Home തുടർകഥകൾ ഗായത്രി അവൾ എന്റെ വെറുമൊരു ഫ്രണ്ട് അല്ല എന്റെ മനഃസാക്ഷിയാണ് എന്ന് വേണം പറയാൻ Part...

ഗായത്രി അവൾ എന്റെ വെറുമൊരു ഫ്രണ്ട് അല്ല എന്റെ മനഃസാക്ഷിയാണ് എന്ന് വേണം പറയാൻ Part – 1

0

രചന : ഇന്ദു സജി

എന്റെ നല്ല പാതി… ഭാഗം -1

ഏതൊരു സാധാരണ ദിവസത്തെ പോലെ തന്നെയാണ് അന്നും ഞാൻ എണീറ്റത് … അലാറം 3 ആം  തവണയും  നിർത്താതെ അടിച്ചപ്പോൾ  മനസ്സില്ലാ മനസ്സോടെ  ഞാൻ എണിറ്റു ..  മടിച്ചു മടിച്ചു പോയി കുളിയും മറ്റു കാര്യങ്ങളും നടത്തി  വന്നപ്പോഴേക്കും അമ്മയുടെ വിളിയെത്തി

ദേവൂ……  റെഡിയായില്ലേ നീ ഇതുവരെ  ? മണി 8  കഴിഞ്ഞു … ബസ്  ഇപ്പോ പോകും  വേഗം വന്നു ഭക്ഷണം കഴിക്കു കുട്ടി …

ദാ വരുന്നമ്മേ …  ഞാൻ ആരാണെന്നു ഇപ്പോ മനസിലായി കാണുമല്ലോ അല്ലെ   ഞാൻ ദേവൂ , ദേവപ്രിയ  വൈകുണ്ഠത്തിൽ  ശങ്കർ   മേനോന്റെയും
മേനകയുടെയും  ഇളയ മകൾ ….

എനിക്കൊരു ഏട്ടൻ ഉണ്ട്  വിഷ്ണു   ആൾ  അല്പം ദേഷ്യക്കാരൻ ആണുട്ടോ… മൂക്കത്താണ്  ശുണ്ഠി  …  എന്റെ ഏട്ടന്റെ  ഏറ്റവും വലിയ  വീക്നെസ് ഈ ഞാൻ  തന്നെയാ… അതിന്റെ ഒരു അഹങ്കാരം എനിക്കില്ലാതില്ല …

ഏട്ടൻ ചെന്നൈ ഇത് ഒരു IT  കമ്പനിയിൽ ജോലി ചെയുന്നു  അതുകൊണ്ട് ഇപ്പോ ആളെ എനിക്ക്  കാണാൻ കൂടി കിട്ടാറില്ല … പിന്നെ  ‘അമ്മ  പോസ്റ്റ് ഓഫീസിൽ  ജോലി ചെയുന്നു

അച്ഛൻ രാജ്യ സേവനം കഴിഞ്ഞു ഇപ്പോ വിശ്രമവും  പിന്നെ ചെറിയ കൃഷിപ്പണി ഒക്കെയായി വീട്ടിൽ തന്നെ ഉണ്ട്  ..

ഇതാണ് എന്റെ കൊച്ചു കുടുംബം
പിന്നെ ഞാൻ   ഇപ്പോ BSC BIOCHEMISTRY  രണ്ടാം വര്ഷം പഠിക്കുന്നു ..
അല്ല കഥപറഞ്ഞു നിന്നാൽ  എന്റെ ബസ് അങ്ങ് പോകും ഇനിയും ഞാൻ താഴേക്കു  പോയില്ലേൽ ‘അമ്മ  വിളി തുടങ്ങും  ഞാൻ പോകട്ടെ …

എത്ര  നേരായി  നിന്നെ വിളിക്കുന്നു ….എന്തെടുക്കുവാരുന്നു  ദേവൂ നീ അവിടെ..  ബസ് പോയാൽ എനിക്ക് ഹാഫ് ഡേയ്  ലീവ് ആക്കും  ആ ഓഫീസർ അതു  മറക്കേണ്ട വേഗം വന്നു കഴിക്കു കുട്ടി ..

ശോ  ഞാൻ ദാ കഴിക്കുവല്ലേ അമ്മേ പിന്നെ    എന്തിനാ ഇങ്ങനെ വഴക്കു പറയുന്നത് ?
കൊഞ്ചി കൊണ്ട് നില്കാതെ നടക്കു കുട്ടി …
ശങ്കരേട്ടാ ഞങ്ങൾ ഇറങ്ങു വാണേ ..
ഹോ നടന്നു മടുത്തു  എത്രെ നാളായി അമ്മേ ഞാൻ പറയുന്നു എനിക്ക് ഒരു സ്കൂട്ടി വാങ്ങി  തരാൻ ..

പിന്നെ , ഇനി അതിന്റെ ഒരു കുറവ് കൂടിയേ ഉള്ളു  ..

ഹ്മ്മ്മ്  ‘അമ്മ നോക്കിക്കോ ഏട്ടൻ ഇത്തവണ  വരുമ്പോൾ ഞാൻ വാങ്ങും  ഒരെണ്ണം  .

ദേവൂ നിൽക്കെടി ഞാനും ഉണ്ട് …
ആഹാ  ഇതാര് ഗായത്രിമോളോ  നിന്നെ കണ്ടില്ലന്നു ഇപ്പോ വിചാരിച്ചതേ ഉള്ളു  ഞാൻ ഓർത്തു മോൾ നേരത്തെ പോയിന്നു ..

ഇന്ന്  അല്പം താമസിച്ചു ആന്റി ..
ഗായത്രി അവൾ എന്റെ വെറുമൊരു ഫ്രണ്ട് അല്ല എന്റെ മനഃസാക്ഷിയാണ് എന്ന് വേണം പറയാൻ … എന്റെ എല്ലാ കുരുത്തക്കേടിനും അവൾ ഉണ്ടാവും കൂട്ടിനു  എന്റെ വീട്ടിലെ ഒരു അംഗം തന്നെയാ അവൾ …

……………………………………….

ദേവൂ എന്താടി നിന്റെ മുഖത്തൊരു കള്ളത്തരം // ഏഹ്ഹ്
ഒന്നുമില്ലടി നിനക്കു തോന്നുന്നതാവും
അത് വിട് മോളെ  എനിക്കറിയില്ലേ  നിന്നെ
പിന്നെ.. ഒന്ന് പോയേടി അവളൊരു CID  വന്നേക്കുന്നു

അതല്ല എനിക്ക് കാലത്തു നിന്നെ കണ്ടപ്പോൾ മുതൽ തോന്നിയതാ..
ഗായു നിനക്കു  എന്താ … ഇന്ന് രാവിലെ ലേറ്റ് ആയി എണിറ്റു  അതാ അല്ലാതെ ഒന്നുമില്ല ..
അയ്യോ വേഗം വാടി ഇപ്പൊ  ആ മുരടൻ  മഹേഷ് SIR  ആ ഫസ്റ്റ് പീരീഡ്
എന്റെ ഗായു അയാളുടെ ക്ലാസ്സിൽ ഇരിക്കുന്നതിലും നല്ലത് ആ LIBRBARY  പോയിരിക്കുന്നതാ.

ദേവൂ വേണ്ടടി അയാൾക് അല്ലേലും നിന്നെ കാണുന്നത് ചെകുത്താൻ കുരിശ് കാണുന്നപോലെ ആ വെറുതെ എന്തിനാ ഡി  ഇന്റെർണൽ   മാർക്ക് കളയുന്നത്
അറിയാലോ  അയാൾ ഒരു ദുഷ്ടൻ ആ
ഗായു നോക്കു പറഞ്ഞു നാവു വായിലിട്ടില്ല  അപ്പോളേക്കും ചെകുത്താൻ മുന്നിൽ ..

ഒന്ന് മിണ്ടാതിരി പെണ്ണേ
ഗുഡ് മോർണിംഗ് സർ
ഗുഡ് മോർണിംഗ്  എന്താ ഗായത്രി ലേറ്റ് ആണോ ഇന്ന് ..

അത് പിന്നെ  സർ ബസ് മിസ് ആയി അതാ
ഇറ്സ് ഓക്കേ , ദേവ പ്രിയ തനിക് സ്റ്റാഫ്സ് നെ വിഷ് ചെയ്യാൻ കുടി പറ്റില്ലാന്നുണ്ടോ? അതോ എന്തൊക്കെയോ ആയി എന്ന ഭാവം ആണോ
സർ ഗുഡ് മോർണിംഗ്
ഹ്മ്മ് പൊയ്ക്കോ രണ്ടാളും
തങ്ക യു സർ..

…………………….(തുടരും… )

LEAVE A REPLY

Please enter your comment!
Please enter your name here