Home Latest ഞാനിങ്ങനെ സുഖായിട്ട് ജീവിക്കുന്നത് കണ്ടിട്ട് അമ്മക്ക് സഹിക്കുന്നില്ലല്ലേ..!!

ഞാനിങ്ങനെ സുഖായിട്ട് ജീവിക്കുന്നത് കണ്ടിട്ട് അമ്മക്ക് സഹിക്കുന്നില്ലല്ലേ..!!

0

മോനേ..

എന്താമ്മേ..

നാളെ നമുക്ക് ഒരു സ്ഥലം വരെ പോണം..

ഉം.. എനിക്ക് മനസിലായി..
ഞാനിങ്ങനെ സുഖായിട്ട് ജീവിക്കുന്നത് കണ്ടിട്ട് അമ്മക്ക് സഹിക്കുന്നില്ലല്ലേ..!!

അതല്ലടാ മോനേ..
നീ ഇങ്ങനെ എല്ലാ ആഴ്ചയും ബാംഗ്ളൂരീന്ന് ഇങ്ങോട്ട് വരണ്ടല്ലോ..

അതോണ്ടല്ലേ അമ്മേ ഞാൻ പറയുന്നേ നമുക്ക് അവിടെ നിക്കാം ന്നു..

എന്റെ മോന്റെ കൂടെ ജീവിക്കാൻ ഇഷ്ടല്ലാഞ്ഞിട്ടാണോ..
അവിടുത്തെ കാലാവസ്ഥയൊന്നും എനിക്ക് ശരിയാവില്ല..
നിന്റെ കല്യാണം കഴിഞ്ഞാ ഇവിടെ എനിക്കൊരു കൂട്ടാവുവല്ലോ..

ങേ..
അപ്പൊ എനിക്കോ..
ഇത് കൊള്ളാലോ…

ഹാഹാ..
ഞാൻ വെറുതേ പറഞ്ഞതല്ലേടാ..

ഉം..ഉം..

അമ്മ അങ്ങനെ പറഞ്ഞെങ്കിലും എന്തോ കല്യാണത്തിന് എന്റെ മനസ് ഒട്ടും തയ്യാറായിരുന്നില്ല.. ആദ്യത്തെ പെണ്ണുകാണൽ അല്ലേ.. അലമ്പാക്കിയേക്കാം എന്ന് ഞാനും കരുതി..

രാവിലെ തന്നെ ഞങ്ങൾ പുറപ്പെട്ടു..
അവിടെയെത്തിയപ്പോഴേക്കും പെണ്ണിന്റെ അച്ഛൻ പുറത്തു തന്നെ ഉണ്ടായിരുന്നു..
ഒരു നല്ല കൃഷിക്കാരന്റെ ലുക്ക്..
ഒരു തെങ്ങിൻ പറമ്പിന്റെ ഒത്തനടുക്ക് ഒരു കൊച്ചു വീട്..

മുൻപ് പെണ്ണുകണ്ട് പരിചയം ഇല്ലാത്തോണ്ട് ചായയും കൊണ്ട് വരുന്ന അവളെ കണ്ടപ്പോൾ കൈയൊന്നു വിറച്ചു..
ഒരു നാട്ടിൻപുറത്തു കാരി പെൺകുട്ടി..

“പയ്യന് എന്തേലും സംസാരിക്കാനുണ്ടേൽ ആവാം ട്ടോ..”
സ്ഥിരം ഡയലോഗ് പെണ്ണിന്റെ അച്ഛന്റെ വക..

പതിയെ അവളുടെ റൂമിലേക്ക് ചെന്നപ്പോൾ സിനിമ സ്റ്റൈലിൽ ജനാലയിലൂടെ പുറത്തേക്ക് നോക്കി നിൽക്കുന്നു..
ഞാനും വിട്ടുകൊടുത്തില്ല… ഞാനും നിന്നു അതുപോലെ..

അൽപ സമയത്തെ മൗനത്തിനു ശേഷം ഞാൻ തന്നെ തുടങ്ങി..
“എന്റെ പേര് ഹരി.. ബാംഗളൂരിൽ ഒരു IT കമ്പനിയിൽ ജോലി ചെയ്യുന്നു..”
അവൾ ഒന്ന് മൂളുക മാത്രം ചെയ്തു..
ഞാൻ തുടർന്നു..
“ഞാൻ അത്യാവശ്യം വലിക്കുകയും കുടിക്കുകയും ചെയ്യുന്ന ഒരാളാണ്..”

അത് കേട്ടതും അവളുടെ മുഖമൊന്നു തിളങ്ങി..
“ശരിക്കും..
സെയിം പിച്ച് ട്ടോ..
ഞാനും അതെ..”

ഞാൻ ആകെ ഷോക്കടിച്ച അവസ്ഥയിലായി..
ഞാൻ മനസ്സിലോർത്തു..
ഈശ്വരാ ഇവളിതെന്തൊക്കെയാ പറയുന്നേ..

തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് വായ പൊതി ചിരിക്കുന്ന അവളെയായിരുന്നു..
എനിക്കൊന്നും മനസിലായില്ല..

അവൾ തുടർന്നു..
“ഹരിയേട്ടാ.. ഏട്ടനെക്കുറിച്ചു എല്ലാം എനിക്കറിയാം…
ഏട്ടന്റെ അമ്മ എല്ലാം എന്നോട് പറഞ്ഞിട്ടുണ്ട്..
ഏട്ടൻ എന്നോട് ഇതുപോലെ എന്തെങ്കിലും കള്ളം പറയും എന്നും അമ്മ പറഞ്ഞിരുന്നു..”

ഞാൻ നിന്നു വിയർക്കാൻ തുടങ്ങി..
“അല്ലാ എട്ടനെന്റെ പേര് പോലും ചോദിച്ചില്ലല്ലോ…
എന്റെ പേര് അമ്മു.. ഫൈനൽ ഇയർ BA ക്കു പഠിക്കുന്നു..
ഇനി എന്തേലും ചോദിക്കാനുണ്ടോ..”

ഒന്നും മിണ്ടാതെ ഞാനാ മുറി വിട്ടിറങ്ങി..
ഹാളിലെത്തിയപ്പോൾ ഒരു കള്ളച്ചിരിയോടെ എന്നെ നോക്കുന്ന അമ്മയെയാണ് കണ്ടത്..
കൂടെ ഒരു ചോദ്യവും..
“അപ്പൊ എങ്ങനാ.. ഉറപ്പിക്കുവല്ലേ..”

ശുഭം..

രചന: അതുൽ കെ വി

LEAVE A REPLY

Please enter your comment!
Please enter your name here