Home തുടർകഥകൾ എനിക്ക്.. എനിക്കൊരാളെ കണ്ടെത്തിതരണം. കഴിഞ്ഞ നാലു മാസങ്ങൾ ആയി മിസ്സിംഗ്‌ ആയൊരാളെ.. Part -1

എനിക്ക്.. എനിക്കൊരാളെ കണ്ടെത്തിതരണം. കഴിഞ്ഞ നാലു മാസങ്ങൾ ആയി മിസ്സിംഗ്‌ ആയൊരാളെ.. Part -1

0

രചന : Vineetha

നഗരം ഒരു നർത്തകിയെ പോലെ കളർ ഫുള്ളായ ആ ദിവസത്തിന്റെ അന്ത്യത്തിൽ ആയിരുന്നു ‘ജൂഹി അഗർവാൾ ‘ഹോളി ആഘോഷംങ്ങൾ കയ്യടക്കിയ നിരത്തിൽ നിന്നും ‘മായപുരി’യുടെ മാറിൽ സ്ഥിതി ചെയ്യുന്ന ‘ഫോളോ മീ ‘ എന്ന പ്രൈവറ്റ് ഡിക്റ്ററ്റീവ് ഏജൻസിയിലേക്കു കയറിചെന്നത്.ഡിക്റ്ററ്റീവർ ശ്യാം മഹാജൻ ചൗധരിയും അദ്ദേഹത്തിന്റെ അസിസ്റ്റന്റ് കിരണും അന്നേ ദിവസം കളറിൽ കുളിക്കാത്ത ആദ്യവ്യക്തിയെ കണ്ട അത്ഭുതത്തോടെയാണവളെ സ്വീകരിച്ചത്.

ശ്യാം അല്പം മുൻപ് കിരൺ അദ്ദേഹത്തിന്റെ കവിളിൽ തേച്ച പച്ചഛായം കർച്ചീഫിൽ തുടച്ചു കൊണ്ടവളെ ഇരിക്കാൻ ക്ഷേണിച്ചു. ഒറ്റകാഴ്ചയിൽ തന്നെ ധനികകുടുംബത്തിലെ എന്നുറപ്പിക്കാവുന്ന അവളുടെ മുഖത്തെ ശോകഭാവം എന്തുകൊണ്ടോ കിരണിനെ അലസോരപെടുത്തി. പൊതുവെ സ്ത്രീകളെ കാര്യമായി ശ്രദ്ധിക്കാറില്ലാത്ത അയാൾ വയലറ്റ് കളർ ടോപ്പിലും ത്രീഫോർത്തു ബ്ലാക്ക് ജീൻസിലും പൊതിഞ്ഞ അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ ആകർഷകമായ വർണ്ണകടലാസ്സിൽ ഭംഗിയായി പൊതിഞ്ഞ ഒരു ചോക്ലേറ്റ് എന്ന് ചിന്തിച്ചു കൊണ്ട് അവളുടെ ആഗമനോദ്ദേശം അറിയാൻ ഉള്ള വെമ്പൽ അടക്കി മുന്നിലെ ലാപ്പ്ടോപ്പിൽ ശ്രദ്ധിക്കുന്നതായി ഭാവിച്ചിരുന്നു. “സർ ഞാൻ ജൂഹി അഗർവാൾ, ക്രിമിനൽ ലോയർ അഡ്വക്കേറ്റ് അജയ് അഗർവാളിന്റെ മകളാണ് “തണുത്ത ഒച്ചയിലുള്ള ആ പരിചയപെടുത്തലിനു ശേഷം അവൾ ചില നിമിഷങ്ങൾ മുഖം കുനിച്ചു നിശ്ശബ്ദത പാലിച്ചപ്പോൾ ശ്യാം മുന്നോട്ടാഞ്ഞിരുന്നു.

“പറഞ്ഞോളൂ,, എന്താണ് മിസ്സ്‌ ജൂഹി ഞങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നത്? അവൾ ശിരസ് പതിയെ ഒന്നുലച്ചു. “എനിക്ക്.. എനിക്കൊരാളെ കണ്ടെത്തിതരണം. കഴിഞ്ഞ നാലു മാസങ്ങൾ ആയി മിസ്സിംഗ്‌ ആയൊരാളെ.. “കിരൺ ലാപ്ടോപ്പിൽ നിന്നു മുഖമുയർത്തി. ‘ഓഹ്, ഇവളുടെ കാമുകൻ ആവും ആള്, ഇഷ്ട്ടൻ വഞ്ചി ഏതോ കരക്കടുപ്പിച്ചു മുങ്ങിയതാകും’. അങ്ങനെ ചിന്തിക്കവേ, ഉള്ളുലയും വിധം അവളൊന്നു തേങ്ങികൊണ്ടു പറഞ്ഞു. ‘എന്റെ ട്വിൻസിസ്റ്റർ ആണ് ആള്.. ജൂലി.. ‘അവർ ഇരുവരും അമ്പരപ്പോടെയാണ് ജൂഹിയുടെ മുഖത്തേക്ക് നോക്കിയത്. അഡ്വക്കേറ്റ് അജയ് അഗർവാളിനെ കുറിച്ചവർ ധാരാളം കേട്ടിരിക്കുന്നു. ഫാമിലിയെ കുറിച്ചറിവില്ല, എന്നിരുന്നാലും അദ്ദേഹത്തെപോലൊരു പേര് കെട്ട വാക്കിലിന്റെ മകൾ മിസ്സിംഗ്‌ ആവുക എങ്കിൽ അതീ എല്ലാവരും അറിയപ്പെടാൻ സാധ്യത ഉള്ള സംഭവം ആയിരിക്കെ ഈ വെളിപ്പെടുത്തൽ അവർക്ക് വിശ്വാസയോഗ്യമായി തോന്നിയില്ല. അതു മനസിലാക്കിയ പോലെ യാണവൾ ബാക്കി പറഞ്ഞത്. ‘വിവാഹത്തിന് ഒരാഴ്ച മുമ്പവൾ ബോയ്ഫ്രണ്ടിനൊപ്പം ഒളിച്ചോടിപോവുകയായിരുന്നു.

‘അതൊരിക്കലും ഒരു മിസ്സിംഗ്‌ അല്ലല്ലോ? കിരൺ മനസ്സിലെ സംശയം മറച്ചു വയ്ക്കാതെ ചോദിച്ചത് കേട്ടവൾ പറഞ്ഞു. “അതേ അങ്ങനെ ആവേണ്ടതായിരുന്നു. അവൾ ഉണ്ടാക്കി വച്ച നാണക്കേട് ഞങ്ങളുടെ ഫാമിലിക്ക് ഒരിക്കലും പൊറുക്കാനാകാത്തതാണ്. പപ്പയെ സംബന്ധിചിടത്തോളം അവൾ മരിച്ചു. എന്നാൽ എനിക്കാതാകുന്നില്ല. ജനിച്ച നിമിഷം തൊട്ട് ഒന്നിച്ചായിരുന്നവൾ… “അവൾ പെട്ടന്ന് മുഖം കൈകളിൽ താങ്ങി തേങ്ങിക്കരഞ്ഞു. അസ്വസ്ഥനായ ശ്യാം അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. ‘പ്ലീസ് റിലാക്സ്.. മനസ്സിനെ നിയന്ത്രിച്ചു വിശദമായി പറയു കാര്യങ്ങൾ “. അവൾ മുഖമുയർത്തി ചുവന്നു കലങ്ങിയ മിഴികൾ തുടച്ചു കൊണ്ട് അവരിരുവരയും നോക്കി. ‘എനിക്കവളെ കണ്ടെത്തണം സർ, അവൾ റോബർട്ടിനൊപ്പം പോയി എന്നു മാത്രം ആണ് ആകെ അറിയാവുന്നതു.. പക്ഷെ എനിക്കുറപ്പുണ്ട് അവൾക്കെന്തോ ആപത്തു പറ്റിയിരിക്കുന്നു. അല്ലായിരുന്നുവെങ്കിൽ ഒരിക്കലെങ്കിലും അവളെന്നെ വിളിക്കുമായിരുന്നു. ഇതിപ്പോൾ അവൾ ഉപയോഗിച്ച്കൊണ്ടിരുന്ന സിം തന്നെ ഇപ്പോൾ നിലയിൽ ഇല്ല. എല്ലാം കൂടി ഓർക്കുമ്പോൾ.. “അവസാനത്തെ വാചകത്തോടൊപ്പം അവൾ കൈ കൂപ്പി. “പ്ലീസ് അവളെവിടെ എങ്കിലും ജീവനോടെ ഉണ്ടോ എന്നെങ്കിലും കണ്ടെത്തണം

“കിരൺ അലക്ഷ്യമായി തന്റെ ബോസിനെ നോക്കിയപ്പോൾ മനസ്സ് വായിച്ചത് പോലെ അദ്ദേഹം ചോദിച്ചു. ” മിസ് ജൂഹി, ഇതു പോലീസിൽ അറിയിക്കേണ്ട കേസല്ലേ? അതും എത്രയോ മുൻപ് തന്നെ? അവൾ നിക്ഷേധാർത്ഥത്തിൽ ശിരസ്സ് ചലിപ്പിച്ചു. “ഞാൻ പറഞ്ഞില്ലേ സർ പപ്പാ അതിനൊന്നും അനുവദിക്കില്ല, അവൾ പോയതോടെ എല്ലാവർക്കും അവൾ മരിച്ചു കഴിഞ്ഞു.ഈ കാര്യത്തിൽ ഞാൻ പോലീസിന്റെ സഹായം തേടിയാൽ പപ്പാ അറിയും. അതുകൊണ്ടാണ് ഞാൻ ഇവിടെ തന്നെ വന്നത് “യാചന നിഴലിച്ച ആ തണുത്ത ഒച്ച അവരെ അല്പനേരം ചിന്തിപ്പിക്കാൻ പോന്നതായിരുന്നു. ജൂഹിയുടെ മിഴികളിലേക്കു നോക്കിയപ്പോൾ എന്തുകൊണ്ടോ അദ്ദേഹത്തിന് മറുത്തു പറയാൻ കഴിയുന്നില്ല എന്ന് കിരണിനു തോന്നി. മോഡേൺ സ്കൂളിന്റെ മുന്നിലെ ക്രോസിൽ വച്ചു മരിച്ചതറിയാതെ ലിഫ്റ്റ് ചോദിച്ച ജയറാമിന്റെ കേസുമായി തിരക്കിൽ ആയിരിക്കുന്ന ഈ നേരത്ത് ഈ കേസ് ഏറ്റെടുക്കണോ വേണ്ടയോ എന്നൊരു കൺഫ്യൂഷൻ ഇരുവർക്കുമുണ്ടായി. എന്നാൽ മുന്നിലിരിക്കുന്ന സുന്ദരിയായ പെൺകുട്ടിയുടെ യാചന നിറഞ്ഞ മുഖത്തേക്ക് നോക്കി ‘നോ ‘ പറയാനാകാതെ ശ്യാം മഹാജൻ ചൗധരി അതേറ്റെടുത്തപ്പോൾ തിളങ്ങുന്ന ദന്തനിരകൾ പ്രകടമാക്കിയവൾ പുഞ്ചിരിച്ചു. വെണ്ണിലാകിണ്ണത്തിന്റെ ശോഭ പോലെ മനോഹരമായൊരു പുഞ്ചിരി ആയിരുന്നുവതു..

തുടരും.

LEAVE A REPLY

Please enter your comment!
Please enter your name here