Home Shiva നീ എന്താ എന്നെ ഭീഷണിപെടുത്തുവാണോ.. ദേവേട്ടൻ ഇപ്പോൾ എഴുന്നേറ്റാൽ പിന്നെ നിന്നെ ജീവനോടെ ആരും കാണില്ല.....

നീ എന്താ എന്നെ ഭീഷണിപെടുത്തുവാണോ.. ദേവേട്ടൻ ഇപ്പോൾ എഴുന്നേറ്റാൽ പിന്നെ നിന്നെ ജീവനോടെ ആരും കാണില്ല.. Part – 10

0

Part 9 വായിക്കാൻ ഇവിടെ click ചെയ്യുക.

Part – 10

രചന : ശിവ

“ശ്രീദേവി പേടിക്കേണ്ട ഞാൻ ഒന്നും ചെയ്യില്ല പക്ഷേ എനിക്ക് പറയാനുള്ളത് നീ കേൾക്കണം..
“എനിക്കൊന്നും കേൾക്കേണ്ട മര്യാദക്ക് എന്നെ നീ തുറന്ന് വിട്ടോ അതാണ് നിനക്ക് നല്ലത്..

“അതു തന്നെയാ എനിക്കും പറയാൻ ഉള്ളത് മര്യാദക്ക് ഞാൻ പറയുന്നത് അനുസരിക്കുന്നതാണ് നിനക്ക് നല്ലത് ഇല്ലെങ്കിൽ നീയും ദേവനും ഇവിടം വിട്ടെങ്ങും പോവില്ല..

“നീ എന്താ എന്നെ ഭീഷണിപെടുത്തുവാണോ.. ദേവേട്ടൻ ഇപ്പോൾ എഴുന്നേറ്റാൽ പിന്നെ നിന്നെ ജീവനോടെ ആരും കാണില്ല..
“ഹഹഹ അതിനു ഇനി അവൻ എഴുന്നേൽക്കണം എങ്കിൽ ഞാൻ വിചാരിക്കണം..
“എടാ ദുഷ്ടാ നീ എന്താടാ എന്റെ ഏട്ടനെ ചെയ്തേ.. എന്റെ ഏട്ടന് എന്തേലും പറ്റിയാൽ പിന്നെ നിന്നെ ഞാൻ വെറുതെ വിടുമെന്ന് കരുതണ്ട..
“ഹഹഹ ശ്രീദേവി ഞാൻ പറയുന്നത് കേൾക്ക് അവനു ഒന്നും വരില്ല ഞാൻ പറയുന്നത് നീ അനുസരിച്ചാൽ
അവനെ ഞാൻ എഴുന്നേൽപിക്കാം..

“നിന്നെ ഞാൻ അനുസരിക്കാനോ നടക്കില്ല വിഷ്ണു.. നിന്റെ ഒരു ഉദ്ദേശവും എന്റെ അടുത്ത് നടക്കില്ല….
“നിനക്ക് നിന്റെ ദേവനെ ജീവനോടെ വേണം എന്നുണ്ടെങ്കിൽ ഞാൻ പറയുന്നത് അനുസരിക്കണം എന്നവൻ തറപ്പിച്ചു പറഞ്ഞപ്പോൾ എന്തു ചെയ്യണം എന്നറിയാതെ ഞാൻ പകച്ചു നിന്നു പോയി..
“നീ പേടിക്കേണ്ട ഞാൻ പറയുന്നത് കേട്ടാൽ നിനക്കോ ദേവനോ ഒന്നും സംഭവിക്കില്ല..
ഈ മന വിട്ട് നിങ്ങൾക്ക് പുറത്തു പോവാൻ ആവില്ല.. നിങ്ങളെ രക്ഷിക്കാൻ ഇവിടെ ആരും വരാനും പോവുന്നില്ല..
അവനെ അനുസരിക്കാതെ വേറെ വഴിയില്ല എന്നെനിക്ക് മനസ്സിലായി..
എന്തായാലും അവൻ പറയുന്നത് കേൾക്കാൻ തന്നെ ഞാൻ തീരുമാനിച്ചു.. കാരണം അടുത്തെങ്ങും വേറെ വീടുകൾ ഇല്ലാത്തതിനാൽ ഞാൻ ഇവിടെ കിടന്നു എത്ര ഒച്ചയിട്ടാലും ആരും വരാൻ പോവുന്നില്ല.. ദേവേട്ടൻ ആണെങ്കിൽ ബോധമില്ലാതെ കിടക്കുന്നു അപ്പോൾ പിന്നെ അവൻ പറയുന്നത് കേൾകുകയേ എനിക്ക് നിവർത്തി ഉണ്ടായിരുന്നുള്ളൂ..

“വെയിൽ ഒക്കെ കൊണ്ടു യാത്ര ചെയ്തു വന്നത് കൊണ്ടാവും ദേവാ..
വാ നമുക്ക് താഴേക്ക് പോവാം അമ്മ വന്നു കാണും എന്നും പറഞ്ഞു വിഷ്ണു ഞങ്ങളുമായി മുറി തുറന്നു പുറത്തേക്ക് ഇറങ്ങി..
അപ്പോഴേക്കും വിഷ്ണുവിന്റെ അമ്മയും വന്നിരുന്നു.. അമ്മയോട് സംസാരിച്ചു യാത്ര പറഞ്ഞു ഞങ്ങൾ അവിടെ നിന്നും ഇറങ്ങി..
അസ്വസ്ഥമായ മനസ്സുമായാണ് ഞാൻ ആ മനയിൽ നിന്നും യാത്ര ആയത്..
വൈകുന്നേരത്തോടെ ഞങ്ങൾ തറവാട്ടിൽ എത്തി..

ദേവൻ ചെല്ലുമ്പോൾ നെറ്റിയിൽ കൂടി കൈ വെച്ചു എന്തോ ആലോചിച്ചു കൊണ്ടു മലർന്ന് കിടക്കുവായിരുന്നു ശ്രീദേവി..
“ശ്രീ നല്ല തലവേദന ഉണ്ടോ.. മരുന്ന് വല്ലതും വേണോ ??
“ഹേയ് ഒന്നും വേണ്ട ഏട്ടാ എനിക്കൊന്നു ഉറങ്ങിയാൽ മതി എല്ലാം ശെരിയാവും..
“മ്മ്മം നീ ഉറങ്ങിക്കോ എന്നും പറഞ്ഞു ദേവനും കിടന്നു..
രാത്രി വൈകി കൊലുസിന്റെ ശബ്ദം കേട്ടു കൊണ്ടു കണ്ണ് തുറന്നു നോക്കിയ ദേവൻ കാണുന്നത് മുടി അഴിച്ചിട്ടു ശ്രീദേവി മുറിയിലൂടെ അങ്ങോട്ടു ഇങ്ങോട്ടും നടക്കുന്നതാണ്..

“ശ്രീ നിനക്കിതു എന്തുപറ്റി.. എന്താ നീ ഇങ്ങനെ നടക്കുന്നത്..
“ഹേ ഒന്നുമില്ല ഏട്ടാ.. എനിക്ക് ഉറക്കം വന്നില്ല..
“എന്താടി തലവേദന കൂടിയോ മരുന്ന് വല്ലതും വേണോ..
“ഹേ ഇല്ല ഏട്ടാ ഏട്ടൻ ഉറങ്ങിക്കോ എനിക്കും ഉറക്കം വരുന്നുണ്ട് എന്നും പറഞ്ഞു അവൾ വന്നു കിടന്നു..
ഇവൾക്കിതു എന്തുപറ്റി അമ്മ പറഞ്ഞത് പോലെ തന്നെ യാത്ര കഴിഞ്ഞു വന്നപ്പോൾ തൊട്ടവൾക്കൊരു മാറ്റം..
ഇനി ചിലപ്പോൾ എല്ലാം എന്റെ വെറും തോന്നലായിരിക്കും വയ്യാത്ത കൊണ്ടായിരിക്കും അവൾ ഇങ്ങനെ പെരുമാറുന്നത് എന്നും വിചാരിച്ചു ഞാനും കിടന്നു..

പിറ്റേന്ന് രാവിലെ ഞാൻ എഴുന്നേറ്റു കണ്ണ് തുറന്നപ്പോൾ ശ്രീ എങ്ങോട്ടോ പോവാൻ റെഡിയായി കൊണ്ടിരിക്കുകയായിരുന്നു..
“ഹാ ഏട്ടൻ എഴുന്നേറ്റോ.. കാപ്പി ദേ ഇവിടെ വെച്ചിട്ടുണ്ട് കേട്ടോ..
“ഹാ അല്ല നീ ഇതെങ്ങോട്ടാ ഇത്ര രാവിലെ തന്നെ..
“അതുപിന്നെ ഞാൻ ഒന്ന് എന്റെ തറവാട് വരെ പോവാണ് ഒത്തിരി നാളായില്ലേ അവരെയൊക്കെ ഒന്നു കണ്ടിട്ട്..
ഇപ്പോൾ എന്തോ അവരെയൊക്കെ കാണാൻ തോന്നി..
“എന്നാപ്പിന്നെ നിക്ക് ഞാനും വരാം..
“വേണ്ട ഏട്ടാ ഞാൻ പൊക്കോളാം..

“അതെന്താടി ഞാനും അവരെ കണ്ടിട്ട് കുറച്ചു കാലം ആയില്ലേ..
“അതുപിന്നെ ഏട്ടൻ ഇനി കുളിച്ചു റെഡിയായി ഒക്കെ വരണ്ടേ..
“ഓ അതിനു വലിയ നേരം ഒന്നും വേണ്ട ഒരു പത്തു മിനിറ്റ് ഞാൻ പെട്ടെന്ന് വരാം..
“വേണ്ട ഏട്ടാ അടുത്ത തവണ നമുക്ക് ഒരുമിച്ചു പോവാം പോരെ ..
“മ്മം ശെരി ശെരി നിന്റെ ഇഷ്ടം അതാണെങ്കിൽ അങ്ങനെ തന്നെ ആയിക്കോട്ടെ..
അതുകേട്ടു അവൾ ഒന്ന് ചിരിച്ചു..

“എന്താടി ചിരിക്കുന്നത്..
“അല്ല എന്നെ കടിച്ചു കീറാൻ നടന്ന ആളിപ്പോൾ എന്റെ ഇഷ്ടം പോലെയ ചെയ്യാം എന്നു പറഞ്ഞത് കേട്ടപ്പോൾ ചിരിച്ചു പോയതാണ്..
“ഹ മതി മതി ചിരിച്ചത് നീ വേഗം പോവാൻ നോക്കെന്നും പറഞ്ഞു ഞാൻ അവളെ നോക്കി ചിരിച്ചു..
അതുകേട്ടു പെട്ടെന്ന് തന്നെ എന്നോടും അമ്മയോടും യാത്ര പറഞ്ഞു ധിറുതിയിൽ അവൾ ഇറങ്ങി പോയി ..
അവൾ പോയി കുറെ കഴിഞ്ഞു ബോറടിച്ചപ്പോൾ ഞാൻ പുറത്തേക്കൊക്കെ ഒന്നു ഇറങ്ങി..
അപ്പോഴാണ് വഴിയിൽ വെച്ചു സതീഷിനെ കാണുന്നത്.
“അളിയാ ദേവാ നീ ഇതെങ്ങോട്ടാട..
“ഓ ഞാൻ ചുമ്മാ നടക്കാൻ ഇറങ്ങിയതാണ്..

“നിന്റെ ഭാര്യയെ കുറച്ചു മുൻപ് കണ്ടിരുന്നു .. നിന്റെ ആ കൂട്ടുകാരന്റെ കൂടെ ബൈക്കിൽ കേറി പോവുന്നത് കണ്ടു..
“ഏതു കൂട്ടുകാരൻ.?
“ഓ എന്തായിരുന്നു അവന്റെ പേര്.. വിഷ്ണു എന്നോ മറ്റോ ആണ്..
“ങേ വിഷ്ണുവിന്റെ കൂടെയോ..
“ഹാ അതേ അവന്റെ കൂടെ.. എന്താടാ അവൾ എവിടെ പോയതാണ്..
“അവൾ നാട്ടിൽ പോയതാണ്..
“അതിനു അവന്റെ കൂടെ എന്തിനാടാ അവൾ പോയത്..

“അതുപിന്നെ വഴിയിൽ വെച്ച് കണ്ടപ്പോൾ അവൻ ലിഫ്റ്റ് കൊടുത്തത് ആയിരിക്കും..
“ആയിരിക്കും ആയിരിക്കും എന്നും പറഞ്ഞു ഒരു ആക്കിയ ചിരിയും ചിരിച്ചു സതീഷ് പോയി..
അത് കേട്ടപ്പോൾ എന്തൊക്കെയോ ഒരു പന്തികേട് എന്റെ മനസ്സിൽ തോന്നി..
വിഷ്ണുവിനെ കാണുന്നതേ ഇഷ്ടമല്ലാത്ത അവൾ അവന്റെ ബൈക്കിൽ പോയെന്നു പറഞ്ഞാൽ എന്തോ എനിക്കത് അങ്ങ് വിശ്വസിക്കാനേ തോന്നുന്നില്ല.. എന്തായാലും അവൾ വരുമ്പോൾ ചോദിക്കാം എന്നു വിചാരിച്ചു കൊണ്ടു ഞാൻ തറവാട്ടിലേക്ക് തിരിച്ചു നടന്നു..
സന്ധ്യയോടെ ശ്രീദേവി തിരിച്ചു തറവാട്ടിൽ എത്തി..
എന്നെ കണ്ടപാടെ അവൾ ഒരു ചിരിയൊക്കെ പാസ്സാക്കി..

“ശ്രീ ഇന്ന് നീ വിഷ്ണുവിനെ കണ്ടായിരുന്നോ..
എന്റെ ചോദ്യം കേട്ടതും അവളുടെ മുഖത്താകെ പരിഭ്രമം പടരുന്നത് ഞാൻ കണ്ടു..
“ഡി നിന്നോടാ ചോദിച്ചത്..
“ഹാ അവനെ ഞാൻ വഴിയിൽ കണ്ടായിരുന്നു..
“എന്നിട്ട് നീ അവന്റെ കൂടെ ബൈക്കിൽ കേറി പോയോ..
“ഇതെന്താ ഏട്ടാ ഒരുമാതിരി സംശയത്തോടെ ചോദിക്കുന്നത്..
“നീ ഞാൻ ചോദിച്ചതിന് ഉത്തരം പറ..
“ഹാ പോയി, എന്നെ ബസ് സ്റ്റാൻഡിൽ വിടാമെന്ന് വിഷ്ണു പറഞ്ഞപ്പോൾ ഞാൻ കേറി പോയെന്നെ ഒള്ളു അതിനിപ്പോൾ എന്താ..
“ഹേ ഒന്നുമില്ല.. മുൻപ് നിനക്ക് അവനെ കാണുന്നതേ ദേഷ്യം ആയിരുന്നല്ലോ അവന്റെ കുറ്റം മാത്രം പറയാനേ നിനക്ക് നേരവും ഉണ്ടായിരുന്നുള്ളു..
ആ നീ അവന്റെ കൂടെ ബൈക്കിൽ കേറി പോയെന്ന് കേട്ടപ്പോൾ എനിക്ക് അത്ഭുതം തോന്നി അതുകൊണ്ട് ചോദിച്ചതാണ്..

“അത് പിന്നെ ഞാൻ വിചാരിച്ചത് പോലെ അല്ല വിഷ്ണു ആള് പാവമാണ്..
“അതെന്താടി പെട്ടെന്ന് അങ്ങനെ ഒരു തോന്നൽ..
“അതുപിന്നെ സംസാരിച്ചപ്പോൾ എനിക്ക് അങ്ങനെ തോന്നി.. എന്നും പറഞ്ഞവൾ അകത്തേക്കു കയറി പോയി..
പിന്നെ ഞാൻ നോക്കുമ്പോൾ അവളും അമ്മയും തമ്മിൽ എന്തൊക്കെയോ സംസാരിക്കുന്നുണ്ട്..
രണ്ടുപേരുടെയും കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു..
ഞാൻ അങ്ങോട്ട്‌ ചെന്നു..
എന്നെ കണ്ടതും രണ്ടു പേരും കണ്ണുകൾ തുടച്ചു രണ്ടു വഴിക്ക് പോയി.. എന്താ കാര്യമെന്ന് ഞാൻ രണ്ടു പേരോടും മാറി മാറി ചോദിച്ചിട്ടും അവർ എന്റെ ചോദ്യത്തിന് ഉത്തരം തരാതെ ഒഴിഞ്ഞു മാറി..

“അതൊക്കെ ഉണ്ട് ഏട്ടന് മനസ്സിലാവില്ല..
“മ്മം വൃതം ആണെന്ന് പറഞ്ഞു നീ എന്തിനാ താഴെ കിടക്കുന്നത് കട്ടിലിൽ കിടന്നൂടെ..
“അതുപിന്നെ ഈ വൃതം എടുക്കുമ്പോൾ നിലത്തു കിടക്കണം എന്നാണ് .. ഏട്ടൻ കട്ടിലിൽ കിടന്നോളൂ..
“എന്നാപ്പിന്നെ ഞാനും കിടക്കാം..
“വേണ്ട ഏട്ടൻ കട്ടിലിൽ കിടന്നോളു..എനിക്ക് ഉറക്കം വരുന്നു എന്നും പറഞ്ഞവൾ പുതപ്പ് തലവഴി മൂടി കിടന്നു..
അവളുടെ ആ പെരുമാറ്റത്തിൽ എന്തോ ഒരു സംശയം എനിക്ക് തോന്നി തുടങ്ങി..
എന്തായിരിക്കും ഇവൾക്ക് പറ്റിയത് എന്നോർത്തു കൊണ്ടു ഞാനും കിടന്നു..
———————————————————

പിന്നീട് അങ്ങോട്ടുള്ള ഓരോ ദിവസവും അവൾ വൃതത്തിന്റെ പേരും പറഞ്ഞു താഴെ കിടക്കും രാവിലെ എഴുന്നേറ്റു നാട്ടിലേക്ക് എന്നും പറഞ്ഞു പോവും സന്ധ്യയോടെ ആണ് പിന്നെ മടങ്ങി വരുന്നത്..
വൃതത്തിന്റെ ഭാഗമായി നാട്ടിലെ നാഗകാവിൽ പോയി എന്നും വിളക്ക് വെച്ചു പ്രാത്ഥിക്കണമത്രേ..
ഞാനതു ആദ്യം ആദ്യം കാര്യമാക്കിയില്ല പക്ഷേ
ഓരോ ദിവസം കഴിയും തോറും അവളുടെ സ്വാഭാവത്തിൽ എന്തോ ഒരു മാറ്റം പോലെ എനിക്ക് തോന്നി..
പഴയ ഉത്സാഹവും കുസൃതിയും ഒന്നും ഇപ്പോൾ അവളിൽ കാണാനില്ല എപ്പോഴും എന്തെങ്കിലും ചിന്തിച്ചു കൊണ്ടു തറവാടിന്റെ ഏതെങ്കിലും ഒരു മൂലക്ക് ഇരിക്കുന്നത് കാണാം..

എന്തുപറ്റി എന്ന് പലവട്ടം ഞാൻ ചോദിച്ചപ്പോളും ഒന്നുമില്ല എന്നും പറഞ്ഞവൾ ഒഴിഞ്ഞു മാറി..
എന്താണ് ഇവൾക്ക് പറ്റിയതെന്ന് അറിയാൻ തന്നെ ഞാൻ തീരുമാനിച്ചു..
അങ്ങനെ ഇരിക്കെ പതിവ് പോലെ തന്നെ അവൾ നാട്ടിലേക്ക് എന്നും പറഞ്ഞു വീട്ടിൽ നിന്നും ഇറങ്ങിയതും അവൾ കാണാതെ ഞാനും പിന്നാലെ പോയി..
കുറച്ചു ദൂരം കഴിഞ്ഞതും ദൂരെ ഒരുത്തൻ ബൈക്കുമായി നിൽക്കുന്നത് കണ്ടു..
സൂക്ഷിച്ചു നോക്കിയപ്പോൾ അത് വിഷ്ണു ആണെന്ന് മനസ്സിലായി..
ഞാൻ നോക്കുമ്പോൾ അവൾ വിഷ്ണുവിന്റെ ബൈക്കിൽ കേറിയതും അവൻ ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു പോയി..

എന്റെ മനസ്സിലാകെ കാർമേഘം പോലെ സംശയങ്ങൾ ഉരുണ്ട് കൂടി..
ഇവൾ എന്തിനാവും അവന്റെ കൂടെ പോയത്.. ഒന്നുറപ്പായി അവളെ കാത്ത് ആണ് അവൻ നിന്നത്.. ഇത് രണ്ടുപേരും അറിഞ്ഞു കൊണ്ടുള്ള പരിപാടിയാണ്.. ഇതിന്റെ സത്യം എന്താണെന്ന് അറിയണം എന്ന് വിചാരിച്ചു നിൽകുമ്പോൾ സതീഷ് ബൈക്കുമായി അതിലെ വന്നു.. അവനോട് ഇപ്പോൾ വരാമെന്നും പറഞ്ഞു അവന്റെ ബൈക്ക് വാങ്ങി അവരുടെ പിന്നാലെ ഞാനും പോയി..
അവർ കാണാതെ ഇരിക്കാൻ പാകത്തിൽ ഡിസ്റ്റൻസ് ഇട്ടാണ് ഞാൻ വണ്ടി ഓടിച്ചത്..
അവർ നേരെ പോയത് വിഷ്ണുവിന്റെ തറവാട്ടിലേക്ക് ആണ്..
ശെരിക്കും അതെന്നെ ഞെട്ടിച്ചു കളഞ്ഞു.. കാരണം നാട്ടിലേക്ക് എന്നു കള്ളം പറഞ്ഞു അവൾ ഇത്രയും നാൾ വന്നു കൊണ്ടിരുന്നത് ഇവന്റെ അടുക്കൽ ആയിരുന്നല്ലേ..

അവളപ്പോൾ എന്നെ ഇത്രയും നാൾ ചതിക്കുവായിരുന്നു എന്ന് തോന്നിയതോടെ
എനിക്കെന്നെ തന്നെ നിയന്ത്രിക്കാൻ ആയില്ല..
അവളെ കൈയോടെ പിടികൂടാൻ തന്നെ ഞാൻ തീരുമാനിച്ചു..
ഞാൻ നോക്കുമ്പോൾ ഗേറ്റു തുറന്നു പടികൾ ഇറങ്ങി അവർ മനക്കുള്ളിലേക്ക് കേറി..
അൽപ്പ സമയം കഴിഞ്ഞു ഞാനും അങ്ങോട്ടേക്ക് ചെന്നു..
പതിയെ പതിയെ നടന്നു ഞാനാ മനക്കുള്ളിലേക്കു കടന്നു ചുറ്റും ഒന്നു നോക്കി.. അവിടെങ്ങും ആരെയും കണ്ടില്ല..

എല്ലായിടത്തും ഒന്ന് നോക്കാൻ തന്നെ ഞാൻ തീരുമാനിച്ചു..
അങ്ങനെ അതിനുള്ളിലൂടെ നടന്നു നടന്നു ഞാൻ അന്ന് ബോധം കെട്ടുവീണ മുറിയുടെ മുന്നിൽ എത്തി..
ആ മുറിയുടെ വാതിൽ ചാരി ഇട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ..
ഞാനത് മെല്ലെ തുറന്നു അകത്തേക്ക് നോക്കിയതും ആ കാഴ്ച്ച കണ്ടു ഞാൻ ഞെട്ടി..
വിഷ്ണുവിന് മുന്നിലെ ഹോമകുണ്ഡത്തിനു മുന്നിൽ അവൻ തീർത്ത മന്ത്ര കളത്തിനുള്ളിൽ ഒരു പാവയെ കണക്കിന് ശ്രീദേവി ഇരിക്കുന്നു..

(തുടരും… )

(സ്നേഹപൂർവ്വം… ശിവ

ടോട്ടൽ 13 part ഉണ്ട് , പേജ് like ചെയ്തു following എന്നുള്ളതിൽ See First ആക്കിയാൽ തുടർന്ന് വരുന്ന ഭാഗങ്ങൾ മിസ് ആകാതെ കിട്ടും , ആവശ്യമെങ്കിൽ നോട്ടിഫിക്കേഷൻ കൂടെ enable ചെയ്യാം.
പേജ് ഇത് വരെ Like ചെയ്യാത്തവർ ഫേസ്ബുക്കിൽ “Viral Kerala – വൈറൽ കേരള ” എന്ന് search ചെയ്തോ അല്ലെങ്കിൽ
https://fb.com/viralkerala.in
എന്ന ലിങ്ക് ഉപയോഗിച്ചോ Like ചെയ്യാവുന്നതാണ്

ആദ്യ ഭാഗം മുതൽ വായിക്കത്തവർക്കായി
https://viralkerala.in/post/21947

താങ്കൾക്ക് ഈ കഥ ഇഷ്ടം ആയിട്ടുണ്ടെങ്കിൽ, അഭിപ്രായം എന്ത് തന്നെയാണെങ്കിലും കമൻറ് ബോക്സിൽ രേഖപ്പെടുത്തുവാൻ മറക്കരുത്. നിങ്ങളുടെ അഭിപ്രായങ്ങൾ രചയിതാവിനുള്ള പ്രോത്സാഹനം കൂടിയാണ്.
അത് പോലെ പോസ്റ്റ് ലൈക് ചെയ്യുന്നതിലൂടെ നിങ്ങൾ വായിച്ചു എന്ന് ഞങ്ങൾക്കും മനസ്സിലാക്കാവുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here