലറ ചില്ലറ ഷോപ്പിങ്ങും, അത്രേ ഉള്ളൂ. എങ്കിൽ ശെരി, ഞാൻ ബാഗ് എടുത്തിട്ട് വരാം. അഞ്ജു😳, നീ ശെരിക്കും സമ്മതിച്ചോ?? അതെന്താടി അങ്ങനൊരു ചോദ്യം? അല്ല അല്ലെങ്കിൽ നീ നൈറ്റ്‌ ഡ്യൂട്ടിയുണ്ട്,തലവേദന എന്നൊക്കെ പറഞ് സ്കിപ് ചെയ്യാറല്ലേ പതിവ്, അത് കൊണ്ട് ചോദിച്ചു പോയതാ. ഹ്മ്മ്, മതി, മതി ബാക്കിയുള്ള സംസാരം കാറിലാവാം, എന്തെ?? ഒക്കെ.

താഴെയെത്തിയപ്പോൾ കാർ പല്ലവിക്ക് ഡ്രൈവ് ചെയ്യണമെന്ന് ഒരേ വാശി, ആദ്യമൊന്നും അഖിൽ സമ്മതിച്ചില്ലെങ്കിലും അഞ്ജുവും ഐറിനും പല്ലവിയെ അനുകൂലിച്ചപ്പോൾ അവന് സമ്മതിക്കേണ്ടിവന്നു.അങ്ങനെ അവർ അവരുടെ യാത്ര ആരംഭിച്ചു,

പൊന്നുന്റെ ഡ്രൈവിംഗ് നല്ല സ്മൂത്തായി പോയികൊണ്ടിരുമ്പോഴാണ് ഒരു കാർ അവരെ ഹൈ സ്പീഡിൽ വന്ന് ഓവർ ടേക്ക് ചെയ്തത്, അതോടു കൂടി പോന്നുന്റെ ശ്രദ്ധ ചെറുതായി ഒന്ന് പാളി, അവൾ വേഗം ബ്രേക്ക്‌ ചവിട്ടി.

ആ സമയം ചെറുപ്പത്തിൽ ഉണ്ടായ ഒരു ആക്‌സിഡന്റിൽ തനിക്കുണ്ടായ അനുഭവം അഞ്ജുവിനെ വേട്ടയാടുകയായിരുന്നു, ആ ഭയത്തിൽ അവൾ പറഞ്ഞു “ചേട്ടൻ പറഞ്ഞത് ശെരിയായിരുന്നു, നീ ഡ്രൈവ് ചെയ്യാൻ പാടില്ലായിരുന്നു, ഏത് നശിച്ച നേരത്താണാവോ എനിക്ക് നിന്നെ സപ്പോർട്ട് ചെയ്യാൻ തോന്നിയത്”അത് കേട്ട് പല്ലവിയുടെ മുഖം വാടിയെങ്കിലും അഖിൽ അവളെ നോക്കി ഒന്ന് ചിരിച്ചു, എന്നിട്ട് പിരികം പൊക്കികൊണ്ട് തല ചെറുതായി വെട്ടിച്ചു.ചേട്ടന്റെ ആ ഒറ്റ സിഗ്നലോടുകൂടി പല്ലവിക്ക് കാര്യം പിടി കിട്ടി.

അവൾ വേഗം കാർ സ്റ്റാർട്ടാക്കി”അഞ്ജു നീ വേഗം ഫോൺ എടുത്ത് നിനക്ക് ഇഷ്ടമുള്ള ആ പാട്ട് ഫുൾ വോളിയത്തിൽ പ്ലേ ആക്കികൊള്ളൂ, പിന്നെ പുറത്തു നടക്കുന്നതൊന്നും ശ്രദ്ധിക്കണ്ട” അഖിൽ അഞ്ജുവിനോട് ആജ്ഞാപിച്ചു.പൊന്നു കാർ ഹൈ സ്പീഡിൽ പായിച്ചു, അഖിൽ അവൾക് നിർദ്ദേശങ്ങൾ കൊടുത്തുകൊണ്ടേയിരുന്നു. ആ സീൻ കണ്ടപ്പോൾ ഐറിന് ശെരിക്കും തോഴാ സിനിമയാണ് ഓർമ വന്നത്.

കുറച്ചു നിമിഷങ്ങൾക്കുള്ളിൽ തന്നെ അവരെ ഓവർ ടേക്ക് ചെയ്ത കാറിനെ പല്ലവി വിജയകരമായി ഓവർ ടേക്ക് ചെയ്തു. ആ നിമിഷത്തിൽ ഒരു race ജയിച്ച സന്തോഷമായിരുന്നു പൊന്നുന്റേം, അഖിലിന്റേം മുഖത്തു.

വണ്ടി മാളിൽ എത്തിയപ്പോഴേക്കും ഐറിൻ ഒരു പിസക്ക് വേണ്ടി അഖിയോട് കെഞ്ചാൻ തുടങ്ങി. നിനക്ക് ചീസ് അല്ലർജി ആണെന്ന് അറിഞ്ഞൂടെ, പിന്നെ എന്തിനാ തക്കുടു ഈ കിടന്ന് കെഞ്ചുന്നത്??പല്ലവി സഹതാപത്തോടെ ഐറിനോട് ചോദിച്ചു.

“എന്റെ ചേച്ചി,കിട്ടിയാൽ ഒരു പിസ്സ അല്ലെങ്കിൽ ഒരു കെഞ്ചൽ അത്രേ ഞാൻ വിചാരിച്ചിട്ടുള്ളു.വർത്താനം നിർത്തി ഒന്ന് വേഗം വാ എന്റെ പെങ്ങമാരേ.ഫസ്റ്റ് ഡേ ഷോ ആണ്,അതും ലാലേട്ടന്റെ പടം, ടിക്കറ്റ് കിട്ടിയാൽ ഭാഗ്യം.

ഭാഗ്യത്തിന് ടിക്കറ്റ് കിട്ടി. അങ്ങനെ പടം കണ്ടുകൊണ്ടിരിക്കുമ്പോഴാണ് ലാലേട്ടന്റെ മാസ്സ് എൻട്രി, തിയേറ്റർ മുഴുവൻ ഇളകി മറിഞ്ഞു. കൈയടീം, വിസിൽ വിളികളും, പേപ്പറുകളും കൊണ്ട് കാണികൾ ആ എൻട്രിയെ ആഘോഷമാക്കിമാറ്റി.അതിനിട യിൽ ആണ് അഖിൽ ആ ഞെട്ടിപ്പിക്കുന്ന കാഴ്ച്ച കണ്ടത്…….

തുടരും……. 😊😊

LEAVE A REPLY

Please enter your comment!
Please enter your name here