Home Health ഈ നാല് സാധനങ്ങള്‍ ഒരിക്കലും കുഞ്ഞുങ്ങള്‍ക്ക് വേണ്ടി വാങ്ങരുത്

ഈ നാല് സാധനങ്ങള്‍ ഒരിക്കലും കുഞ്ഞുങ്ങള്‍ക്ക് വേണ്ടി വാങ്ങരുത്

0

പാടവരമ്പിലും ജോലിക്കിടയിലും പ്രസവിച്ച പോലെയല്ല ഇന്നത്തെ കാര്യങ്ങള്‍. ഗര്‍ഭിണിയാണെന്നറിഞ്ഞാല്‍ മുതല്‍ തുടങ്ങും ജനിക്കാന്‍ പോകുന്ന കുഞ്ഞിന് വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍. പിറന്ന വീണ ഉടന്‍ തുടങ്ങും കുഞ്ഞ് വേഗം വളരാനുള്ള പരിപാടികള്‍. അതിന് വേണ്ടി വിപണിയില്‍ കാണുന്നതെല്ലാം വാങ്ങും. എന്നാല്‍ ഇവയില്‍ ചിലതെങ്കിലും കുഞ്ഞിന് ഗുണത്തെക്കാളേറെ ദോഷമാണ് വരുത്തുന്നതെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. ഈ പറയുന്ന വസ്തുക്കള്‍ ഒരിക്കലും കുഞ്ഞുങ്ങളുടെ വളര്‍ച്ചാഘട്ടത്തെ സഹായിക്കില്ലെന്നും ശിശുസംരക്ഷണ വിദഗ്ദ്ധര്‍ പറയുന്നു.

1 . വാക്കേഴ്‌സ് 

കുഞ്ഞ് പിച്ച വയ്ക്കാന്‍ തുടങ്ങുമ്പോഴെ ഇന്നത്തെ മാതാപിതാക്കളുടെ കണ്ണ് ആദ്യം പോകുന്നത് വാക്കേഴ്സിലേക്കാണ്. എന്നാല്‍ ഈ വാക്കേഴ്സ് കുഞ്ഞിക്കാലുകള്‍ക്ക് അത്ര നല്ലതെന്നാണ് പഠനം.  ലോകമെമ്പാടുമുള്ള പീഡിയാട്രീഷ്യൻസ് കുട്ടികൾ വാക്കേഴ്‌സ് ഉപയോഗിക്കുന്നതിനെ നിരുത്സാഹപ്പെടുത്തുന്നു. വാക്കേഴസ് നിരോധിച്ച രാജ്യമാണ് കാനഡ.  2004ൽ ആണ് ഇവിടെ വാക്കേഴ്‌സ് നിരോധിച്ചത്. ഇത് കുഞ്ഞിന്റെ സ്വഭാവികമായി ബാലൻസ് ചെയ്യാനുള്ള സഹജബോധത്തെയും സ്വന്തം നടന്നു പഠിക്കാനുള്ള കഴിവിനെയും ബാധിക്കുന്നു. മാത്രമല്ല അപകടകരമായ വസ്തുക്കൾ കുഞ്ഞു വേഗത്തിൽ എടുക്കാൻ ഇത് കാരണമാകുന്നു. പ്രധാനമായി ഒരു കുഞ്ഞു അവന്റെ കാലുകൾ ഉപയോഗിക്കുവാൻ പഠിക്കുന്നില്ലെങ്കിൽ അവൻ തലച്ചോറും ഉപയോഗിക്കുന്നില്ല എന്നർത്ഥം.

വീണാലേ പഠിക്കൂ എന്ന് കേട്ടിട്ടില്ലേ..അതുപോലെ വേണം കുഞ്ഞുങ്ങളും നടന്നു പഠിക്കാന്‍. സ്വയം നടന്നു പഠിക്കുമ്പോള്‍ പുതിയ കാര്യങ്ങള്‍ അവന്‍ വളരെ പെട്ടെന്ന് മനസിലാക്കുന്നു.  അങ്ങിനെ അവന്‍ പുതിയ കാര്യങ്ങളറിഞ്ഞ് പതിയെ പതിയെ നടന്നു പഠിക്കട്ടെ.

2 .സിപ്പി ക്പസ് 

സിപ്പി കപ്സ് ഇല്ലാതെ ഒരു കുഞ്ഞിനെ ഇന്ന് കാണാന്‍ സാധിക്കില്ല. രണ്ട് കാര്യങ്ങളാണ് സിപ്പി വാങ്ങാന്‍ മാതാപിതാക്കളെ പ്രേരിപ്പിക്കുന്നത്.  ഒന്ന് കുഞ്ഞുങ്ങൾ വെള്ളം കുടിക്കുമ്പോൾ അതു തുളുമ്പി പോവില്ല, രണ്ടു ഇതിൽ നിന്നും വെള്ളം കുടിക്കുന്നത് കുപ്പിയിൽ നിന്നും കുടിക്കുന്നത് പോലെ എളുപ്പമാണ്. ഒരു കാര്യം എന്താണെന്നു വെച്ചാൽ  സിപ്പി കപ്സിൽ നിന്നും വെള്ളം കുടിക്കുന്നത്, കുപ്പിയിൽ നിന്നും വെള്ളം കുടിക്കുന്നത്  മുലപ്പാൽ കുടിക്കുന്നത് ഒക്കെ വത്യസ്തമാണ്. മുലപ്പാൽ കുടിക്കുന്നതും പാൽ കുപ്പി ഉപയോഗിക്കുന്നതും കുഴപ്പമില്ലാത് nippleന്റെ ആകൃതി മാറുന്നത് കൊണ്ടാണ് പക്ഷെ ഇത് പ്ലാസ്റ്റിക് സിപ്പി ക്പസിൽ സംഭവിക്കില്ല. ഇതുമൂലം കുട്ടിയുടെ ഓറൽ കാവിറ്റിക്കു സംഭവിക്കുന്ന കുഴപ്പം ഒരിക്കലും മാറ്റാൻ സാധിക്കില്ല, പിന്നീട് കുഞ്ഞിന് അതുകൊണ്ടു പല്ലിനു കുഴപ്പമോ അതോ സംസാര ശേഷിയിൽ പ്രശ്നമോ സംഭവിക്കാം. സിപ്പി ക്പസിനു പകരം ഒരു സാധാരണ ഗ്ലാസ്സോ അതോ ഒരു കപ്പോ കുഞ്ഞിന് കൊടുക്കുക. തീർച്ചയായും ഇതിൽ നിന്നും തുളുമ്പൽ ഉണ്ടാകും, ചിലപ്പോൾ കുഞ്ഞു വെള്ളം വേഗത്തിൽ വലിച്ചെടുത്തതു കാരണം ചുമയുണ്ടാകും (കാരണം അവനു വല്യ വായുള്ള കണ്ടെയ്നർ ഉപയോഗിക്കുന്നതിനെ പറ്റി വശമില്ലാത്തതു കൊണ്ടാണ്), പക്ഷെ അവനതു പതുക്കെ ശീലമാകും. ഇത് അവന്റെ ചലന ശേഷിയെ വികസിപ്പിക്കുന്നു (രണ്ടു കൈകൾ കൊണ്ടും കുഞ്ഞു കപ്പ് അല്ലെങ്കിൽ ഗ്ലാസ് പിടിക്കാൻ പഠിക്കുന്നു).

3 .പേസിഫയർസ്

പേസിഫയർസ് കൂടുതലായി കാണപ്പെടുന്നത് വിദേശ രാജ്യങ്ങളിൽ ആണ്. ഇത് ഉപയോഗിക്കുന്നത് മൂലം കുട്ടികളിൽ SIDS (Sudden Infant Death Syndrome ) കുറവായി കാണപ്പെടുന്നു, പേസിഫയർസ് ഇന്ത്യൻ മാർക്കറ്റുകളിലും ഇപ്പോൾ സുലഭമായി ലഭ്യമാണ്. മിക്ക മാതാപിതാക്കളും കുട്ടികൾ പാല് കുടിക്കുന്നതിനിടെ തള്ള വിരൽ വായിൽ വയ്ക്കുന്നത് തടയാനാണ് പേസിഫയര്‍സ്  കൊടുക്കുന്നത്. എന്നാല്‍ പേസിഫയര്‍സിന്റെ ഉപയോഗം മൂലം കുഞ്ഞുങ്ങൾക്കു പല്ലിനു പ്രശ്നമോ അതോ ചെവിയിൽ ഇൻഫെക്ഷനോ സംഭവിക്കും എന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.   പേസിഫയർസ് ഉപയോഗിക്കുന്നത് കുറയ്ക്കണം. നിങ്ങളുടെ കുഞ്ഞു അതു ഉപയോഗിച്ച് ശീലിച്ചെങ്കിൽ പതുക്കെ അതു ഉപയോഗിക്കുന്നത് കുറയ്ക്കണം.

4. ടോക്കിംഗ് ടോയ്സ് 

സംസാരിക്കുന്ന കളിപ്പാട്ടങ്ങൾ കാരണം നിങ്ങളുടെ കുഞ്ഞുങ്ങൾ വേഗം സംസാരിക്കും എന്ന് കരുതിയാൽ അതൊരു തെറ്റായ ധാരണയാണ്. വിദഗ്ദ്ധര്‍ ഇതു തെറ്റാണെന്നു പറയുന്നു. മാത്രമല്ല ഇതു കാരണം കുഞ്ഞുങ്ങളുടെ സംസാരം വൈകാനും സാധ്യതയുണ്ട്. സംസാരം വണ്‍ സൈഡ് ആകുന്നതാണ് ഇതിന് കാരണം.  ഇവയെ അനുകരിക്കാന്‍ മാത്രമേ  കുഞ്ഞുങ്ങള്‍ക്ക് സാധിക്കൂ.  ചിലപ്പോൾ നമ്മൾ സംസാരിക്കുമ്പോൾ കുഞ്ഞുങ്ങൾ നമ്മളുടെ വായിലേക്ക് നോക്കുന്നത് പിന്നെ അവന്റെ വായ ചലിപ്പിക്കാൻ ശ്രമിക്കുന്നതും ഇതുകൊണ്ടാണ്. അപ്പോൾ നമ്മൾ കുഞ്ഞിനെ ഒരു സംസാരിക്കുന്ന പാവയുടെ മുന്നിൽ നിർത്തിയാൽ എന്തായിരിക്കും സംഭവിക്കുക. ടോക്കിംഗ് ടോയ്സ് കുഞ്ഞിന് കളിക്കാന്‍ കൊടുത്താല്‍  അവന്റെ സർഗാത്മകതയും ഭാവനയും കുറഞ്ഞു പോകും .

ഇതുപോലെയുള്ള ടോയ്‌സ് വല്ലപ്പോഴും മാത്രം കൊടുക്കുക.  കുഞ്ഞുങ്ങളെ സന്തോഷിപ്പിക്കാൻ ഒരു സ്പൂണോ ഒരു പെട്ടിയൊ മതിയാകും. അതിലും ഏറ്റവും നല്ലത് നിങ്ങള്‍ തന്നെയാണ്. നിങ്ങള്‍ കുട്ടികളോട് സംസാരിച്ചുകൊണ്ടിരിക്കൂ…അവനെ മിടുക്കനാക്കാന്‍ ഇതിലൊരു നല്ലൊരു മാര്‍ഗമില്ല.

LEAVE A REPLY

Please enter your comment!
Please enter your name here