Home Latest നല്ലൊരു കുടുംബിനിയെന്ന ഒറ്റ സ്വപ്നമെ എനിക്കുണ്ടായിരുന്നുള്ളൂ…

നല്ലൊരു കുടുംബിനിയെന്ന ഒറ്റ സ്വപ്നമെ എനിക്കുണ്ടായിരുന്നുള്ളൂ…

2

(ഇത് വെറും കഥയല്ല… നിസാര കാരണം കൊണ്ട് വിവാഹ മോചനം നേടി ഇരുളിലാഴ്ന്ന് പോയ സ്വന്തം ജീവിതം പ്രകാശം പരത്തി അതിജീവിച്ച് കൊണ്ടിരിക്കുന്ന എന്റെ സുഹൃത്തിന്റെ പച്ചയായ ജീവിതം )

റാഷി Part-1

അപ്രതീക്ഷിതമായിട്ടാണ് ഞാൻ റാഷിയെ അന്ന് ബസിൽ വെച്ചു കണ്ടത്…

പതിവ് പോലെ ഡ്യൂട്ടി കഴിഞ്ഞു ധൃതിയിൽ ബസ്സിൽ വന്നു കയറി കിതപ്പ് മാറ്റാനായി സീറ്റിലേക്ക്‌ ചാഞ്ഞിരുന്ന്‌ പുറത്തെ കാഴ്ച കളിൽ മുഴുകിയിരിക്കുകയായിരുന്നു..

പെട്ടന്ന്

അസ്സലാമു അലൈകും മാഹി…..

അവൾ എന്റെ തൊട്ടടുത്ത സീറ്റിൽ വന്നിരുന്നു…

ഞാൻ ആകാംഷയോടെ മുഖത്തേക്ക് നോക്കി..
ഈ കോഴിക്കോട് സ്റ്റാൻഡിൽ ആരാ എന്നെ പേരെടുത്തു വിളിക്കാൻ…. !!!!????

എന്താ മാഹി ഇങ്ങനെ നോക്കുന്നെ… !!!
നിനക്കെന്നെ മനസ്സിലായില്ലേ…. !!?

അവൾ സ്നേഹ പൂർവ്വം മുഖത്തൊന്ന്‌ നുള്ളി….
ആ പിച്ചലായിരുന്നു ഒരുപാടോർമ്മകൾക്ക് ജന്മം കൊടുത്തത്….

എടി റാഷി… നീയോ… എന്താടാ ഇവിടെ…… കണ്ടിട്ട് മനസ്സിലായില്ലല്ലോ പൊന്നെ….
നീയെന്താ മമ്മൂട്ടി ഫാമിലിയാണോ….. പിന്നെ പിന്നെ പ്രായം കുറയുകയാണല്ലോ…..
ഒന്ന് പോ മാഹി കളിയാക്കാതെ……. അവൾ ചിരിച്ചു…

നിന്നെ പിന്നെ ഏതു ആൾക്കൂട്ടത്തിലും എവിടെ വെച്ചും തിരിച്ചറിയാൻ മാത്രം അടയാളമില്ലേ ആ മുഖത്തന്നെ…. നിന്റെ ഹൈ ലേറ്റ് നുണകുഴി….

അങ്ങനെ വിശേഷങ്ങൾ പറയുന്നതിനിടയിൽ ഞാൻ അവളുടെ ഫാമിലിയെ കുറിച്ച് ചോദിച്ചു…..

റാഷി നിന്റെ ഫാമിലിയൊക്കെ…… ?
ഒരു മോനുണ്ട്…. ഇപ്പൊ ukg യിലാണ്…..

ഇക്ക അബ്രോഡ് ആണോ റാഷി…… !!!????

അവളുടെ മുഖം അല്പമൊന്നു വാടി…. കുറച്ചു നേരത്തെ മൌനത്തിനു ശേഷം….

ഞാൻ ഡിവോഴ്‌സാണ് മാഹി…

ഞാൻ എന്തോ വല്ലാതായി… ചോദിക്കേണ്ടിയിരുന്നില്ല എന്ന് തോന്നി….

സോറി റഷി…ഞാൻ ഒന്നുമറിയാതെ……

എന്നാലും ഇവളെ പോലുള്ള ഒരു പെൺകുട്ടിയെങ്ങനെ വിവാഹ മോചിതയായി എന്ന ചോദ്യം എന്നെ അലട്ടാതിരുന്നില്ല…

റാഷി…….. ഒരേ ക്ലാസ്സിൽ ഒരുമിച്ച് പഠിച്ചിട്ടില്ലെങ്കിലും ഹൈസ്കൂൾ ക്ലാസ്സുകളിലെ എന്റെ ഉറ്റ സുഹൃത്തായിരുന്നു റാഷിദ…
കൂൾ ബസ്സിലും വാക മരച്ചുവട്ടിലും മാത്രം ഒതുങ്ങിയൊരു സൗഹൃദം… എന്നാലും അവളെനിക്ക് പ്രിയപ്പെട്ട കൂട്ടുകാരിയായിരുന്നു…. എനിക്കെന്നല്ല ഞങ്ങളുടെ സ്കൂളിൽ തന്നെ അവളെ ഇഷ്ടപ്പെടാത്ത ഒരാളും ഉണ്ടായിരുന്നില്ല….
അത്രയും നല്ല സ്വഭാവ മഹിമക്കുടമയായിരുന്നു റാഷി. സദാസമയവും പുഞ്ചിരി നിഴലിക്കുന്ന മുഖം… സുഹൃത്തുക്കളിൽ ആരെക്കണ്ടാലും സ്നേഹത്തോടെയുള്ളൊരു പിച്ചൽ അവളുടെ മാത്രം പ്രത്യേകതയായിരുന്നു … ആരോടും അധികം സംസാരിക്കുകയോ തമാശകളിൽ ഏർപ്പെടുകയോ ചെയ്യാത്ത പ്രകൃതം…
ഉച്ച സമയം അധികവും സ്കൂളിൽ പെൺകുട്ടികൾക്കായി ഒരുക്കിയ നിസ്കാര ഹാളിൽ ചിലവഴിച്ചിരുന്ന ഒരപൂർവ്വ വ്യക്തിത്വം…. അദ്ധ്യാപകർക്കോ വിദ്യാർഥികൾക്കോ ആർക്കും തന്നെ ഒരു മോശഭിപ്രായം പോലും പറയാനില്ലാത്ത വിദ്യാർഥിനി….
അവളുടെ രൂപവും ഭാവവും വസ്ത്രധാരണവുമൊക്കെ കണ്ടപ്പോൾ ഞാൻ ആദ്യം കരുതിയിരുന്നത് അവൾ ഏതോ പണ്ഡിത കുടുംബത്തിലെ കുട്ടിയാണെന്നായിരുന്നു….
എന്നാൽ പിന്നീടാണറിഞ്ഞത് സ്കൂളിൽ തന്നെ പോക്ക് കേസായിരുന്ന ഫബി അവളുടെ അനിയത്തിയാണെന്നും അവർ നല്ലൊരു മോഡേൺ കുടുംബത്തിൽ നിന്നുമാണെന്നും…
ഒരാളും പറയില്ല അവർ രണ്ടു പേരും ഒരുമ്മയുടെ മക്കളാണെന്ന്‌.. അത്രയ്ക്ക് വ്യത്യാസങ്ങൾ ഉണ്ടായിരുന്നു അവരുടെ രൂപത്തിലും ഭാവത്തിലും… ഫബി നല്ലൊരു മോഡേനായിരുന്നു. റാഷിയേക്കാൾ സൗന്ദര്യവും കൂടുതലാണ്… സ്കൂളിൽ അവളെ കുറിച്ച് പരാതികൾ ഇല്ലാത്ത ദിവസമില്ല.. കുറെ സസ്പെൻഷനുകളും വാങ്ങി ചരിത്രത്തിൽ ഇടം നേടിയ വ്യക്തി..
അത്ഭുദമായിരുന്നു അവർ സഹോദരങ്ങളാണെന്നറിപ്പോൾ…
പിന്നീടാരോ പറഞ്ഞു കേട്ടിരുന്നു ചെറുപ്പത്തിലെ റാഷിയിൽ പ്രകടമായിരുന്ന മതചിട്ടയിൽ അവളുടെ കുടുംബം തന്നെ ഒരുപാട് മാറിയിരുന്നുവെന്ന്….

അവളെ കുറിച്ചുള്ള ഓരോ ഓർമ്മകളും എന്നിലൂടെ മിന്നിമറഞ്ഞു…

ഞങ്ങൾക്കിടയിൽ നിശബ്ദതയുടെ നിമിഷങ്ങൾ…

എന്ത് പറയണമെന്നും ചോദിക്കണമെന്നും അറിയാതെ ഞാനും….

അവസാനം അവൾ തന്നെ പറഞ്ഞു തുടങ്ങി തന്റെ ഒറ്റപ്പെടലിന്റെ കഥനം….

നിനക്കോർമ്മയില്ലേ സീനയെ… അവളുടെ സഹോദരനായിരുന്നു എന്നെ കല്യാണം കഴിച്ചിരുന്നത്‌…
(Lkg യിലേക്ക് വരുന്ന കൊച്ചു കുട്ടികളെ വലിയ ക്ലാസ്സുകളിലെ കുട്ടികൾ കെയർ ചെയ്യുന്നൊരു ശീലമുണ്ടായിരുന്നു ഞങ്ങളുടെ സ്കൂളിൽ. അവരെ സ്കൂൾ ബസ്സിൽ കയറ്റാനും ഉച്ച സമയത്ത് ഭക്ഷണം കഴിപ്പിക്കാനും ഒക്കെ സഹായിക്കും… അങ്ങനെ റാഷി പരിചരിച്ചിരുന്ന കുട്ടിയായിരുന്നു സീന..)

അവൾക് ഞാനെന്നാൽ ജീവനായിരുന്നു… എന്തിനും ഏതിനും ഞാൻ തന്നെ മതി…അവധി ദിവസങ്ങളിൽ പോലും അവൾക്കു എന്റെ വീട്ടിൽ വരണം… കൊച്ചു കുട്ടിയല്ലേ വാശി പിടിക്കുമ്പോൾ അവളുടെ ഉപ്പ എന്റെ വീട്ടിൽ കൊടുന്നു വിടും… അങ്ങനെ ഞങ്ങളുടെ കുടുംബങ്ങൾ തമ്മിലും അടുത്തു… അവളുടെ ഉമ്മാക്കും ഉപ്പാക്കും കൂടി പിന്നെ ഞാൻ പ്രിയപ്പെട്ടതാകുകയായിരുന്നു…

അങ്ങനെയാണ് ഗൾഫിലുള്ള അവരുടെ മൂത്ത മകൻ ഷാനുവിന് വേണ്ടി എന്നെ കല്യാണം ആലോചിക്കുന്നത്‌….. ഇതിനിടക്ക് അത്രയും അടുത്ത ഞങ്ങളുടെ കുടുംബങ്ങൾ തമ്മിൽ വേറെ ഒന്നും ആലോചിക്കാനുണ്ടായിരുന്നില്ല… കുട്ടികൾ തമ്മിൽ ഇഷ്ട്ടമായാൽ മാത്രം മതി….ഞങ്ങൾ പരസ്പരം ഫോട്ടോയിലൂടെ കണ്ടു ഇഷ്ട്ടപ്പെട്ടു….

എല്ലാവരുടെയും പോലെയുള്ള ഉയർന്നൊരു വിദ്യാഭ്യാസമോ നല്ലൊരു ജോലിയോ എന്റെ സ്വപ്നങ്ങളിൽ ഉണ്ടായിരുന്നില്ല.
നല്ലൊരു കുടുംബിനിയെന്ന ഒറ്റ സ്വപ്നമെ എനിക്കുണ്ടായിരുന്നുള്ളൂ.. അത്കൊണ്ട് തന്നെ എനിക്കും എതിർപ്പൊന്നും ഉണ്ടായിരുന്നില്ല..
അങ്ങനെ പ്ലസ്‌ ടു വെകേഷനിൽ എന്റെ കല്യാണം ഉറപ്പിച്ചു.

വെറും 40 ദിവസത്തെ കമ്പനി ലീവ് മാത്രമുണ്ടായിരുന്ന ഷാനു വരുന്നതിന് മുമ്പ് തന്നെ കല്യാണതിന്റെ ഒരുക്കങ്ങലൊക്കെ പൂർത്തിയായി..
ഷാനു നാട്ടിൽ വന്നതിന്റെ അഞ്ചാം ദിവസം കല്യാണമായിരുന്നു…
നാട്ടിലെത്തിയ അന്നു തന്നെ എന്നെ വീട്ടിൽ വന്നു കണ്ടു..

പിന്നെ തിരക്കു പിടിച്ച ദിവസങ്ങലായിരുന്നു…
വലിയ ആർഭാടങ്ങളൊന്നുമില്ലാതെ തന്നെ വളരെ ഭംഗിയായി കല്യാണം കഴിഞ്ഞു..

ഒരുപാട് സുമോഹന സ്വപ്നങ്ങളുമായി അല്ലാഹുവിന്റെ തിരുനാമത്താൽ ഞാൻ പുതിയ ജീവിതത്തിലേക്ക്‌ കാൽ വെച്ചു….

(തുടരും )

Also Read : Part 1 ;നല്ലൊരു കുടുംബിനിയെന്ന ഒറ്റ സ്വപ്നമെ എനിക്കുണ്ടായിരുന്നുള്ളൂ…
Also Read : Part 2 ;മധുവിധുന്റെ സന്തോഷമോ പ്രതീക്ഷകളോ ഇക്കയുടെ മുഖത്ത് കണ്ടില്ല… വല്ലാത്തൊരു ഒറ്റപ്പെടൽ
Also Read : Part 3 ;മറ്റാരും അറിയുന്നതിന് മുമ്പ് ഗർഭം ഒഴിവാക്കി അവളെ വീട്ടിൽ പറഞ്ഞയക്കാനാണ് അവൻ പറയുന്നത്….
Also Read : Part 4 ;പ്രസവ വേദനയുമായി ഹോസ്പിറ്റലിലേക്ക്‌ പോവുന്നതിനു മുമ്പ് ഇക്കയോടൊന്ന് സംസാരിക്കണം….

LEAVE A REPLY

Please enter your comment!
Please enter your name here