Home Article കുട്ടികളോടൊത്തു സീരിയൽ കാണുന്ന അമ്മമാർക്ക് മുന്നറിയിപ്പ്: മാന്ത്രിക സീരിയൽ രംഗം രണ്ടാം ക്ലാസ്സുകാരിയുടെ ജീവനെടുത്തു !

കുട്ടികളോടൊത്തു സീരിയൽ കാണുന്ന അമ്മമാർക്ക് മുന്നറിയിപ്പ്: മാന്ത്രിക സീരിയൽ രംഗം രണ്ടാം ക്ലാസ്സുകാരിയുടെ ജീവനെടുത്തു !

0

സീരിയൽ രംഗങ്ങൾ അനുകരിച്ച് അപകടം വരുത്തുന്ന കുട്ടികളുടെ എണ്ണം വീണ്ടും വർധിക്കുന്നു. മാന്ത്രിക സീരിയലിലെ രംഗം അനുകരിക്കാൻ ശ്രമിച്ച കുട്ടിയാണ് അപകടത്തിൽ പെട്ടത് . അമ്മമാർ സീരിയൽ അടിമകളായതോടെ കുട്ടികളും ഇത് കാണേണ്ടി വരുന്നു. സംഭവങ്ങൾ ധാരാളം ഉണ്ടായിട്ടുണ്ട്. ഒരു കന്നഡ ചാനലില് സംപ്രേഷണം ചെയ്യുന്ന നന്ദിനി എന്ന മാന്ത്രിക സീരിയല് കണ്ട രണ്ടാം ക്ലാസ്സുകാരി പ്രാര്ത്ഥന (7 വയസ്സ്) യാണ് സീരിയല് കഥാപാത്രത്തെ അനുകരിക്കാന് ശ്രമിച്ച് മരണത്തിന് കീഴടങ്ങിയത്.. നന്ദിനി സീരിയലിലെ കഥാപാത്രം ചെയ്തത് പോലെ തീ കൊളുത്തിയ ശേഷം കെടുത്താന് ശ്രമിച്ചപ്പോള് അതിന് സാധിക്കാതെ വന്നതാണ് കുട്ടിയുടെ മരണത്തിന്‌ കാരണമായത്.

ദേവനാഗരി ജില്ലയിലെ സെന്റ്‌ മേരീസ് കോണ്വെന്റ് സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്ത്ഥിനിയാണ് മരണമടഞ്ഞത്. നവംബര് പതിനൊന്നിന് നടന്ന സംഭവമാണെങ്കിലും പുറംലോകത്ത് വാര്ത്ത അറിയുന്നത് വൈകിയാണ്. മാന്ത്രിക ശക്തിയുള്ള കുട്ടിയെ പോലെ തീ പിടിച്ചാൽ ഉണ്ടാകുന്ന അപകടം അറിയാതെ വരുത്തിവച്ചതാണ് എന്നാണ് പോലീസ് നിഗമനം. ഇത് സീരിയൽ അടിമകളായ അമ്മമാർക്ക് ഒരു താക്കീതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here