Home Latest അനാഥജഡം ആണ്. സുമതി വളവിൽ നിന്ന് കിട്ടിയതാ.. ഇപ്പോൾ പാലോട് ഉളള  ശ്മാശാനത്തിലേക്ക് പോകുന്ന വഴി...

അനാഥജഡം ആണ്. സുമതി വളവിൽ നിന്ന് കിട്ടിയതാ.. ഇപ്പോൾ പാലോട് ഉളള  ശ്മാശാനത്തിലേക്ക് പോകുന്ന വഴി ആണ്… Part -1

0

സുമതി വളവിലെ കൊലപാതകം ഭാഗം -1

രചന : Aswathy Sreeraj

“എഡ്വിൻ.. ! ഒരിക്കലും ഒരു പ്രൈവറ്റ് ഡിറ്റക്റ്റീവിന്റെ അടുത്ത് എത്തിപ്പെടുമെന്ന് ഞാൻ കരുതിയതല്ല. സത്യത്തിൽ എവിടെ പോകണം എന്ന കാര്യത്തിൽ ഇത് വരെ തീരുമാനം ആയിട്ടില്ല. പിന്നെ ആലോചിച്ചപ്പോൾ തോന്നി താങ്കളെ കണ്ട് കാര്യം പറയാം എന്ന്…

10000 രൂപയുടെ ഒരു ചെക്ക് ശ്രീധർ എഡ്വിന് നേർക്ക് നീട്ടി..

എത്ര ആണ് ഫീസ് എന്ന് അറിയില്ല.. പോരെങ്കിൽ പറഞ്ഞാൽ മതി..

തമ്പാനൂർ ബസ് സ്റ്റാൻഡിനോട്‌ ചേർന്നുള്ള എഡ്വിന്റെ ഓഫീസിൽ ഇരുന്ന് ശ്രീധർ പറഞ്ഞു.

“ഇന്നലെ നിങ്ങൾ നന്നായി ഉറങ്ങിയില്ലെന്ന് തോന്നുന്നു. കണ്ണുകളിലെ ക്ഷീണം പുറത്ത് പ്രകടമാകുന്നു. എന്താണ് കാരണം.. ”

എഡ്വിൻ ചോദിച്ചു.

“ആദ്യം തന്നെ ഞാൻ ആരാണെന്ന് പറയാം എഡ്വിൻ. എന്റെ പേര് ശ്രീധർ.. ഞാൻ എഞ്ചിനീയറിംഗ് ഫൈനൽ ഇയർ വിദ്യാർഥി ആണ്. പിന്നെ വട്ടച്ചിലവിനു വേണ്ടി ഞാൻ ഒരു യു ട്യൂബ് ചാനൽ നടത്തുന്നുണ്ട്.

the ghost hunt

ചാനൽ ഒന്ന് സെർച്ച്‌ ചെയ്തു നോക്ക്.. കാണുവാണേൽ സബ്സ്ക്രൈബ് ചെയ്തു ബെൽ ബട്ടൻ കൂടി പ്രെസ്സ് ചെയ്യണേ..

“ഷുവർ.. ”

എഡ്വിൻ ചിരിച്ചു.

“ഇനി ഞാൻ കാര്യത്തിലേക്ക് വരാം…

കഴിഞ്ഞ ദിവസം സുഹൃത്തിന്റെ ബർത്ത്ഡേ പാർട്ടിക്ക് വേണ്ടി വിഴിഞ്ഞത്ത് പോകുന്ന വഴി ഒരു ആംബുലൻസിൽ അനാഥപ്രേതത്തിനെ കൊണ്ട് പോകുന്നത് കണ്ടു. ആംബുലൻസിന്റെ പിൻവശത്തുള്ള ടയർ പഞ്ചർ ആയിരുന്നു. അത് ഞാനാണ് ആദ്യം കണ്ടത്. ഒരു സ്ത്രീയുടെ മൃതദേഹം ആയിരുന്നു.. . പാലോട് പുതുതായി തുടങ്ങിയ ഇലക്ട്രിക് ശ്‌മശാനത്തിലേക്ക് കൊണ്ട് പോകുന്ന വഴി ആയിരുന്നു.

“വീണ്ടും ജെനിഫെർസ് ഹൌസ്…. ”

എഡ്വിൻ ചിരിച്ചു.

“എന്നിട്ട്? ”

“ഒരു കൗതുകത്തിനു വേണ്ടി ഞങ്ങൾ കാർഡ്സ്  ഉപയോഗിച്ച് ആ ഗോസ്റ്റിനെ വിളിച്ചു. അവൾ വന്നു എഡ്വിൻ..

ആദ്യം വിശ്വസിക്കാൻ പ്രയാസം ആയിരുന്നു. പക്ഷെ ! its real… ”

“ഹ്മ്….  എനിക്ക് തോന്നുന്നു നിങ്ങൾ നല്ലൊരു മന്ത്രവാദിയെ കാണേണ്ട സമയം ആയി എന്ന്.. പ്രേതത്തെ തേടി ഇറങ്ങിയവനെ പ്രേതം പിടിച്ചു.. ”

” എഡ്വിൻ ! ഞാൻ തമാശ പറഞ്ഞത് അല്ല. ”

“ഞാനും അതെ.. ”

“അവൾ എനിക്കൊരു ക്ലൂ തന്നു.. നമ്മുടെ എം എൽ എ ചാണ്ടി സാറും അവളും തമ്മിൽ എന്തോ ബന്ധം ഉണ്ട്. എനിക്ക് ആ ബന്ധത്തെ പറ്റി അറിയണം. ചാണ്ടിയെ പോലുള്ള ഒരാളുടെ ഡീറ്റെയിൽസ് കണ്ടെത്തുക എന്നത് എന്നെപ്പോലെ സാധാരണ ഒരു വ്യക്തിക്ക് പറ്റില്ല..അതിനാണ് എഡ്വിൻ ഞാൻ താങ്കളെ സമീപിച്ചത്.”

“ചാണ്ടി സാർ ഇപ്പോൾ അപകടത്തിൽ പരുക്കേറ്റ് മെഡിക്കൽ കോളേജിൽ അല്ലെ !”

“അതെ എഡ്വിൻ ! താങ്കൾ ഒരു കാര്യം ശ്രദ്ധിച്ചോ.. ഇത്രയും വലിയ ഒരു പൊളിറ്റിക്കൽ നേതാവിനെ അപകടപെടുത്തിയ വാഹനമോ ആളെയോ ഇത് വരെ കണ്ടെത്താൻ പോലീസിന് ആയിട്ടില്ല..  so… ഇത് ചെയ്തത് അവളാ.. ആ യക്ഷി !”

ശ്രീധറിന്റെ കണ്ണുകളിലെ ഭയം എഡ്വിൻ ചികഞ്ഞെടുത്തു..

“സത്യം എഡ്വിൻ ! എനിക്ക്മെന്റലി പ്രോബ്ലം ഒന്നും ഇല്ല. അവളുടെ കൊലപാതകി ചാണ്ടി തന്നെ ആണോ എന്ന് കണ്ടെത്തണം. ചിലപ്പോൾ അവൾ തന്റെ മരണ കാരണം പുറം ലോകത്തെ അറിയിക്കാൻ ആഗ്രഹിക്കുന്നുണ്ടാവാം. അതിനുള്ള മാധ്യമം ആവാം ഞങ്ങൾ.

ഈ കൊല തെളിഞ്ഞാൽ അവൾ ഞങ്ങളെ വിട്ട് പോകുമെന്ന് മനസ് പറയുന്നു. എന്നിട്ടും പോയില്ല… ശല്യം കൂടി വരുന്നെങ്കിൽ മന്ത്രവാദിയുടെ അടുത്ത് പോകാം… ”

ഒന്ന് ആലോചിച്ച ശേഷം എഡ്വിൻ പറഞ്ഞു..

ശ്രീധർ.. ചാണ്ടി സാറിന്റെ വണ്ടിയിൽ ഇടിച്ചത് ഒരു ലോറി ആണെന്ന് പോലീസിന് ഇൻഫർമേഷൻ ലഭിച്ചിട്ടുണ്ട്..
സംഭവ സ്ഥലത്ത് നിന്ന് ഹെഡ് ലൈറ്റിന്റെ ഭാഗങ്ങളും  ലഭിച്ചിട്ടുണ്ട്. സോ പോലീസ് കൊലയാളിയുടെ പുറകെ തന്നെ ഉണ്ട്.പിന്നെ താങ്കളുടെ സമാധാനത്തിന് വേണ്ടി ഈ  കൊലക്കേസ് ഞാൻ ഏറ്റെടുക്കുന്നു.. പക്ഷെ നിങ്ങൾ പ്രേതത്തെ വിളിച്ച സമയത്തുണ്ടായ കാര്യങ്ങൾ ഒന്ന് വിശദീകരിക്കുമോ !”

സീറ്റിലേക്ക് ചാരി ഇരുന്ന് കൊണ്ട് ശ്രീധർ പറഞ്ഞു തുടങ്ങി..

അവളെയും വഹിച്ചു കൊണ്ട് പോകുന്ന ആംബുലൻസിന്റെ പിൻവശത്തെ ടയർ റോഡിൽ ഉരയുന്ന പാടുകൾ കണ്ട് ഞാൻ ബൈക്കിന്റെ വേഗത കൂട്ടി ആംബുലൻസിനെ ഓവർ ടേക്ക് ചെയ്ത
ബൈക്ക് ആംബുലൻസിനൊപ്പം എത്തിച്ചു. എന്നിട്ട് ഉറക്കെ വിളിച്ചു കാര്യം പറഞ്ഞു.

അയാൾ വണ്ടി ഒതുക്കി.   ഡ്രൈവറോടൊപ്പം ഉള്ള ആൾ വെളിയിൽ ഇറങ്ങി. വാഹനത്തിന്റെ ടയർ അഴിച്ചു മാറ്റാനുള്ള ടൂൾസ് വണ്ടിയിൽ നിന്ന് പുറത്ത് എടുത്തു. ഡ്രൈവറും വെളിയിൽ ഇറങ്ങി.

” സഹായിക്കണോ? ”
എന്ന് ചോദിച്ച് ഞാൻ ആംബുലസിന്റെ പിൻ ഭാഗത്തെ വാതിൽ തുറക്കാൻ ശ്രമിച്ചു..

.

“അരുത്…  ഡെഡ് ബോഡി ആണ്. ”

ഡ്രൈവർ മുന്നറിയിപ്പ് നൽകി.

അത് കേട്ട് എന്റെ സുഹൃത്ത്  ലിജോ പറഞ്ഞു.

“ശ്രീ.. ഡോർ അടക്ക്..  എനിക്ക് അല്ലെങ്കിൽ തന്നെ പേടിയാ ഈ വക സാധനങ്ങൾ കാണുന്നത്. ”

“എടാ.. ഒരു യാത്രക്ക് പോകുമ്പോൾ ശവം കാണുന്നത് നല്ല ലക്ഷണം ആണെന്നാ ഹിന്ദുക്കളുടെ വിശ്വാസം. നീ വേണേൽ ഒന്ന് കണ്ടോ..  കണി കണി… ”

നിതിൻ പറഞ്ഞു.

“ഒന്ന് പോടാ അപ്പാ.. ഒരു കണി..  ബന്ധുക്കൾ ആരും ഇല്ലിയോ ചേട്ടാ? ”

ഡെനി ചോദിച്ചു.

“ഇല്ല.. അനാഥജഡം ആണ്. സുമതി വളവിൽ നിന്ന് കിട്ടിയതാ.. ഇപ്പോൾ പാലോട് ഉളള  ശ്മാശാനത്തിലേക്ക് പോകുന്ന വഴി ആണ്. ”

“ആണോ… പെണ്ണോ… !”

“പെണ്ണാ.. 22 വയസേ ഒള്ളെന്നാ കേട്ടത്. തിരക്കി ആരും വന്നില്ല. പേരും ഊരും ഒന്നും അറിയില്ല. ആരോ കൊന്നതാ.. !”

അയാൾ ശബ്ദം അടക്കി പറഞ്ഞു.

“കഷ്ടം.. !”

“നിങ്ങൾ എങ്ങോട്ടാ? ”

“വിഴിഞ്ഞം വരെ  . ഇന്ന് നിതിന്റെ ബർത്ത് ഡേ പാർട്ടി അവിടെ വെച്ച് ആണ്. ഒരു ദിവസം സ്റ്റേ.. ”

“ആരാ ചേട്ടാ കൊന്നത്? ”

“ലിജോ ഒരല്പം ഭയം കലർന്ന സ്വരത്തിൽ ചോദിച്ചു. ”

“അറിയില്ല. ആരും തിരക്കി വരാത്ത സ്ഥിതിക്ക് അതൊന്നും കണ്ടു പിടിക്കാനും പോകുന്നില്ലെടോ..  ”

“എന്റമ്മോ… ! ”

“ചത്ത കൊച്ചിന്റെ പേര് പോലും കണ്ടു പിടിച്ചില്ല. പിന്നല്ലേ ചെയ്തവനെ തിരക്കി പോകുന്നെ.. !”

അപ്പോഴേക്കും ഒപ്പമുള്ള ആൾ ടയർ അഴിച്ചു മാറ്റി. വാഹനത്തിൽ  സൂക്ഷിച്ച  മറ്റൊരു ടയർ എടുത്ത് ഫിറ്റ്‌ ചെയ്തു.

ആംബുലൻസ് മുൻപോട്ട് നീങ്ങി.

” ആ കുട്ടിക്ക് ഒരിക്കലും നീതി കിട്ടില്ലല്ലോ എന്നോർക്കുമ്പോൾ സങ്കടം തോന്നുന്നു. ”

ഞാൻ പറഞ്ഞു.

“ആ കുട്ടിക്ക് നീതി കിട്ടണേൽ അവളെ കൊന്നത് ആരാണെന്ന് അവൾ തന്നെ വന്നു പറയേണ്ടി വരും. ”

ഡെനി പറഞ്ഞു.

“മ്മ്.. നല്ല കഥ. അതിനു വല്ല ദുര്മന്ത്രവാദികളുടെ അടുത്ത് പോവേണ്ടി വരും. ”

“നമ്മുടെ ഓജോ ബോർഡ് ഉള്ളപ്പോൾ എന്തിനാ ദുര്മന്ത്രവാദികളുടെ അടുത്ത് പോകുന്നത്?  നമുക്ക് ആ പെണ്ണിന്റെ സ്പിരിറ്റിനെ വിളിച്ചു ചോദിച്ചാൽ പോരെ !”

“എടാ ഓജോ ബോർഡ്‌ എന്ന് അല്ല അതിന്റെ കറക്റ്റ് പ്രൊനൗൻസിയേഷൻ. വിജ ബോർഡ്‌ എന്നാണ്. ഇത് മാത്രം അല്ലല്ലോ പ്രേതങ്ങളെ കോൺടാക്ട് ചെയ്യാൻ ഉള്ള മാർഗങ്ങൾ. വേറെയും ഉണ്ട്. ”

“വീജ ബോർഡ്‌ എന്ന് കേൾക്കുന്നത് ആദ്യമായാണ്. ”

“സത്യത്തിൽ ഈ പറഞ്ഞ വീജ ബോർഡിന്റെ ഉത്ഭവം ഈജിപ്റ്റിൽ ആണ്. അവരാണ് പ്രേതങ്ങൾക്ക് ഒരു രൂപം ഉണ്ടെന്നും ലോകം ഉണ്ടെന്നും ഒക്കെ വിശ്വസിക്കുന്നത്. പിന്നെ ഇപ്പോൾ കിട്ടുന്ന വീജ ബോര്ഡിന് എത്ര മാത്രം റിസൾട്ട്‌ തരാൻ കഴിയുമെന്ന് പറയാൻ പറ്റില്ല. വീജ ബോർഡിന്റെ ഡ്യൂപ് ആണ് ഓജോ ബോർഡ്‌ എന്ന് പറഞ്ഞു ഇറങ്ങിയിരിക്കുന്നത്. പിന്നെ സാത്താനിസത്തിൽ ഒക്കെ ഉപയോഗിക്കുന്ന ക്രിപ്റ്റിക് വീജ ബോർഡ്‌ പിന്നെയും നല്ലതാണെന്നു അഭിപ്രായം പറയുന്നവർ ഉണ്ട്. ”

“അപ്പോൾ ഇത് ഉപയോഗിച്ച് ഓരോരുത്തരും വ്യക്തസ്ത അനുഭവങ്ങൾ പങ്ക് വെയ്ക്കുന്നതോ ശ്രീ? ”

“എടാ.. നമ്മൾ ഗോസ്റ്റിനെ വിളിക്കുന്നത് ഒരു മുറി അടച്ചിട്ട് മെഴുകുതിരി കത്തിച്ചു വെച്ച് അല്ലേ. അപ്പോൾ സ്വാഭാവികമായും മുറിയിൽ ഓക്സിജന്റെ അളവ് കുറയും പകരം കാർബൺ മോനോക്സൈടിന്റെ അളവ് കൂടും. അപ്പോൾ നമുക്ക് ചില ഹാലുസിനേഷൻ തോന്നും. അതാണ്‌ ഈ ഗോസ്റ്റിനെ കണ്ടെന്നൊക്കെ ചിലർ പറയുന്നത്.

പിന്നെ തല ചുറ്റൽ അനുഭവപ്പെടാo..
നമ്മുടെ ശരീരം വൈബ്രേറ്റ് ചെയ്യുന്നതായി തോന്നാം. അതിനു കാരണം ജനലും വാതിലും ഒക്കെ അടച്ച് ഇരിക്കുബോൾ ശബ്ദം ആ മുറിക്കുള്ളിലേക്ക് പ്രവേശിക്കില്ല. അപ്പോൾ ശബ്ദം ഒരു 20 ഹെഡ്‌സിൽ താഴെ എന്ന് കരുതു.

ഈ 20 ഹെഡ്‍സിൽ 19 ഹെഡ്സും പിടിച്ച്ചെടുക്കുന്നത് നമ്മുടെ സ്കിന്നും കണ്ണിന്റെ പോളകളും ആണ്. ഈ വീജ ബോർഡ്‌ കളിക്കുന്ന സമയം നമ്മുടെ ഫുൾ കോണ്സെന്ട്രേഷനും ഇതിൽ ആയിരിക്കും. അപ്പോൾ സ്വാഭാവികമായും ബോഡി വൈബ്രേറ്റ് ചെയ്യുന്നതായി തോന്നാം. ”

“അപ്പോൾ ഇതൊക്കെ കള്ളം ആണെന്നാണോ നീ പറഞ്ഞു വരുന്നത്. ”

“അതെ.. 100 പെർസെന്റ്… ”

“നീ ബെറ്റ് വെക്കുന്നോ… ”

“എത്ര രൂപാ? ”

“1000”

“ശരി… എന്തായാലും ഇന്ന് വിഴിഞ്ഞം  റിസോർട്ടിൽ സ്റ്റേ അല്ലെ. അവിടെ പ്രേതം വന്നാലും നാളെ നമ്മൾ വീട്ടിൽ പോവും. പിന്നെ വരുന്ന പ്രേതം  അവിടെ വരുന്ന ടൂറിസ്റ്റുകളുടെ കൂടെ കൂടിക്കോളും. ”

ഡെനി ചിരിച്ചു..

“ഞാൻ ഇപ്പോഴും പറയുന്നു. ഇതൊക്കെ നുണ കഥകൾ ആണ്. വീജ ബോർഡ്‌ വെച്ച് ഒരു ബെറ്റ് വേണ്ട.. വേറെയും മാർഗങ്ങൾ ഉണ്ടല്ലോ.

കാർഡ്‌സ് വെച്ചിട്ട്.. ”

“മ്മ്.. അതിനെ പറ്റി ഞാനും കേട്ടിട്ടുണ്ട്. അപ്പോൾ അങ്ങനെ ഒന്ന് ശ്രമിച്ചാലോ !”

“ശരി.. ”

“ഡാ കേട്ടോ.. ഞാനും ശ്രീയും കൂടി ഒരു ബെറ്റ് വെച്ചു. ഇന്ന് നമ്മൾ കാർഡ്‌സ് വെച്ച്
ഇപ്പോൾ പോയ കുട്ടിയുടെ ആത്മാവിനെ വിളിക്കുന്നു. പ്രേതം വന്നില്ലെങ്കിൽ ഞാൻ ശ്രീക്ക് 1000 കൊടുക്കും… ”

“പ്രേതം വന്നാൽ പണം  വാങ്ങാൻ നീ ജീവനോടെ  കാണുമോ ഡെനി? എനിക്ക് പേടിയാ..  നിങ്ങൾ എന്താന്ന് വെച്ചാൽ ചെയ്തോ. ”

കൂട്ടത്തിൽ ഏറ്റവും പേടിത്തൊണ്ടൻ ആയ ലിജോ പറഞ്ഞു.

“നീ പേടിക്കാതെ..  സുമതി വളവിൽ ഒരു രാത്രി മുഴുവൻ സ്റ്റേ ചെയ്ത ചരിത്രം ഉണ്ട് നമ്മുടെ ശ്രീക്ക്.. ”

നിതിൻ പറഞ്ഞു.

“എടാ.. അവിടെ പ്രേതമില്ലെന്ന് അവിടെ താമസിക്കുന്ന ആളുകൾ തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുള്ളതാണ്. അത് പോലാണോ വഴിയേ പോകുന്ന പ്രേതത്തിനെ വിളിച്ചു തലയിൽ കേറ്റുന്നത്. ഞാൻ ഇല്ല ഈ പരുപാടിക്ക്. ”

“എടാ… പ്രേതം വന്നാലും നമ്മളെ ഒന്നും ചെയ്യില്ല. നമ്മളെ തൊടാനൊന്നും അതിനു പറ്റില്ല. അഥവാ തൊട്ടാൽ തന്നെ ഒരു തണുപ്പ് ഫീൽ ചെയ്യും.. ദേ ഇത് പോലെ.. ”

നിതിൻ തന്റെ കൈ ലിജോയുടെ പിൻ കഴുത്തിലൂടെ തടവി.. ലിജോ ഒന്ന് ഞെട്ടി..

“ഒന്ന് പോയെ.. ഓരോന്ന് പറഞ്ഞു പേടിപ്പിക്കാതെ.. ! ഞാൻ ഡ്രൈവ് ചെയ്യുവാണ്.. എന്റെ കോണ്സെന്ട്രേഷൻ കളയാതെ.  ”

രണ്ട് മണിക്കൂർ നീണ്ട യാത്രക്കൊടുവിൽ ഞങ്ങൾ 4പേരും വിഴിഞ്ഞത്തുള്ള ഹോട്ടൽ സാഗര ബീച് റിസോർട്ടിൽ എത്തിച്ചേർന്നു. ഒരു ദിവസത്തെക്കുള്ള റൂം ബുക്ക് ചെയ്തു. റിസപ്ഷനിൽ നിന്ന് തൊട്ട് മുന്പിലേക്ക് ഞാൻ നടന്നു..  മുകളിൽ നിന്ന് നേരെ നോക്കിയാൽ കുറച്ച് അകലെ മാറി കടൽ കാണാം. തൊട്ടടുത്തുള്ള സ്റ്റെയർ വഴി ഞാൻ  താഴെ ഇറങ്ങി. സ്റ്റെയർ ഇറങ്ങി വരുന്നിടം സ്വിമ്മിംഗ് പൂൾ ആണ്. രാവിലെ 9 മുതൽ രാത്രി 8 മണി വരെ അവിടെ ഡൈവിംഗ് പാടില്ല എന്ന് ബോർഡ്‌ വെച്ചിട്ടുണ്ട്. സ്വിമ്മിംഗ് പൂൾ കഴിഞ്ഞാൽ വിശാലമായ ഒരു ഏരിയ ആണ്. അവിടെ തീൻ മേശകളും കസേരകളും ഉണ്ട്. കസേരകൾ  ചുവന്ന നിരത്തിലുള്ള തുണികൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു.

മുൻപോട്ട് കുറച്ചു കൂടി നടന്നാൽ കിടന്നു വിശ്രമിക്കാനും കടലിന്റെ സൗന്ദര്യം ആകര്ഷിക്കാനും ഉള്ള ഏരിയ. അവിടെ നിന്ന് ഞാൻ  ഒരു സെൽഫി എടുത്തു. റിസൾട്ട്‌ ജീവനക്കാരൻ അവരുടെ മുറി കാണിക്കാൻ പടിക്കെട്ടുകൾ ഇറങ്ങി വരുന്നത് ഞാൻ ശ്രദ്ധിച്ചു. അങ്ങകലെ നിന്ന് ഒപ്പം വരാൻ നിതിൻ ആംഗ്യം കാട്ടി.

സ്വിമ്മിംഗ് പൂളിൽ നിന്ന് താഴേക്ക് നീണ്ട് കിടക്കുന്ന പടിക്കെട്ടുകൾ. ഇടയ്ക്ക് വെച്ച് ഇടതു ഭാഗത്ത് ഒരു സ്വിമ്മിംഗ് പൂൾ കൂടി ഉണ്ട്. അതിനു അടുത്തുള്ള ഒരു മുറിയിലേക്ക് അയാൾ  പ്രവേശിച്ചു. അർഥനഗ്ന വേഷത്തിൽ നിരവധി ടൂറിസ്റ്റുകൾ അവിടെ ഉണ്ട്. റൂം കാട്ടിയ ശേഷം അയാൾ തിരികെ പോയി. ഞങ്ങൾ നാല് പേരും മുറിക്കുള്ളിൽ പ്രവേശിച്ചു.

ഒപ്പം കരുതിയ ബാഗുകൾ മുറിയിൽ ഭദ്രമായ് വെച്ച ശേഷം ഞങ്ങൾ നാല് പേരും മുറി പൂട്ടി വെളിയിൽ ഇറങ്ങി. വീണ്ടും താഴേക്കുള്ള പടിക്കെട്ടുകൾ ഇറങ്ങി. കുറച്ചു ദൂരം താഴേക്ക് നടന്നാൽ ഇടത് വശത്ത് വീണ്ടുo കുറെ മുറികൾ. അവയുടെ മധ്യത്തിലൂടെ മുൻപോട്ട് നടന്നാൽ ഒരു ഇടുങ്ങിയ വഴി. അപ്പുറവും ഇപ്പുറവും ലോഡ്ജിന്റെ പിൻഭാഗങ്ങൾ ആണ്. എല്ലാ കെട്ടിടഭാഗങ്ങളും പരസ്പരം കണക്റ്റഡ് ആണ്.

ആ ഇട വഴി അവസാനിക്കുന്നത് റോഡിലേക്ക് ആണ്. ആ റോഡ് വഴി പിന്നെയും താഴേക്ക് നടന്നാൽ ബീച് ആയി. വിദേശികളും നോർത്ത് ഇന്ത്യൻസും ധാരാളമായി ഉണ്ട്. ഏകദേശം കോവളത്തിന് സാമാനം തന്നെ ആണ് വിഴിഞ്ഞവും. വഴിയോരത്ത് ധാരാളം കച്ചവടക്കാരും ഉണ്ട്.

കുറച്ചു കഴിഞ്ഞപ്പോൾ ഡെനി അതിലേതോ കടയിൽ നിന്ന് വാങ്ങിയ കുറെ കാർഡുമായി വന്നു.

“ശ്രീധർ ബെറ്റ് മറന്നിട്ടില്ലല്ലോ !”

“ഇല്ല. ”

“ശരി നാളെ രാവിലെ 3 മണിക്ക് നമ്മൾ ആത്മാവിനെ കോൺടാക്ട് ചെയ്യും. ഡീൽ !”

“ഒക്കെ.. !”

“ഞാൻ ഇല്ല. നിങ്ങൾ എന്താണെന്ന് വെച്ചാൽ ആയിക്കോ. ”

ലിജോ പറഞ്ഞു.

നീ ഒപ്പം നിൽക്കണ്ട. പോരെ… ഞാൻ എന്തായാലും പ്രൂവ് ചെയ്യും. ഗോസ്റ്റ് ഉണ്ടെന്ന്..

ഡെനീ പറഞ്ഞു.

“എടാ …. എല്ലാം നല്ല കിടിലൻ ഐറ്റങ്ങളാ… അപ്പുറത്തെ വീട്ടിലെ മീനാക്ഷിക്ക് ഉണ്ട് അവൾ ഇട്ട പോലെ ഒരു പാവാട.. ”

നിതിൻ പറഞ്ഞു.

“മീനാക്ഷിക്ക് എത്ര വയസുണ്ട്? ”

“രണ്ട്.. ”

“ഡ്രെസ്സിൽ കടൽ വെള്ളം പറ്റുന്നത് ഇഷ്ടം അല്ലായിരിക്കും ചിലപ്പോൾ… അത് കൊണ്ടാ… പാവം  ”

“വിദേശികളെ പറഞ്ഞിട്ട് കാര്യമില്ല.. അവരുടെ നാട്ടിൽ തണുപ്പ് വരുമ്പോൾ എല്ലാം മൂടിക്കെട്ടി നടക്കും ചൂട് വരുമ്പോൾ എല്ലാം അഴിച്ചു കളഞ്ഞു നടക്കും.

ഇവിടെ വിദേശികളെ കാൾ കഷ്ടം നോർത്ത് ഇന്ത്യൻസ് ആണ്. ”

ലിജോ പറഞ്ഞു.

“എടാ… നീ കുറ്റം പറയാതെ എല്ലാം കണ്ട് നില്ക്ക്. നാളെ കോവളം കൂടി കണ്ടിട്ട് വേണം മനസ്സ് ഒന്ന് ശാന്തമാക്കാൻ. ”

ഡെനി പറഞ്ഞു.

“മ്മ്… ഇന്ന് രാത്രിയോടെ ആ യാത്രക്ക് ഒരു തീരുമാനം ആവും. ”

ലിജോ പറഞ്ഞു.

“നി വെറുതെ കാട് കേറി ചിന്തിക്കണ്ട.. ആ ചത്ത പെണ്ണ് ആരാണ് എന്ന് മാത്രം അറിയുന്നു.  then say…

good by…

തീർന്നു. ”

സമയം കടന്നു പോയി. കടലിൽ ഇറങ്ങി നിന്നവരെ വിലക്കി ഗാർഡ്‌സ് അവരെ തിരികെ കയറ്റി. ആകാശം ചുവന്ന നിറച്ചാർത്തിൽ ശോഭ പൂണ്ടു….
നിതിന്റെ ബർത്ത്ഡേ പാർട്ടിക്കുള്ള
തയ്യാറെടുപ്പുകൾ ആരംഭിച്ചു. സ്വിമ്മിംഗ് പൂളിനോട് ചേർന്നുള്ള വിശാലമായ ടെറസിൽ ഉള്ള ഒരു ടേബിളിനു മുകളിൽ കേക്ക് വെച്ചു. എല്ലാവരും ചുറ്റും നിന്ന് അവനെ വിഷ് ചെയ്തു. നിതിൻ കേക്ക് കട്ട്‌ ചെയ്തു. ശേഷം റിസോർട്ടിലുള്ള ബാറിൽ കയറി. കുറെ നേരം അവിടെ ചിലവഴിച്ച ശേഷം തിരികെ റൂമിലേക്ക് നടന്നു..

മൊബൈലിൽ 3 മണിക്ക് അലാറം സെറ്റ് ചെയ്തു വെച്ചു. ശേഷം ഉറങ്ങാൻ കിടന്നു.

സമയം കടന്നു പോയി…..

അലാറത്തിന്റെ ശബ്ദം ചെവികളിൽ മുഴങ്ങിയപ്പോൾ ഡെനി കണ്ണുകൾ തുറന്നു. അവൻ എന്നെ  തട്ടി വിളിച്ചു. ഞാൻ  കണ്ണു തുറന്നു.

“ഡാ.. നിതിനെ എഴുന്നേൽക്ക്.. ”

ഡെനി നിതിനെ വിളിച്ചുണർത്തി.

“ലിജോയെ വിളിക്കണ്ടേ? ”

നിതിൻ ചോദിച്ചു.

“വേണ്ട.. പേടിച്ച് ആകെ ചളമാക്കും. അവൻ ഉറങ്ങട്ടെ.. ”

റൂമിലെ മേശമേൽ ഡെനി കാർഡുകൾ നിരത്തി വെച്ചു. നിതിൻ മുറിയിൽ ഉള്ള ദൈവീക ചിന്ഹങ്ങളെല്ലാം വെളിയിൽ വെച്ച് കതക് അടച്ചു. ഒരു മെഴുകുതിരി ടേബിളിൽ കത്തിച്ചു വെച്ചു.

“എങ്ങനെ ആണെടാ ഇതിന്റെ റൂൾസ്‌? ”

നിതിൻ ചോദിച്ചു.

“കമഴ്ത്തി വെച്ച കാർഡുകൾക്ക് മുകളിലൂടെ കൈ പാസ്സ് ചെയ്യണം. അതിൽ ഏതെങ്കിലും കാർഡിന് മുകളിൽ ഒരു ചൂടോ അല്ലെങ്കിൽ വൈബ്രേഷനൊ തോന്നുവാണെങ്കിൽ ആ കാർഡ് പിക് ചെയ്യണം.

heart ആണ് കിട്ടുന്നതെങ്കിൽ : yes

spades ആണ്  കിട്ടുന്നതെങ്കിൽ : No

diamond ആണ് കിട്ടുന്നതെങ്കിൽ : may be

clubs ആണ് കിട്ടുന്നതെങ്കിൽ : dont know

ok !! സ്റ്റാർട്ട്‌ ചെയ്യാം?

“good spirit…. please come… ”

ഞങ്ങൾ ഒരുമിച്ച് പറഞ്ഞു.

“good spirit… please come… ”

നിശബ്ദരായി ഞങ്ങൾ  ചുറ്റും ശ്രദ്ധിച്ചു. എങ്ങും നിശബ്ദത മാത്രം…

ഡെനി കാർഡിന് മുകളിലൂടെ കൈ പാസ്സ് ചെയ്ത് കൊണ്ട് ചോദിച്ചു…

“are you hear…? ”

മുകളിൽ അറ്റം ഇരുന്ന ഒരു കാർഡ് ചൂണ്ടിക്കാട്ടി ഡെനി പറഞ്ഞു..

“ശ്രീ…  ഈ കാർഡിൽ നിന്ന് ശരിക്കും എന്തോ വൈബ്രേഷൻ ഉള്ളത് പോലെ. ”

അവന്റെ കണ്ണുകളിൽ ഭയം നിഴലിച്ചു…

“എടുക്ക്.. ”

ഡെനി ആ കാർഡ് എടുത്ത് തിരിച്ചു നോക്കി..

“it ‘s  heart.. ”

“രാവിലെ കണ്ട പെണ്ണിന്റെ പ്രേതം ആണോന്ന് ചോദിക്കടാ… ”

നിതിൻ ഭയം അടക്കി പറഞ്ഞു.

ഡെനി ചോദ്യം ആവർത്തിച്ചു കൊണ്ട് കാർഡിന് മുകളിൽ കൂടി കൈ പാസ്സ് ചെയ്തു.

അതിൽ നിന്ന് ഒരു കാർഡ്‌ എടുത്ത് അവൻ തിരിച്ചു നോക്കി.

again heart..

പേരെന്താണെന്ന് ചോദിക്ക്..

ഞാൻ പറഞ്ഞു.

ഡെനി ചോദ്യം ആവർത്തിച്ചു കൊണ്ട് കാർഡിന് മുകളിൽ കൂടി കൈ പാസ്സ് ചെയ്തു. പെട്ടന്ന് അതിൽ നിന്ന് ഒരു കാർഡ് തനിയെ പൊങ്ങി വായുവിൽ നിന്നു. ആ കാർഡ്‌ തനിയെ എന്റെ  നേരെ തിരിഞ്ഞു. അതിൽ എഴുതിയ ലെറ്റർ ഞാൻ  വായിച്ചു..

J

പെട്ടന്ന് ആ കാർഡിൽ  തീ പടർന്നു.

അതി ശക്തമായ ഒരു ഇടിമിന്നൽ ഭൂമിയിൽ പതിച്ചു. അതിന്റെ വീര്യതയിൽ മുറിയിലെ ജനലുകൾ ഒന്ന് കുലുങ്ങി.

ഞങ്ങൾ മൂന്നു പേരും കൈകൾ പരസ്പരം ബന്ധിച്ചു.

“ഞങ്ങൾക്ക് ഒന്നും ചോദിക്കാനില്ല.. good by.. ”

ഞാൻ പറഞ്ഞു.

നിർത്തിയിട്ട ഫാൻ തനിയെ കറങ്ങി. ആ കാറ്റിൽ മെഴുകുതിരി അണഞ്ഞു..

ലൈറ്റ് ഇടെടാ… !

നിതിൻ ഭയത്തോടെ പറഞ്ഞു.

ഇരുട്ടിൽ കാര്ഡിലുള്ള സിംബലുകൾ ഓരോന്നായി തെളിഞ്ഞു വന്നു. പെട്ടന്ന് അവ വായുവിൽ ഒന്ന് കറങ്ങി അപ്രത്യക്ഷമായി.

ശബ്ദം കേട്ട് ലിജോ കണ്ണ് തുറന്നപ്പോൾ കണ്ട കാഴ്ച അതായിരുന്നു. അവൻ അലറി വിളിച്ചു.

ഞാൻ മുറിയിലെ ലൈറ്റ് ഇടയനായി സ്വിച്ച് ബോർഡ്‌ ഉള്ള ഭാഗത്ത് എത്താൻ പരതി നടന്നു. പെട്ടന്ന് ആരോ ശക്തിയിൽ മുറിയുടെ വാതിലിൽ തട്ടി വിളിച്ചു.

“ശ്രീ… നീ പോയി നോക്ക്.. ”

ഡെനിയുടെ  വിറയാർന്ന വാക്കുകൾ പുറത്തേക്ക് വന്നു.

ഞാൻ സ്വിച്ച് ബോർഡിൽ വിരൽ അമർത്തി.

കറന്റ്‌ പോയെന്ന് തോന്നുന്നു.

മൊബൈൽ എവിടെ? ”

“എടുത്ത് കൊടുക്കെടാ.. !”

“നിതിൻ പറഞ്ഞു. ”

വീണ്ടും ആരോ കതകിൽ ശക്തമായി പ്രഹരിച്ചു.

ഞാൻ ഇരുട്ടിൽ തപ്പിത്തടഞ്ജ് വാതിലിന്റെ അടുത്ത് എത്തി. രണ്ടുo കൽപ്പിച്ച് വാതിൽ തുറന്നു.

പെട്ടന്ന് മുറിയിൽ വെളിച്ചം നിറഞ്ഞു.

റിസോർട്ട് ജീവനക്കാരൻ ആയിരുന്നു കതകിൽ മുട്ടിയത്.

“എന്താ സാർ?  എന്തെങ്കിലും പ്രശ്നം ഉണ്ടോ? ”

“അയാൾ ചോദിച്ചു. ”

ആശ്വാസത്തോടെ ഞാൻ  പറഞ്ഞു..

“ഹേയ് ഒന്നും ഇല്ല.. ”

ഞാൻ ഒരു ചെറു പുഞ്ചിരി മുഖത്ത് വരുത്തുവാൻ ശ്രമിച്ചു.

അയാൾ റൂമിലേക്ക് നോക്കി.

ഡെനിയും നിതിനും ലിജോയും ഒരു കട്ടിലിൽ ചുരുണ്ട് കൂടി ഇരിക്കുന്നു.

“ഒരു അലർച്ച കേട്ടു. അതാ വന്നു നോക്കാമെന്ന് കരുതിയത്. ”

ഞാൻ മുറ്റത്തേക്ക് നോക്കി.

നല്ല മഴ…

“ഇടി മുഴക്കം കേട്ടിട്ടാണ് ലിജോ അലറിയത്. ”

ഞാൻ പറഞ്ഞു.

“ഓ…  കറന്റ്‌ പോയിരുന്നു. കുറെ ഉപകരണങ്ങൾ പോയി കാണും. അത്ര ശക്തമായിരുന്നു. എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ റിസപ്ഷനിൽ അറിയിച്ചാൽ മതി. വരട്ടെ !”

അയാൾ തിരികെ നടന്നു.

ഞാൻ വാതിൽ അടച്ചു.

കളിക്കാൻ വെച്ച അതെ രീതിയിൽ തന്നെ ചീട്ടുകൾ നിരന്നു ടേബിളിൽ ഇരിക്കുന്നു. മെഴുകുതിരി അണഞ്ഞിട്ടുണ്ട്.

“തൃപ്തി ആയല്ലോ രണ്ടിനും. ഇനി ഈ പണിക്ക് ഞാൻ ഇല്ല. ”

നിതിൻ പറഞ്ഞു.

“ശ്രീ.. ഇപ്പോൾ നിനക്ക് വിശ്വാസം ആയോ പ്രേതം ഉണ്ടെന്ന്.. ”

എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. ഞാൻ ഡെനിയോട് ഷൗട്ട് ചെയ്തു..

“ഡെനി സത്യം പറ.. നീ എന്ത് ട്രിക്ക് ആണ് കാണിച്ചത്?  നീ പറഞ്ഞില്ലെങ്കിൽ ഞാൻ അത് കണ്ടു പിടിക്കും. ”

“നീ എന്താ ഈ പറയുന്നത്. ഞാൻ ട്രിക്ക് കാണിച്ചെന്നോ ! നിനക്ക് വട്ടായോ? ”

“നീ പറയണ്ട. എന്നെ വിശ്വസിപ്പിക്കാൻ കളിച്ച കളി കൊള്ളാം.. ”

“എന്താ ശ്രീ ഇത്. ഇങ്ങനെ ഒക്കെ ചെയ്യണമെങ്കിൽ ഒരു സൂപ്പർ നാച്ചുറൽ പവർ വേണം. എനിക്ക് ഉറപ്പാ ആ ഗോസ്റ്റ് ഇവിടെ വന്നു. ”

നിതിൻ പറഞ്ഞു.

“ഗോസ്റ്റ്.. തേങ്ങ.. ”

ഞാൻ റൂമിൽ പരിശോധന തുടർന്നു.

പെട്ടന്ന് തറയിൽ നിന്ന് ഒരു ഒഴിഞ്ഞ ടാബ്ലറ്റിന്റെ കവർ കിട്ടി.. ഞാൻ അത് ഡെനിക്ക് നേരെ കാണിച്ചു..

“ഇത് ഏതോ ഒഴിഞ്ഞ ടാബ്ലറ്റിന്റെ കവർ അല്ലെ. ‘

നിതിൻ പറഞ്ഞു.

“അതെ… സിട്രിസൻ ടാബ്ലറ്റ്… അപ്പൊ ഇതായിരുന്നല്ലേ ടെക്‌നിക്ക്. ”

“ശ്രീ.. അത്… !”

“ശ്രീ എന്താ ഈ പറയുന്നത്. നമ്മൾ കണ്ടതും ഈ ടാബ്ലറ്റും തമ്മിൽ എന്ത് ബന്ധം വരാനാ?”

“നിതിൻ ഈ ടാബ്ലറ്റിൽ കഫിൻ  കണ്ടെന്റ് കൂടുതൽ ആണ്. ഇത് കഴിച്ചാൽ ഇത് പോലുള്ള ഹാലൂസിനേഷൻ ഉണ്ടാകും. ഇവൻ മനഃപൂർവം ഈ ടാബ്ലറ്റ് നമ്മുടെ ഫുഡിലോ വെള്ളത്തിലോ ചേർത്ത് കാണും. ”

“എടാ… ”

നിതിൻ അക്രമാസക്തനായി..

“വിടെടാ എന്നെ.. !

ഡെനി നിതിനെ തള്ളി മാറ്റി..

ശരിയാ…  നിന്നെയൊക്കെ വിശ്വസിപ്പിക്കാൻ വേണ്ടി ചെയ്തു തന്നെയാ.. പക്ഷെ ! ഞാൻ കഴിച്ചില്ല. നിങ്ങൾ എന്ത് കണ്ടോ അത് തന്നെ ഞാനും കണ്ടു.

വിശ്വസിക്ക് ശ്രീ.. ഗോസ്റ്റ് വന്നു. ”

“ഇനി നി ഒരു പുല്ലും പറയണ്ട. ഗോസ്റ്റ് !”

ഞാൻ  കട്ടിലിലേക്ക് നോക്കിയപ്പോൾ  ലിജോ ഇമ ചിമ്മാൻ വരെ മറന്ന് കട്ടിലിൽ സ്തബ്ദനായി ഇരിക്കുന്നു.

“ദേ കണ്ടില്ലേ അവന്റെ അവസ്ഥ. എല്ലാറ്റിനും കാരണം നീയാ. അവന്റെ ഒരു ഐഡിയ.. !”

എനിക്ക് ദേഷ്യം വന്നു.

“ഡാ… ലിജോ !! എന്തെങ്കിലും ഒന്ന് പറയെടാ !”

അവൻ നിശബ്ദനായി തന്നെ ഇരുന്നു.

“ഡാ…. ”

“ഒരൊറ്റ ചവിട്ട് തരും ഞാൻ.. പേടിപ്പിക്കാതെ എഴുന്നേറ്റ് പോടാ.. ”

നിതിൻ വീണ്ടും ആവർത്തിച്ചു.

പക്ഷെ… പ്രതികരണം ഇല്ല.

“ലിജോ… ”

നിതിൻ ലിജോയെ തട്ടി വിളിച്ചു..

പെട്ടന്ന് ലിജോയുടെ കൃഷ്ണമണി മെല്ലെ മെല്ലെ ചലിക്കാൻ തുടങ്ങി. നേരെ നോക്കി ഇരുന്ന അവന്റെ ദൃഷ്ടി മെല്ലെ വാതിലിലേക്കായി. അത് കണ്ട് എല്ലാവരും വാതിലിലേക്ക് നോക്കി.

പെട്ടന്ന് വീണ്ടും ഇടി മുഴങ്ങി. അതിന്റെ ശബ്ദം കേട്ട് ലിജോ അലറി വിളിച്ചു. പൊടുന്നനെ അവൻ ബോധരഹിതൻ ആയി.

“എടാ… കണ്ണ് തുറക്ക്.. ലിജോ ! ”

പെട്ടന്ന് റിസപ്ഷനിൽ അറിയിക്കാം. ഹോസ്പിറ്റലിൽ കൊണ്ട് പോകാം.. വരു..

ഡെനി ഓടി റിസപ്ഷനിൽ എത്തി. പെട്ടന്ന് തന്നെ ഒരു കാറിൽ കയറ്റി തൊട്ടടുത്തുള്ള ഒരു ഗവണ്മെന്റ് ഹോസ്പിറ്റലിലേക്ക് അവർ യാത്രയായി.

സമയം കടന്നു പോയി.

പ്രാഥമിക ശിസ്രൂഷകൾക്ക് ശേഷം ലിജോയ്ക്ക് ബോധം തെളിഞ്ഞു. ഞങ്ങൾ  അവനെ കാണാൻ എത്തി.

“എന്താടാ? ”

ഞാൻ ചോദിച്ചു.

“കരുത്ത ഒരു പുഹ മാത്രം. രണ്ട് കണ്ണുകളുടെ രൂപം. അത് എന്നെ നോക്കി നിന്നു. ഞാൻ കണ്ടു… ”

ലിജോ വയലന്റ് ആയി.

“നീ വിശ്രമിക്കു.. എല്ലാം ശരി ആവും.. ”

ഞാൻ അവനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.

“പണ്ടാരം.. ഇനി ആ മുറിലോട്ട് ഞാൻ ഇല്ല. ”

നിതിൻ പറഞ്ഞു.

“ഓ.. നീയും തുടങ്ങിയോ !”

“ശ്രീ.. എനിക്കെന്തോ ഇതത്ര പന്തി ആയി തോന്നുന്നില്ല. ഞാൻ പോവാ.. ”

നിതിൻ ഹോസ്പിറ്റൽ വരാന്തയിലൂടെ മുൻപോട്ട് നടന്നു.

പെട്ടന്ന് അവിടേക്ക് ഒരു ആംബുലൻസ് പാഞ്ഞെത്തി.

“എമർജൻസി… ”

ഡ്രൈവർ വിളിച്ചു പറഞ്ഞു.

രക്തത്തിൽ കുളിച്ചു കിടക്കുന്ന 3 പേർ. ഹോസ്പിറ്റൽ ജീവനക്കാർ പാഞ്ഞെത്തി. മൂന്നു പേരെയും അത്യാഹിത വിഭാഗത്തിൽ കയറ്റി.

“എന്റെ ദൈവമേ.. ! എന്തെല്ലാം കാണണം.. എന്റെ തല പെരുകുന്നു.. ”

നിതിൻ നെറ്റിയിൽ  കൈ തടവിക്കൊണ്ട് പറഞ്ഞു.

അപകടം പറ്റിയവരെ വഹിച്ചു കൊണ്ട് വന്ന ആംബുലൻസിലും അവരെ സ്ട്രക്ച്ചറിൽ കൊണ്ട് പോയ വഴിയിലും ചോരത്തുള്ളികൾ കിടക്കുന്നു. ശ്രീധർ ആ രക്തക്കറയിലേക്ക് നോക്കി.

ആംബുലൻസിന്റെ അടുത്ത് തറയിൽ രക്തം തളം കെട്ടി കിടക്കുന്നു.
പെട്ടന്ന് അവയുടെ വ്യാപ്‌തി കുറഞ്ഞു വരുന്നതായി എനിക്ക് തോന്നി. ഞാൻ  നിതിന്റെ കൈയിൽ മുറുകെ പിടിച്ചു.
എന്റെ ദൃഷ്ടി പതിപ്പിച്ച സ്ഥലത്തേക്ക് നിതിൻ നോക്കി.

പതുക്കെ പതുക്കെ തറയിൽ പടർന്നു കിടന്ന രക്തക്കറ അപ്രത്യക്ഷമായി. ആ കാഴ്ച കണ്ട് ഞാൻ  അമ്പരന്നു. ഞാൻ  ഓടി ആംബുലൻസിന്റെ അരികിൽ എത്തി. മുട്ടു കുത്തി ഞാൻ ഒന്ന് കൂടി ആ തറ വീക്ഷിച്ചു.

ചോര ആ ഭാഗത്ത് വീണിരുന്നു എന്ന് പോലും തോന്നില്ല. ഞാൻ  പതുക്കെ ആംബുലൻസിലേക്ക് നോക്കി. പെട്ടെന്നാണ് ഞാൻ അത് ശ്രദ്ധിച്ചത്. ആംബുലൻസിന്റെ പുറത്ത് ആരോ എന്തോ കോറി വെച്ചിരിക്കുന്നു.  ഞാൻ  ആ പോറലുകൾ ഒന്നിച്ച് വായിച്ചു.

call me..

ഒരു നിമിഷം ഞാൻ  ഞെട്ടിത്തരിച്ചു നിന്നു.

“ശ്രീ.. ഇങ്ങനെയൊക്കെ തോന്നുന്നത് ആ ടാബ്ലറ്റ് കഴിച്ചിട്ട് ആണെന്ന് എനിക്ക് തോന്നുന്നില്ല. എനിക്ക് തോന്നുന്നത് നമ്മളെ കൊണ്ട് ആ ഗോസ്റ്റിനു എന്തോ കാര്യം സാധിക്കാൻ ഉണ്ട്. ”

നിതിൻ പറഞ്ഞു.

“അവളുടെ കൊലയാളികളെ കണ്ടെത്താൻ ആവുമോ നമ്മുടെ സഹായം തേടുന്നത്? ”

ഞാൻ സംശയിച്ചു നിന്നു.

“അതിനാണ് സാധ്യത കൂടുതൽ. ”

“അവൾ ആരാ എന്താ എന്ന് അറിയാതെ എങ്ങനെയാ… !”

പരിക്കേറ്റു ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചവരെയുമായി ഹോസ്പിറ്റൽ ജീവനക്കാരനും ബന്ധുക്കളും തിരികെ ആംബുലൻസിന്റെ അടുത്തേക്ക് വന്നു. മൂന്നു പേരുടെയും മുറിവുകൾ ഡ്രസ്സ്‌ ചെയ്തിട്ടുണ്ട്.

“എന്താ?  എന്ത് പറ്റി? ”

ഞാൻ ഹോസ്പിറ്റൽ ജീവനക്കാരനോട്‌ കാര്യം തിരക്കി.

“ആക്‌സിഡന്റ് ആണ്. ഇപ്പോഴും ജീവൻ നില നിൽക്കുന്നത് തന്നെ അതിശയം എന്നാണ് ഡോക്ടർസ് പറയുന്നത്. മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോകുവാ. ”

ആംബുലൻസ് മുൻപോട്ട് നീങ്ങി. പെട്ടന്ന് ആംബുലൻസിന്റെ മുകളിൽ ഒരു കറുത്ത് തടിച്ച  സ്ത്രീ രൂപം ശ്രീധർ കണ്ടു. അത് ശ്രീധറിനെ നോക്കി ചിരിച്ചു. ശേഷം തന്റെ ഒപ്പം വരുവാൻ തല കുലുക്കി ആംഗ്യം  കാട്ടി.

ഞാൻ സ്തബ്ദനായി നിന്നു.

“എന്ത് പറ്റി ശ്രീ?  എന്താ ഒന്നും മിണ്ടാത്തെ? ”

നിതിൻ ചോദിച്ചു.

“എടാ.. ഇപ്പോൾ ആക്‌സിഡന്റ് പറ്റി ഇവിടെ എത്തിയവരും ആ ഗോസ്റ്റും തമ്മിൽ എന്തോ ബന്ധം ഉള്ളതായി എന്റെ മനസ് പറയുന്നു. ”

“നിനക്കെങ്ങനെ മനസ്സിലായി? ”

“ആ വണ്ടിയുടെ മുകളിൽ അവൾ ഉണ്ടായിരുന്നു. ഞാൻ കണ്ടു. ആ വണ്ടിക്കൊപ്പം വരുവാൻ അവൾ ആംഗ്യം കാട്ടി. ”

“എന്റെ ദേവി….  ശ്രീ എനിക്ക് പേടിയാവുന്നു. നമ്മൾ പിടിച്ചത് പുലിവാല് തന്നെ. ”

“ആരായിരിക്കും ആ മൂന്നു പേർ….

ലിജോയുടെ അടുത്ത് ഡെനി ഇല്ലേ? ”

ഉവ്വ്..

“നീ വാ.. നമുക്ക് പോവാം.. ”

“എങ്ങോട്ട്? ”

“മെഡിക്കൽ കോളേജിലേക്ക്.. ”

“നിനക്ക് വട്ടായോ..  ഞാൻ ഇല്ല. എതോ ഒരു പ്രേതം വിളിച്ചെന്ന് പറഞ്ഞ്..”

“എടാ.. നമ്മൾ വിളിച്ചിട്ടാണ് അവൾ വന്നത്. അത് അത്ര പെട്ടന്ന് നമ്മളെ വിട്ട് പോവില്ല നിതിൻ. നമ്മൾ തുടങ്ങി വെച്ച ഈ കളി അവസാനിപ്പിക്കാൻ നമുക്ക് മാത്രമേ സാധിക്കു.. അല്ലെങ്കിൽ അവളുടെ ശല്യം കൂടി വരും.. ”

“എന്നാൽ വാ.. എങ്ങനെ എങ്കിലും ഈ മാരണത്തിൽ നിന്ന് ഒന്ന് രക്ഷപെട്ടാൽ മതിയാരുന്നു. ”

ഹോസ്പിറ്റലിന്റെ അടുത്തുള്ള ഓട്ടോ സ്റ്റാൻഡിൽ നിന്ന് ഒരു റിക്ഷ വിളിച്ചു. അതിൽ കയറി മെഡിക്കൽ കോളേജിലേക്ക് യാത്ര തിരിച്ചു.

ഹോസ്പിറ്റലിൽ എത്തി പല ഭാഗത്തായി അവർ അപകടം സംഭവിച്ചവരെ തിരിഞ്ഞു. ഒടുവിൽ അവരുടെ ഒപ്പം ഉള്ള ബന്ധുക്കളിൽ ഒരാളെ കണ്ടെത്തി.

35 വയസ് പ്രായം ഉള്ള ഒരു സ്ത്രീ. സാരി ആണ് വേഷം. കരഞ്ഞു കണ്ണുകൾ കലങ്ങി ഇരിക്കുന്നു.

“ചേച്ചി … ഒരു നിമിഷം. ”

ഞാൻ അവരെ വിളിച്ചു.

“എന്താ മോനെ !”

“ചേച്ചിയുടെ ആരാണ് ഇവിടെ? ”

അവൾ കരഞ്ഞു കൊണ്ട് പറഞ്ഞു..

“ഭർത്താവും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ആണ്. നിങ്ങളൊക്കെ അറിയും… ചാണ്ടി കുര്യൻ…. ”

“MLA ചാണ്ടി സാറോ !”

“അതെ.. ”

“രാഷ്ട്രീയo തീക്കളി ആണെന്ന് പല തവണ പറഞ്ഞു.. കേട്ടില്ല. വഴിയിൽ ആക്‌സിഡന്റ് ആയി കിടക്കുന്നത് കണ്ട ആരോ ആംബുലൻസിന് ഫോൺ ചെയ്തു. പിന്നീടാണ് ഞങ്ങളൊക്കെ വിവരം അറിഞ്ഞത്. ആരോ അപായപ്പെടുത്തിയതാണ്. ജീവനോടെ കിട്ടുമെന്ന് ഒരു ഉറപ്പും ഇല്ല. മുഖം കണ്ടാൽ ആളെ തിരിച്ചറിയാൻ പറ്റാത്ത അവസ്ഥ ആയി.. ”

അവർ പൊട്ടിക്കരഞ്ഞു.

വിവരം അറിഞ്ഞു ഹോസ്പിറ്റലിനു വെളിയിൽ പാർട്ടി പ്രവർത്തകരും മാധ്യമ പ്രവർത്തകരും തടിച്ചു കൂടി.

“ശ്രീ… എന്ത് തോന്നുന്നു.. !”
മരിച്ച സ്ത്രീ MLA ചാണ്ടിക്ക് വേണ്ടപ്പെട്ട ആരോ ആണ്. അതല്ലെങ്കിൽ… ”
.

“ശ്രീ… അങ്ങനെ ആണെങ്കിൽ അവളുടെ മരണത്തിന് കാരണക്കാരൻ ആയവരെ  അവൾ ഈ അവസ്ഥയിൽ ആക്കി. ഇനിയും അവൾക്ക് എന്താണ് നമ്മളിൽ നിന്ന് വേണ്ടത്? ”

“ഇത്രയും പവർ ഫുൾ ആയ ഒരു ആത്മാവിനു ചെയ്യാൻ സാധിക്കാത്ത ഏതോ കാര്യം. അത് കണ്ടെത്തേണ്ടത് നമ്മളും. അവളെ ചാണ്ടിക്ക് മുന്പരിചയം ഉണ്ടോ എന്ന് അറിയണം. എങ്കിലേ അവളുടെ ഡീറ്റെയിൽസ് കിട്ടു.അത് കിട്ടിയാൽ നമുക്ക് ഈ കുരുക്കിൽ നിന്ന് രക്ഷപെടാൻ കഴിയുമെന്ന് തോന്നുന്നു നിതിൻ..

“എഡ്വിൻ ചാണ്ടിയുടെ എല്ലാ ഡീലിങ്സും അറിയണം. എത്രയും പെട്ടന്ന് തന്നെ…. !

തുടരും..

LEAVE A REPLY

Please enter your comment!
Please enter your name here