Home Latest അവൾ ഒരു ഞെട്ടലോടെയാണ് ആ വാർത്ത കേട്ടത്.. “എന്താ അനു നീ ഈ പറയുന്നത്?

അവൾ ഒരു ഞെട്ടലോടെയാണ് ആ വാർത്ത കേട്ടത്.. “എന്താ അനു നീ ഈ പറയുന്നത്?

0

റിസൾട്ട്

“സുധിയുടെ കല്ല്യാണം ഉറപ്പിച്ചെന്ന് കേട്ടല്ലോ ഗീതു..ശരിയാണോ?

പൊതുവേ ലോല ഹൃദയയായിരുന്ന അവൾ ഒരു ഞെട്ടലോടെയാണ് ആ വാർത്ത കേട്ടത്..

“എന്താ അനു നീ ഈ പറയുന്നത്? സുധി ഒരിക്കലും അത് ചെയ്യില്ല അത്രമാത്രം എന്നെ സ്നേഹിക്കുന്നുണ്ട്..നീയെന്തിനാ വെറുതെ ആവശ്യമില്ലാത്തത് പറയുന്നത്”…

ഹോസ്പിറ്റൽ കിടക്കയിൽ ചുമരിലേക്ക് മെല്ലെ ചാരിയിരുന്നുകൊണ്ട് അവൾ എന്തൊ ക്കെയോ ആലോചിക്കുന്നുണ്ടായിരുന്നു…

കീമോയുടെ കാഠിന്യം മൂലം അവളുടെ മുടിയെല്ലാം കൊഴിഞ്ഞു പോയിരുന്നു..

സുധി അവളുടെ കാമുകനാണ്… നീണ്ട കാലത്തെ പ്രണയത്തിനുശേഷം ഒന്നിക്കാൻ തീരുമാനിച്ചവർ… ഇരു വീട്ടുകാർക്കും വലിയ എതിർപ്പുകളൊന്നും ഇല്ലായിരുന്നു..

അങ്ങനെ എല്ലാം നല്ലരീതിയിൽ പോയ്ക്കൊ ണ്ടിരിക്കേയാണ് അവൾക്ക് കാൻസർ പിടിപെട്ടത്..

അവളാകെ തകർന്നുപോയിരുന്നു… ചികിത്സ കളൊന്നും അവളിൽ കാര്യമായ ഒരു മാറ്റവും വരുത്തിയില്ല…

അവനെ വിട്ടുപോകേണ്ടി വരുമെന്ന ഭയം അവളുടെ ചികിത്സയെ കാര്യമായി ബാധിച്ചിരുന്നു..

ആദ്യമൊക്കെ സുധിയുടെ ശക്തമായ പിന്തുണ അവൾക്കുണ്ടായിരുന്നെങ്കിലും പിന്നീടെപ്പോഴോ അതിന്റെ കാഠിന്യം കുറഞ്ഞു കുറഞ്ഞു വന്നു..

മരണത്തിലേക്കടുക്കുന്ന ഒരാളെ ജീവിതത്തിലേക്ക് കൊണ്ട് വരുന്നതിനെ അവന്റെ വീട്ടുകാരും എതിർത്തിരുന്നു…

എന്തോ കുറച്ച് നാളായി സുധി തന്നെ ഒഴിവാ ക്കുന്നതായി അവൾക്കും തോന്നിയിരുന്നു.. പഴയ പോലെ അവളെക്കാണാൻ വരാറില്ല.. ഫോൺ വിളിച്ചാൽ എടുക്കാറില്ല.. മെസ്സേജുകളില്ല.. എന്തൊക്കെയോ ഒരു പന്തികേട് അവൾക്കും അനുഭവപ്പെട്ടിരുന്നു..

അതിനിടയിലാണ് ഇടിത്തീ പോലെ അനു ഈ കാര്യം പറയുന്നത്…

അവളുടെ കണ്ണുകൾ നിറയാൻ തുടങ്ങി..

“ഒരു കണക്കിന് അത് തന്നെയാ നല്ലത്… എല്ലാം തന്റെ വിധിയാണ്..അവനെങ്കിലും രക്ഷപെടട്ടെ..” മനസ്സ് നീറുന്നുണ്ടെങ്കിലും എല്ലാം മറക്കാൻ അവൾ തീരുമാനിച്ചു.. തന്നെ വേണ്ടാത്തൊരാളെ തനിക്കും വേണ്ട…

ദിവസങ്ങൾ കടന്നുപോയ്ക്കൊണ്ടിരുന്നു.. ശരീരത്തിന്റെ വേദനയേക്കാൾ മനസ്സിന്റെ വേദനയായിരുന്നു കൂടുതൽ…

സുധി പിന്നെ ഒരിക്കലും അവളുടെ ജീവിതത്തിലേക്ക് കടന്നു വന്നതേയില്ല..

ആ വിഷമം പിന്നെ വാശിയാറി മാറുകയായി രുന്നു… തന്നെ വേണ്ടാത്തവർക്ക് മുന്നിൽ ജീവിച്ച് കാണിക്കണമെന്നുളള വാശി…

പതിയെ പതിയെ അവൾ മരുന്നുകളോട് പ്രതികരിക്കാൻ തുടങ്ങി…

അങ്ങനെ അഞ്ച് വർഷങ്ങൾക്ക് ശേഷമു ള്ളൊരു ദിനം… ഇന്നാണ് അവളുടെ ടെസ്റ്റ് റിസൾട്ട് വരുന്ന ദിവസം…

അന്ന് അവൾ ഉണർന്നത് ഒരു പ്രത്യേക ഉന്മേഷത്തോടെയാണ്.. ഇന്നറിയാം തന്റെ വിധി… പക്ഷെ വിധിയെന്തായാലും തോറ്റു കൊടുക്കാൻ അവൾ തയ്യാറല്ലായിരുന്നു..

അന്ന് ഡോക്ടറെ കണാനുളള കാത്തിരിപ്പി നിടെ യാദൃശ്ചികമായി ഒരു മുഖം അവൾ കണ്ടു… ഇനി ഒരിക്കലും കാണേണ്ടി വരല്ലേന്ന് മനസ്സ് കൊണ്ട് പ്രാർത്ഥിച്ചിരുന്ന ആ മുഖം…

“സുധി” അവളുടെ മനസ്സ് മന്ത്രിച്ചു..

എന്താണ് അവൾക്കപ്പോൾ അവനോട് തോന്നിയ വികാരം എന്ന് മനസ്സിലാക്കാൻ അവൾ നന്നേ പാടുപെട്ടു..

അവളെ കണ്ടതും അവൻ അടുത്തേക്ക് വന്നു..

“സുഖാണോ ഗീതു?” അവൻ ചോദിച്ചു..

“അതെ” എന്ന ഭാവത്തിൽ അവൾ തലകുലുക്കി…

“സുധിക്കോ?”

“സുഖം”

കുറച്ച് നേരത്തെ നിശബ്ദതയ്ക്ക് ശേഷം അവൾ ചോദിച്ചു..

“ഭാര്യയും കുട്ടികളും സുഖമായിരിക്കുന്നോ?”

അവളുടെ ആ ചോദ്യത്തിന് മൗനമായിരുന്നു അവന്റെ മറുപടി…

“എന്തേ മറുപടി പറഞ്ഞില്ലേ” തെല്ലാകാംക്ഷ യോടെ അവൾ വീണ്ടും ചോദിച്ചു..

“അപ്പോൾ ഗീതുവൊന്നും അറിഞ്ഞിരുന്നി ല്ലല്ലേ?

“ഇല്ല” അവൾ ആകാംക്ഷയോടെ പറഞ്ഞു..

“അവൾ എന്നെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയി… തന്നോട് ചെയ്തതിന് ദൈവം തന്ന ശിക്ഷയായിരുന്നു അത്….”

അവൾ വിഷമത്തോടെ അവനെ നോക്കി…

അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു…

അകത്ത് നിന്നും ടോക്കൺ നമ്പർ വിളിച്ചത് കേട്ട് അവൾ പോകാനൊരുങ്ങവേ അവൻ പിന്നിൽ നിന്ന് ചോദിച്ചു..

“ഗീതു..ഞാൻ തന്നെ വിവാഹം കഴിച്ചോട്ടെ?”

പെട്ടെന്നുളള അവന്റെ ആ ചോദ്യത്തിനുമു ന്നിൽ അവളൊന്ന് പകച്ചെങ്കിലും പെട്ടെന്ന് നിയന്ത്രണം വീണ്ടെടുത്ത്കൊണ്ട് അവൾ മറുപടി കൊടുത്തു..

“ഇല്ല സുധി… ഒരിക്കൽ വിശ്വാസം നഷ്ടമായാ ൽ പിന്നെ അതൊരിക്കലും തിരിച്ചുകിട്ടില്ല…
ഇനി ഒരിക്കലും നമ്മൾ തമ്മിൽ കാണാനിട വരാതിരിക്കട്ടെ…ബൈ..”

അതും പറഞ്ഞ് ഡോക്ടറുടെ ക്യാബിനിലേക്ക് കയറി പോകുമ്പോൾ മനസ്സിൽ നിന്നെന്തോ ഭാരം ഇറക്കിവച്ചപോലെ തോന്നി അവൾക്ക്…

അവളുടെ മനസ്സ് പോലെ ആ റിസൾട്ടും പോസറ്റീവ് ആയിരുന്നു…..

രചന: പ്രവീൺ ചന്ദ്രൻ

LEAVE A REPLY

Please enter your comment!
Please enter your name here