Home Latest സ്നേഹ നിധിയായ ഒരു ഭർത്താവിന് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു ആ ഫോട്ടോസ്…

സ്നേഹ നിധിയായ ഒരു ഭർത്താവിന് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു ആ ഫോട്ടോസ്…

0

ഫേക്ക് ഐഡി

പതിവിലും സന്തോഷത്തിലാണ് മനു അന്ന് ഓഫിസിലേക്ക് ഇറങ്ങിയത്… അതിനൊരു കാരണവും ഉണ്ട്..
കാമ ഭ്രാന്തിയായ ഒരുവളെ ജീവിതത്തിൽ നിന്നും ഒഴിവാക്കുന്ന ദിവസമാണ്… ഇന്നാണ് മനുവിന്റെയും ലച്ചുവിന്റെയും ഡിവോഴ്സ്…

ലച്ചുവിനെ പരിചയപ്പെട്ടില്ലല്ലോ…ഒരുപാട് നാളത്തെ കഷ്ടപ്പാടിനൊടുവിൽ മനുവിന്റെ ജീവിതത്തിലേക്ക് കടന്നു വന്ന സ്വപ്ന സുന്ദരി…
അത്യാവശ്യം പരിഷ്കാരമൊക്കെ ഉണ്ടെങ്കിലും അവളൊരു പക്കാ നാട്ടിൻപുറത്തുകാരിയാണ്….
അവരുടെ പ്രേമ വിവാഹമായിരുന്നു…നഗരത്തിലെ വലിയൊരു ഓഫീസിൽ ജോലിയും കാണാൻ സുന്ദരനും സ്വാജാതിയും ആയതിനാൽ ഇരു വീട്ടുകാർക്കും വിവാഹത്തിന് പൂർണ്ണ സമ്മതമായിരുന്നു….

ഒരിക്കൽ മനുവിന്റെ ഫേക്ക് ഐഡിയായ രോഹിത് കളത്തിങ്കൽ എന്ന സുമുഖനായ ചെറുപ്പക്കാരന്റെ മൊബൈൽ ഇൻബോക്സിൽ ലച്ചുവിന്റെ നഗ്ന ചിത്രങ്ങൾ വന്നതോടെയാണ് സന്തോഷപ്രദമായ അവരുടെ ജീവിതത്തിന് വിള്ളൽ വീണത്‌….

സ്നേഹ നിധിയായ ഒരു ഭർത്താവിന് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു ആ ഫോട്ടോസ്…വിവാഹ ബന്ധം വേർപെടുത്തുക എന്ന ഒറ്റ ചിന്തയല്ലാതെ മറ്റൊന്നും മനുവിന് ആലോചിക്കാനുണ്ടായിരുന്നില്ല…

കോടതി വരാന്തയിൽ നിറകണ്ണുകളോടെ തന്നെ നോക്കി നിന്ന ലച്ചുവിന് മുഖം കൊടുക്കാതെ മനു നേരെ കാന്റീനിലേക്ക് നടന്നു…

ഒരു ചായ ഓർഡർ ചെയ്ത് കാത്തിരുന്ന മനുവിന്റെ മുന്നിലേക്ക്‌ ഒരു കസേര വലിച്ചിട്ട് ലച്ചു അവന് അഭിമുഖമായി ഇരിപ്പുറപ്പിച്ചു…

അവിടെ നിന്ന് എഴുന്നേറ്റു പോകാൻ ശ്രമിച്ച മനുവിനോട് അവൾ പറഞ്ഞു ഏതായാലും നമ്മൾ പിരിയാൻ പോവുകയാണ് അതിന് മുൻപ് എനിക്ക് പറയാനുള്ളത് കൂടി കേട്ടിട്ട് പോയ്ക്കൂടെ…അത് കേട്ടപ്പോൾ മനസ്സില്ലാ മനസ്സോടെ അവൻ അവിടിരുന്നു…

ലച്ചു പറഞ്ഞു തുടങ്ങി…

ഒരു ഭർത്താവിനും ക്ഷമിക്കാൻ പറ്റാത്ത അത്രയും വലിയ തെറ്റാണ് ഞാൻ ചെയ്തത്…മനുവേട്ടന് ഓർമ്മയുണ്ടോ എന്നറിയില്ല എന്നോടൊരിക്കൽ പറഞ്ഞിട്ടുണ്ട്…
കഥയും കവിതയുമായി എപ്പോഴും ഫേസ് ബുക്കിൽ സജീവമായിരുന്ന മനുവേട്ടന്….സ്വന്തം പേരിലെ അക്കൗണ്ടിൽ എപ്പോഴും ആക്റ്റീവ് ആകാൻ പറ്റില്ലെന്നും അത് ജോലിയെ ബാധിക്കുമെന്നും അത് കൊണ്ട് രോഹിത് കളത്തിങ്കൽ എന്ന ഫേക്ക് ഐഡിയിലായിരിക്കും ഞാൻ ഉണ്ടാവുക എന്നും പറഞ്ഞത്…

അത് മനുവേട്ടനാണെന്ന് അറിഞ്ഞിട്ട് തന്നെയാണ് ഞാൻ റിക്വസ്റ്റ് വിട്ടതും ചാറ്റിങ്ങിനിടയിൽ എന്റെ ഫോട്ടോസ് അയച്ചു തന്നതും…
ഏട്ടനെ ഒന്ന് പറ്റിക്കാൻ വേണ്ടി ചെയ്തതാണ്.. അല്ലാതെ ഞാനൊരു തെറ്റും ചെയ്തിട്ടില്ല ഏട്ടാ.. എനിക്ക് പറയാനുള്ളത് കേൾക്കാനുള്ള മനസ്സ് പോലും ആർക്കും ഉണ്ടായില്ല…
കരഞ്ഞു കലങ്ങിയ കണ്ണുകളിൽ നോക്കി എന്ത് പറയണം എന്നറിയാതെ വിഷമിച്ച മനു എന്തോ പറയാൻ തുടങ്ങിയപ്പോഴേക്കും ലച്ചു വീണ്ടും പറഞ്ഞു തുടങ്ങി…

മനുവേട്ടന് ഒരു ഐശ്വര്യ വിശ്വനാഥ്‌ എന്ന ഫേസ് ബുക്ക്‌ ഫ്രണ്ടിനെ അറിയാമോ…

ആ പേര് കേട്ടതും മനു ഒന്ന് ഞെട്ടി..

കാരണം കുറച്ചു കാലമായി തമ്മിൽ കാണാതെ പരസ്പരം ശരീരം പങ്ക് വെക്കുന്ന തന്റെ സ്വകാര്യ സ്വത്ത്…അത് ഇവളെങ്ങിനെ അറിഞ്ഞു…
വിയർത്തു തുടങ്ങിയ മനുവിന്റെ മുഖത്തെ ഭാവ വ്യത്യാസം കണ്ടിട്ടാവണം ചിരിച്ചുകൊണ്ട് അവൾ തുടർന്നു…
ഒരു കാമുകിയോടും സ്വന്തം ഭാര്യയെപ്പറ്റി ഭർത്താവ് ഇത്രയും മോശമായ രീതിയിൽ സംസാരിച്ചിട്ടുണ്ടാവില്ല…
കുട്ടികളുണ്ടാവാത്തത് നിങ്ങളുടെ കുഴപ്പം കൊണ്ടാണെന്ന് അറിഞ്ഞിട്ടും നിങ്ങൾ ഭാര്യയെ കുറ്റപ്പെടുത്തി…
പുറകെ നടന്ന് കയ്യും കാലും പിടിച്ച് കെട്ടിയ ഒരുവളെ നിങ്ങൾ തലയിൽ പെട്ടവളാക്കി…

ശരീരത്തിന് വയ്യാതിരിക്കുമ്പോഴും നിങ്ങൾക്ക് ആവശ്യമുള്ളപ്പോഴെല്ലാം രതി സുഖത്തിനു വേണ്ടി കിടന്നു തന്നവളെ നിങ്ങൾ വഴി പിഴച്ചവളാക്കി…

ഐശ്വര്യ വിശ്വനാഥ് ഞാൻ തന്നെയാണ് മനുവേട്ടാ…

ഞാനൊരു തമാശക്ക് ചെയ്തതാണ് പക്ഷെ ഓരോ തവണ ചാറ്റ് ചെയ്യുമ്പോഴും ഞാൻ ലച്ചുവാണ് എന്ന് പറയണം എന്നുണ്ടായിരുന്നു…

മനുവേട്ടനെ ജീവനേക്കാളേറെ സ്നേഹിച്ച എന്നെപ്പറ്റി ഒരു നല്ല വാക്ക് പറഞ്ഞിരുന്നെങ്കിൽ ഇതെല്ലാം ഞാൻ ക്ഷമിച്ചേനെ…
ഐശ്വര്യ വിശ്വനാഥ് മുഖമില്ലാതെയാണ് ഫോട്ടോസ് വിട്ടതെങ്കിൽ മനു സ്വന്തം മുഖത്തോടെയാണ് വിട്ടത്… ഏട്ടന്റെ നഗ്ന ഫോട്ടോസ് എല്ലാം ഞാൻ ഡിലീറ്റ് ചെയ്തിട്ടുണ്ട്…
എല്ലാം കേട്ട് ശ്വാസം നിലച്ചത് പോലെ വെട്ടി വിയർത്തു തൊണ്ട വരണ്ട് സ്തബ്ധനായിരുന്ന മനുവിനോട് അവൾ പറഞ്ഞു…
ഞാൻ അറിഞ്ഞു കൊണ്ടാണ് എന്റെ നഗ്ന ഫോട്ടോ വിട്ടതെങ്കിൽ മനുവേട്ടൻ അറിയാതെയാണ് എനിക്ക് ഫോട്ടോസ് വിട്ടത്…
അപ്പോൾ ആരുടെ ഭാഗത്താണ് തെറ്റ്….?

കോടതിയിൽ ഡിവോഴ്സ് വിധി പറയുമ്പോഴേക്കും ലച്ചു മനുവിന്റെ കണ്ണിൽ നിന്നും ദൂരേക്ക് പോയ് മറഞ്ഞിരുന്നു….

Shihab Green

LEAVE A REPLY

Please enter your comment!
Please enter your name here