Home Latest എന്റെ പൊന്നു ഷാനു നിന്നെ ഗ്രൗണ്ടിലാണോ പെറ്റിട്ടത്…

എന്റെ പൊന്നു ഷാനു നിന്നെ ഗ്രൗണ്ടിലാണോ പെറ്റിട്ടത്…

0

#കളിഭ്രാന്തനോട്_തോന്നിയ _പ്രേമം

മോളെ ഷാഹീ.. എണീക്കുന്നില്ലേ ക്ലാസ്സില്ലേ നിനക്ക്..
ഉമ്മയുടെ തട്ടിവിളി കേട്ടപ്പോഴാണ് ഞെട്ടിയുണർന്നത്. ന്റെ റബ്ബേ നേരം എട്ടുമണി കഴിഞ്ഞിരിക്കുന്നു,.
ഞാനിന്നെന്ത ഇത്രേം നേരം വൈകിയത്,. സുബഹി നിസ്‌കാരം കഴിഞ്ഞൊന്ന് കണ്ണടച്ചതേ എനിക്കോർമയൊള്ളു. പിന്നെ കണ്ണുതുറന്നത് ഇപ്പോഴാണ്.

വേഗം ദൃതിപ്പെട്ടു കുളിച്ചൊരുങ്ങി ഇറങ്ങി. കോളേജിലെ രണ്ടാം വർഷക്കാരിയാണ് ഞാൻ കൊഴിഞ്ഞുപോകുന്ന ഈ വ്യത്യസ്ത നിറങ്ങളുള്ള ഓരോ ദിവസ്സങ്ങൾക്കും ഇനി ഒരുവർഷത്തെ ആയുസ്സൂടെയൊള്ളു.
അതിനുമുന്നേ എങ്ങനെയെങ്കിലും മനസ്സിൻറെ മണിച്ചെപ്പിൽ ആരുമറിയാതെ സൂക്ഷിച്ച ഇഷ്ടം ഷാനുവിനോട് തുറന്നുപറയണം. എത്രനാളായിതിങ്ങനെ സൂക്ഷിച്ചുവെക്കുന്നു.. മാത്രമല്ല അവൻ അവസാന വർഷമാണ് അതുകൊണ്ടുതന്നെ ഇനിയും വൈകിക്കൂടാ.

ബസ്സിലെ വിൻഡോ സീറ്റിലിരുന്ന് പതിയെ ഞാൻ ഓർമകളിലേക്ക് ഊളിയിട്ടു.

കോളേജിൽ ചേർന്നിട്ട് രണ്ടാഴ്ചയിൽ കൂടുതലായിട്ടില്ല. ക്ലാസ്സിലുള്ളവരെ തന്നെ പരിചയപ്പെട്ടു തുടങ്ങുന്നതേയുള്ളൂ, അങ്ങനെ ഒരു ദിവസ്സം കോളേജിലേക്ക് വന്ന ഞാൻ കണ്ടത്. പല ക്ലാസ്സുകളിൽ നിന്നും കുട്ടികൾ പുറത്തേക്കിറങ്ങിയോടുന്ന കാഴ്ചയാണ്. എന്റെ ഹൃദയമിടിപ്പ് ചെറുതായൊന്ന് കൂടി. കോളേജ് ആത്മഹത്യയും റാഗിങ്ങുമെല്ലാം ഒരു മിന്നായം പോലെ മുന്നിൽ കണ്ടു.

ക്ലാസ്സിൽ കയറാതെ ഞാനും അവർക്കു പിറകെ ഓടി, ഓട്ടം ചെന്നുനിന്നത് കോളേജ് ഗ്രൗണ്ടിലെ ഗാലറിയിലാണ്..
ഗ്രൗണ്ടിൽ പൊടിപാറുന്ന ഫുട്ബോൾ മത്സരം നടന്നുകൊണ്ടിരിക്കുന്നു..
അയ്യേ. ഈ ഭ്രാന്തൻ കളികാണാനാണോ ഇത്രേം പേർ ഓടിക്കിതച്ചു വന്നേ..
ചെ എനിക്കെന്നോട് തന്നെ പുച്ഛം തോന്നി.
തിരിച്ചു പോരാൻ തുടങ്ങിയപ്പോഴാണ് അടുത്തുള്ളവരുടെ സംസാരം കേട്ടത്.

ഷാനു ഉണ്ടേൽ എന്തായാലും ജയിച്ചേനെ.
എത്രനാളത്തെ നമ്മുടെ കോളേജിന്റെ സ്വപ്നമാണ്.
ഇന്ന് കോളേജിലേക്ക് വരുമ്പോഴാ പണ്ടാരമടങ്ങാൻ അവന്റെ ബൈക്ക് ആക്സിഡന്റ് ആയത്. കൈപ്പത്തിയിൽ മൂന്ന് തുന്നുള്ളത് കൊണ്ട് അനക്കരുതെന്ന് ഡോക്ടർ പറഞ്ഞത്രേ..
ചെ അവനുണ്ടെൽ ജയം ഉറപ്പായിരുന്നു.
ഇനി പറഞ്ഞിട്ടെന്താ നമുക്ക് ഭാഗ്യല്ല..

അപ്പോഴാണ് ഗ്രൗണ്ടിനുപുറത്‌ അക്ഷമനായി സൂക്ഷ്മം കളിവീക്ഷിക്കുന്ന ആ ആളിൽ കണ്ണുടക്കിയത്. ശെരിയാണ് രണ്ടുകയ്യിലും ഓരോ കെട്ടുണ്ട്‌, ഗൗണ്ടിലേക്ക് നോക്കി എന്തെല്ലാമോ വിളിച്ചുപറയുന്ന ആളുടെ മുഖത്ത് നേരത്തെ അവർ പറഞ്ഞ ബൈക്ക് ആക്സിടന്റിന്റെ വേദനയുടെ ചാഞ്ചാട്ടമൊന്നും കാണുന്നില്ലല്ലോ. ചിലപ്പോൾ ടെൻഷൻ കൊണ്ടാവും..
നിക്കണോ അതോ പോകണോ. മനസ്സ് ഉഴലാൻ തുടങ്ങി. ഏതായാലും നിൽക്കാം. ആരാ ജയിക്കുന്നത് എന്നുനോക്കാലോ. പക്ഷെ ഈ കളിയുടെ എ ബി സി ഡി അറിയാത്ത ഞാനെങ്ങനെ ജയവും തോൽവിയും തിരിച്ചറിയും. ഹ എന്തായാലും ജയിച്ചവരുടെ മുഖത്ത് സന്തോഷം കാണുമല്ലോ അപ്പോൾ മനസ്സിലാക്കാം..

എന്റെ ശ്രദ്ധ വീണ്ടും കളിക്കളത്തിലേക്ക് മാറി. ഒരു പന്തിനുപിറകെ പത്തിരുപതോളം ആളുകൾ കിതച്ചോടുന്നു. ഇടക്കിടക്ക് കളിനിയന്ത്രിക്കുന്ന ആളുടെ വിസിലടി കേൾക്കുന്നു. പലരും തലകൊണ്ട് പന്തിനെ കുത്തിയകറ്റുന്നു. ഒരാൾ മാത്രം പന്ത് കൈകൊണ്ട് പിടിക്കുന്നു.
ഗ്രൗണ്ടിന്റെ രണ്ടു ഭാഗത്തും വലകൊണ്ട് മറച്ച വലിയൊരു കൂടുണ്ട് അതിനടുത്തൂടെ പന്തുപോകുമ്പോൾ എല്ലാരും നിരാശരാവുന്നു.
ഇപ്പൊ പിടികിട്ടി ആ വലക്കുള്ളിലേക്ക് പന്തടിച്ചുകയറ്റിയാൽ വിജയിക്കാം. അറിയാതെ ഞാനും അതിലേക്ക് ലയിച്ചുപോയി കയ്യടിച്ചും ആർപ്പുവിളിച്ചും ഞാനവർക്ക് പ്രോത്സാഹനം നൽകി.
കളികയ്യാറായിട്ടും ആരും ആ വലക്കുള്ളിലേക്ക് പന്തടിച്ചിട്ടില്ല… എല്ലാവരുടെയും ഊർജം ഏറെക്കുറെ കഴിഞ്ഞു.
പെട്ടന്നാണ് ഗാലറിയാകെ ഷാനൂ…. ഷാനു
എന്ന് ഒരേ ഈണത്തിൽ ആർത്തുവിളിക്കുന്നത്. എന്താ സംഭവിക്കുന്നതെന്നറിയാൻ ഞാനൊന്നൂടെ ഗ്രൗണ്ടിലേക്ക് കണ്ണുകൂർപ്പിച്ചു. നമ്മുടെ ടീമിലെ ഒരുത്തൻ പുറത്തേക്കുപോകുന്നു അവനുപകരമായി ഷാനുവരുന്നു… പടച്ചോനെ അവനാ കയ്യിലെ തുന്നുവെച്ചാണോ ഓടിക്കളിക്കാൻ പോകുന്നെ.. ആദ്യം ഒരു ദേഷ്യം തോന്നിയെങ്കിലും പിന്നെ പിന്നെ അറിയാതെ എന്റെ നാവിലും ആ ആർപുവിളി വന്നു… ഞാനും ഉറക്കെ വിളിക്കാൻ തുടങ്ങി.. ഷാനൂ…. ഷാനു

അവൻ വന്നതോടുകൂടി കളിക്കാർക്ക് ഒരു ഊർജ്ജം വന്നതുപോലെ.. ഇപ്പൊ നമ്മുടെ ടീം മുന്നത്തതിനെക്കാളും നന്നായി കളിക്കുന്നുണ്ട് എന്നുതോന്നുന്നു. എപ്പോഴും അവരുടെ വലക്കൂടിനുമുന്നിലാണ് പന്തുള്ളത്. ഏതുനിമിഷവും ആ വാൾക്കുള്ളിലേക്ക് ആരെങ്കിലും പന്തടിക്കും ഉറപ്പാണ്, ആ നിമിഷത്തിനുവേണ്ടി കണ്ണുചിമ്മാതെ സൂക്ഷം കളിവീക്ഷിക്കുകായാണെല്ലാരും.. പെട്ടെന്നാണ് മുന്നിലുള്ള മൂന്നുപേരെയും മറികടന്നു ആ വലക്കൂടിനടുത്തേക്ക് കുതിച്ച ഷാനുവിനെ പിന്നിൽ നിന്നും ഒരുത്തൻ വന്ന് തട്ടിത്തെറിപ്പിക്കുന്നത്. ഗാലറിയിലുള്ളവരെല്ലാം ഫൗൾ എന്നാർത്തെഴുന്നേറ്റു . കൂടാതെ അതുചെയ്തവനേ വായിൽതോന്നിയ തെറിയും വിളിക്കുന്നു..
പെട്ടെന്നുതന്നെ എല്ലാവരും ശാന്തമായി. ഇപ്പൊ ഇവിടെ ഒരു സൂചി വീണാൽ കേൾക്കുന്ന നിശബ്ദതയാണ്. കാര്യമായ എന്തോ സംഭവിച്ചിട്ടുണ്ട്. പക്ഷെ എന്താണെന്ന് വ്യക്തമല്ല. ഞാൻ ചുറ്റുമൊന്ന് കണ്ണോടിച്ചു, ചോദിയ്ക്കാൻ പറ്റിയ ആരെയെങ്കിലും കിട്ടിയാലോ. നേരത്തെ പരസ്പ്പരം സംസാരിച്ച രണ്ടുപേർ അടുത്തുണ്ട്.. ചോദിച്ചാലോ..
ഇക്കാക്ക.. എന്താ ഇപ്പൊ സംഭവിച്ചത്. മടിച്ചോണ്ടാണേലും ഞാൻ ചോദിച്ചു.
അവരാദ്യം എന്നെ അടിമുടിയൊന്ന് നോക്കി. എവിടുന്ന് വരുന്നടി നീ എന്ന് ചോദിക്കാതെ ചോദിക്കുംപോലെ..
പെനാൽറ്റി കിട്ടി..
പെനാൽറ്റി ന്നുവെച്ചാൽ..
രണ്ടുപേരും ഒരുപോലെ ചിരിച്ചു.. പെങ്ങൾ ആദ്യമായാണല്ലേ ഫുട്ബോൾ കാണുന്നെ..
ഞാനൊന്ന് ചൂളിപ്പോയി. ഇളിച്ചോണ്ട് അതെയെന്നുതലയാട്ടി.
അടിപൊളി. അതായത് ആ പോസ്റ്കണ്ടോ..
ഉം
അതിന്റെ മുന്നിൽ വെള്ളനിറത്തിൽ ഒരു വട്ടം വരച്ചത് കണ്ടില്ലേ അവിടെ ബോൾ വെച്ചിട്ട് നമ്മുടെ ടീമിലെ ഒരാൾക്ക് അടിക്കാം. അത് ഗോൾ ആയാൽ നമ്മൾ ജയിച്ചു..
ആഹാ അത്രേയൊള്ളൂ.. അതെന്തായാലും ഗോൾ ആവില്ലേ..
ആവും പക്ഷെ പോസ്റ്റിനുമുന്നിൽ അവരുടെ ഗോൾകീപ്പർ ഉണ്ടാവും. അവൻ തട്ടിയാൽ തീർന്നു..

എല്ലാരും മുൾമുനയിൽ നിൽക്കുവാണ്.. ഞാൻ വീണ്ടും ഗ്രൗണ്ടിലേക്ക് ശ്രദ്ധയൂന്നി.. ഷാനുവാണ് അവര്പറഞ്ഞ ആ വട്ടത്തിൽ പന്തുകൊണ്ടുവെക്കുന്നത് അപ്പോൾ അവൻതന്നെയാവും അതടിക്കുന്നതും..
കണ്ണടച്ചോണ്ട് ഞാൻ ഒരാവർത്തി പടച്ചോനോട് പ്രാർത്ഥിച്ചു. പടച്ചോനെ അത് ആ വലയിലെത്തിക്കണെ..
ഷാനൂന് പിഴച്ചില്ല. പന്ത്കൃത്യം വലയിൽ കയറിയതും ഗാലറി ഇളകിമറിഞ്ഞതും ഒരുമിച്ചായിരുന്നു ആർപ്പുവിളിച്ചും തുള്ളിക്കളിച്ചും എല്ലാരും ആഹ്ലാദം പങ്കിട്ടു. ഒപ്പം ഞാനും.
പതിയെ ഗാല്ലറി ഒഴിയാൻ തുടങ്ങി. ഇനി ട്രോഫി വിതരണമാണ് എന്തായാലും അതൂടെ കണ്ടിട്ടേ ഞാൻ പോകുന്നുള്ളൂ.
ട്രോഫിവാങ്ങാൻ ഞങ്ങളെ ടീമിനെ വിളിച്ചപ്പോൾ ഞാനൊന്നൂടെ ഗ്രൗണ്ടിലേക്കിറങ്ങിനിന്നു.
ഉം ഇപ്പോൾ എനിക്കെല്ലാരേം കാണാം. സ്റ്റേജിൽ സ്ഥലം തികയാത്തതുകൊണ്ട് ടീമിലെ ക്യാപ്റ്റൻ മാത്രം വന്നാൽമതിയെന്ന് മൈക്കിലൂടെ വിളിച്ചുപറഞ്ഞപ്പോൾ ഷനുമാത്രം സ്റ്റേജിലേക്ക് കയറിച്ചെന്നു.

അതേയ് സാറേ ഞാൻ ഒരാളെകൂടെ വിളിച്ചോട്ടെ..
അവന്റെ ആവശ്യത്തിന് സാർ ചിരിച്ചോണ്ട് അനുമതി നൽകി. കൂടെക്കളിച്ച ബാക്കിയുള്ള എല്ലാവരും അത് ഞാനായെങ്കിൽ എന്നാശിച്ചു സ്റ്റേജിൽ ഓടിക്കയറാണ് പാകത്തിന് നിൽക്കുമ്പോഴാണ് ഷാനുവിന്റെ കൈ എന്റെ നേരെ ചൂണ്ടിവന്നത്.. ഞാനും കണ്ടുനിക്കുന്നവരും അവന്റെ കൂടെക്കളിച്ചവരും ഒരുപോലെ ഞെട്ടി… ഹേ ഇതെന്ത് മറിമായം.. സംശയത്തോടെ ഞാൻ ഒന്നൂടെ അവനെ നോക്കി.
ആ താൻ തന്നെ.. നീല ചുരിദാർ. ഡിം ഞാൻ തന്നെ..
ഒന്നും മനസ്സിലായില്ലെങ്കിലും ഞാൻ സ്റ്റേജിലേക്ക് നടന്നു.

അതേയ് പെനാൽറ്റി കിട്ടിയപ്പോൾ താൻ പ്രാർത്ഥിക്കുന്നത് ഞാൻ കണ്ടാർന്നു. നമ്മുടെ കോളേജിനോട് ഇത്രേം ആത്മാർത്ഥതയുള്ള നീ തന്ന്യാ ഈ ട്രോഫി വാങ്ങാൻ ഏറ്റവും യോഗ്യ അതുകൊണ്ടാ വിളിച്ചത്.
ഞാനൊന്ന് തലയാട്ടി.
ഫുട്ബോൾ ഭയങ്കര ഇഷ്‌ടാണല്ലേ തനിക്ക്..
പിന്നെ ഭയങ്കര ഇഷ്ടാണ്. കിട്ടിയ അവസരം ഞാൻ മുതലെടുത്തു. അവൻ ഇനിയെന്തെലും ചോദിച്ചാൽ പണിപാളും..
പെട്ടന്ന് തന്നെ ട്രോഫിയും മേടിച്ചു ഫോട്ടോയും എടുത്തു ഞാൻ വേഗം സ്ഥലം കാലിയാക്കി.

അവിടുന്ന് തുടങ്ങിയ സൗഹൃദമാണ്.. പിന്നീട്ട് അതെപ്പോഴോ പ്രണയമായി മൊട്ടിട്ടു. പക്ഷെ അവനോടത് തുറന്നുപറയാൻ പേടിയായിരുന്നു. ദേഷ്യക്കാരനായ അവൻ ചിലപ്പോൾ എന്നെന്നേക്കുമായി ഈ സൗഹൃദം തന്നെ വേണ്ടെന്നുവെക്കാനും മടിക്കില്ല.
കോളേജ് കോളേജ്..
ഓരോന്ന് ചിന്തിച്ചു ദൂരം പിന്നിട്ടത് അറിഞ്ഞില്ല. വേഗം ഇറങ്ങി. പടച്ചോനെ ലേറ്റ് ആയല്ലോ.. ഇന്നിനി ഫസ്റ്റ് ഹോർ കയറണ്ട. ലൈബ്രറിയിലെങ്ങാനും പോയിരിക്കാം..

ഡീ ഷാഹിന..
പിന്നിൽ നിന്നുള്ള വിളികേട്ടുഞാൻ തിരിഞ്ഞു നോക്കി. ഷാനുവാണ്.. പ്രതീക്ഷിക്കാതെ അവനെ കണ്ടപ്പോൾ ഇതുവരെ ഇല്ലാത്ത പേടിയോ നാണമോ എന്തോ ഒന്നെന്നെ പിടികൂടിയിരിക്കുന്നു..
നീയിന്നെന്താടി ലേറ്റ് ആയോ..
ഉം..
എന്നിട്ട് കയറുന്നുണ്ടോ..
ല്യ ലൈബ്രറിയിലേക്ക് പോകാൻ നിന്നപ്പോഴാണ് നീ വിളിച്ചത്.
ആഹാ. അത് നന്നായി ഞാനും കയറുന്നില്ല ബാ ഞമ്മക്ക് ഗ്രൗണ്ടിൽ പോയിരിക്കാം..
എന്റെ പൊന്നു ഷാനു നിന്നെ ഗ്രൗണ്ടിലാണോ പെറ്റിട്ടത്. ഏതുസമയവും നോക്കിയാലും കളിക്കണം കളിക്കണം എന്ന ചിന്താമാത്രം.. പോത്തു പോലെ വളർന്നില്ലേ ഇനി അതൊക്കെ നിർത്തി ഒരു ജോലിയൊക്കെ നേടി ഒരു കല്യാണം കഴിക്കാൻ നോക്ക്..
ഓ ഉത്തരവ് തമ്പുരാട്ടി..
എന്തുപറഞ്ഞാലും തമാശ.. ഹും
നീയിന്നെന്താടി ഇത്രകലിപ്പിൽ… ഉമ്മച്ചി രാവിലെ തിന്നാനൊന്നും തന്നില്ലേ..
ല്യ എന്തെ മിണ്ടാതെ നടക്കങ്ങോട്ട്.. ഞാൻ അവനെ പിടിച്ചുന്തി..
എങ്ങോട്ടാഡീ..
ഗ്രൗണ്ടിലേക്ക്. അവിടയല്ലേ ഇങ്ങക്ക് ഇരിപ്പുറക്കൂ.. ഒരു ചിരിയായിരുന്നു അവന്റെ മറുപടി.
ആ മൈതാനത്തിന്റെ നടുക്ക് അവനൊപ്പം ഇളം വെയിലേറ്റ് ഇരിക്കുമ്പോൾ എന്തോ മനസ്സിന് പറഞ്ഞറിയിക്കാൻ കഴിയാത്തൊരു ഫീൽ.
ഡാ ഇവിടെ വെച്ചല്ലേ നമ്മൾ ആദ്യം കണ്ടേ..
ഹ.. അന്ന് ഞാൻ പെനാൽറ്റി അടിക്കുമ്പോൾ നീ ഏകദേശം അ വിടെയായിരുന്നു. ഞാനിരുന്നു ഇരിപ്പിടത്തിലേക്കാവാൻ വിരൽചൂണ്ടി.
ഞങ്ങളന്ന് ശരിക്കും ത്തകർത്തല്ലേ.. എന്തൊരു രസമായിരുന്നു..
ന്റള്ളോ ഇനി അതും പറഞ്ഞങ് കയറ്.. നിനക്ക് ഈ പന്തുകളിയല്ലാതെ വേറെ ഒന്നിനേം കുറിച്ചും പറയാനില്ലേ..

ഉം ഉണ്ട്. ഒരു പ്രധാനപ്പെട്ട ഒന്ന്.. കുറെ കാലം മനസ്സിൽ കൊണ്ടുനടക്കുന്ന ഒന്ന്. പറയട്ടെ
ഷാനു ഒന്നൂടെ എന്നിലേക്ക് ചേർന്നിരുന്നു. ഉം പറ..
പക്ഷെ അത് എങ്ങനെ പറയണം എന്നെനിക്കറിയില്ല.
അവൻ നിന്നുപരുങ്ങുന്നത് കണ്ടപ്പോൾ എന്റെ ഹൃദയമിടിപ്പ് കൂടി. ഇത് അതുതന്നെ.. ഇത്രയും കാലം ഞാൻ കേൾക്കാൻ ആഗ്രഹിച്ചകാര്യമാണ് അവനിപ്പോൾ പറയാൻ പോകുന്നത്..
പ്രേമമാണോ.. ഞാൻ അവന്റെ കണ്ണിലേക്ക് ആഴ്ന്നിറങ്ങി പതുക്കെ ചോദിച്ചു.
ഉം.. അവനൊന്നു മൂളി.
ഒന്ന് പോ ഷാനു.. ചുമ്മാ കളിപ്പിക്കല്ലേ… ഞാൻ തലതാഴ്ത്തി കൊഞ്ചികൊണ്ട് പറഞ്ഞു..
അല്ലെടി സത്യമാണ്.. എനിക്കിഷ്ടമാണ് പക്ഷെ ഞാനിത് അവളോട് പറഞ്ഞിട്ടില്ല.. നീ വേണം ഒന്ന് സെറ്റാക്കിത്തരാൻ
ഞാനൊന്ന് ഞെട്ടി. അവളോ ഏതവൾ..
ആഡീ നിന്റെ ഡിപ്പാർട്മെന്റാണ് ആൾ. ഒരു സുന്ദരിക്കുട്ടി.. പക്ഷെ പേരുപോലും എനിക്കറിയില്ല. നിന്നെ അല്ലാതെ എനിക്കൊരാളേം വിശ്വാസല്ല അതാണ്.. പിന്നെ നമ്മളെല്ലാതെ ഒരീച്ചപോലും ഇതറിയാനും പാടില്ല..

അവന്റെ വാക്കുകൾ എന്റെ നെഞ്ചിൽ ഒരിടിത്തീ വീണപോലെയായി. എന്റെ കണ്ണുനിറയുന്നുണ്ട്. പടച്ചോനെ ഇതുവരെ എന്റെ ജീവനോളം ഞാൻ സ്നേഹിച്ച ഒരാൾ ഇപ്പോൾ മറ്റൊരാളെ സ്നേഹിക്കുന്നു എന്നുപറയുന്നു.. ഹൃദയം ആരോ കുത്തിവേദനിപ്പിക്കും പോലെ. അവൻ കാണാതെ ഞാൻ കണ്ണുതുടച്ചു.
ഉം ഞാൻ ശ്രമിക്കാം.. ഞാൻ പോട്ടെ എനിക്ക് ഒരു ബുക്ക് നോക്കണം.. മറുപടിക്ക് കാക്കാതെ ഞാൻ എഴുനേറ്റു നടന്നു.

ഡീ.. ഒന്ന് നിക്ക്.. നിനക്ക് അവളെ കാണിച്ചുതരണ്ടേ… എന്നാലല്ലേ റെഡിയാക്കിത്തരാൻ പറ്റൂ..
ഞാൻ നിന്നു. അവനെന്റെ അടുത്തേക്ക് വന്നു മുന്നിലായി നിന്നു. പറയട്ടെ ആരാണെന്ന്..
ആ പെണ്ണ് ഇപ്പം കരഞ്ഞോണ്ട് എണീറ്റുപോയ നീ തന്നാണ്..
എന്ത്… ഞാനോ..?
അതേടി.. നീ തന്നെ
എടീ കോപ്പേ നിന്നെയല്ലാതെ ഞാൻ വേറെ ആരെ സ്നേഹിക്കാനാഡി.
ഞാനിതൊക്കെ പറയുമ്പോൾ നീയെന്റെ കഴുത്തിൽ പിടിച്ചു കൊല്ലും ഞാൻ എന്നൊക്കെ പറയും എന്നുകരുതി.. ഇതൊരുമാതിരി കൊച്ചുകുട്ടികളെപോലെ കരഞ്ഞോണ്ട് അയ്യേ… നാണമില്ലല്ലോ.

പിന്നെ എന്തേലും പറയും മുന്നേ ഞാൻ അവനെ ഇറുകെ കെട്ടിപ്പിടിച്ചു..
അയ്യേ ഡീ മാറിനിക്ക്.. ഇത് കോളേജ് ആണ്.. ഇതൊക്കെ കെട്ടുകഴിഞ്ഞിട്ട്.. അവനെന്നെ അടർത്തിമാറ്റി. എന്റെ തോളിൽ കൈവെച്ചോണ്ട് പറഞ്ഞു..
ഒരുങ്ങി നിന്നോ ട്ടോ ഈ കളിഭ്രാന്തനെ സഹിക്കാൻ…
നാണം കൊണടപ്പോൾ ഞാൻ തലതാഴ്ത്തിയിരുന്നു.. ഈ ലോകം വെട്ടിപ്പിടിച്ച സന്തോഷത്തിൽ…

ശുഭം.
ചുമ്മാ ഒരു പൈങ്കിളി😊

LEAVE A REPLY

Please enter your comment!
Please enter your name here