Home Latest ജോലിക്കാരായ ഭർത്താക്കന്മാരെ, നിങ്ങൾ അറിയണമെന്ന് വീട്ടിലിരിക്കുന്ന ഭാര്യ ആഗ്രഹിക്കുന്ന 10 കാര്യങ്ങൾ ഇതാ!

ജോലിക്കാരായ ഭർത്താക്കന്മാരെ, നിങ്ങൾ അറിയണമെന്ന് വീട്ടിലിരിക്കുന്ന ഭാര്യ ആഗ്രഹിക്കുന്ന 10 കാര്യങ്ങൾ ഇതാ!

0

ഭര്‍ത്താക്കന്മാര്‍ രാവിലെ മുതല്‍ വൈകീട്ട് വരെ ജോലിസ്ഥലത്തായിരിക്കുമ്പോള്‍, വീട്ടില്‍ എന്താണ് നടക്കുന്നത്. കുട്ടികളെ സ്‌കൂളിലേക്ക് തയ്യാറാക്കുന്നതും, അലക്കുക, പാത്രം വൃത്തിയാക്കുക, തറ വൃത്തിയാക്കുക, ചെറിയ കുട്ടികളുള്ളവരാണെങ്കില്‍ അവര്‍ക്കൊപ്പം സമയം ചിലവഴിക്കുക. അങ്ങനെ ഒരു പാടു കാര്യങ്ങള്‍ അവര്‍ക്ക് ചെയ്യാനുണ്ട്. അവര്‍ക്ക് ചെയ്യാനുള്ള കാര്യങ്ങള്‍ അവസാനമുള്ളതുമല്ല. അവരെ കായികമായി സഹായിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നില്ലെങ്കിലും അല്പം ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മാനസികമായിട്ടെങ്കിലും അവരെ സഹായിക്കാന്‍ നിങ്ങള്‍ക്കുമാവും. നിങ്ങളറിയണമെന്ന് ഭാര്യമാര്‍ ആഗ്രഹിക്കുന്ന ചില കാര്യങ്ങള്‍ നോക്കാം.

1. നിങ്ങള്‍ വിചാരിക്കുന്നുണ്ടാവും തന്റെ പങ്കാളി ഒരു നല്ല ഭാര്യയാണ് മക്കൾക്ക്‌ നല്ല അമ്മയാണ് എന്ന് ഭര്‍ത്താവ് ചിന്തിക്കുന്നത് ഭാര്യയ്ക്കറിയാമെന്ന്, എന്നാല്‍ നിങ്ങളില്‍ നിന്നും അത് കേള്‍ക്കാന്‍ അവരാഗ്രഹിക്കുന്നു. ഭാര്യ ചെയ്ത നല്ല കാര്യങ്ങള്‍ ഇടയ്ക്കിടെ ഓര്‍മ്മിപ്പിച്ചുകൊണ്ട് അവരോട് നല്ല വാക്കുകള്‍ പറയണം. അത്‌ അവരിലുണ്ടാക്കുന്ന സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല.

2. അവര്‍ പാചകം ചെയ്ത ഭക്ഷണം ഇഷ്ടപ്പെട്ടാല്‍, അവര്‍ക്ക് നന്ദി പറയാം. നിങ്ങളുടെ വസ്ത്രം അവര്‍ റെഡിയാക്കി വച്ചാല്‍ അത് സൂചിപ്പിക്കാം. നിങ്ങളില്‍ നിന്നും കേള്‍ക്കുന്ന നല്ല വാക്കുകള്‍ പലപ്പോഴും അവരില്‍ സന്തോഷം നിറയ്ക്കും. അവര്‍ക്ക് അത് നല്ലൊരു പ്രോത്സാഹനവും പ്രചോദനവുമാവും.

3. അറിയാമോ ഭർത്താക്കന്മാരെ, അവധി ഇല്ല, സമയപരിധി ഇല്ല, അസുഖവുമില്ല. പാരന്റിംഗ് എന്നത് 24 മണിക്കൂറും ആഴ്ചയില്‍ ഏഴുദിവസവും ഉള്ള ജോലിയാണ്. നിങ്ങള്‍ ആഴ്ച മുഴുവന്‍ ജോലി ചെയ്ത് ക്ഷീണിച്ച് വരുന്നതുപോലെ തന്നെയാണ് അവരും. വീട്ടില്‍ വന്നാല്‍ ഓരോ കാര്യങ്ങളും അവര്‍ സമയക്രമമനുസരിച്ച് ഭംഗിയായി ചെയ്തു തീര്‍ക്കുന്നതു കാണാം. അതിനാൽ ഈ കാര്യങ്ങൾ അവരെ പഠിപ്പിക്കേണ്ടതിന്റെ ആവശ്യമില്ല. അഭിപ്രായം പോലും പറയാൻ സത്യത്തിൽ ഭർത്താക്കന്മാർ അർഹരല്ല എന്ന് മനസിലാക്കുക.

4. ദിവസം മുഴുവന്‍ ജോലി ചെയ്ത് ക്ഷീണിച്ചിരിക്കും രാത്രിയാവുമ്പോഴേക്കും. ആ സമയത്ത്‌ അവരോടൊപ്പം അൽപനേരം ചിലവിടുന്നതും അവരുടെ ശരീര സുഖത്തിന്‌ ചെറിയ മസാജിംഗ്‌ ഒക്കെ ചെയ്ത് കൊടുക്കുന്നത് അവരെ റിലാക്‌സ് ചെയ്യിക്കാന്‍ സഹായിക്കും.

5. നല്ല അമ്മയാകണമെന്നു തന്നെയാണ് എല്ലാ ഭാര്യമാരുടെയും ആഗ്രഹം. എന്നാല്‍ ചിലപ്പോഴെല്ലാം അവര്‍ പരാജയപ്പെടാം. ഒന്നും ചെയ്യാനില്ലാതെ ചിത്രത്തെ പോലെ വെറുതെ ഇരിക്കാം. അത്തരം അവസരത്തില്‍ അവരെ ഒന്ന് ആലിംഗനം ചെയ്യാം. അവര്‍ കുടുംബത്തിനായി ചെയ്ത കാര്യങ്ങള്‍ നിങ്ങള്‍ ഇഷ്ടപ്പെടുന്നു എന്ന് അവരെ അറിയിക്കാം. അത് വിജയമായോ പരാജയമായോ എന്നല്ല അവര്‍ അത് ചെയ്തു എന്നതാണ് അവരെ വ്യത്യസ്തയാക്കുന്നത്.

6. എല്ലാ കാലത്തും ഒരേ പോലെ സൗന്ദര്യത്തോടെ ഇരിക്കുക സാധ്യമല്ല. അടുത്ത തവണ പുറത്തു പോവുമ്പോള്‍ അവര്‍ക്ക് ഒരുങ്ങാന്‍ സമയം നല്‍കാം. കുട്ടികളെ നിങ്ങള്‍ റെഡിയാക്കി അവരെ കുറച്ചു സമയം ശ്രദ്ധിക്കാം. ആവശ്യത്തിന് സമയമെടുത്ത് അവരൊരുങ്ങട്ടെ. അത് അവര്‍ക്ക് പുതുമ നല്‍കും

7. ചിലപ്പോള്‍ പാചകം മോശമാവാം. പഴയ വസ്ത്രങ്ങളാവാം ധരിക്കുന്നത്. അതൊന്നും കാര്യമാക്കേണ്ടതില്ല. അവള്‍ വേണ്ട വിധത്തിലാവുന്നില്ല എന്ന് പറയുമ്പോള്‍ അവരുടെ നല്ല ഗുണങ്ങളെ പറഞ്ഞ് ആശ്വസിപ്പിക്കാം. പഴയ അവസ്ഥയിലേക്ക് അവരെ തിരികെയെത്തിക്കാന്‍ ഇത് സഹായിക്കും.

8. അവര്‍ക്ക് നിങ്ങള്‍ കരുതുന്നതിനേക്കാളും നിങ്ങളെ ആവശ്യമുണ്ട്. നിങ്ങള്‍ എപ്പോഴും അവര്‍ക്കൊപ്പമുണ്ടെന്ന് ഇടക്കിടെ ഓര്‍മ്മിപ്പിക്കാം.അവര്‍ക്ക് ആത്മവിശ്വാസമേകും ആ വാക്കുകള്‍.

9. ഭാര്യയ്ക്ക് അവരുടേതായി കുറച്ചു സമയം ആവശ്യമാണ്. കുട്ടികള്‍ക്കൊപ്പം അല്പം സമയം ചിലവഴിച്ച് അതിന് അവസരമൊരുക്കാം. ഒരുപാടധ്വാനം നിറഞ്ഞതാണെങ്കിലും അവര്‍ വീട്ടമ്മ എന്ന അവസ്ഥയെ ആസ്വദിക്കുന്നുണ്ട്. കുട്ടികളാണ് അവരുടെ ലോകം.

10. കുടുംബത്തിനായി നിങ്ങള്‍ അധ്വാനിക്കുന്നു എന്ന കാര്യം ഭർത്താക്കന്മാരേക്കാൾ കൂടുതൽ മനസിലാക്കിയിരിക്കുന്നത്‌ ഭാര്യമാർ തന്നെയാണ്. കുട്ടികളുടെ പഠന കാര്യത്തിനും ആശുപത്രി കാര്യത്തിനും പോഷകാഹാരത്തിന്റെ കാര്യത്തിനായാലും ചിലവാക്കുന്നത്‌ നിങ്ങൾ തന്നെയാണെന്നും ഭര്യക്ക്‌ അറിയാം. അതിനെല്ലാം അവര്‍ നിങ്ങളെ പുകഴ്ത്തുന്നുണ്ട്. എപ്പോഴും തുറന്നു പറഞ്ഞിട്ടില്ലെങ്കില്‍ കൂടിയും.

ഭര്‍ത്താക്കന്മാരെ നിങ്ങള്‍ ഭാര്യയെ എത്രത്തോളം മനസ്സിലാക്കുന്നു. അവര്‍ കുട്ടികളേയും നിങ്ങളുടേയും സന്തോഷത്തിനും ആരോഗ്യത്തിനുമായി നിത്യവും പരിശ്രമിക്കുന്നില്ലേ. നിങ്ങളില്‍ നിന്നും കേള്‍ക്കുന്ന നല്ല വാക്കുകള്‍ എപ്പോഴും അവരെ മുന്നോട്ട് നയിക്കാന്‍ സഹായിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here