Home Latest ഓ പി യിൽ ഗൈനോകോളജിസ്റ്റിന്റെ റൂമിനു മുന്നിൽ ഭാര്യയേയും കാത്ത്‌ നിൽകുന്ന എന്റെ തോളിൽ ആരോ...

ഓ പി യിൽ ഗൈനോകോളജിസ്റ്റിന്റെ റൂമിനു മുന്നിൽ ഭാര്യയേയും കാത്ത്‌ നിൽകുന്ന എന്റെ തോളിൽ ആരോ ഒന്ന് തട്ടി..

0

ജസ്റ്റ്‌ മിസ്സായിപോയി

ഓ പി യിൽ ഗൈനോകോളജിസ്റ്റിന്റെ റൂമിനു മുന്നിൽ ഭാര്യയേയും കാത്ത്‌ നിൽകുന്ന എന്റെ തോളിൽ ആരോ ഒന്ന് തട്ടി..

തിരിഞ്ഞ്‌ നോകിയപ്പോൾ തട്ടത്തിൽ പൊതിഞ്ഞ മുഖവുമായി ഒരുത്തി എന്നെ നോകി പുഞ്ചിരിക്കുന്നു.. അവളുടെ തോളിൽ ഒരു കുഞ്ഞും ..

“എന്നെ മനസ്സിലായോ ഇക്കാക്‌ ?”
ആ ശബ്ദത്തിന്റെ ഉടമയായ തട്ടക്കാരിയെ എനിക്ക്‌ മനസ്സിലാകാൻ അധിക നേരമൊന്നും വേണ്ടി വന്നില്ല..

“ഫമിദ ആല്ലേ ?”

“ആഹാ, അപ്പോ എന്നെ മറന്നിട്ടില്ലല്ലേ..”

“ഇല്ലില്ല..അത്ര വലിയ മറവിക്കാരനൊന്നുമല്ല..”

“ഇക്കയൊന്ന് തടിചു..ഉദ്ദേശിച്ച ആളാണോന്ന് ഒരു സംശയം തോന്നി..അതാ വിളിചതു..”

“പ്രവാസിയായൽ തടിയൊക്കെ ഓട്ടോമറ്റിക്‌ ആയി വരും..”
അതും പറഞ്ഞ്‌ ഞാനും കൂടെ അവളും ചിരിച്ചു..
ദൈവമേ അതേ ചിരി.. ഒരു മാറ്റവും ഇല്ല..

കോളേജിൽ എന്റെ ജൂനിയർ ആയിരുന്നു ഫമിദ..
കോളേജിലെ മൊഞ്ചത്തിമാരായ പലർക്കുമിടയിൽ ഒരു തട്ടമിട്ട മൊഞ്ചത്തിയോട്‌ മാത്രംതോന്നിയ കൗതുകം..

അതു കൊണ്ടായിരിക്കാം ഇന്നും അവളുടെ ഓർമകൾ മനസ്സിൽ നിന്ന് മായാതെ നില നിൽകുന്നതു..
അന്നു കോളേജ്‌ കഴിഞ്ഞതിനു ശേഷം ഇന്നാണു കാണുന്നതു..

“ഇവിടെ ആരെയാ കാത്തു നിൽകുന്നതു?”
പെട്ടന്നുള്ള അവളുടെ ചോദ്യത്തിൽ എനിക്ക്‌ സ്ഥലകാലബോധമുണ്ടായി..

“വൈഫ്‌ അകത്തുണ്ട്‌..ചെക്കപ്പിനു വന്നതാ.. എട്ടു മാസമായി..”

“കൺഗ്രജുലേഷൻ..”

“തങ്ക്യൂ”

“അവളെ ഒറ്റക്ക്‌ അകത്തേക്‌ പറഞ്ഞയചതു മോശായി.. കൂടെ ചെല്ലണ്ടേ?”

“ഈ ഡോക്റ്റർമ്മാരും മരുന്നുമൊക്കെ എനിക്ക്‌ പണ്ട്‌ തൊട്ടേ പേടിയാ..അതു കൊണ്ടാ അവളെ ഒറ്റക്ക്‌ വിട്ടതു..”

“പേടി ഇപ്പോഴും ഉണ്ടല്ലേ?.പണ്ട്‌ കോളേജിൽ വെച്‌ എന്നോട്‌ സംസാരിക്കാനുമൊക്കെ ഉള്ള പോലെ..”

അവൾ എന്നെ ഒന്ന് ആകി ചിരിചു..
ഞാൻ ആകെ ചമ്മി..

അപ്പോഴേകും എന്റെ ബീവി നിറ വയറുമായി രംഗ പ്രവേശനം ചെയ്തു..
ഫമിദക്ക്‌ ഞാൻ ഫർസ്സാനയെ പരിചയപെടുത്തി കൊടുത്തു..
“ഫമീ ഇതെന്റെ വൈഫ്‌ ഫർസ്സി..”
അവർ രണ്ടു പേരും കയ്യൊക്കെ കൊടുത്ത്‌ വിശേഷങ്ങൾ കൈമാറുന്നതും നോകി ഞാനങ്ങനെ നിന്നു..

“എന്നാ ഞാനിറങ്ങട്ടെ.. കണ്ടതിൽ സന്തോഷം..ഡെലിവറി കഴിഞ്ഞ്‌ വിശേഷം അറിക്കൊണ്ടു..
അവളുടെ നമ്പർ എനിക്ക്‌ തന്നിട്ടവൾ പറഞ്ഞു..
മറുപടി കൊടുത്തതു ഫാർസ്സിയായിരുന്നു..
“ശരി.. വിളിക്കാം..”
“മോനേ , അങ്കിളിനും ആന്റിക്കും റ്റാറ്റ കൊടുക്ക്‌..”
“റ്റാറ്റ അങ്കിൾ ”
അതു വരെ എന്നെ തുറിച്ച്‌ നോകി കൊണ്ടിരുന്ന അവളുടെ കുഞ്ഞ്‌ എനിക്ക്‌ റ്റാറ്റ തന്ന് ചിരിച്ചു..

അവൾ കണ്ണിൽ നിന്നും മായുന്നത്‌ വരെ ഞാൻ റ്റാറ്റ കൊടുത്ത്‌ കൊണ്ടേയിരുന്നു…

“ആരാ ഇക്കാ അതു? ”

“ഏത്‌, അതോ.. അത്‌ ഫമിദ..”

” ആ അതെനിക്ക്‌ മനസ്സിലായി ,. ആരാ ഈ ഫമിദ..?”

“എടീ നീ അവളുടെ ഒക്കത്തിരുന്ന കുഞ്ഞ്‌ എന്നെ അങ്കിളെന്നു വിളിക്കുന്നത്‌ കേട്ടോ??”
“ആ കേട്ടു..”

“എന്നെ വാപാ എന്നു വിളിക്കേണ്ട ചെക്കനായിരുന്നു .. ജസ്റ്റ്‌ മിസ്സായി…”

അവസ്ഥ :- ഭാവിയിൽ നേരിടാൻ പോവുന്നു…

രചന: Mansoor Kvm

LEAVE A REPLY

Please enter your comment!
Please enter your name here