Home Latest മനസ് അന്ന് ആദ്യമായി ഒന്ന് പിടഞ്ഞു…

മനസ് അന്ന് ആദ്യമായി ഒന്ന് പിടഞ്ഞു…

0

സ്നേഹിച്ച പെണ്ണ് ഗുഡ് ബൈ പറഞ്ഞു പോകാൻഒരുങ്ങുമ്പോ എനിക്കും തോന്നിയിട്ടുണ്ട് ജീവിതം ഇതാ ഇവിടെ തീർന്നുവെന്ന്.മനസ് അന്ന് ആദ്യമായി ഒന്ന് പിടഞ്ഞു. അന്ന് തീരുമാനിച്ചതാ ഇനിയൊരുത്തിയില്ല എന്ന്.

ക്യാമ്പസ്‌ ന്റെ പഠിയിറങ്ങുമ്പോൾ അവളോടൊപ്പം ആ ഓർമകളെയും അവിടെ ഉപേക്ഷിച്ചാണ് ഞാൻ നാട്ടിൽഎത്തിയത്. എങ്കിലും ഒറ്റക്കിരിക്കുമ്പോൾ മനസ്സിൽ വന്നിരുന്ന് ഒരുപാട് തവണ വീണ്ടും അവളെന്നെ ഉപദ്രവിച്ചിട്ടുണ്ട്. പിന്നീടങ്ങോട്ട്‌ വാശിയായിരുന്നു. മറക്കാനുള്ള വാശി. ഇടക്കെപ്പോഴോ കല്യാണം നിശ്ചയിച്ചുവെന്നും അത് മുടങ്ങി പോയെന്നുമൊക്കെ കേൾക്കാനിടയായി.
അതിനിടയിലെപ്പോഴോ വർഷം നാലഞ്ചു കഴിഞ്ഞിരുന്നു. നാട്ടിലും വീട്ടിലും വിവാഹത്തെകുറിച്ചായി സംസാരം. ഇനിയൊരു പെണ്ണിനിടമില്ലെന്നു പറഞ്ഞ മനസ് അമ്മയുടെ കണ്ണുനീരിനു മുന്നിൽ തല കുനിച്ചു.

അങ്ങനെ നാളും പൊരുത്തവും നോക്കി എന്റെ വിവാഹം നിശ്ചയിക്കപ്പെട്ടു. പെണ്ണുകാണാൻ ചെന്ന നേരം അവൾ നൽകിയ ചായയിൽ എന്റെ നാവൊന്നു പൊള്ളിയതാണ്.. !arranged marriage ആയതുകൊണ്ട് മനസുതുറന്ന് ഒന്ന് സംസാരിക്കാൻ അവസരം കിട്ടുക പോലും എല്ലാം നിശ്ചയിച്ചതിനു ശേഷമാണ്. നാട്ടിൽ നിലനിൽക്കുന്ന പല ചിട്ടവട്ടങ്ങളും പൊളിച്ചെഴുതേണ്ടപ്പെടേണ്ടതാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.

വിവാഹത്തിനിനിയും നാലു മാസമുണ്ടെന്നിരിക്കെ ഞങ്ങൾക്കിടയിലെ അകലം കുറഞ്ഞു വരുന്നതായ് ഞാൻ അറിഞ്ഞു . “അമ്മു.. ” ഞാൻ അങ്ങനെ വിളിച്ചു തുടങ്ങി.. എന്റെ മോഹത്തിന്റെ ശിഖരങ്ങളിൽ വീണ്ടും പ്രണയം മൊട്ടിടാൻ തുടങ്ങി.. അങ്ങനെ ഒരു ശുഭ മുഹൂർത്തത്തിൽ അവളുടെ കഴുത്തിൽ ഞാൻ താലി കെട്ടി.. യാത്ര പറയാൻ നേരം കരഞ്ഞുവിളിച്ചു എല്ലാരും കൂടെ ശോകമൂകമാക്കി.. ആരൊക്കെയോ പിടിച്ചു വലിച്ചും ഉന്തിയും എന്നോടൊപ്പം അവളെക്കൂടെ കാറിൽ കയറ്റിയിരുത്തി. കരഞ്ഞു കലങ്ങിയ കണ്ണുകളിൽ ഓരോ നോട്ടമെയ്യുമ്പോഴും അതങ്ങനെ കൂടി കൂടി വന്നു.. ” കരയരുത് ഞാൻ കൂടെയുണ്ട് ” എന്ന് പറയും വിധം ഞാൻ ആ കൈകളിൽ മുറുകെ പിടിച്ചു. ആ തേങ്ങലിന്റെ തീവ്രത കുറഞ്ഞില്ലാതായതിൽ എന്നിലൊരു സന്തോഷമുണ്ടാക്കി..
പുതിയ ജീവിതത്തിലേക്ക് പതിയെ ഞങ്ങൾ ചുവടെടുത്തുവെച്ചു. അവളുണ്ടാക്കുന്ന എരിവുകൂടിയ കറികളും ഉപ്പില്ലാത്ത തോരനും ഞങ്ങളുടെ ജീവിതത്തെ സ്വാദുള്ളതാക്കി.. ജീവിതം അങ്ങനെയാണ്.. ഒരുപാട് ആഗ്രഹിച്ചതെല്ലാം ഒട്ടും പ്രതീക്ഷിക്കാതെ ഇതുപോലൊരു നേരം കടന്നു വരാം.
നമ്മൾ അവസാനിച്ചു എന്ന് കരുതുന്നിടം ചിലപ്പോൾ മറ്റെന്തിന്റെയോ തുടക്കമായിരിക്കും.. അല്ലെങ്കിൽ ഒന്നു പിണങ്ങിയെന്ന് തോന്നുമ്പോ ഓടിച്ചെന്നു മിണ്ടാനും കണ്ണീരുവാർത്ത്‌ കണ്ണിൽ നോക്കിയിരിക്കുമ്പോ പരിഭവം മാറാനായി ഒരു കടലമിട്ടായിയിൽ സ്നേഹം അലിയിച്ചു നൽകാനും ആരാണ് എന്നെ പഠിപ്പിച്ചത്.. ഇന്നലെ വരെ ആരെന്നോ എന്തെന്നോ അറിയാത്ത അവളെന്റെ എല്ലാമെല്ലാമായതെങ്ങനെ യാണ്.. ഇനിയൊരു പ്രണയമില്ലെന്ന് ശഠിച്ച എന്റെ മനസിലൊരു പ്രണയം സൗധം പണിതീർത്തതാരാണ്..ഒരു താലിയിൽ കോർത്തുവെച്ച പ്രണയത്തിനു മാത്രമേ അത്രമേൽ ശക്തിയുള്ളൂ.. ഞാൻ അറിഞ്ഞിടത്തോളം സ്ത്രീയെന്നാൽ കടലോളം ആഴമുള്ള ഒന്നാണ്..സ്നേഹിക്കാൻ അത്രമാത്രം അഗാധമായതും ഉൾകൊള്ളാൻ അത്രമാത്രം വ്യാപ്തമായതുമായ മറ്റൊന്നില്ല..!
എങ്കിലും എന്റേത് മാത്രം എന്ന് എന്നോടായി പറയുമ്പോ.. ഒരു മഴക്കാലത്തിനായി അത്രമേൽ കൊതിക്കുമ്പോൾ ഇത്രമേൽ സ്നേഹിക്കുന്നതെങ്ങിനെയെന്ന് ഞാൻ അത്ഭുതപ്പെട്ടിട്ടുണ്ട്..
ഒരു മുന്തിച്ചാറിന്റെ മധുരം നുകർന്നാണ് ഞങ്ങൾ ജീവിതം ആരംഭിക്കുന്നത്..കാരണമെന്തെന്നോ..പഴകും തോറും ജീവിതത്തിനു ലഹരി കൂടണം..!!മധുരവും.. !!

Written By Keerthana Sham

LEAVE A REPLY

Please enter your comment!
Please enter your name here