Part – 4 വായിക്കാൻ ഇവിടെ Click ചെയ്യുക.
അതിരാത്രം
Part – 5
രചന : Shiju Achus Karna
നഗ്നമായി കിടക്കുന്ന നാലു സ്ത്രീകളുടെ ജീർണ്ണിച്ച മൃതദേഹം.അവരുടെ ആ ശരീരം എന്തോ കൊണ്ട് പൂശിയിട്ടുണ്ട് .യാതൊരു പുഴുവോ മറ്റോ ആ ശവശരീരത്തിലേയ്ക്ക് ഇലല്ല.പക്ഷെ ഹൃദയം തുരന്ന് എടുത്തിരിക്കുന്നു.വയർ കീറിയ പാടുകൾ ഉണ്ട്.
നവനീത് അവിടെ നിന്ന് മുകളിലേയ്ക്ക് നോക്കി…
കുറെ കുപ്പികൾ.ആ കുപ്പികളിൽ ഗർഭസ്ഥ അവസ്ഥയിൽ തന്നെ ജീവനോടെ എടുത്ത ഗര്ഭപാത്രങ്ങൾ.കുട്ടികൾ അവരെയെല്ലാം ഏതോ രാസപദാർഥങ്ങൾ അടങ്ങിയ കുപ്പിയിൽ വെച്ചു കെട്ടി ആ ഭിത്തിയുടെ മുകളിൽ കെട്ടി വെച്ചിരിക്കുന്നു.താഴോട്ട് വീണു പോകാതെ ഇരിക്കാൻ…
എന്നാൽ മറ്റൊരു കാഴ്ച കണ്ടു നവനീത് കൂടുതൽ ഞെട്ടി,അയാൾ പിടച്ചു പിന്നിലേയ്ക്ക് വീണു…
തലയില്ലാത്ത ഒരു സ്ത്രീയുടെ ശവശരീരം….
നവനീത് ഞെട്ടി പിന്നിലേയ്ക്ക് കുതറി വീണു.ഉടൽ മാത്രമായ ഒരു ശരീരം .അത് അഴുകി തുടങ്ങിയിരുന്നു.സ്തനങ്ങൾ വിച്ചേദിക്കപ്പെട്ട രീതിയിലായിരുന്നു.
അഴുകി തുടങ്ങിയ ആ മൃതദേഹത്തു നിന്ന് ദുർഗന്ധമായ ഗന്ധം വമിക്കുകയായിരുന്നു.ആരെന്നോ എന്തെന്നോ അറിയില്ല.ശരീരത്തിൽ മുറിപ്പെടുത്തിയ പാടുകൾ ഉണ്ട്.ഒരുപാട് കുത്തിവരകൾ അവയെല്ലാം തന്നെ ദേഷ്യം തീർക്കുന്ന പോലെയായിരുന്നു.അതായത് ചെറിയ കത്തി കൊണ്ട് ഒരൊറ്റ കുത്ത് .അവിടെ നിന്ന് കീറിയ പോലെ.ആ മുറിവിടങ്ങളിൽ നിന്നു പഴുപ്പും ചലവും ചെറിയ പുഴുക്കളും വമിക്കുകയായിരുന്നു.അവൻ അത് കണ്ട മാത്രയിൽ തന്നെ ഛർദ്ദിച്ചു.
ഒരു മണിക്കൂറിനകം തന്നെ അവിടെ ജനക്കൂട്ടമായി,എങ്ങനെയോ വാർത്ത പുറത്തായി,ആളുകൾ ഓടി കൂടി,വാർത്താ ചാനലുകൾ അവിടേക്ക് ഓടിയെത്തി.പൊലീസുകാരേ കൊണ്ട് അവിടെ നിറഞ്ഞു…
എല്ലാവർക്കും അത്ഭുതമായിരുന്നു ഒരു വികാരിയച്ഛന്റെ പ്രവർത്തികൾ,അത് അങ്ങേയറ്റം നികൃഷ്ടമായതും പൈശാചികവുമായി എങ്ങനെയാണ് മാറ്റാൻ കഴിയുന്നത്.മാത്രവുമല്ല അതെല്ലാം ഒറ്റയ്യ്ക്ക് ആരുമറിയാതെ എങ്ങനെ ഇത്രയും പേരെ,,?? അതെല്ലാം ചോദ്യചിഹ്നമായി തന്നെ മാറി….
വളരെ വലിയ അന്വേഷണങ്ങൾക്കാണ് ഇത് വഴി തെളിച്ചത് .വലിയൊരു ടീമിനെ തന്നെ സർക്കാർ അതിനു വേണ്ടി നിയോഗിച്ചു….
പക്ഷെ നവനീതന്റെ മനസ്സ് അപ്പോഴും ശാന്തമായിരുന്നില്ല.അവന്റെ തലയാകെ പെരുത്ത് കയറുന്നത് പോലെ തോന്നി.അന്വേഷണം ഇത് വരെ ആയിട്ടും ഒരൊറ്റ തുമ്പ് പോലും കണ്ടെത്താൻ കഴിയാത്ത നീരസവും അമർഷവും ആ മുഖത്ത് പ്രകടമായിരുന്നു.ഓരോ ഫോട്ടോകൾ നോക്കി ഭ്രാന്തനെ പോലെ അവൻ അതെല്ലാം സ്വയം വിലയിരുത്തി.ഉറക്കം നഷ്ടമായി,രാത്രികളിൽ ആ അഴുകിയ ജഡം അവന്റെ സ്വപ്നങ്ങളിൽ വന്നു.അവന്റെ കണ്ണുകൾക്ക് താഴെ കറുത്ത പാടുകൾ വന്നു.ക്ഷീണം കണ്ടു കണ്ണുകൾ കുഴിഞ്ഞു,താടിയിൽ കുറ്റി രോമങ്ങൾ വന്നൂ,
ഈ കേസിൽ നവനീത് അത്രമേൽ മാനസികമായി തകർന്ന അവസ്ഥ.കാരണം തന്റെ സർവീസിനിടയിൽ ഇങ്ങനെയൊരു കേസ് ആദ്യമായാണ് .അതും ഇത്രയധികം കുഴപ്പിക്കുന്നതും.പക്ഷെ വിട്ടു കൊടുക്കാൻ നവനീത് തയ്യാറായില്ല.എല്ലാം കണ്ടെത്തുക തന്നെ വേണമെന്ന ദൃഢനിശ്ചയത്തോടെ നവനീത് ഒരുങ്ങി.
പക്ഷെ കേസ് എവിടെ നിന്നന്വേഷിക്കണം? ആദ്യത്തെ മൃതദേഹം കിടന്ന സ്ഥലത്ത് നിന്നോ? ഡേവിഡിന്റെ വീട്ടിൽ നിന്നോ? വികാരിയച്ചനിൽ നിന്നോ”?? എവിടെ നിന്നു…
ആരാണ് ആ മരണപ്പെട്ട സ്ത്രീകൾ?? ആരാണ് ഡേവിഡ്ന്റെ ഭാര്യയെ വിളിച്ചിരുന്നത്.ആ കൊലപ്പെട്ട സ്ത്രീകൾ ആരാണ്? ആ കുഞ്ഞു ഗര്ഭപാത്രങ്ങൾ ആരുടേതാണ്? എന്തിന് വേണ്ടിയാണ്? വികാരിയച്ഛന്റെ പിന്നിലാരാണ്.അങ്ങനെ ഒരായിരം ചോദ്യങ്ങൾ…..
അപ്പോഴാണ് നവനീതിന് അത് ഓർമ്മ വന്നത് ,വെപ്രാളപ്പെട്ടു അയാൾ തന്റെ ഫോണിൽ നിന്ന് ഡോക്ടറിനെ വിളിച്ചു…
“ഹലോ ഡോകടർ,ആ മരിച്ച സ്ത്രീകളുടെ ശരീരത്തിൽ നിന്നും ആ കീറിയ പാടുകൾ,അല്ലെങ്കിൽ എന്തെങ്കിലും എഴുതിയിട്ടുണ്ടോ”???
“ഉണ്ട് സർ,അന്ന് കണ്ട എല്ലാം അടയാളങ്ങളും ഇവിടെയും ഉണ്ട്.പക്ഷെ ആ ഭാഷ ഏതെന്ന് മനസ്സിലാവുന്നില്ല..”…
അതൊരു കുഴപ്പിക്കുന്ന ചോദ്യം തന്നെയായിരുന്നു.
################################
“സർ എന്താണ് വിളിപ്പിച്ചത്”?? കമ്മീഷണറോട് വിനയപൂർവ്വം നവനീത് ചോദിച്ചു..
നവനീത്,കാര്യം അല്പം കോംപ്ലിക്കേറ്റഡ് ആണ്,കാരണം വേറൊന്നുമല്ല ആ കേസ് പുറത്ത് അറിഞ്ഞപ്പോൾ ഇപ്പൊ തന്നെ ഭാര്യമാരെ കാണാനില്ല എന്ന പരാതിയുമായി വന്നവരുടെ എണ്ണം കൂടി.കേരളത്തിന്റെ അങ്ങേയറ്റം മുതൽ ഇങ്ങേയറ്റം വരെ.വല്ലാത്തൊരു കുഴപ്പിക്കുന്ന അവസ്ഥയായി പോയി…. കമ്മീഷണർ നെറ്റിയിൽ കൈ വെച്ചു പറഞ്ഞു…..
“കുഴപ്പമില്ല സർ,അവരുടെ മെഡിക്കൽ റിപ്പോർട് കൂടി സമർപ്പിക്കാൻ പറയൂ.അതിൽ കുട്ടികൾ ആർക്കൊക്കെ ഉണ്ടാവില്ല എന്ന് കാണുന്നുവോ അവരുടെ ഭാര്യമാർ ഉറപ്പായും അവന്റെ കെണിയിൽ പെട്ടിട്ടുണ്ടാവും”…
“അതെങ്ങനെ ഉറപ്പിക്കാൻ കഴിയും”???അത്ഭുതത്തോടെ കമ്മീഷണർ ചോദിച്ചു..
“ഒരൊറ്റ ഉത്തരം സർ,മരിച്ചവർ 28 നും 35 നുമിടയിലുള്ളവരാണ്.അവരുടെ ഗർഭപാത്രം നീക്കം ചെയ്തിരുന്നു.ഡേവിഡ് പറഞ്ഞത് താൻ വഴി തന്റെ ഭാര്യ ഗർഭിണി അല്ലെന്നാണ്.അതായത് അവർ ഒരു മാസം വരേ ഗർഭിണി ആയ കാര്യം അയാൾ അറിഞ്ഞിട്ടില്ല രണ്ടാം മാസം മുതൽ കാണാതായി മൂന്നാ മാസം കൊല നടന്നു.അതിനിടയിൽ ലൈംഗികവേഴ്ച നടന്നിട്ടില്ല.ആ രണ്ടു മാസം അവന്റെ കൂടെ തന്നെ ഉണ്ടായിരുന്നിരിക്കണം.കൊലയാളി ആണെന്നറിഞ്ഞപ്പോൾ എങ്ങനെയെങ്കിലും അവർ രക്ഷപ്പെട്ടത് ആവാം.”
“അപ്പോൾ ആ വികാരിയച്ഛനും ഇതുമായുള്ള ബന്ധം”?? അവിടെ കണ്ട മൃതദേഹങ്ങൾ”??
“അവിടെ കണ്ട മൃതദേഹങ്ങൾക്ക് പഴക്കമുണ്ട്.ആ വികാരിയച്ചനു അറിയുന്ന ഏതോ ഒരാൾ ആണ് ഇതിനുപിന്നിൽ.പക്ഷെ മറ്റൊരു കാര്യം കൂടി പറഞ്ഞാൽ ഡേവിഡിനും ഇതിൽ എങ്ങനെയോ ബന്ധമുണ്ട്,അല്ലെങ്കിൽ അയാൾ കൊല്ലപ്പെടില്ലായിരുന്നു”…അത് എന്തെന്ന് അറിയണം..
“മറ്റൊരു സംശയം,അങ്ങനെ ആണെങ്കിൽ ഡേവിഡ്ന്റെ ഭാര്യയെ മാത്രമെന്തിന് അത്ര ദൂരം കൊണ്ട് പോയി കൊലപ്പെടുത്താൻ നോക്കി,എന്ത് കൊണ്ട് ആ ടണലിൽ വെച്ചു കൊലപ്പെടുത്തിയില്ല”…
“കാരണം ആ സ്ത്രീയെ അറിയുന്നവരാണ് അവിടെ കൂടുതൽ,രണ്ടു മാസത്തോളം അവർ അവിടെ നിന്ന് മാറി താമസിക്കണ്ടേ,കൂടാതെ എന്തെങ്കിലും ഒരു വീഴ്ച വന്നാൽ പോലീസ് ഉറപ്പായും ആ ഭാഗം മുഴുവനും അരിച്ചു പെറുക്കും.അത് കൊണ്ട് തന്നെ അൽപ ദൂരെയായി മാറ്റി.പക്ഷെ മറ്റൊരു കാര്യം കൂടിയുണ്ട് സർ,ഡേവിഡ്ന്റെ ഭാര്യ കൊല്ലപ്പെട്ട സ്ഥലത്ത് ഒരാൾ അല്ല ,അവിടെ ഒരുപാട് പേര് കൊല്ലപ്പെടാൻ അല്ലെങ്കിൽ മരണപ്പെട്ടു കഴിയാൻ സാധ്യതയുണ്ട്.”…
ഓഹ് ഗോഡ്”ഇത് തലവേദനയാകും….”…..
കമ്മീഷണർ ആകെ വല്ലാതെയായി ,അദ്ദേഹം മുന്നിലിരുന്ന പ്രഷറിന്റെ ഗുളിക വായിലേക്ക് ഇട്ടു.മുന്നിലെ ഗ്ലാസ്സിൽ നിന്ന് രണ്ടുസിബ്ബ് വെള്ളംവും കുടിച്ചു…
“സർ,സാറിന് ഏതേലും ഭാഷാ വിദഗ്ധനെ അറിയാമോ”??
“എന്തിനാടോ ഇനി പുതിയ പൊല്ലാപ്പ്”.അദ്ദേഹം നീരസത്തോടെ പറഞ്ഞു…
അല്ല സർ,ആ മരണപ്പെട്ട സ്ത്രീകളുടെ കയ്യിൽ എന്തോ എഴുതിയിട്ടുണ്ട്,അതിന്റെ പൊരുൾ അറിയാൻ വേണ്ടിയാണ്….
ഉം ശെരി,ഞാൻ അന്വേഷിക്കാം…
നന്ദി സർ..
############################
“എടോ താൻ പറഞ്ഞ പോലെയൊരാളെ കിട്ടി,ഇന്ന് വൈകിട്ട് പോയി കാണൂ,ലൊക്കേഷൻ ഞാൻ അയച്ചിട്ടുണ്ട്…”..കമ്മീഷണർ വിളിച്ചു പറഞ്ഞു
നവനീത് ലൊക്കേഷൻ നോക്കി ആ വീട്ടിലേയ്ക്ക് പോയി.
അതൊരു പ്രൊഫസറുടെ വീടായിരുന്നു….നവനീത് അവിടെയെത്തി കാളീ ങ് ബെൽ അടിച്ചു…
മധ്യവയസ്കനും എന്നാൽ കാണാൻ ചെറുപ്പവും സുമുഖനുമായ ഒരാൾ ആണ് വാതിൽ തുറന്നത്,.അയാളുടെ താടി നരച്ചിരുന്നു.മുഖത്ത് നല്ല പ്രസരിപ്പ് ഉണ്ടായിരുന്നു.നവനീത് അപ്പോഴാണ് അത് ശ്രേദ്ധിച്ചത് അയാൾ ഒരു വാക്കിങ് സ്റ്റിക്ക് വഴി മുടന്തിയാണ് നടന്നത്..പുഞ്ചിരിയോടെ നവനീതനെ വരവേറ്റു….
“പറയൂ സർ,എന്ത് ഹെൽപാണ് വേണ്ടത്”??
കയ്യിലെ ഫോട്ടോഗ്രാഫ്സ് എല്ലാം പ്രൊഫസർക്ക് നേരെ നീട്ടി,.
ഇതിൽ എന്താണ് എഴുതിയതെന്നും അതിന്റെ അർത്ഥവും എനിക്ക് അറിയണം…..
പ്രൊഫസർ അത് വാങ്ങി.ആ ഫോട്ടോഗ്രാഫ്സ് നോക്കി….
അയാളുടെ കണ്ണുകൾ ഭീതി കൊണ്ട് നിറഞ്ഞു.തികഞ്ഞൊരു അമ്പരപ്പ്….
“സർ,ഇത് ലാറ്റിൻ ഭാഷയാണ്……ചെകുത്താന്റെ വരവിനെ സൂചിപ്പിക്കുന്ന ചില വചനങ്ങൾ ആണിവ. “വെയ്റ്റ് ഞാൻ നോക്കട്ടെ,
അയാൾ വാക്കിങ് സ്റ്റിക്ക് കൊണ്ട് വേഗത്തിൽ എഴുന്നേറ്റു ഒരു റൂമിൽ പോയി.അൽപ നേരം കഴിഞ്ഞു രണ്ടു പുസ്തകങ്ങളുമായി വന്നൂ…
അതിലൊന്ന് വിശുദ്ധ് ബൈബിൾ.മറ്റൊന്ന് ഒരു ലാറ്റിൻ ഭാഷ പുസ്തകവും…
സർവ്വഭൂമിയും മൃഗത്തെ കണ്ടു വിസ്മയിച്ചു,മൃഗത്തിന് അധികാരം കൊടുത്തത് കൊണ്ട് അവർ മഹാസർപ്പത്തെ നമസ്കരിച്ചു
വെളിപാട് 13
അധർമ്മ മൂർത്തിയുടെ പ്രത്യക്ഷത നശിച്ചു പോകുന്നവർക്ക് സാത്താന്റെ വ്യാപാരശക്തിയ്ക്ക് ഒത്തവണ്ണം വ്യാജമായ സകല ശക്തിയോടും അടയാളങ്ങളോടും അത്ഭുതങ്ങളോടും അനീതിയുടെ സകല വഞ്ചനയോടും കൂടെ ആയിരിക്കും
2 തെസ്സലോണിക്യർ 2
ഇവയാണ് ആ വചനങ്ങൾ.ബാക്കിയുള്ളവ വ്യക്തതയില്ല.ചീഞ്ഞു പോയതായിരുന്നു…
അന്തിക്രിസ്തു എന്ന പദം പുതിയനിയമത്തിൽ യോഹന്നാന്റെ ഒന്നും രണ്ടും ലേഖനങ്ങളിലായി അഞ്ചുവട്ടം പത്യക്ഷപ്പെടുന്നുണ്ട്. ഒരിടത്ത് അത് ബഹുവചനവും മറ്റു നാലിടങ്ങളിലും ഏകവചനവുമാണ്.[4] യോഹന്നാന്റെ ഒന്നാം ലേഖനത്തിൽ അന്തിക്രിസ്തുവിന്റെ വരവ്, അന്ത്യനാഴികയുടെ അടയാളമായി പറയുന്നു. യേശു മാംസരൂപമെടുത്ത ക്രിസ്തുവാണെന്നതിനെ നിഷേധിക്കുന്ന വ്യാജപ്രവാചകന്മാർ പ്രകടിപ്പിക്കുന്നത് അന്തിക്രിസ്തുവിന്റെ ചൈതന്യമാണ്.
പ്രൊഫസർ പറഞ്ഞു..
ഇതൊരു ചെറിയ കാര്യമല്ല ഓഫീസർ,അയാൾക്ക് വേറെന്തൊക്കെയോ പദ്ധതികൾ ഉണ്ട്….പ്രൊഫസർ പറഞ്ഞു…
നവനീത് ആകെ കുഴപ്പത്തിലായി.ആകെയുള്ള ക്ലൂവിലും വചനങ്ങൾ മാത്രം.പക്ഷെ അത് താൻ പ്രതീക്ഷിച്ചിരുന്നു..ഇനി ആകെയുള്ളത് മാരിയപ്പൻ.ഡേവിഡ്ന്റെ ഭാര്യ മരിച്ചത് ആദ്യമായി കണ്ടയാൾ.അന്നവൻ പറഞ്ഞിരുന്നു മലയുടെ മുകളിൽ നിന്ന് ചിലപ്പോ ഓരിയിടൽ കേൾക്കുമെന്നു ഒന്ന് അന്വേഷിക്കാം…
############################
പക്ഷെ പിറ്റേന്ന് കേൾക്കാൻ ഒട്ടും സുഖകരമല്ലാത്ത വാർത്തയാണ് നവനീത് കേട്ടത്…
പോലീസ് ജീപ്പ് ഒരു ഫം house ലക്ഷ്യമാക്കി പാഞ്ഞു.ആളുകൾ അവിടെ കൂടി നിന്നു.പശു തൊഴുത്തിനു പിന്നിൽ ചാണകങ്ങളുടെ നടുവിൽ നിന്നൊരു മൃതദേഹം കിട്ടി…
നവനീതിനു തല കറങ്ങുന്ന പോലെ തോന്നി..ആ മൃതദേഹം മാരിയപ്പന്റേത് ആയിരുന്നു…
അവന്റെ ശരീരത്തിൽ തൊലിയില്ല.തൊലികൾ ഉരിച്ചു കളഞ്ഞു.മുഖത്തെ തൊലികൾ മാത്രം കളഞ്ഞിട്ടില്ല.ശരീരം മുഴുവൻ രക്തകറ.അവന്റെ കണ്ണുകൾ ചൂഴ്ന്നെടുത്തിരുന്നു….
ആ രംഗം സങ്കൽപ്പിച്ചു നോക്കാൻ പോലുമാകാതെ നവനീത് അവിടെ നിന്ന് ഒഴിഞ്ഞു മാറി…അപ്പോഴാണ് ഫം house ലെ ഒരു സൈഡിൽ ഏതോ പരമ്പ് കണ്ടത്.അതിൽ നിന്നും രക്തത്തുള്ളികൾ പോലെ എന്തോ ഒഴുകുന്നുണ്ടായിരുന്നു ഈച്ചകൾ അതിനു മുകളിൽ കൂടി പറക്കുന്നുണ്ടു….
നവനീത് അവിടേക്ക് നടന്നു,ആ പരമ്പു(പായ) പതിയെ അഴിച്ചു മാറ്റി…..
അതിലെ മൃതദേഹം കണ്ട നവനീത് ഞെട്ടി….
കണ്ണുകൾ ചൂഴ്ന്നെടുത്ത് ഹൃദയം തുരന്നു വയർ കീറി ആന്തരാവയവങ്ങൾ എടുത്തു മാറ്റിയ രീതിയിൽ SI സുഭാഷ്….
(തുടരും)
ഷിജു അച്ചൂസ് കർണ്ണ
ടാഗ് ചെയ്യുന്നത് പ്രിയപ്പെട്ട കൂട്ടുകാർക്ക് ആവശ്യമില്ലെങ്കിൽ ദയവായി അറിയിക്കുക
പോരായ്മകൾ ക്ഷമിക്കുക.അഭിപ്രായങ്ങൾ നല്ലതോ മോശമോ അറിയിക്കുക
Part – 6 വായിക്കാൻ ഇവിടെ Click ചെയ്യുക.