Home Health പനിയും തൊണ്ട വേദനയും നിമിഷങ്ങള്‍ക്കൊണ്ട് മാറാന്‍

പനിയും തൊണ്ട വേദനയും നിമിഷങ്ങള്‍ക്കൊണ്ട് മാറാന്‍

0

പനിയും തൊണ്ട വേദനയും നിമിഷങ്ങള്‍ക്കൊണ്ട് മാറാന്‍

ചെറിയ പനി വരുമ്പോഴേക്കും ആശുപത്രിയിലേക്ക് ഓടണമെന്നില്ല. വീട്ടില്‍ തന്നെ ഇതിന് ചെയ്യാവുന്ന പരിഹാരമാര്‍ഗങ്ങളുണ്ട്. വൈറല്‍ ഫീവര്‍ വരുമ്പോള്‍ ശരീരത്തിന് ക്ഷീണം തോന്നുന്നത് സ്വാഭാവികം മാത്രം. അപ്പോള്‍ ശരീരത്തിന് ഊര്‍ജം നല്‍കുന്ന ഭക്ഷണം കഴിയ്ക്കണം. എന്നാല്‍ ദഹനത്തിന് ബുദ്ധിമുട്ടുണ്ടാകരുതാനും. പനി വരുമ്പോള്‍ കഞ്ഞി തന്നെയാണ് ഇതിന് പറ്റിയ ഭക്ഷണം. കഞ്ഞി ചൂടോടെ നല്ലപോലെ വേവിച്ച് കഴിക്കാം. വേണമെന്നുള്ളവര്‍ക്ക് പാലൊഴിച്ച് മധുരമിട്ട് പാല്‍ക്കഞ്ഞിയായും കുടിക്കാം. കഞ്ഞി ഇഷ്ടമില്ലാത്തവര്‍ക്ക് ചോറിനൊപ്പം രസം ചേര്‍ത്ത് കഴിയ്ക്കാം.

രസത്തിലെ കുരുമുളക്, ജീരകവുമെല്ലാം ചുമയ്ക്കും പനിക്കും തൊണ്ടവേദനയ്ക്കും പറ്റിയ നല്ലൊന്നാന്തരം മരുന്നുകളാണ്. ഹെര്‍ബല്‍ ടീ പനിക്കു പറ്റിയ മരുന്നാണ്. തുളസി, മിന്റ്, ഇഞ്ചി എന്നിവ ഇട്ട ചായ ഉന്മേഷം നല്‍കുക മാത്രമല്ലാ, പനി കുറയാനും സഹായിക്കും. മുസമ്പി, ഓറഞ്ച് ജ്യൂസുകള്‍ കുടിയ്ക്കുന്നത് നല്ലതാണ്. ഇത് ശരീരത്തിലെ വിഷവസ്തുക്കളെ പുറന്തള്ളും. ചൂടുവെള്ളത്തില്‍ ചെറുനാരങ്ങ പിഴിഞ്ഞൊഴിച്ച് തേനും ചേര്‍ത്ത് കഴിക്കുന്നത് ശരീരത്തിന് പ്രതിരോധ ശേഷി കൈവരുത്താന്‍ നല്ലതാണ്. ചൂടുള്ള പാലില്‍ ഒരു നുള്ളു മഞ്ഞള്‍പ്പൊടിയും കുരുമുളക് പൊടിയുമിട്ട് കഴിക്കുന്നത് തൊണ്ടവേദന കുറയ്ക്കും. പനിക്കൊപ്പം തൊണ്ട വേദനയും മൂക്കടപ്പുമുണ്ടെങ്കില്‍ ആവി പിടിക്കുന്നതും ഉപ്പുവെളളം ഗാര്‍ഗിള്‍ ചെയ്യുന്നതും നല്ലതാണ്. വിശ്രമം പനി മാറാന്‍ അത്യാവശ്യമാണ്.

ഇഷ്ടമുള്ള പാട്ടു കേള്‍ക്കുന്നതും നല്ലൊരു ഉറക്കവും ശരീരത്തിനും മനസിനും സന്തോഷം നല്‍കും.പനിയും തൊണ്ട വേദനയും വളരെ പെട്ടെന്ന് മാറാന്‍ സഹായിക്കുന്ന നൂറു ശതമാനം ഫലപ്രദമായ ഒരു ഒറ്റമൂലി ഉണ്ട് ഇത് എങ്ങനാണ് തയാറാക്കി ഉപയോഗിക്കുക എന്ന് താഴെ കൊടുത്തിരിക്കുന്ന വീഡിയോ കണ്ടു മനസിലാക്കുക .പൊതുജനങ്ങള്‍ക്കു ഉപകരപ്പെടാന്‍ ഷെയര്‍ ചെയ്ത് പ്രചരിപ്പിക്കുക .

LEAVE A REPLY

Please enter your comment!
Please enter your name here