Home Latest ” നിന്നേക്കാൾ മുന്നേ എന്നെ ജീവനുതുല്യം സ്നേഹിച്ചിരുന്ന എന്റെ കൂട്ടുകാരോട് പോലും മിണ്ടാൻ പാടില്ല.

” നിന്നേക്കാൾ മുന്നേ എന്നെ ജീവനുതുല്യം സ്നേഹിച്ചിരുന്ന എന്റെ കൂട്ടുകാരോട് പോലും മിണ്ടാൻ പാടില്ല.

0

” നിന്നെ കല്ല്യാണം കഴിച്ച അന്ന് നഷ്ടപ്പെട്ടതാണ് എന്റെ ജീവിതത്തിലെ സ്വാതന്ത്ര്യം എന്ന സാധനം”

ഒന്ന് നിറുത്തി മനോജ് രമ്യയെ രൂക്ഷമായി ഒന്ന് നോക്കി

” നിന്നേക്കാൾ മുന്നേ എന്നെ ജീവനുതുല്യം സ്നേഹിച്ചിരുന്ന എന്റെ കൂട്ടുകാരോട് പോലും മിണ്ടാൻ പാടില്ല. രാത്രി ഒമ്പത് മണി കഴിഞ്ഞ് വീട്ടില്‍ വന്നാല്‍ കതക് തുറന്ന് തരില്ല. വല്ലപ്പോഴും രണ്ടെണ്ണം അടിച്ചിട്ടു വന്നാല്‍ കരച്ചിലും ആത്മഹത്യാ ഭീഷണിയും. മടുത്തു ഈ ജീവിതം, ഇനി ഒരു ജന്മം ഉണ്ടെങ്കില്‍ കല്ല്യാണമേ കഴിക്കില്ല ഞാന്‍”

മനോജിന്റെ സംസാരം രമ്യയെ ചൊടിപ്പിച്ചു. അവള്‍ കയ്യിലുണ്ടായിരുന്ന പാത്രം താഴോട്ടെറിഞ്ഞ് മനോജിന് നേരെ കണ്ണുരുട്ടി

” ഓ പിന്നേ, നിങ്ങള്‍ക്ക് മാത്രേ സ്വാതന്ത്ര്യം നഷ്ടപ്പെട്ടിട്ടൊള്ളൂ അല്ലേ..? മര്യാദക്ക് പഠിച്ചോണ്ടിരുന്ന എന്നെ ആന തരാം, ആനമുട്ട തരാം എന്നൊക്കെ പറഞ്ഞ് കെട്ടിക്കൊണ്ട് വന്നിട്ട് ഈ നാല് ചുവരുകൾക്കുള്ളിൽ എന്നെ അടച്ചുവെച്ചില്ലേ..?

” ന്നാ ഞാന്‍ നിന്നെ തുറന്ന് വിടാടീ. എന്നിട്ട് ഞാന്‍ ഇരുപത്തിനാല് മണിക്കൂറും നിന്റെ പിറകെ ഇങ്ങനെ നടക്കാം”

ഇത്രയും പറഞ്ഞ് മനോജ് പുറത്ത് നിറുത്തിയിട്ടിരിക്കുന്ന ബൈക്കും എടുത്ത് പോയി. കുറച്ച് സമയം കഴിഞ്ഞ് രമ്യയുടെ മൊബൈല്‍ ശബ്ദിച്ചു

” ഹലോ, രമ്യയല്ലേ..?”

“അതെ, പറയൂ”

” ഞാന്‍ സിറ്റി ഹോസ്പിറ്റലില്‍ നിന്നാണ്‌. നിങ്ങളുടെ ഭര്‍ത്താവ് ഓടിച്ചിരുന്ന ബൈക്ക് ആക്സിഡന്റ് ആയിട്ട് ചെറിയ പരിക്കുകളോടെ അദ്ദേഹത്തെ ഇവിടെ അഡ്മിറ്റ് ചെയ്തിട്ടുണ്ട്”

ഉടന്‍ തന്നെ ഫോണ്‍ കട്ട് ചെയ്ത് പിടയുന്ന നെഞ്ചുമായി രമ്യ ഹോസ്പിറ്റലിലേക്ക് ഓടി.

അവള്‍ ഹോസ്പിറ്റലില്‍ എത്തിയപ്പോള്‍ കണ്ട രംഗം, കാലില്‍ പ്ലാസ്റ്ററൊക്കെയിട്ട് മുഴുവന്‍ പല്ലും പുറത്ത് കാണിച്ച് ചമ്മിയ ചിരിയും ചിരിച്ച് മനോജ് ഇരിക്കുന്നു. രമ്യയെ കണ്ടതും അവന്‍ പല്ലിളിച്ചു

” ഒന്നും പറ്റിയില്ല രമ്യാ, ഭാഗ്യം കൊണ്ടാ രക്ഷപ്പെട്ടേ. ഇല്ലേല്‍ ഇപ്പോ വെടി തീർന്നേനെ”

അവള്‍ അവന്റെ അടുത്ത് പോയിരുന്നു. എന്നിട്ട് അവന്റെ കയ്യില്‍ മുറുകെ പിടിച്ചു. അവളുടെ കണ്ണുനീര്‍ തുള്ളികൾ അവന്റെ കയ്യില്‍ പതിച്ചു. അവന്‍ അവളെ തന്റെ മാറോടണച്ചു

കുറച്ച് സമയം കഴിഞ്ഞ് നഴ്സ് അവരുടെ മുറിയില്‍ വന്നു

” മനോജിന് ഒരു മാസം ബെഡ് റെസ്റ്റ് നിര്‍ബന്ധാണ്. കാലിലെ എല്ലിന് പൊട്ടുണ്ട്”

ഇത്രയും പറഞ്ഞ് നഴ്സ് മുറിയില്‍ നിന്നും പുറത്തേക്ക് പോയി.

” അപ്പോ മനോജേട്ടന്റെ മലവും മൂത്രവും ഇനി ഒരു മാസം ഞാന്‍ വാരണം അല്ലേ..?”

മനോജ് അതെ എന്നർത്ഥത്തിൽ പല്ലിളിച്ചുകൊണ്ട് തലയാട്ടി

” അപ്പോ മനോജേട്ടനല്ലേ പറഞ്ഞേ ഈ കല്ല്യാണം എന്ന പരിപാടി ജയിലിന് തുല്യമാണെന്ന്”

” ആര് പറഞ്ഞു..? എപ്പൊ പറഞ്ഞു..?

” പറഞ്ഞിരുന്മപറഞ്ഞിരുന്നു. മനോജേട്ടൻ മറന്നു പോയതാ, പിന്നെ എന്നെക്കാള്‍ ഏട്ടനെ സ്നേഹിക്കുന്ന ചങ്ക് കൂട്ടുകാര്‍ ഫ്രീയാണോ എന്ന് ഒന്ന് വിളിച്ചു ചോദിച്ചേ”

” അവരെ എന്തിനാ രമ്യാ”

” അവരോട് വന്ന് ഒരു മാസം ഈ ജീവനു തുല്യം സ്നേഹിക്കുന്ന കൂട്ടുകാരന്റെ മലവും മൂത്രവും എടുക്കാന്‍ പറ”

ഇത്രയും പറഞ്ഞ് രമ്യ മനോജിനെ നോക്കി പല്ലിളിച്ചു….

രചന: സിനാസ് സിനു

LEAVE A REPLY

Please enter your comment!
Please enter your name here