Home Sudhee Muttam എനിക്കിഷ്ടമുളളവരുടെ കൂടെ പൊറുക്കാൻ പോയതാ..നിങ്ങൾക്കെന്താ നഷ്ടം….

എനിക്കിഷ്ടമുളളവരുടെ കൂടെ പൊറുക്കാൻ പോയതാ..നിങ്ങൾക്കെന്താ നഷ്ടം….

0

രചന : സുധീ മുട്ടം

“ആർക്ക് മുന്നിൽ തുണിയഴിച്ചേച്ചുളള വരവാടി &%₹@@&% നീയ്….

ജോലി കഴിഞ്ഞു വീട്ടിലേക്ക് വന്നു കയറിയതും ഭർത്താവിന്റെ ചോദ്യം ചെയ്യലുയർന്നു..തുളുമ്പാൻ തുടങ്ങിയ മിഴികളെ അടക്കിപ്പിടിച്ചു ഞാൻ അകത്തേക്ക് നടക്കുന്നതിനു പിന്നാലെയെന്റെ ഭർത്താവ് ഓടിയെത്തി…

” എടി മൂധേവി നിന്നോടല്ലേ ചോദിച്ചത് ആരുടെ കൂടെയാ അഴിഞ്ഞാടാൻ പോയതെന്ന്…

അതുവരെ അടക്കിപ്പിടിച്ച വികാരങ്ങളെല്ലാം ഒരു പെരും മഴയായി എന്നിൽ പെയ്തിറങ്ങി…

“എനിക്കിഷ്ടമുളളവരുടെ കൂടെ പൊറുക്കാൻ പോയതാ..നിങ്ങൾക്കെന്താ നഷ്ടം….

ഞാൻ തിരിച്ചടിച്ചതോടെ ഭർത്താവിനു കൂടുതൽ കലിപ്പായി…

” കണ്ടവന്റെ കൂടെ അഴിഞ്ഞാടി നടക്കുന്നവൾക്ക് ഈ വീട്ടിൽ സ്ഥനമില്ല.ഇറങ്ങെടീ ഇവിടെ നിന്ന്….

മദ്യപിച്ചു ലക്കു കെട്ടിരുന്നയാ മനുഷ്യൻ എന്റെ മുടിത്തുമ്പിൽ പിടിച്ചു വലിച്ചു വെളിയിലേക്ക് തള്ളി…പുറത്തെ ലൈറ്റും അണച്ചു അയാൾ കതകടച്ചു….

തലയിലാകെ ഇരുൾ പടർന്ന ഞാൻ നിലത്തേക്കിരുന്നുപോയി.സ്ത്രീധനമൊന്നും ഞങ്ങൾക്കാവശ്യമില്ല വിദ്യാഭ്യാസമുള്ളൊരു പെണ്ണു മതീന്നു പറഞ്ഞിട്ടാണു അയാളെന്നെ വിവാഹം കഴിച്ചത്. ഗൾഫിലാണ് ജോലിയെന്നൊക്കെ അറിഞ്ഞതോടെ വീട്ടിൽ മറ്റൊന്നും ചിന്തിച്ചുമില്ല.തിരക്കിയതുമില്ല….

വിവാഹം കഴിഞ്ഞു മധുവിധു നാളും മാറിയട്ട് അയാൾ തിരികെ പോകുന്നില്ലെന്ന് മനസിലായപ്പോഴാണെനിക്ക് ചതിയുടെയാഴം മനസ്സിലായത്….

“വിസിറ്റിങ് വിസയിൽ ഗൾഫിലേക്ക് പോയി ചുറ്റിക്കറങ്ങീട്ട് തിരികെ വരലാണ് അയാളുടെ ശീലം…..

മകന്റെ ഭീക്ഷണിക്ക് മുമ്പിൽ വഴങ്ങാതെ മാതാപിതാക്കൾക്ക് വഴിയില്ലായിരുന്നു.കല്യാണത്തിനു മുമ്പേ എഴുതിയിരുന്ന പിഎസ്സ് സി ടെസ്റ്റ് വഴിയെനിക്ക് ജോലി ലഭിച്ചതോടെ ഭർത്താവിനു കൂടുതൽ തരമായി.എന്തെങ്കിലും കൂലിപ്പണിക്കെങ്കിലും പോയിരുന്നയാൾ അതും നിർത്തി…

എല്ലാമാസവും സാലറി അയാൾകൃത്യമായി എന്നിൽ നിന്ന് വാങ്ങുമ്പോൾ ,ലേശവും പരിഭവുമില്ലാതെ ഞാൻ അയാൾക്ക് നൽകിയിരുന്നു. മൂക്കറ്റം കുടിച്ചു കൂത്താടി നടക്കുന്നയാളുടെ മുന്നിൽ ഞാനവസാനം ഇരക്കണം ,എനിക്കു ആവശ്യമുള്ളതൊക്കെ വാങ്ങിത്തരാൻ….

ദിവസവും ഇതുതന്നെ ശീലമയാൾ പതിവാക്കിയതും ശമ്പളം ഞാൻ കൊടുക്കാതെ ആയതോടെ മർദ്ദനവും ചീത്തവിളിയും അയാൾ പതിവാക്കി.ഗത്യന്തരമില്ലാതെ വന്നതോടെ വീണ്ടും ശമ്പളം അയാൾക്ക് തന്നെ നൽകി…

വീട്ടിൽ നിന്ന് ജോലിസ്ഥലത്തേക്ക് കൂടുതൽ ദൂരമുളളതിനാൽ,ഞാൻ വീടണയുമ്പോഴേക്കും ഇരുൾ വീണു തുടങ്ങിയട്ടുണ്ടാകും…ചില ദിവസങ്ങളിൽ ബസ് താമസിച്ചാകും എത്തുക.വീട്ടിലെത്തുമ്പോൾ ആക്ഷേപങ്ങളും കേൾക്കണമെനിക്ക്…..

അന്നത്തെ രാത്രിയെനിക്ക് കാളരാത്രി ആയിരുന്നു. വെളിയിലെ കൊതുകു കടിയേറ്റിട്ടും കൂസലില്ലാതെ ഭാവി ജീവതത്തെ കുറിച്ച് ഞാനാദ്യമായി തിരിച്ച് ചിന്തിച്ചു….

മദ്യപാനത്തിൽ ആറാടി തിമിർക്കുന്ന ആൾക്ക് നേരെചൊവ്വെ ഭാര്യയെ സമീപിക്കാതിരുന്നാം പിന്നെ ഞാനെങ്ങെനെ പ്രഗ്നന്റാകും.പ്രതീക്ഷിക്കാനെനിക്കൊരു കുഞ്ഞുമില്ല….

കാലത്തെ ഭർത്താവ് വന്നെനിക്ക് മുമ്പിൽ ക്ഷമ ചോദിച്ചതും ഞാൻ മൈൻഡ് ചെയ്തില്ല,പകരം അകത്ത് കയറി എനിക്ക് പറയാനുള്ളത് ഒരു വെളളപ്പേപ്പറിൽ ഒറ്റവാക്യത്തിൽ ഞാനെഴുതി….

“തേവിടിശ്ശിക്കിനിയൊരു ഭർത്താവ് ഉദ്ദ്യോഗസ്ഥൻ വേണമെന്നില്ലെന്ന്….

അക്ഷരങ്ങൾ അയാളെ നോക്കി പല്ലിളിക്കുമ്പോൾ കഴുത്തിലാ മനുഷ്യൻ അണിയിച്ച താലി വലിച്ചു പൊട്ടിച്ചു മുഖത്തേക്ക് ഞാനെറിഞ്ഞു കൊടുത്തു…

” വേശ്യകളൊരിക്കലും താലി ധരിക്കാറില്ല ശവമേ..

താലിയിൽ അയാൾ അടിച്ചേൽപ്പിച്ചിരുന്ന അധികാരങ്ങളെല്ലാം വലിച്ചെറിഞ്ഞു ഞാൻ പുറത്തേക്കിറങ്ങി എന്റെ വീട്ടിലേക്ക് നടന്നു…

“ഇനിയെങ്കിലും ശുദ്ധവായു ശ്വസിച്ചു സ്വതന്ത്രമായിട്ടൊന്നും ജീവിക്കാനായി കൊതിച്ചു കൊണ്ട്….

NB:- ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഒരു വാക്ക്

©

A story by സുധീ മുട്ടം

റീ

LEAVE A REPLY

Please enter your comment!
Please enter your name here