Home Latest ഇക്കാ ഇത്തിരിയെങ്കിലും സ്നേഹം ഉണ്ടെങ്കിൽ കുഞ്ഞിനെ നഷിപ്പിക്കാൻ ഇക്ക പറയരുത്..

ഇക്കാ ഇത്തിരിയെങ്കിലും സ്നേഹം ഉണ്ടെങ്കിൽ കുഞ്ഞിനെ നഷിപ്പിക്കാൻ ഇക്ക പറയരുത്..

0

ഇക്കാ ഒന്നിങ്ങോട്ട് വരുമോ…

എന്തിനാ ഞാൻ വണ്ടി കഴുകുകയാണ്..

ഒന്ന് വന്നിട്ട് പോ ഇക്കാ..

ഈ പെണ്ണിങ്ങിനെയാണ് ഒരു ദിവസം ലീവ് കിട്ടിയാൽ അവളുടെ പുറകേ നടക്കണം..
ഇതു പറഞ്ഞാണ് നിസാറ് ഷാദിയയുടെ അടുത്തേക്ക് പോയത്..

എന്താ ഷാദീ..

ഇക്കാ ദേ നോക്കിയേ .. എൻ്റെ കയ്യിൽ മൈലാഞ്ചിയാണ് ഈ ചോറൊന്ന് വാരിത്തരുമോ..

ഒന്ന് പോയെ .. എനിക്ക് വേറേ ജോലിയുണ്ട്..

പ്ലീസ് ഇക്കാ..

നീ ചെറിയ കുഞ്ഞല്ലേ ചോറ് വാരിത്തരാൻ.. മൈലാഞ്ചി കഴുകി കളഞ്ഞിട്ട് തന്നെത്താൻ വാരിത്തിന്നോ…

ഇക്കാ പ്ലീസ്..

പെണ്ണേ ആരേലും കണ്ടാൽ നാണക്കേടാണ്..

എന്ത് നാണക്കേട് കെട്ടിയോൾക്ക് ചോറ് വാരിക്കൊടുക്കുന്നത് നാണക്കേടാണോ..

അങ്ങിനാണേൽ ഇക്ക സുഖമില്ലാതെ കിടന്നപ്പോൾ ഞാനല്ലേ ചോറ് വാരിത്തന്നത്..

അതുപോലെയാണോ ഇത്…ഇപ്പോൾ ഞാൻ വാരിത്തരാം ..ഇനി ഇതുപോലം കോപ്രായം കാണിച്ച് ഇങ്ങിനെയുള്ള കാര്യം എന്നോട് പറയരുത്..

ഇല്ല ഞാൻ വേറെ ആരോടേലും പറഞ്ഞോളാം…

ബുദ്ധൂസേ മിണ്ടാതെ വാ തുറക്ക്..

അപ്പോ ഇക്കാക്ക് എന്നോട് സ്നേഹമുണ്ടല്ലേ..

അതുള്ളത് കൊണ്ടല്ലേ ഒന്നരവർഷായിട്ട് നിന്നേ സഹിക്കുന്നത്…

അല്ല ഇക്ക വണ്ടിയൊക്കെ കഴുകി എങ്ങോട്ടാ പോകുന്നത്..

എനിക്ക് ടൗണിൽ പോയി കുറച്ച് കാര്യങ്ങൾ ചെയ്യാനുണ്ട്..

സത്ത്യം പറഞ്ഞോ ആ കോളേജിന് മുന്നിൽ പോയി പെൺകുട്ടികളുടെ വായിൽ നോക്കിയിരിക്കാനല്ലേ..

ഇനി നോക്കിയിട്ടെന്തിനാ ..നിന്നെ എൻ്റെ തലയിൽ വെച്ച് തന്നില്ലേ അൻ്റെ ബാപ്പ..

ലീവുള്ള ദിവസമെങ്കിലും ഇങ്ങക്ക് എൻ്റെടുത്ത് നിന്നൂടെ ഇക്കാ…

എന്നിട്ട് വേണം നിനക്ക് അടുക്കളയിലെ ജോലി കൂടി ചെയ്യിക്കാൻ…

അങ്ങിനെയാണ് സ്നേഹമുള്ള ഭർത്താക്കൻമാർ..

അതിന് നീ വേറെ ആളെ നോക്കിക്കോ..

ഇതും പറഞ്ഞ് നിസാറ് വണ്ടി കഴുകൽ തുടർന്നൂ..

വൈകുന്നേരും ടൗണിലേക്ക് പുറപ്പെടാനിറങ്ങിയതാണ് നിസാറ്..

ഇക്കാ നേരത്തേ വരുമോ..

എന്തിനാ..

വെറുതേ…

നോക്കാം എല്ലാ പെൺകുട്ടികളേയും കണ്ട് തീർന്ന് നേരത്തെ വരാൻ പറ്റിയാൽ വരാം..

പോടാ..

ഇതും പറഞ്ഞ് ഷാദിയ അകത്തേക്കോടി…

കൂട്ടുകാരുമൊത്ത് അങ്ങാടിയിലിരിക്കുമ്പോഴാണ് മൊബൈലിലേക്ക് ഉമ്മയുടെ കോൾ വരുന്നത്..

എന്താണുമ്മാ..

മോനേ ഷാദിമോള് ഇവിടെ കിടന്ന് കരയുകയാണ്..
വയറ് വേദനയാണെന്നാ പറയുന്നത്..നീ പെട്ടെന്ന് ഒരു വണ്ടിയുമെടുത്ത് വാ നമുക്ക് ഹോസ്പിറ്റലിലേക്ക് കൊണ്ട് പോകാം…

ശരി ഉമ്മാ ഞാനിതാ എത്തി..നിങ്ങൾ റെഡിയായി നിൽക്ക്..

നിസാറും ഉമ്മയും ഷാദിയേയും കൊണ്ട് ഹോസ്പിറ്റലിലേക്ക് യാത്രയായി..

ഹോസ്പിറ്റലിലെ പരിശോധനകൾക്ക് ശേഷം ഡോക്ടർ അവരോട് പറഞ്ഞൂ..

സന്തോഷത്തിന് വകയുണ്ട് നിങ്ങളൊരു അച്ഛനാകാൻ പോകുന്നൂ..

ഷാദിയയുടെ മുഖം സന്തോഷം കൊണ്ട് വിടർന്നു..

ഇനി ശരീരം അതികം ഇളകരുത് മൂന്നാല് മാസം നല്ലത് പോലെ ശരീരം ശ്രദ്ധിക്കണം…

ഡോക്ടർ പറഞ്ഞതെല്ലാം കേട്ട് അവർ അവിടെ നിന്നും വീട്ടിലേക്ക് മടങ്ങി..

അന്ന് രാത്രി നിസാറിൻ്റെ നെഞ്ചിൽ തലവെച്ച് ഷാദിയ ചോദിച്ചു..

ഇക്കാക്ക് ഏറ്റവും കൂടുതൽ ഇഷ്ടം ആരോടാ…

അത് പിന്നേ..

പറ ഇക്കാ..
എനിക്കിഷ്ടം നിൻ്റെ കൂട്ടുകാരി ഷറീനയേ…

എന്നാ ഇക്ക പോയി അവളുടെ കൂടെ കഴിഞ്ഞോ..

എന്നോടിനി മിണ്ടണ്ട..

അതിനി എങ്ങിനെ കഴിയും ഷാദി..
നിന്നെ ഞാൻ കെട്ടിപ്പോയില്ലേ..നിന്നെ കാണുന്നതിന് മുന്നേ ആയിരുന്നേൽ സത്ത്യായിട്ടും ഞാൻ അവളെ കെട്ടിയേനേ…

കെട്ടും കെട്ടും.. ഒരു ജോലിയുമില്ലാതെ തേരാപാര നടക്കുന്ന നിങ്ങൾക്ക് അവളെ കെട്ടിച്ച് തന്നതെന്നെ..

ഇതും പറഞ്ഞ് ഷാദി അവൻ്റെ നെഞ്ചിലേക്ക് ചേർത്ത് വെച്ച തലയെടുത്ത് അവളുടെ തലയിണയിൽ വെച്ച് തിരിഞ്ഞ് കിടന്നു..

ഷാദീ നീ പിണങ്ങിയോ…

എന്നോട് മിണ്ടണ്ട..നിങ്ങളുടെ മനസ്സിൽ ഞാനില്ലല്ലോ..

അത് ശരിയാണ്..എൻ്റെ മനസ്സിൽ നീയില്ല എൻ്റെ ശരീരം മൊത്തം നീയാണ്..
നിനക്ക് ദേശ്യം വരുമ്പോൾ ആ മുഖത്ത് വിരിയുന്ന ഭാവങ്ങൾ നിന്നെ കൂടുതൽ സുന്ദരിയാക്കും അത് കാണാൻ വേണ്ടിയല്ലേ ഞാനിങ്ങിനെ പറയുന്നത്…

നിന്നോടെനിക്ക് സ്നേഹമില്ലാ എന്ന് എപ്പോഴെങ്കിലും നിനക്ക് തോന്നിയിട്ടുണ്ടോ…

ഇപ്പോഴത്തെ എൻ്റെ ജീവിതത്തിൽ എന്തെങ്കിലുമൊക്കെ മാറ്റം വന്നിട്ടുണ്ടെങ്കിൽ അത് നീയെൻ്റെ ജീവിതത്തിലേക്ക് വന്നതിൽ പിന്നാണ്..

ഇന്ന് നീ എൻ്റെ കുഞ്ഞിൻ്റെ ഉമ്മയാണെന്നറിഞ്ഞപ്പോൾ ആ സ്നേഹം ഇരട്ടിയാവുകയാണ് ചെയ്തത്..

ആ നീയുള്ളപ്പോൾ എൻ്റെ മുന്നിൽ വേറേത് മാലാഘ വന്നാലും അത് നിനക്ക് പകരമാവില്ല..

ഇത് പറഞ്ഞപ്പോഴേക്ക് അവളുടെ ഇരു കൈകളും അവനെ ചുറ്റി വരിഞ്ഞിരുന്നൂ…

മാസങ്ങൾ കടന്നുപോയി..

ഒരു ദിവസം ജോലിയിലിരിക്കുമ്പോഴാണ് ഷാദിയുടെ ബാപ്പയുടെ ഫോൺ വരുന്നത്…

മോനേ നിസാറേ ഷാദിമോൾക്ക് പെട്ടെന്ന് ഒരു നെഞ്ച് വേദന..

ഞങ്ങളവളെ കാണാൻ വീട്ടിലേക്ക് വന്നതായിരുന്നൂ..

ഉടനെേ ഞങ്ങൾ ഇവിടെ ഹോസ്പിറ്റലിലേക്ക് കൊണ്ടു വന്നു..

മോനൊന്ന് പെട്ടെന്ന് വാ.. അവൾക്ക് നിന്നെ കാണണമെന്ന് പറയുന്നു…

ഞാൻ പെട്ടെന്ന് വരാം..

ഹോസ്പിറ്റലിലെത്തിയ നിസാറ് ഡോക്ടറുമായി സംസാരിച്ചൂ…

മെഡിക്കൽ റിപ്പോർട്ടുകൾ നോക്കി ഡോക്ടർ നിസാറിനോട് പറഞ്ഞൂ..

ഷാദിയയുടെ ഹാർട്ട് വളരേ അപകടത്തിലേക്ക് പോയിക്കൊണ്ടിരിക്കുയൊണ്…

പെട്ടെന്ന് ഒരു ഒാപ്പറേഷൻ നടത്തിയില്ലങ്കിൽ അവരുടെ ജീവൻ അപകടത്തിലാവും..പിന്നെ അവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ സാധിച്ചെന്ന് വരില്ല…

അതിന് മുന്നേ അവളെ പറഞ്ഞ് മനസ്സിലാക്കണം..

പിന്നെ അവളുടെ വയറ്റിൽ വളരുന്ന കുഞ്ഞ് അത് ജനിക്കാൻ പാടില്ല.. കാരണം ചിലപ്പോൾ ആ കുഞ്ഞിൻ്റെ ജനനത്തിൽ അവൾക്കുണ്ടാകുന്ന ശാരീരിക പ്രശ്നങ്ങൾ ഒരുപക്ഷേ അവളുടെ ഹൃദയത്തിൻ്റെ ചലനം നിശ്ചലമാക്കിയേക്കും…

അത് മാത്രമല്ല അവൾക്കിപ്പോൾ ട്രീറ്റ്മെൻ്റ് ധാരാളം വേണ്ടിവരും കൂടെ വിശ്രമവും..

എത്രയും പെട്ടെന്ന് ആ കാര്യത്തിലൊരു തീരുമാനമെടുത്ത് അവളെ അഡ്മിറ്റ് ചെയ്യണം..

അവളുടെ അസുഖം പറയാതെ കുഞ്ഞിനെ കളയാൻ എന്തെങ്കിലും വഴി കണ്ടെത്തണം. അതിന് ഒരു ഭർത്താവിൻ്റെ സ്നേഹത്തിന് കഴിയും..

ഡോക്ടർ അവളാണ് ഇന്നെനിക്ക് മറ്റെന്തിനേക്കാളും പ്രിയപ്പെട്ടത്..
അവളില്ലാത്ത ഒരു ജീവിതം ഇവിടുന്നങ്ങോട്ട് എനിക്ക് കഴിയില്ല ..
ജനിക്കാനിരിക്കുന്ന കുഞ്ഞിനേയോർത്ത് സന്തോഷിച്ചിരിക്കുകയാണ്..
ഇന്ന് മറ്റാരേക്കാളും ആ കുഞ്ഞിനെ സ്നേഹിക്കുന്നുണ്ടവൾ ആ അവളോട് ഞാനെങ്ങിനെ പറയും ഡോക്ടർ അതിനെ വേണ്ടാന്ന്…

നോക്കൂ നിസാർ..

ഞാൻ പറയുന്നത് ഷാദിയയുടെ ജീവൻ രക്ഷിക്കാനുള്ള അവസാനത്തെ വഴിയാണ്..ഒരു പരീക്ഷണത്തിന് തയ്യാറാവാൻ ഈ അവസരത്തിൽ ഒരു ഡോക്ടർ എന്ന നിലയിൽ ഞാൻ പറയില്ല.. കാരണം ഞാൻ പടിച്ചത് രോഗികളുടെ ജീവൻ രക്ഷിക്കാനാണ്..

അവളെ പറഞ്ഞ് സമ്മതിപ്പിച്ചില്ലേൽ ഒരപക്ഷേ അവളുടെ സാനിദ്യം നിങ്ങളുടെ ഒാർമ്മയിൽ മാത്രമാകും…

അവൾ പൂർണ്ണ ആരോഗ്യത്തോടെ തിരിച്ച് വന്നാൽ അവളിൽ നിന്ന് കുഞ്ഞുങ്ങളെ തീർച്ചയായും പ്രതീക്ഷിക്കാം… ഇപ്പോൾ ആ കുഞ്ഞിനെ കളയുകയല്ലാതെ മറ്റു വഴികളില്ല…

ഇനിയുള്ള ദിവസങ്ങൾ വൈകുന്തോറും അവളുടെ ജീവൻ അപകത്തിലാണ് എന്ന് മനസ്സിലാക്കി എത്രയും പെട്ടെന്ന് അവളെ പറഞ്ഞ് സമ്മതിപ്പിക്കണം…

ഡോക്ടറുടെ മുറിയിൽ നിന്നും പുറത്ത് വന്ന നിസാറിനടുത്തേക്ക് ഷാദിയ ഒാടി വന്നൂ..

എന്താ ഇക്കാ ഡോക്ടർ പറഞ്ഞത്..

ഏയ് അത് കുഴപ്പമൊന്നും ഇല്ല.. ഗ്യാസിൻ്റെ കംപ്ലേൻ്റാണ്..

അത് മാറാനുള്ള മരുന്നുകൾ തന്നിട്ടുണ്ട്…

അത്രേയും പറഞ്ഞ് അവർ അവളേയും കൊണ്ട് വീട്ടിലേക്ക് പോയി…

അന്ന് രാത്രിയിൽ ക്ഷീണത്താൽ ഷാദിയ നേരത്തേ ഉറക്കിലേക്ക് വീണിരുന്നൂ..

ഷാദീ നീ ഉറങ്ങിയോ…

ഇടറിയ ശബ്ദത്തിലുള്ള നിസാറിൻ്റെ ചോദ്യം കേട്ടാണ് ഷാദിയ ഉണർന്നത്..

ആ ഇക്കാ വല്ലാത്ത ക്ഷീണം… ആ ഇഞ്ചെക്ഷൻ ചെയ്തത് കൊണ്ടാണെന്ന് തോന്നുന്നൂ..

ഇക്ക എന്താ വല്ലാണ്ടിരിക്കുന്നത്..

അതൊന്നുമില്ല..പെട്ടെന്ന് നീ ഹോസ്പിറ്റലിലാണെന്ന് ഉപ്പ വിളിച്ച് പറഞ്ഞപ്പോൾ ഉണ്ടായ ഒരു വിഷമം..

അതിനാണോ ഇക്ക ഇങ്ങിനെ വിഷമിക്കുന്നത് …അപ്പോ ഞാനങ്ങ് മരിച്ച് പോയാലോ…

ഷാദീ.. ഇനി ഒരിക്കൽ പോലും ആ വാക്ക് നീ എന്നോട് പറയരത്..
അങ്ങിനെ എന്നെ തനിച്ചാക്കി നിനക്ക് പോകാൻ പറ്റുമോ..

ഇക്കാ ഞാനൊരു തമാശ പറഞ്ഞതല്ലേ…
അത് പോട്ടെ ഇക്ക വാ ഞാൻ ഭക്ഷണം എടുത്ത് തരാം..

അത് വേണ്ട നീ ഇവിടെയിരിക്ക് നമുക്കുള്ള ഭക്ഷണം ഞാനിങ്ങോട്ട് കൊണ്ട് വരാം..

നിസാറ് ഭക്ഷണവുമായി റൂമിലേക്ക് വന്നൂ…

ഞാൻ വാരിത്തരാം..

അയ്യേ ഇക്കാ ഒരു ചെറിയ നെഞ്ച് വേദന വന്നപ്പോഴേക്ക് ഇക്ക ഇങ്ങിനെയൊക്കെ തുടങ്ങിയാൽ നാണക്കേടാണ് വല്ലോരും കണ്ടാൽ എന്താ പറയുക…

ആരെന്ത് പറഞ്ഞാലും എനിക്കൊന്നുമില്ല..നീ വാ തുറക്ക്..

ഇത് കണ്ട് അവളുടെ കണ്ണ് നിറയുന്നുണ്ടായിരുന്നൂ…

ഉറങ്ങാൻ കിടന്നപ്പോൾ ഷാദിയയുടെ മുഖം അവനെടുത്ത് അവൻ്റെ നെഞ്ചോട് ചേർത്ത് പിടിച്ചൂ..

ഷാദീ ഞാനൊരു കാര്യം പറഞ്ഞാൽ നീ അനുസരിക്കുമോ…

ഇക്ക ഇന്നുവരെ പറഞ്ഞത് എന്തെങ്കിലും ഞാൻ അനുസരിക്കാതിരുന്നിട്ടുണ്ടോ..

ഇക്ക പറയ്.. ഞാൻ അനുസരിച്ചോളാം..

ഷാദീ കേട്ട് കഴിയുമ്പോൾ നീ കരയരുത്..

ഇക്ക തമാശ പറയാതെ കാര്യം പറ..

ഷാദീ നമുക്കിപ്പോൾ ഈ കുഞ്ഞിനേ വേണോ.. ഒരു കൊല്ലം കൂടെ കഴിഞ്ഞിട്ട് പോരേ…

ഇത് ഇക്ക കാര്യത്തിലാണോ പറയുന്നത്..

അതേ ഷാദീ..

നിൻ്റെ ആരോഗ്യ സ്ഥിതി മോശമാണെന്നാണ് ഡോക്ടർ പറഞ്ഞത് ഈ അവസ്തയിൽ കുഞ്ഞിനെ പ്രസവിക്കുന്നത് നിൻ്റേയും കുഞ്ഞിൻ്റെയും ജീവൻ അപകടത്തിലാക്കുമെന്നാണ് പറഞ്ഞത്..

അതുകൊണ്ട് നമുക്കിപ്പോൾ ഇത് വേണ്ട ഷാദീ…

ഇക്ക ഇതുവരെ പറഞ്ഞ എല്ലാം ഞാൻ സന്തോഷത്തോടെ അനുസരിച്ചിട്ടല്ലേ ഒള്ളൂ.. പക്ഷേ ഈ കാര്യം ഞാൻ സമ്മതിക്കുമെന്ന് ഇക്ക വിചാരിക്കണ്ട..

എൻ്റെ ജീവൻ പോയാലും വേണ്ടില്ല ഇക്കാൻ്റെ കുഞ്ഞിനെ ഞാൻ പ്രസവിക്കും..

പ്രസവിക്കാൻ പാടില്ല എന്ന് എന്നെ നിർബന്ധിക്കാൻ ഇക്കാക്ക് കഴിയില്ല..

അതുകൊണ്ട് ഇനി ഈ കാര്യം പറഞ്ഞ് ഇക്ക എൻ്റടുത്ത് വരരുത്..

ഷാദീ നീ കാര്യങ്ങൾ കുറച്ചൂടെ ഗൗരവമായിട്ടെടുക്ക്..
നീ ഇല്ലാതെ എനിക്ക് കുഞ്ഞിനെ കിട്ടിയിട്ടെന്തിനാ.. നീ കൂടെയുണ്ടേൽ നമുക്ക് വീണ്ടുമാവാലോ..
നിൻ്റെ ജീവിതം കളഞ്ഞിട്ട് വേണോ നീ എനിക്ക് കുഞ്ഞിനെ തരാൻ..

ഇക്കാ ഈ കുഞ്ഞിനെ പ്രസവിക്കുന്നതോടെ ഞാനങ്ങ് മരിച്ചാൻ ഒരു ജീവൻ നൽകിയിട്ടാണല്ലോ മരിച്ചത് എന്ന സന്തോഷത്തോടെ എനിക്ക് പോകാം മറിച്ച് ഇതിനെ നഷിപ്പിച്ചാൽ ഒരു കൊലയാളിയായിട്ടേ എനിക്ക് പോകാൻ സാധിക്കൂ..

ഇക്കാ ഇത്തിരിയെങ്കിലും സ്നേഹം ഉണ്ടെങ്കിൽ കുഞ്ഞിനെ നഷിപ്പിക്കാൻ ഇക്ക പറയരുത്..

ഇനി ഇക്കയുടെ വായിൽ നിന്ന് അങ്ങിനെ കേൾക്കേണ്ടി വന്നാൽ പിന്നെ ഷാദിയ ജീവനോടെ ഉണ്ടാവില്ല…

മാസങ്ങൾ കഴിഞ്ഞൂ..

ഇന്ന് അവളുടെ അസുഖമെന്താണെന്ന് അവൾ തിരിച്ചറിഞ്ഞ് കഴിഞ്ഞൂ..

പക്ഷേ അവളുടെ തീരുമാനത്തിന് മാറ്റമൊന്നും ഉണ്ടായില്ല..

ഇനി എണ്ണപ്പെട്ട ദിവസങ്ങൾ മാത്രമേ നിസാറിൻ്റെ സ്നേഹത്തണലിൽ ജീവിക്കാൻ കഴിയൂ എന്ന് മനസ്സിലാക്കിയ അവൾ അവനേ കൂടുതൽ സ്നേഹിക്കാൻ തുടങ്ങി..

ആ സ്നേഹത്തിന് പകരയായി കണ്ണീരല്ലാതെ മറ്റൊന്നും നിസാറിന് അവൾക്ക് കൊടുക്കാനുണ്ടായിരുന്നില്ല…

പ്രസവത്തിന് ഡോക്ടർ പറഞ്ഞ ദിവസം തന്നെ ഷാദിയയെ അവർ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു..

അന്ന് നിസാറിനോട് അവളൊന്നേ ആവശ്യപ്പെട്ടൊള്ളൂ…

ഇക്കാ എന്നെ ലേബർ റൂമിലേക്ക് കൊണ്ട് പോകുന്നത് വരെ ഇക്ക ഇവിടെ എൻ്റെ കൂടെ വേണം..

ചിലപ്പോൾ അതെൻ്റെ അവസാനത്തെ കാഴ്ചയാകും..
ഇക്കയുടെ ഈ മുഖം ആയിരിക്കണം ഞാൻ അവസാനമായി കാണുന്നത്..

ആ വാക്കുകൾക്ക് മുന്നിൽ അവളെ ചേർത്ത് പിടിച്ച് കരയാനല്ലാതെ നിസാറിന് മറ്റൊന്നിനും കഴിയുമായിരുന്നില്ല..

അവരുടെ സംസാരം തുടർന്നുകൊണ്ടേയിരുന്നൂ..

ഇക്കാ ഞാൻ മരിച്ചാൽ ഇക്ക വേറെ പെണ്ണ് കെട്ടൂമോ..

ഇല്ല ഷാദീ.. നീ ഇല്ലാത്ത ഒരു നിമിഷം പോലും നിസാർ ഇഷ്ടപ്പെടുന്നില്ല ..നീ പോയാൽ നിനക്ക് പുറകേ ഞാനും വരും..

അങ്ങിനെ പാതി വഴിയിൽ ഇട്ടേച്ച് പോകാനാണോ നീ എൻ്റെ ജീവിതത്തിലേക്ക് വന്നത്.. ഇല്ല ഷാദീ നിന്നെ തനിച്ച് വിടാൻ ഞാൻ സമ്മതിക്കില്ല..

ഇക്കാ എനിക്കും ആഗ്രഹമുണ്ട് ഇക്കയോട് ചേർന്ന് ഒരുപാട് കാലം ജീവിക്കണമെന്ന്.. ആ കരങ്ങൾ പിടിച്ച് ഈ ലോകം മുഴുവൻ നടക്കണമെന്ന് പക്ഷേ വിധി വന്നു വിളിച്ചാൽ ഞാൻ പോയല്ലേ പറ്റൂ..

ഇക്കയുടെ കൂടെ ജീവിച്ച് കൊതി തീർന്നിട്ടില്ല..

ഞാൻ പോയാലും ഇക്കയുടെ കുഞ്ഞിനെ ഞാൻ ജീവനോടെ തരും.. അന്ന് എനിക്ക് തരാൻ ബാക്കിവെച്ച ആ സ്നേഹം മുഴുവൻ നമ്മുടെ കുഞ്ഞിന് കൊടുക്കണം..

കുഞ്ഞ് വളർന്ന് വലുതാകുമ്പോൾ ഒരു ഉമ്മയുടെ സ്നേഹം കിട്ടാതെയാവരുത്..

അതുകൊണ്ട് എനിക്കെന്തെങ്കിലും സംഭവിച്ചാൽ ഇക്ക മറ്റൊരു വിവാഹം കഴിക്കണം..അവളോട് ഇക്ക പറയണം കുഞ്ഞിനെ പൊന്നുപോലെ നോക്കണമെന്ന്..
സ്നേഹിക്കാൻ മാത്രംമറിയുന്ന ഷാദിയയുടെ കുഞ്ഞാണെന്ന്..

പിന്നീട് സംസാരം പരസ്പരം തേങ്ങലുകൾ മാത്രമായി…

നേരം പുലർന്നപ്പോൾ ലേബർ റൂമിലേക്ക് കൊണ്ട് പോകാൻ സിസ്റ്റർമാർ അവരുടെ റൂമിലേക്ക് വന്നൂ..

ഇക്കാ.. എന്നെയൊന്ന് ചേർത്ത് പിടിക്കുമോ..
എൻ്റെ നെറ്റിയിൽ ഒരു മുത്തം തരുമോ..

ഇനി ചിലപ്പോൾ എനിക്ക് അതിനുള്ള ഭാഗ്യം കിട്ടിയില്ലങ്കിലോ..

ഇക്കാ ഈ പൊട്ടിപ്പെണ്ണ് എന്തെങ്കിലും രീതിയിൽ ഇക്കയോട് മോശമായി പെരുമാറിയിട്ടുണ്ടേ
ൽ പൊരുത്തപ്പെട്ട് തരണം..

നിസാർ അവളേയും ചേർത്തുപിടിച്ച് വിതുമ്പിക്കരയാൻ തുടങ്ങി..

ഇക്ക ഞാനിന്നലെ പറഞ്ഞ കാര്യങ്ങൾ ചെയ്യാം എന്ന് ഇക്ക എനിക്ക് സത്ത്യം ചെയ്ത് തരണം..
അവൾക്ക് മുന്നിൽ അവനത് അനുസരിക്കേണ്ടി വന്നൂ..

അവളെ ലേബർ റൂമിലേക്ക് കൊണ്ടുപോയി..

ഇനി അവളുടെ ജീവിതത്തിൻ്റെ ഒാരോ നിമിശവും ദൈവത്തിൻ്റെ കൈകളിലാണ്..

പുറത്ത് കാത്തുനിൽക്കുന്നവർ പ്രാർത്ഥനയിലാണ്..

മണിക്കൂറുകൾ അവർ ലേബർ റൂമിന് പുറത്ത് കാത്തിരുന്നൂ..

ഒടുവിൽ ലേബർ റൂമിൻ്റെ വാതിൽ തുറന്ന് സിസ്റ്റർ പറഞ്ഞു ഷാദിയ പ്രസവിച്ചു പെൺകുഞ്ഞാണ്..

എല്ലാവരുടെ മുഖത്തും സന്തോഷം വിടർന്നു..

നിസാറാദ്യം തിരക്കിയത് ഷാദിയയേ ആണ്..

സിസ്റ്റർ …ഷാദിയ…?

അവൾക്ക് കുഴപ്പമൊന്നുമില്ല..

കുറച്ച് കഴിഞ്ഞപ്പോൾ ആ പൈദലിനേയും കൊണ്ട് സിസ്റ്റർ പുറത്തേക്ക് വന്നൂ…

പെട്ടെന്നാണ് ഡോക്ടർമാർ ആ റൂമിലേക്ക് കയറുന്നത് അവർ കാണുന്നത്..

അൽപ്പ നിമിഷത്തെ സന്തോഷത്തിന് ശേഷം അവരുടെ മുഖത്ത് വീണ്ടും സങ്കടം വന്ന് ചേർന്നു..

എല്ലാവരും ഭയപ്പെട്ടത് തന്നെ സംഭവിച്ചൂ…

പുറത്തേക്ക് വന്ന ഡോക്ടർ നിസാറിനോട് പറഞ്ഞൂ..

ഈശ്വരൻ കൈ വിട്ടു പിന്നെ ഞങ്ങൾക്കൊന്നും ചെയ്യാൻ കഴിഞ്ഞില്ല…

പിന്നീടവിടെ കൂട്ട നിലവിളിയായിരുന്നൂ…

ജീവനില്ലാത്ത അവളേ പിടിച്ച് നിസാറ് പലവട്ടം വിളിച്ചൂ..

ഷാദീ നോക്ക് , കണ്ണ് തുറന്ന് നോക്ക് നമ്മുടെ മോൾ,
നീയല്ലേ പറഞ്ഞത് അവളെ ആദ്യം നിനക്ക് കാണണമെന്ന്.. നിൻെറെ അരികിൽ ചേർത്ത് കിടക്കണം എന്നല്ലേ പറഞ്ഞത്.. എന്നിട്ട് എന്തിനാ…നീ ഇങ്ങിനെ..

ആ കാഴ്ച ചുറ്റം കൂടിയവർക്ക് സഹിക്കാൻ കഴിയുമായിരുന്നില്ല…

ഒടുവിൽ ആ കുഞ്ഞിനേയും വെള്ളത്തുണിയിൽ പൊതിഞ്ഞ ഷാദിയയുടെ മയ്യത്തുമായി വീട്ടിലേക്ക് പോകുമ്പോൾ അവൾക്കരികിലിരുന്ന് നിസാറ് പറയുന്നുണ്ടായിരുന്നൂ…

എൻ്റെ ജീവിതത്തിലേക്ക് വന്നതിൽ പിന്നെ എല്ലാ കാര്യത്തിലും അവളായിരുന്നു എനിക്ക് മുന്നിൽ..

എനിക്ക് തരുന്ന സ്നേഹത്തില്..എന്നെ പരിചരിക്കുന്നതിൽ.. അങ്ങിനെ എല്ലാത്തിലും.. ഒരിക്കൽ പോലും ഒന്നിലും അവളേക്കാൾ മുന്നിലെത്താൻ അവള് സമ്മതിക്കില്ലായിരുന്നൂ…

ഈ യാത്രയിലും അവളെന്നേക്കാൾ ഒത്തിരി മുന്നേ യാത്രയായി..

അവൾക്കറിയാം ഈ നിസാറ് അവിടെയെത്തുമ്പോൾ ഒാടിവന്ന് എന്നെ ചേർത്ത് പിടിക്കാൻ അവളവിടെ വേണമെന്ന് ..
അതിന് വേണ്ടിയാ എന്നെ തനിച്ചാക്കി അവള് പോയത്..

നെഞ്ചോട് ചേർത്ത് വളർത്താൻ ഒരു കുഞ്ഞിനേയും തന്നു ഷാദിയ യാത്രയായി..

അവൾക്കായി ആ പള്ളിപ്പറമ്പിൽ അന്ന് ഒരു വീട് ഒരുങ്ങുന്നുണ്ടായിരുന്നൂ…

ശുഭം..!

LEAVE A REPLY

Please enter your comment!
Please enter your name here