Home Latest അവൾ പിന്നെയും ചോദിച്ചു..”ഇനി എപ്പോഴാ ഒന്ന് കാണാൻ പറ്റാ ?”

അവൾ പിന്നെയും ചോദിച്ചു..”ഇനി എപ്പോഴാ ഒന്ന് കാണാൻ പറ്റാ ?”

0

സമ്മാനപൊതി

ഇന്നത്തെ രാത്രിക്ക് പതിവിലും കൂടുതൽ ഇരുട്ട് ഉള്ളത് പോലെ..ഉറങ്ങാതെ നക്ഷത്രങ്ങൾ എണ്ണി തിട്ടപെടുത്തുന്ന അപൂർവം ചിലർക്ക് വേണ്ടി ആകാശത്ത് എവ്ടെയോ കുറച്ചു നക്ഷത്രങ്ങൾ മാത്രം… ആരോടും പരിഭവവും പരാതിയുമില്ലതെ മെല്ലെ തഴുകി പോകുന്ന കാറ്റു …

കുറെ നേരമായി ഈ ഇരുപ്പു തുടങ്ങിയിട്ട്.. ഇന്നു മാർച്ച്‌ 26.. നാളെകു ഇരുപത്തി നാല് കൊല്ലം പിന്നിടുന്നു ഈ ഭൂമിയിലെ ഉദയാസ്തമയങ്ങൾ കണ്ടു തുടങ്ങിയിട്ട്..

ഇത്ര കാലത്തെ ജീവിതത്തിനിടയിൽ ഒരിക്കൽ പോലും ജന്മദിനം ആഘോഷിചിട്ടില്ല… പണ്ട് യു. പി സ്കൂളിൽ പഠിക്കുന്ന സമയത്തു മതിലിന്റെ അപ്പുറത്തെ “മിട്ടായി തള്ള ” യുടെ കയ്യിൽ നിന്നു ഒരു കയ്യിൽ പുളിയച്ചാറും ഒരു കയ്യിൽ തേൻ നിലാവും മേടിച്ചു തന്നു നീ ഹാപ്പി അല്ലേടാ ചക്കരെ “ഇരിക്കട്ടെ നിനക്കു ഒരു സമ്മാനം “എന്ന് പറഞ്ഞു മുതുകിൽ രണ്ടു അടിയും തന്നു ചങ്ക് ബ്രോ … തിരിച്ചു തല്ലാൻ പറ്റിയില്ല തേൻ നിലാവ് പൊട്ടി തേൻ ഒലിക്കില്ലേ…

അതാണ് ഇത്രയും കാലത്തിനിടയിൽ ആകെയുള്ള സമ്മാനം.. വേറെ ഒന്നും കൊണ്ടും അല്ല.. ഇതൊക്കെ ഓർത്തെടുക്കാൻ ആരും ഉണ്ടായിരുന്നില്ല.. സാധാരണ ദിവസം പോലെ തന്നെയായിരുന്നു അന്നും.. മാർച്ച്‌ 27 നു രാവിലെ ചായ കുടിക്കാൻ അടുക്കളയിൽ കേറുമ്പോൾ ഉമ്മ പലപ്പോഴും പറയുന്നത് കേട്ടിടുണ്ട് “ഇന്നെന്റെ മോൻ ജനിച്ചു ഇത്ര കൊല്ലം കഴിഞ്ഞുന്നു. “.. പിന്നെ കുറെ തവണ ഇട്ടു ഓല പൊട്ടാനായ പഴയ കഥയുടെ കാസറ്റ് വീണ്ടും ഇടും…

പക്ഷെ അന്ന് പതിനെട്ടു വയസ്സ് തികയുമ്പോൾ ആ വരാന്തയിൽ വെച്ചു അവൾ ആദ്യമായി ഒരു സമ്മാനം തന്നു.. ഓർമകൾകു ഓർത്തെടുക്കാൻ പോലും കഴിയാത്ത നേരത്തു, ഒരു അഡ്വാൻസ് ഹാപ്പി ബർത്ത്ഡേ വിഷസ്…

അന്ന് പ്ലസ്‌ ടു എക്സാം ന്റെ അവസാന ദിവസം, അവളോട്‌ സംസാരിച്ചു പിരിയാം എന്ന് കരുതി..ആ ചിരിക്കുമ്പോൾ ഉള്ള നുണക്കുഴിയും,തലയിൽ നിന്നു തട്ടം വീഴുമ്പോൾ പിന്നെയും എടുത്തു ഇടുന്നത് മെല്ലാം കാണാൻ നല്ല മൊഞ്ജായിരുന്നു.. അങ്ങനെ വരാന്തയുടെ അറ്റത്തെ പൊട്ടിയ ചില്ലിലൂടെ അവളെ നോക്കി നിൽകുമ്പോൾ പെട്ടെന്നു കൂട്ടുകാരൻ പുറകിൽ നിന്നും വിളിച്ചു..അവനോടു സംസാരിച്ചു കഴിഞ്ഞു തിരിഞ്ഞ് നോക്കുമ്പോൾ തൊട്ടപുറത്തു വന്നു നില്കുന്നു അവൾ.. സിനിമയിൽ കാണുന്നത് പോലുള്ള കണ്ണ് അടക്കാൻ പറഞ്ഞു കൊണ്ടുള്ള സ്ഥിരം ക്ലീശേ ഒന്നും ഉണ്ടായിരുന്നില്ല. ഒരു ചെറിയ സമ്മാനപൊതി എനിക്ക് നേരെ നീട്ടി.. പൊട്ടിച്ചു നോക്കാൻ തുനിഞപ്പോൾ വിലക്കി..

നാളെ നിനക്കു തരാൻ വേണ്ടിമേടിച്ചു വെച്ചതാ.. പക്ഷെ ഇന്നു മുതൽ നമ്മൾ ഇനി ഇവിടെ ഉണ്ടാവില്ലലോ.. കഴിഞ്ഞില്ലേ എല്ലാം..

അവൾ പറഞ്ഞു നിർത്തി.. ഒരു ചെറിയ നിശ്വാസത്തിനു ശേഷം അവൾ പറഞ്ഞു തുടങ്ങി.. “എന്തൊരു രസായിരുന്നുലേ.. ഇപ്പൊ തോന്നുന്നു വേണ്ടിയിരുന്നില്ല ഒന്നും.. ഒന്നും.. ”
അവൾ എന്തോ അർത്ഥം വെച്ചു പറഞ്ഞത് പോലെ പറഞ്ഞങ്ങ് നിർത്തി..

വരാന്തയോട് ചേർന്നുള്ള മുറ്റത്തേ മാവിൻ ചുവട്ടിൽ ഒത്തിരി പേർ ചിലരുടെ കണ്ണുകൾ നനഞ്ഞിട്ടുണ്ട്.. ചിലർ കെട്ടിപിടിച്ചു കരയുന്നുണ്ട്. മറ്റു ചിലർ ഓട്ടോഗ്രാഫ് മേടിക്കുന്നുണ്ട് .. പല തരത്തിലുള്ള കാഴ്ചകൾ..

ന്താ ഒന്നും മിണ്ടാത്തെ. ?

താങ്ക്സ്.. സത്യം പറഞ്ഞാൽ ഞാൻ പോലും മറന്നു പോയിരുന്നു..ഓർത്തു വെച്ചിരുന്നുലേ.. ബര്ത്ഡേ… ?

ഹ്മ്മ്…

മറക്കാൻ ശ്രമിക്കാണെന്ന് പറഞ്ഞപ്പോൾ അതിൽ എല്ലാം മറന്നു കാണുമെന്നു വിചാരിച്ചു… ഇങ്ങനെ പറയണം എന്ന് കരുതി പക്ഷെ പറഞ്ഞില്ല.. എന്തിനാ വെറ്തേ…

എന്തു പറ്റി.. ??അവൾ ചോദിച്ചു..

ഒന്നൂല്യ ഞാൻ ആലോചിക്കാണ്..എത്ര പെട്ടെന്നാണ് കൊല്ലം പോയത്.. ഇവിടെ ആദ്യമായി വന്നു ആ അവസാന ബെഞ്ചിൽ അങ്ങേ അറ്റത്തു വന്നിരുന്നത് മാത്രം ഓർമയുണ്ട്..

അവിടെ ഇരുന്നു എന്നെ നോക്കിയത് ഒന്നും ഓർമയില്ലേ..

ഞാൻ ഒന്ന് ചിരിച്ചു..

കുറച്ചു നേരം ഞങ്ങൾക്ക്ടയിൽ മൂകത തളം കെട്ടി നിന്നു. .

നിശബ്ദതയെ കീറി മുറിച്ചു അവൾ ചോദിച്ചു “ഒരുപാട് മാറിയല്ലേ നമ്മൾ..”

എന്താ അങ്ങനെ പറയാൻ..

അല്ല, നീ ഒരുപാട് സംസാരിക്കുമായിരുന്നു. ഇപ്പോൾ അധികം സംസാരം ഇല്ല.. കണ്ണിലെ പഴയ തിളക്കം ഇല്ല .നീയൊന്നു ചിരിച്ചു കണ്ടിട്ട് പോലും എത്ര നാളായി..തിരക്കുണ്ടോ നിനക്കു.. ?

ഇല്ല.. എന്തെ.. ?

നമുക്ക്, ഈ വരാന്തയിലൂടെ ഒരു വട്ടം കൂടി ഒരുമിച്ചു നടന്നാലോ.. ബുദ്ധിമുട്ടാവോ.. ?

ഏയ്‌.. വാ…
ഞങ്ങൾ പതിയെ നടന്നു തുടങ്ങി..

സ്വപ്‌നങ്ങൾ കുറെ പങ്കുവെച്ച ക്ലാസ്സ്‌ മുറി.. അവളെ നോക്കി നിന്ന വരാന്ത, ആദ്യമായി ഇഷ്ടാണ് എന്ന് പറയാൻ പോകുമ്പോൾ പറയാതെ ഒളിച്ചു നിന്ന തൂണ്.. പിന്നീട് ആരും കാണാതിരിക്കാൻ ആ തൂണിന്റെ അപ്പുറം ഇപ്പുറം നിന്നായി സംസാരം.. ഞങ്ങളുടെ രഹസ്യങ്ങൾ അത്രയും കേട്ടവൻ ..

ഒന്നും മിണ്ടാതെ നടക്കുമ്പോൾ കയ്യിലെ കുഞ്ഞു പെട്ടിയിലെ ഗിഫ്റ്റ് നെ കുറിച്ചായിരുന്നു എന്റെ ചിന്ത.

ഇനി എന്താ പ്ലാൻ ?എഞ്ചിനീയറിംഗ് അല്ലേൽ വേറെ . ?

ഇത് വരെ തീരുമാനിച്ചിട്ടില്ല.. റിസൾട്ട്‌ വരട്ടെ എന്നിട്ട് നോക്കണം എല്ലാം..

നീയോ. ?

മറുപടി തന്നില്ലഅവൾ .വേറെ എന്തോ ആലോചിക്കുകയാ ണെന്ന് തോനുന്നു..

വരാന്തയുടെ പകുതി ദൂരം പിന്നിട്ടു കഴിഞ്ഞിരുന്നു.. അവൾ നടത്തത്തിന്റെ വേഗത കുറച്ചു.. ഇനിയും ഒരുപാട് നേരം ഈ ചെറിയ ദൂരം പിന്നിടാൻ ആഗ്രഹിക്കുന്ന പോലെ..

അവസാനത്തെതിന്റെ തൊട്ടു മുൻപുള്ള തൂണിനോട് ചേർന്നു ഞാൻ അവളെ കാത്തു നിന്നു..

അവൾ എന്റെ അടുക്കലേക്ക് വന്നു.. മൗനം, അതിന്റെ തീവ്രത കൂടുന്നതു പോലെ..

പിന്നെ . ?

പിന്നെ.. എന്തു.. ?

ഒന്നും പറയാനില്ലേ. ?അവൾ ചോദിച്ചു..

വീണ്ടും മൗനം..

അവൾ പിന്നെയും ചോദിച്ചു..”ഇനി എപ്പോഴാ ഒന്ന് കാണാൻ പറ്റാ ?”

ഒന്നും പറഞ്ഞില്ല… നെഞ്ചിടിപ്പു കൂടി കൂടി വന്നു.. ചില ചോദ്യങ്ങൾകു ഉത്തരം ഇല്ല.. ഉത്തരം ആഗ്രഹിച്ചല്ല അവർ ചോദിക്കുന്നത്.. നഷ്ടപ്പെട്ടു പോകാതിരിക്കാൻ വേണ്ടി ചോദിക്കുന്നതാണ്..

ചോദിച്ചു ചോദിച്ചു തേഞ്ഞു പോയ ചില ചോദ്യങ്ങൾ.. വീണ്ടും ആവർത്തിച്ചു
കൊണ്ടേയിരിക്കും…

ഒന്നും പറയാൻ ആകാതെ ഞാനുംകുറച്ചു നേരം നിന്നു.. .
മിഴികൾ നിറഞ്ഞോ എന്നൊരു സംശയം.. അകലെ ആകാശവും,,, തൊട്ട് അപ്പുറത്തെ മഹാഗണി ചെടിയും,കൈ കഴുകുന്ന പൈപിൻ ചുവടും, എല്ലാം കണ്ണിൽ ഉടക്കി നിന്നു..

എക്സാം കഴിഞ്ഞു ഒരു ക്ലാസ്സിൽ നിന്നു മറ്റേ ക്ലാസിലോട്ട് ബെഞ്ചുമായി രണ്ടു കുട്ടികൾ വരാന്തയിലൂടെപോകുമ്പോൾ അവർക്ക് പോകാൻ ആയി അവളുടെ കൈ പിടിച്ചു എന്റെ അരികിലോട്ട് അവളെ ചേർത്ത് നിർത്തി.. തൂണിനു ഇരു വശങ്ങളിലായി ഞങ്ങൾ നിന്നു.. മുൻപത്തെതു പോലെ.. പക്ഷെ തീർത്തും അപരിചിതരായി കൊണ്ട്..

ഒരുപാട് കാര്യങ്ങൾ പറയാൻ ഉണ്ടായിരുന്നു…പക്ഷെ വേണ്ടാ എന്ന് വെച്ചു….ഇനി വീണ്ടും ഒന്നിൽ നിന്നു തുടങ്ങാൻ വയ്യ .. ഉറ്റവരുടെ സങ്കടം കാണാൻ വയ്യ.. ഇനി ഞാൻ കാരണം അവളുടെ കണ്ണ് നനയരുത്..അത് കൊണ്ട് മാത്രം…

ഞാൻ യാത്ര പറഞ്ഞു
നടന്നു നീങ്ങാൻ തുടങ്ങുമ്പോൾ പുറകിൽ നിന്നുഅവൾ വിളിച്ചു..

Forgot to say one thing…ഞാൻ ഒരു കാര്യം പറയാൻ മറന്നു..

I liked your smile.,the way you smiled at me..I liked your eyes..and also the way you looked at me.

ഞാൻ കുറച്ചു നേരം ആ കണ്ണിൽ നോക്കി നിന്നു… പറയാൻ ബാക്കി വെച്ച കഥകൾ പറയാൻ വെമ്പി … അടഞ്ഞു പോകുന്ന ആ കണ്പോളകളിൽ ചേർത്തു പിടിച്ചു ഒരു ചുംബനം നൽകാൻ കൊതിച്ചു..

അവൾ തുടർന്നു.. ഒരുപാട് ഇഷ്ടായിരുന്ന നിന്റെ ചിരി.. ആ ചിരിയിൽ ആണ് ഞാൻ…….

ഇപ്പൊ കുറച്ചു കാലമായി ആ ചിരി കണ്ടിട്ട്.. ഒന്ന് ചിരിച്ചൂടെ അവസാനമായി…

ഞാൻ അത് കേട്ടു ഒന്ന് ചിരിച്ചു..

ഇങ്ങനെയല്ല ഉറക്കെ ചിരിക്കുമ്പോൾ.. മുഖം പൊത്തി, കണ്ണ് പാതി അടച്ചു അങ്ങനെ…

ഞാൻ മുൻപത്തെകാൾ നന്നായി ചിരിക്കാൻ ശ്രമിച്ചു…

എന്നാലും ഒന്ന് ചിരിച്ചല്ലോ.. അത് മതി എനിക്കറിയാം പഴയത് പോലെ ഒന്നും ഇനി ആവില്ല എന്ന് എന്നാലും വെറുതെ… ഒന്ന്….

അത് പറയുമ്പോഴേക്കും അവൾ കരഞ്ഞു തുടങ്ങിയിരുന്നു… പിന്നെ അവൾ തിരിഞ്ഞ് നോക്കിയില്ല..

ഞങ്ങൾ പിരിയാൻ ഒരുങ്ങി.. സന്ധ്യ മയങ്ങി.. വേനൽ മഴ പെയ്യാൻ വേണ്ടി മാനത്തു കാർമേഘം വന്നു മൂടി തുടങ്ങി..ചാറ്റൽ മഴക്ക് മുൻപായി കാറ്റു വീശാനും ആരംഭിച്ചു..

ഇന്നു മഴ പെയ്താൽ അത് നനഞ്ഞു പോകണം.. മുൻപത്തെ പോലെ ഈ മാഞ്ചുവട്ടിൽ മഴ പെയ്യുമ്പോൾ കുട പിടിക്കാൻ അവൾ ഇല്ലാ…അവൾ പോയി തുടങ്ങിയിരിക്കുന്നു… തിരികെ വിളിക്കണം എന്നുണ്ട്., പക്ഷെ…ഈ മഴ ഇനി ഒറ്റക്ക് ഒന്ന് നനയണം..

ചുള്ളികാട് പറഞ്ഞ പോലെ… ” പ്രണയിക്കുകയില്ല ഞാൻ അവളെ ഇനി ഒരിക്കലും, എങ്കിലും പ്രണയിച്ചു പോയിടാം ”

ഇന്നും ഇപ്പൊഴും ഈ വൈകിയ രാത്രിയിൽ എന്റെ കയ്യിൽ ഇത് വരെ തുറക്കാതെ സൂക്ഷിച്ച സമ്മാനപൊതിയുണ്ട്.. .ഒപ്പം അതിൽ എന്താണ് അന്ന് അവൾ എനിക്കായി കരുതിയത് എന്ന് അറിയാനുള്ള കൗതുകവും. .ഓരോ വർഷവും ഈ ദിവസം അത് എടുത്തു നോക്കും… ഓർമകൾക്ക് മരണമില്ല.. അവൾക്കും…

അശ്കർ..

LEAVE A REPLY

Please enter your comment!
Please enter your name here