Home Latest വരൻ വീട്ടിലേക്കു വന്നത് വീൽചെയറിൽ ,,, അദ്ദേഹത്തെ വളരെ പ്രയാസപ്പെട്ടു ആളുകൾ ഇറക്കി എന്റെ...

വരൻ വീട്ടിലേക്കു വന്നത് വീൽചെയറിൽ ,,, അദ്ദേഹത്തെ വളരെ പ്രയാസപ്പെട്ടു ആളുകൾ ഇറക്കി എന്റെ അടുത്തിരുത്തുന്നത് ചെറിയ ഞെട്ടലോടെ നോക്കി നിന്നു,

0

ഞാനും ഒരു സുമംഗലി

ഞായറാഴ്ച ദിവസം കല്യാണം ആയതുകൊണ്ട് ഓഡിറ്റോറിയത്തിൽ നല്ല തിരക്കായിരിക്കും ,,

രശ്മി മോളെവിടെ ,,, രശ്മിയുടെ ഏട്ടന്റെ ചോദ്യം ?

അവള് ചമയ മുറിയിലാണ് ഏട്ടാ ,,

ആ വന്നവർക്കു ചായ കൊടുത്തോ ?

അവർ വീട്ടിൽ വന്നിട്ടു ചായ കുടിച്ചിട്ടാണ് ഇങ്ങോട്ടു വന്നത് …ഇവിടെയാണ് ചമയിക്കാനുള്ള സ്വാകാര്യകൂടുതൽ

ശരി ,,ഞാനൊന്നു ഭക്ഷണം ഒക്കെ ഏതുവരെ ആയി എന്ന് നോക്കട്ടെ ,,, ബാലേട്ടൻ നടന്നു നീങ്ങി ,,

സമയം ഒരു മണിക്കൂർ കൂടി പതിയെ പതിയെ നടന്നകന്നു ,,, ക്ഷണിച്ചവരൊക്കെ ഓഡിറ്റോറിയത്തിൽ വന്നു തുടങ്ങി ,,എല്ലാവരോടും സംസാരിച്ചും എന്ന് വരുത്തി രശ്മി ഓടിനടന്നു ,,

അല്പം കൂടി കഴിഞ്ഞപ്പോൾ വരനും പാർട്ടിയും വന്നു

,, കുട്ടികൾ കാലിൽ വെള്ളം ഒഴിച്ച് വരനെ സ്വീകരിക്കുന്നതിനിടയിൽ ഒരു മുഖം,,,,രശ്മിയുടെ മനസ്സിലുടക്കി ,,, ചെറിയൊരു ഞെട്ടലും ,,,,

ആൾക്ക് തന്നെയും മനസ്സിലായി എന്ന് അദ്ദേഹത്തിന്റെ മുഖം കണ്ടപ്പോൾ തന്നെ മനസ്സിലായി ,,എങ്കിലും വിവാഹത്തിരക്കിനിടയിൽ അതുകാര്യമായി എടുക്കാതെ രശ്മി ചമയ മുറിയുടെ അടുത്തേക്ക് നടന്നു ,,

വിവാഹം ഭംഗി ആയി കഴിഞ്ഞു ,,,,ആളുകൾ മിക്കവരും ഭക്ഷണം കഴിച്ചു ,,,ഇപ്പോ സമയം രണ്ടുമണി മൂന്നുമണിക്കെങ്കിലും ഇവിടുന്നുവിട്ടാലെ നാലുമണിക്ക് സമയത്തിനു വീട്ടിൽ കയറാൻ പറ്റൂ ,,,,

തിരക്ക് ഒഴിഞ്ഞു എന്ന് തോന്നിയപ്പോൾ അയാൾ രശ്മിയുടെ അടുത്തേക്ക് വന്നു

എന്നെ അറിയുമോ ?

ഒരുനിമിഷം എന്തുപറയണം എന്നറിയാത്ത ഒരു നിശബ്ദത ,,

എന്റെ സ്നേഹം വേണ്ടെന്നു വെച്ച് നീ പോയിട്ട് ഇരുപതു വർഷങ്ങൾ കഴിഞ്ഞു ,,,,

അന്ന് മുതൽ ഒരിക്കലും ഇങ്ങനെ ഒരു കൂടിക്കാഴ്ച ഉണ്ടാകരുതേ എന്നാണ് ഞാൻ ആഗ്രഹിച്ചത് ,,,
പക്ഷേ എന്ത് ചെയ്യാം വിധി ,,നിന്റെമുന്നിൽ വീണ്ടും എന്നെക്കൊണ്ടെത്തിച്ചു ,

,നിന്നോടുള്ള വെറുപ്പുകൊണ്ടാണ് ഞാൻ പിന്നെ നാടുവിട്ടത് ,,പലയിടത്തലഞ്ഞു ,,പല ജോലിചെയ്തു ,,എങ്കിലും ഒരിക്കൽ പോലും ഒരുവിവാഹം വേണമെന്നു ഞാൻ ആഗ്രഹിച്ചില്ല ,,കാരണം അപ്പോഴെല്ലാം നിന്റെ വഞ്ചന യുടെ സുഖം എന്റെ മനസ്സിൽ തികട്ടി വരും ,,

പിന്നെ കല്യാണ ചെക്കനുമായി എനിക്ക് ചെറിയൊരു ബന്ധം കൂടി ഉണ്ട് അവൻ എന്റെ മരുമകനാണ്
,,,,നിന്റെ മകളെയാണ് അവൻ വിവാഹം കഴിക്കുന്നത് എന്നറിഞ്ഞത് ഞാൻ ഈ കല്യാണ പന്തലിൽ എത്തിയശേഷമാണ് ,,,,

എത്തുംമുന്പേ അറിഞ്ഞിരുന്നെങ്കിൽ ഞാൻ ഒരിക്കലും ഇതിനു സമ്മതിക്കില്ലായിരുന്നു ,,,

എങ്കിലും കല്യാണ മണ്ഡപത്തിൽ ഒരു പെൺകുട്ടിയുടെ കണ്ണുനീരുവീഴ്ത്താൻ മാത്രം ഞാൻ അത്ര ക്രൂരനല്ല ,അതു നിനക്കുമറിയാം കാരണം എന്റെ കാര്യങ്ങൾ എന്നേക്കാൾ കൂടുതൽ നിനക്കറിയാവുന്ന ഒരു കാലം ഉണ്ടായിരുന്നല്ലോ ?

അയാളുടെ വാക്കുകൾ മുഴുവനായി കേട്ടുനിന്നതല്ലാതെ ഒരുവാക്കുപോലും മറുപടിയായി പറഞ്ഞില്ല ,,,

അല്ലെങ്കിൽ ഈസമയത്തു ഇതിനൊന്നും മറുപടികൊടുക്കാനുള്ള വേദി ആയി അവൾക്കു തോന്നിയില്ല എന്നുപറയുന്നതാവും ശരി ,

ഇതുപോലെ ഒരുനാൾ വിവാഹം നടന്നതാണ് എന്റെയും ,,,,

പക്ഷെ ഒരുപാടു വ്യത്യാസങ്ങൾ ഉണ്ട് ,,വരൻ വീട്ടിലേക്കു വന്നത് വീൽചെയറിൽ ,,,

അദ്ദേഹത്തെ വളരെ പ്രയാസപ്പെട്ടു ആളുകൾ ഇറക്കി എന്റെ അടുത്തിരുത്തുന്നത് ചെറിയ ഞെട്ടലോടെ നോക്കി നിന്നു,

,ഞാനും ഭര്ത്താവും മാത്രമായി നിൽക്കേണ്ട ഗ്രൂപ്പു ഫോട്ടോയിൽ പോലും ഒരുവശത്തെങ്കിലും മറ്റൊരാൾ സ്ഥാനം പിടിച്ചു ,,കാരണം അദ്ദേഹത്തിന് കാര്യമായ ഒരാളുടെ സഹായം ഇല്ലാതെ ഒറ്റയ്ക്ക് നില്ക്കാൻ പറ്റില്ല ,,,

അന്ന് ആദ്യമായി മണിയറയിലേക്കു ചെന്നപ്പോൾ മനസ്സിലായി ഞാൻ ജീവിതകാലം മൊത്തം “സുമംഗലി ആയ കന്യക” ആയിരിക്കുമെന്ന് ,

,നേർത്ത ചുംബനങ്ങൾ കൊണ്ട് അദ്ദേഹം എന്റെ വികാരങ്ങളെ പൂർണ്ണമായി തൃപ്തി പ്പെടുത്തിയെന്നു സ്വയം വിശ്വസിച്ചു ,,

,ചെറിയ ചെറിയ തലോടലുകൾ പിന്നീടെനിക്ക് പൂർത്തിയാകാത്ത കഥപോലെ എന്നെവേദനിപ്പിച്ചു

,,,പലപ്പോഴും ആ തലോടലുകളാണ് എന്നെകൂടുതൽ വേദനിപ്പിച്ചത് ,,

അതുകൊണ്ടുതന്നെ പലകാരണം പറഞ്ഞു മാറിക്കിടക്കുക പതിവായിരുന്നു ,,,

തന്റെ കുടുംബത്തിനുവേണ്ടി തന്റെ സ്വപനങ്ങളെല്ലാം വേണ്ടെന്നുവെച്ചു ബലിയാടാകാൻ വന്നതാണ് ,,

അതുകൊണ്ട് ജപതിക്ക്‌ വെച്ച വീട് കടം തീർത്തു അച്ചനെ അദ്ദേഹം ഏൽപ്പിച്ചു ,,

,

എങ്കിലും ഞാനും ഒരുപെണ്ണല്ലേ … ചിലപ്പോഴെക്കെ പെണ്ണെന്നനിലയിൽ തനിക്കു ലഭിക്കേണ്ടത് നിഷേധിക്കപ്പെടുമ്പോൾ വേദനിച്ചിരുന്നു ,,


അങ്ങനെ ഇരിക്കെ അദ്ദേഹത്തിന്റെ സുഹ്രത്തിന്റെ നിര്ദ്ദേശപ്രകാരം ആണ് “ടെസ്റ്റുബ് ശിശു “വെന്ന ആശയം വന്നത്

അക്കാലത്തു വളരെ വിരളവും ചെലവുകൂടിയതുമായ ശ്രമത്തിലേക്ക് അങ്ങനെ എത്തി ,,,അങ്ങനെയാണ് നമുക്ക് ഒരു മോള് പിറന്നത്

അത് അദ്ദേഹത്തിന്റെ ഒരു ബുദ്ധിപൂർവമായ തീരുമാനം ആയിരുന്നു ,,, അല്ലെങ്കിൽ ഈ ഒറ്റപ്പെടലിൽ എനിക്ക് ഭ്രാന്തുപിടിക്കുമെന്നു തോന്നിക്കാണും ,,,,,

പിന്നീടിങ്ങോട്ട് ജീവിച്ചത് എല്ലാം ഇവൾക്കുവേണ്ടിയാണ് ,

അവളിലേക്ക്‌ ഞാൻ എന്നെ സ്വയം തളച്ചിട്ടു എന്നുപറയുന്നതാകും ശരി ,,അവളുടെ ചിരിയും ചിന്തകളിലൂടെയും ഈ പതിനെട്ടുവര്ഷം യാത്രചെയ്തു ,,

,കഴിഞ്ഞ വര്ഷം അദ്ദേഹം മരിച്ചപ്പോഴും എനിക്ക് ഒരുപാട് ദുഃഖം തോന്നിയില്ല ,

,നമ്മൾ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ബോസ്സ് മരിച്ചപോലെ തോന്നി ,,

,

എനിക്കും മകൾക്കുംവേണ്ടി എല്ലാം ചെയ്തുതരുമെങ്കിലും ,,സ്നേഹത്തോടെഉള്ള വാക്കുകളും ആശ്വസിപ്പിക്കലുമൊന്നും അദ്ദേഹത്തിൽ നിന്നെനിക് ലഭിച്ചിരുന്നില്ല .

.

മനപൂർവ്വമാണ് ഞാൻ വേണുവിൽ നിന്നും ,,എല്ലാകാര്യങ്ങളും മറച്ചുവെച്ചതു ,

ഞാൻ ഒരു വികലാംഗനെ ആണ് വിവാഹം കഴിക്കുന്നത് എന്നറിഞ്ഞാൽ അവൻ അതിനു ഒരിക്കലും സമ്മതിക്കില്ല ,,

,

നമുക്ക് വേറെയെവിടെയെങ്കിലും പോയി ജീവിക്കാം എന്നവൻ പറഞ്ഞപ്പോൾ , ഞാനാണ് അത് നിഷേധിച്ചത് ,,,

അന്ന് ആദ്യമായി അവന്റെ കണ്ണുനനയുന്നതു ഞാൻ കണ്ടു ,,

,

പിന്നീട് ഒന്നും പറയാതെ ഒന്നും തിരിഞ്ഞുപോലും നോക്കാതെ പോയ വേണുവിനെ കാണുന്നത് ഈ കല്യാണപ്പന്തലിൽ ആണ് ,,,,

മോളും കൂടി പോയതോടെ ഇന്ന് മുതൽ പൂർണ്ണമായും ഒറ്റയ്ക്കായി ഞാൻ

,ഈ വലിയവീട്ടിൽ ഞാനും പ്രായമായ വീട്ടുസഹായി നാരയണേട്ടനും മാത്രം

,,എന്നെക്കുറിച്ചുള്ള വേണുവിന്റെ തെറ്റിധാരണയും,,,

സ്വര്ഗ്ഗത്തിലല്ല ഇത്രയും കാലം താൻ ജീവിച്ചത്,,, കഴിഞ്ഞജന്മത്തിൽ ചെയ്ത പാപത്തിന്റെ ശാപഭാരം അനുഭവിച്ചുതീർക്കലാണ് എന്റെ ഈ ജന്മമെന്ന് മകളോ അവരുടെ വീട്ടുകാരോ എന്നെങ്കിലും പറഞ്ഞു വേണുഅറിയും ,,

, അന്നുമുതലെങ്കിലും വേണുവെന്നെ വെറുക്കാതിരിക്കട്ടെ ……..

ലതീഷ് കൈതേരി

LEAVE A REPLY

Please enter your comment!
Please enter your name here