Home തുടർകഥകൾ എന്തായെടി എത്രെ നേരെമായി ഞാൻ കാത്ത് നില്കുന്നു …സൈൻ കിട്ടിയോ പെണ്ണേ? Part -3

എന്തായെടി എത്രെ നേരെമായി ഞാൻ കാത്ത് നില്കുന്നു …സൈൻ കിട്ടിയോ പെണ്ണേ? Part -3

0

Part – 2 വായിക്കാൻ ഇവിടെ Click ചെയ്യുക.

എൻ്റെ നല്ല പാതി ഭാഗം -3

രചന : ഇന്ദു സജി

ഗുഡ് മോർണിംഗ് സാർ ….
എസ് , ഗുഡ് മോർണിംഗ് , റെക്കോർഡ് കമ്പ്ലീറ്റ് ആക്കി അല്ലെ ഗുഡ്, ഗിവ് ഇറ്റ് ടു മി .

ഇതാ സാർ …
ഇക്വാഷൻസ് ആൻഡ് ഫോർമുല ഓക്കേ നന്നായി പഠിക്കണം, പരീക്ഷയിൽ അത് ഉണ്ടാവും കെട്ടോ ,ദാ വച്ചോളു സൈൻ ഇട്ടിട്ടുണ്ട് …
താങ്ക്യൂ സാർ ..
എന്താ … വേറെ എന്തെങ്കിലും സംശയം ഉണ്ടോ തനിക്കു?

സാർ അത് പിന്നെ ഈ റെക്കോർഡ് കൂടി ഉണ്ടായിരുന്നു..
ഇത് ആരുടേതാണ് ..? ഓ താൻ എന്ന് മുതൽ ആഡോ ശിപായി പണി തുടങ്ങിയത് ?
സാർ ഞാൻ ..
മം ഒന്നും പറയണ്ട സ്വന്തം റെക്കോർഡ് പോലും കൊണ്ട് വന്നു സൈൻ വാങ്ങാൻ വയ്യേ തമ്പുരാട്ടിക്ക് .. താൻ ചെല്ല്, എന്നിട്ട് ദേവ പ്രിയയോട് വരാൻ പറയു …
ഓക്കേ സാർ..
……….

എന്തായെടി എത്രെ നേരെമായി ഞാൻ കാത്ത് നില്കുന്നു …സൈൻ കിട്ടിയോ പെണ്ണേ?
ദേവൂ ഡി.. അയാൾ എനിക്ക് മാത്രേ സൈൻ തന്നൊള്ളു … നിന്നോട് ചെല്ലാൻ പറഞ്ഞു നീ പോയി വാങ്ങണംന്നു ..

എന്റെ കൃഷ്ണാ.. ഞാൻ എന്ത് ചെയ്തിട്ടാ… ദേവുവിനു സങ്കടവും ദേഷ്യവും ഒരുപോലെ വന്നു .. നിവൃത്തി ഇല്ലാതെ അവൾ റെക്കോർഡ് വാങ്ങി , ഞാൻ പോയിട്ടു വരാം നീ ഇവിടെ നില്കണേ ..
ഞാൻ അപ്പോഴേ നിന്നോട് പറഞ്ഞതല്ലേ എന്റെ കൂടെ വരാൻ.. ഇപ്പൊ ദേ അയാൾക് ദേഷ്യം ആയി വീണ്ടും..

പിന്നെ അയാൾക് ദേഷ്യം വന്നാൽ എനിക്ക് എന്താ ? നീ നിൽക്കു പെണ്ണേ ഞാൻ പോയിട്ട് വരാം.
………..
സാർ .
അല്ല , ഇതാരാ തമ്പുരാട്ടിക്ക് വന്നതിൽ ബുദ്ധിമുട്ടയോ ?
ഇല്ല സാർ
പിന്നെ എന്താ ഒരു മടി , ഇവിടെ വരുന്നത് … പഠിക്കാൻ അല്ലെന്ന് അറിയാം കൂട്ടുകൂടി മറ്റു കുട്ടികളെ എങ്കിലും നശിപ്പിക്കാതെ ഇരുന്നു കൂടെ … ഹം ദാ സൈൻ ചെയ്തിട്ടുണ്ട് കൊണ്ട് പോയ്കൊള്ളു ….
താങ്ക്യൂ സാർ..

പഠിക്കാനും അനുസരിക്കാനും വയ്യെല് പിന്നെ ഇങ്ങോട്ട് വരണ്ട കെട്ടോ …
.അയാളുടെ പരിഹാസം അവളെ കൂടുതൽ വേദനിപ്പിച്ചു .. അവൾ മറുപടി നൽകാതെ പുറത്തേക്കു പോയി
……………………………

ദേവൂ … എന്താടി നിന്റെ കണ്ണ് നിറഞ്ഞല്ലോ, സാർ നല്ല ചീത്ത പറഞ്ഞു അല്ലേ .
ഹം ആര് കരഞ്ഞു, ഇയാൾ ഓക്കേ മനുഷ്യൻ ആണോ … ആര് കേൾക്കാൻ
നീ വാ നമുക്ക് പോകാം
ദേവൂ നോക്കിയേ അതാരാ വരുന്നതെന്ന് ഇനിയിപ്പോ നിനക്കു കുതിര കേറാൻ ഒരാൾ ആയല്ലോ.. അവർക്കരികിലേക്കു കട്ട താടിയും വച്ചു നടന്നു വരുന്ന പയ്യനെ നോക്കി ഗായു പറഞ്ഞു .. അവരെ കണ്ടപ്പോൾ അവന്റെ കണ്ണുകൾ തിളങ്ങുന്നുണ്ടാതിരുന്നു
ദേവൂ …

എന്ത് പറ്റി സഖാവിന്റെ മുഖം ശോകമാണല്ലോ …അവൻ അവളോട്‌ തിരക്കി…
എയ് ഒന്നുമില്ല സഖാവേ.. മഹിഷാസുരൻ ഒന്ന് കുടഞ്ഞു അത്രേയുള്ളു …
അതാണോ കാര്യം ഞാൻ ഇടപെടണോ?
അയ്യോ അതിനു പാർട്ടിയുടെ സമ്മതം ഓക്കേ വേണ്ടേ
കളിയാക്കതെടോ.. ഒന്നുമില്ലെലും ഞാൻ ഒരു ആണല്ലേ എന്റെ പെണ്ണിന്റെ പ്രശ്നം പരിഹരിക്കാനുള്ള ചങ്കുറ്റമൊക്കെ എനിക്കുണ്ടെടോ

എന്താ പറഞ്ഞേ നിന്റെ പെണ്ണെന്നോ ആര് പറഞ്ഞു ..? ഞാൻ അറിഞ്ഞില്ലാലോ
ഗായു നീ അറിഞ്ഞാരുന്നോ ഡീ ..ദേവൂ അവനെ പരിഹസിച്ചു…
മതി മതി ,ഇനി അതിൽ പിടിച്ചു കേറേണ്ട നീ , പിന്നെ ഈ വിനോദിന് ഒരു പെണ്ണുണ്ടെൽ അത് ഈ ജന്മം നീ മത്രേം ആവും കേട്ടല്ലോ… അവന്റെ ശബ്ദം കടുത്തു.. അവനു ദേഷ്യം വന്നു.
ഇനി ഇവിടെ നിന്നാൽ ശരിയാവില്ല അതുകൊണ്ട് മോള് പോകാൻ നോക്കു
ഗായു നീ ഇവളെ കൊണ്ട് പോയേ … ചെല്ല് .. അവൻ ദേഷ്യപ്പെട്ടു പോകാൻ തുടങ്ങി

വിനു നീ അങ്ങനെ അങ്ങ് പോയാലോ എനിക്ക് പറയാനുള്ളത് കൂടി കേട്ടിട്ട് പൊയ്ക്കൂടേ ..
വേണ്ട അത് നീ പലവട്ടം പറഞ്ഞത് തന്നെയല്ലേ നിന്നോട് ഞാൻ പറഞ്ഞില്ലല്ലോ എന്നെ സ്നേഹിക്കാൻ ..
വിനു ഞാൻ എനിക്ക് അത് പറ്റില്ല ഡാ അച്ഛനേം അമ്മയേം ഒന്നും മറന്നു അത് ശരിയാവില്ല അത് കൊണ്ടാ..
മ്മ് നീ ചെല്ല് .. എനിക്ക് ഒരു മീറ്റിംഗ് ഉണ്ട് പിന്നെ കാണാം.. ബൈ
……………………………………..

ദേവൂ എന്ത് കള്ളമാ നീ വിനുവിനോട് പറഞ്ഞത് ? എനിക്ക് നിന്നെ മനസിലാവുന്നില്ല ,
ഗായു എന്റെ ഇഷ്ടം നിന്നെ പോലെ തന്നെ അവനും അറിയാമെടി പെണ്ണേ ,പിന്നെ ഇതൊക്കെ ഒരു ജാഡ അല്ലേ..
പിന്നെ പിന്നെ ജാഡ ,നീ ഇങ്ങനെ ജാഡകാട്ടി നടന്നോ …
നീ പിണങ്ങാതെടി അങ്ങനെ ഞാൻ വിട്ടു കളയുമോ എന്റെ ചെക്കനെ , എന്റെ ശ്വാസം അല്ലേ അവൻ .. എന്റെ പ്രണയം

…………………………………………………………..
ദേവൂ നിന്നെ എത്രെ വട്ടം വിളിച്ചു ഞാൻ എന്താടി ആ ഫോൺ ഒന്ന് എടുത്തൂടെ….
ചൂടാവാതെ സഖാവേ .. ഞാൻ കുളിക്കുവാരുന്നു.
ആഹാ അപ്പൊ എന്റെ മോൾക്ക് കുളിയും നനയുമൊക്കെ ഉണ്ടോ ..
എയ് ഞാൻ നിങ്ങളുടെ പാർട്ടിയിലെ സഖാക്കളേ പോലെ മാസത്തിൽ ഒരു തവണയാ.. കുളിക്കുന്നേ.. അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു അവളുടെ മറുപടി അവനു ദേഷ്യം വരുത്തി

ദേ പെണ്ണേ നിന്നോട് ഞാൻ പലവട്ടം പറഞ്ഞിട്ടുണ്ട് നീ എന്നെ പറഞ്ഞോ പക്ഷെ എന്റെ പാർട്ടിയെ പറയരുതെന്ന് …
അല്ല ഇങ്ങനെ ചീത്ത വിളിക്കാൻ ആണോ ഈ പാതിരാത്രി എന്നെ വിളിക്കുന്നത്
ഹാ, പിണങ്ങാതെടി ,
മം എനിക്ക് പിണക്കമൊന്നുമില്ല ആരോടും ,
മം , ചോറ് കഴിച്ചോ ?
ഇത് ചോദിക്കാനാണോ വിളിച്ചത്
ഹാ ,എന്ത് സാധനമാടി നീ നശിപ്പിച്ചു എല്ലാം , അല്ല അറിയാൻ വയ്യാത്തോണ്ട് ചോദിക്കുവാ നിന്റെ ഉള്ളിൽ പ്രണയം ഇല്ലേ .. നിന്നെ എന്താ കല്ല് കൊണ്ടാണോ ഉണ്ടാക്കിയേക്കുന്നേ

അച്ചോടാ എന്റെ അച്ചായൻ പിണങ്ങിയൊന്നേ..
പോടീ, അവൾടെ ഒരു അച്ചായൻ ഹം എനിക്ക് അറിയാം നിന്നെ,
എന്നാലുമെന്റെ കർത്താവെ ഈ കുരിശിനോടാണല്ലോ നീ എനിക്ക് പ്രേമം തോന്നിപ്പിച്ചത് … നല്ലൊന്നാന്തരം നസ്രാണി കുടുംബമായ വലിയ പറമ്പിലെ ഏക ആൺ തരി ആടി ഞാൻ …
അയ്യോ തുടങ്ങി അച്ചായൻ പുരാണം …

എന്നാടി ഇഷ്ടപ്പെട്ടില്ല നിനക്ക് ?
ഒട്ടും ഇഷ്ടായില്ല ..ഹം അവൾ മറുപടി നൽകി
എന്നാൽ നിർത്തി എന്റെ കൊച്ചിനിഷ്ടമില്ലാത്ത ഒന്നും ഞാൻ ഇനി പറയില്ലെടി ഇത് കർത്താവാണേ വിനോദ് പാപ്പൻ എന്റെ ദേവൂന് നൽകുന്ന വാക്ക് ആ
ആഹാ അങ്ങനെ വരട്ടെ അച്ചായൻ ഇങ്ങോട് നോക്കിയേ

എന്നാടി ..
സത്യം പറ മോനെ ഇന്ന് എത്രെയെണ്ണം അടിച്ചു ..
ഏഹ് അങ്ങനെ ചോദിച്ചാൽ 2 എണ്ണം, ചെറുതേ കഴിച്ചുള്ളൂ …
ദേ …വിനു നിന്നോട് ഞാൻ പലവട്ടം പറഞ്ഞിട്ടുണ്ട് കള്ളും കുടിച്ചേച്ചു എന്നെ വിളിക്കരുതെന്ന്, ഞാൻ കിടക്കാൻ പോകുന്നു ബൈ
..

ഡി അത്.. ശ്ശെ അവൾ വച്ചലോ , ഇന്നും അവൾ എനിക്ക് പിടി തന്നില്ല … എന്നാടി പെണ്ണേ നീ എന്നോടൊന്നു സമ്മതിക്കുന്നത് നിനക്കു ഇഷ്ടമാണെന്നു .. കർത്താവേ കാത്തോളണേ ….
……………………………………..

ദേവൂ മോൾ ഉറങ്ങിയോ
ഇല്ലമ്മേ എന്താ ‘അമ്മ കിടന്നില്ലേ …
കിടക്കാൻ പോകുന്നു മുറിയിൽ വെട്ടം കണ്ടു അതുകൊണ്ടു ചോദിച്ചുന്നേ ഉള്ളു, നീ കിടന്നോ നേരം ഏറെ ആയി ഇനി ഫോണിൽ കളിക്കേണ്ട ..
മം ഗുഡ് നൈറ്റ് ‘അമ്മ
ഗുഡ് നൈറ്റ്

എനിക്കെന്തോ ഇന്ന് തീരെ ഉറക്കം വരുന്നില്ല , വിനു മനസ്സ് മുഴുവൻ നീ ആണ്… എന്തോ സമ്മതിച്ചു തരാൻഒരു പേടി, ഓരോ തവണ നീ എന്നോട് ചോദിക്കുമ്പോഴും ഞാൻ നിന്റേതു മത്രേം ആണ് എന്ന് പറയാൻ മനസ്സ് പിടക്കും, പക്ഷെ എന്തോ ഒരു പേടി ഒരു നിമിഷം ആരോ വേണ്ട എന്ന് പറയുന്നത്പോലെ …
അതെന്തു കൊണ്ടാണെന്നു ഇന്നും എനിക്കറിയില്ല …..
…………………..(. തുടരും )

LEAVE A REPLY

Please enter your comment!
Please enter your name here