Home തുടർകഥകൾ ഒരു കുഞ്ഞിക്കാൽ കാണാൻ എന്റെ റോസക്കുട്ടിക്ക് യോഗം ഇല്ലാതെ പോയില്ലേ… Part – 2

ഒരു കുഞ്ഞിക്കാൽ കാണാൻ എന്റെ റോസക്കുട്ടിക്ക് യോഗം ഇല്ലാതെ പോയില്ലേ… Part – 2

0

Part – 1 വായിക്കാൻ ഇവിടെ Click ചെയ്യുക.

അനുപല്ലവി പാർട്ട്‌ 2

രചന : അഭി

ഉറക്കത്തിലും പുഞ്ചിരി തൂകുന്ന തന്റെ കുഞ്ഞി പെങ്ങളെ ഉണർത്താൻ അഖിൽ ആഗ്രഹിച്ചിരുന്നില്ല, അത്കൊണ്ട് കാറിന്റെ ഡോർ തുറന്നു അവളെ കൈകളിൽ കോരിയെടുത്തു വീടിന്റെ പൂമുഖത്തേക്ക് പ്രവേശിച്ചു.

കാറിന്റെ ശബ്ദം കേട്ട് തന്റെ പൊന്നു മോളെ കാണാൻ ഓടിയെത്തിയ അന്നകുട്ടി പല്ലവിയെ അഖിലിന്റെ കൈകളിൽ കണ്ടപ്പോൾ നിലവിളിക്കാൻ തുടങ്ങി “ദൈവമേ എന്റെ കൊച്ചിന് ഇത് എന്നാ പറ്റിയെ”പിന്നെ മുറ്റത്തു കിടക്കുന്ന അഖിലിന്റെ കാറിന്റെ ബോണറ്റ് ചെറുതായി ചളുങ്ങിയതായി അന്നകുട്ടി ശ്രദ്ധിച്ചു,

പിന്നെ നിലവിളിയുടെ ടോൺ മാറി, “എടാ നിന്നോട് എത്ര തവണ പറഞ്ഞിട്ടുണ്ട്, റോഡിൽ നോക്കി വണ്ടിയോടിക്കണമെന്ന് കണ്ട പെണ്ണുങ്ങളെ വായിനോക്കി വണ്ടിയോടിച് എന്റെ കൊച്ചിനെ ഈ പരുവത്തിൽ ആക്കിയല്ലോ, പപ്പാ ഇങ്ങു വരട്ടെ, ഇനി നീ വണ്ടി പോയിട്ട് അതിന്റെ ചാവി പോലു തൊടുകയില്ല, നോക്കിക്കോ. ”

എന്റെ പൊന്നു അമ്മിച്ചി ഇവൾക് ഒന്നും പറ്റിയിട്ടില്ല, കാറിൽ കിടന്നു ഉറങ്ങുന്നത് കണ്ടപ്പോൾ വിളിക്കാൻ തോന്നിയില്ല, അത്കൊണ്ട് എടുത്തുകൊണ്ടു പോന്നതാണ്, അത് ഇത്രേം വലിയ കുരിശ് ആകുമെന്ന് പ്രതീക്ഷിച്ചില്ല.

ഇത്രേം കഴിഞ്ഞപ്പോൾ പതിയെ കണ്ണ് തിരുമ്പികൊണ്ട് പല്ലവി എഴുന്നേറ്റു,താൻ എന്താണ് വായുവിൽ നിൽക്കുന്നതെന്ന് ആലോചിക്കുമ്പോഴാണ്, മുന്നിൽ കരഞ്ഞു കൊണ്ട് നിൽക്കുന്ന അമ്മിച്ചിയെ കണ്ടത് . അവൾ ചേട്ടന്റെ കൈകളിൽ നിന്ന് ചാടിയെഴുന്നേറ്റ് അന്നകുട്ടിയോട് ചോദിച്ചു “പപ്പക്ക് എന്നാ പറ്റിയെ, ഇന്നലെ വിളിച്ചപ്പോൾ കൊഴപ്പം ഒന്നും ഉണ്ടായിരുന്നില്ലലോ”ഇത് കേട്ട് അന്നക്കുട്ടിയും അഖിലും ഒരു പോലെ മിഴിച്ചു നിന്നു പോയി.

“ഓ നമിച്ചു, വെറുതെയല്ല നീ ഇങ്ങനെ ആയി പോയത്, അമ്മയോടും മോളോടും കൂടി ഒരു കാര്യം പറയാം, ഇനി മേലാൽ കാര്യം അറിയാതെ react ആക്ട് അല്ല ഓവർ ആക്ട് ചെയ്യാൻ നിൽക്കരുത്, മനസ്സിലായോ ??ഓ പിന്നെ ഒന്ന് പോടാ ചെക്കാ, ഞങ്ങൾ ഇങ്ങനെയാ,ഉറ്റവർക്ക് എന്തേലും പറ്റിന്ന് കണ്ടാൽ ഉള്ളു പിടയും, അത് കൊണ്ടാണ് ഇങ്ങനെ പെരുമാറുന്നത്, അന്നകുട്ടി മകളെ ചേർത്ത് പിടിച്ചുകൊണ്ട് പറഞ്ഞു.

അതെ കുറച്ചു നാൾ കഴിഞ്ഞ ഇവളുമാരെല്ലാം അങ്ങ് കല്യാണം കഴിഞ്ഞ് പോകുo പിന്നെ ഈ ഞാൻ മാത്രമേ കാണു, അപ്പൊ അത് ചെയ്യടാ, ഇത് ചെയ്യടാ എന്ന് ഒക്കെ പറഞ്ഞു ഇങ്ങു വാ ഞാൻ കാണിച്ചു തരാം. അതും പറഞ് അവൻ വീടിനുള്ളിലിലേക് കേറി പോയി.

“പിന്നെ നിനക്ക് സുഖല്ലേ മോളെ, നിന്നെ അവൻ എടുത്തുകൊണ്ടു വരുന്നത് കണ്ടപ്പോൾ എന്റെ നെഞ്ച് ഒന്ന് ആളി.”റോസാന്റിടെ അടുത്ത്ന്ന് വരുമ്പോൾ എനിക്ക് എന്ത് പറ്റാനാ?? എന്നെ തലേൽ വെച്ചോണ്ട് നടക്കല്ലേ, അമ്മേടെ പുന്നാര അനിയത്തി. ഒരു ദിവസം എനിക്ക് ഒന്ന് തലവേദന എടുക്കുന്നു എന്ന് അറിയാതെ ഒന്ന് പറഞ്ഞു പോയി, പിന്നെ എനിക്ക് എന്തോ മഹാരോഗം വന്ന പോലെ ആയിരുന്നു ആന്റിടെ പെരുമാറ്റം, ഇങ്ങനൊരു ആന്റിനെ കിട്ടാൻ ഞാൻ മുൻ ജന്മത്തിൽ എന്ത് പുണ്യം ആണാവോ ചെയ്തേ??

എന്ത് പുണ്യം മോളെ, ഒരു കുഞ്ഞിക്കാൽ കാണാൻ എന്റെ റോസക്കുട്ടിക്ക് യോഗം ഇല്ലാതെ പോയില്ലേ, ആരുടെ ശാപമാണോ അവൾക് കിട്ടിയത്. മ്മ് അതൊക്കെ പോട്ടെ യാത്രയൊക്കെ സുഘമായിരുന്നില്ലേ എന്റെ കുട്ടിക്ക്??

പിന്നല്ല, എന്റെ അമ്മച്ചി ഇങ്ങനെ പുറത്തു നിർത്തി കുശലം അന്വേഷിക്കാതെ എനിക്ക് വല്ലതും തിന്നാൻ താ കുടൽ കരിഞ്ഞു തുടങ്ങി. അയ്യോ നിന്നെ കണ്ട സന്തോഷത്തിൽ അത് മറന്നു,നിനക്ക് ഇഷ്ട്ടപെട്ട അപ്പോം ബീഫ് റോസ്സ്റ്റും ഉണ്ടാകി വെച്ചിട്ടുണ്ട്, വേഗം ചെന്ന് എടുത്ത് കഴിക്ക്.അപ്പൊ അമ്മിച്ചി എവിടെ പോവാ??

ഞാൻ ആ തെക്കേലെ രമണി ചേച്ചിയുടെ അടുത്ത് ഒന്ന് പോയിട്ട് വരാം, ഒരു റോസാ കൊമ്പ് വാങ്ങിക്കാനാ.അമ്മേടെ ഈ craze ഇതു വരെ മാറില്ലലെ, എന്തോരം പൂച്ചെടി ഇപ്പത്തന്നെ ഇവിടെ ഇണ്ട്??എന്നിട്ടും കൊതി തീരുന്നില്ലേ??

എന്നെ കളിയാക്കാതെ മോൾ പോയി അപ്പോം ബീഫും കേറ്റാൻ നോക്ക്, ഓ ശെരി പോരാളി 😁😁പല്ലവി വേഗംവിശപ്പ് അടക്കാൻ ഡയ്‌നിങ് ടേബിളിൽ എത്തി , അവിടെ എത്തിപ്പോഴാണ് ഒരുത്തി അവിടെ ഇരുന്ന് അസാധ്യ കേറ്റ് കേറ്റുന്നത്,

“ഞാൻ ഒരാൾ ഇവിടെ ലാൻഡ് ചെയ്തത് എന്റെ തക്കുടു അറിഞ്ഞില്ലേ?? അറിഞ്ഞല്ലോ. എന്നിട്ട് എന്താണ് തമ്പുരാട്ടി പൂമുഖത്തേക്ക് എഴുന്നള്ളാത്തിരുന്നത്? അത് പിന്നെ ചേച്ചി ഞാൻ ഫുഡ്‌ കഴിക്കുകയായിരുന്നു, ആ സമയത്ത് ദൈവം വന്നാൽ പോലും എണ്ണിക്കാൻ പാടില്ല എന്നാ പ്രമാണം.

ഓ പ്രമാണത്തിന് എതിരായി ഒന്നും ചെയ്യാത്ത ഒരാളെ,എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കല്ലേ. വേണ്ട, വേണ്ട ചേച്ചി യാത്ര ചെയ്ത് ക്ഷീണിച്ചു വന്നതല്ലേ, ഭക്ഷണം കഴിക്ക്. ഞാൻ കഴിച്ചോളാം നീ കഴിപ്പിക്കണ്ട, കേട്ട. അപ്പോഴേക്കും തക്കുടു എന്ന ഐറിൻന്റെ വയർ നിറഞ്ഞിരുന്നു………..

തുടരും 😀😀

LEAVE A REPLY

Please enter your comment!
Please enter your name here