Home Latest അവൾ പുച്ഛഭാവത്തിൽ എന്നെനോക്കിയൊന്നു ചിരിച്ചു…

അവൾ പുച്ഛഭാവത്തിൽ എന്നെനോക്കിയൊന്നു ചിരിച്ചു…

0

അച്ഛനും അമ്മയും മരിച്ചപ്പോൾ ആകെയുള്ളൊരാശ്വാസം ഒരു പെങ്ങളുകുട്ടി ഉണ്ടായിരുന്നു എന്നതായിരുന്നു ,എന്നേക്കാൾ എട്ടുവയസ്സിനിളപ്പം ചെറുപ്പം മുതലേ അവൾക്ക് ഞാനായിരുന്നു എല്ലാം , തൊട്ടടുത്തൊന്നും കൂട്ടുകാരികൾ ഇല്ലാത്തതിനാൽ ..ശരിക്കും പറഞ്ഞാൽ പലപ്പോഴും അവളുടെ കളികൂട്ടുകാരനായിരുന്നു ഞാൻ,അവൾക്ക് പത്തുവയസുള്ളപ്പോഴാണ് അച്ഛനും അമ്മയും ഒരപകടത്തിൽപ്പെട്ടു ഞങ്ങളെ തനിച്ചാക്കി പോയത്.
അതിനുശേഷം അവൾക്കെന്നോടുള്ള സ്നേഹം കൂടുകയായിരുന്നു,അച്ഛൻ വീട്ടിൽ നിന്നും , അമ്മവീട്ടിൽനിന്നും ഒരുപാടുനിർബന്ധിച്ചു അവളെ അവിടെ നിർത്താമെന്ന്,

ഏട്ടനില്ലാതെ ഒരിടത്തേക്കുമില്ല എന്ന വാശിയിലായിരുന്നു അവൾ , അതുതന്നെയല്ല അവളെ പിരിഞ്ഞിരിക്കാൻ എനിക്കും കഴിയുമായിരുന്നില്ല.അച്ഛന് ചെറിയൊരു ബിസിനസ്സ് ഉണ്ടായിരുന്നു അതുനോക്കിനടത്താനായി എനിക്കെൻറെ പഠനം ഉപേക്ഷിക്കേണ്ടിവന്നു . അവളുടെ ആഗ്രഹങ്ങൾ സാധിച്ചുകൊടുക്കുക എന്നതിലേക്ക് മാത്രമൊതുങ്ങി എൻറെ സ്വപ്നങ്ങൾ , എന്തും എന്നോട് തുറന്നുപറയാൻ അവൾക്കൊരു മടിയുമില്ലായിരുന്നു..അപ്പോഴെല്ലാം കൗതുകത്തോടെ അവളുടെ വാക്കുകൾ കേൾക്കുന്ന ഒരമ്മയായിമാറും ഞാൻ, അവളുടെ ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കുമ്പോൾ ഒരച്ഛനനുഭവിക്കുന്ന സന്തോഷം ഞാനറിയുകയായിരുന്നു.

ഞങ്ങളുടെ അകന്നബന്ധത്തിലുള്ള ഒരമ്മൂമ്മ രാത്രിയിൽ ഞങ്ങൾക്ക് കൂട്ടായി വീട്ടിൽ വന്നുകിടക്കാറുണ്ട്, നീതുമോൾ ആ അമ്മൂമ്മയുടെ കൂടെയാണ് കിടന്നിരുന്നത് , എന്നാലും ചിലദിവസംപെണ്ണ് ചിണിങ്ങികൊണ്ടെന്ൻറെ അരികത്തുവരും,എൻറെ കൂടെക്കിടക്കാനുള്ള വരവാണ്, ഒരുദിവസം രാത്രി നീതുമോളുടെ കരച്ചിൽകേട്ടാണ് ഞാനുണർന്നത് , ഞാൻ ഓടിച്ചെല്ലുമ്പോൾ ചോരത്തുള്ളികൾക്കിടയിൽ പകച്ചുനിൽക്കുന്ന നീതുമോളെയാണ് ഞാൻ കണ്ടത്.എനിക്കൊന്നും മനസ്സിലായില്ല , എൻറെ പരിഭ്രമം കണ്ടപ്പോൾ അമ്മൂമ്മ ചിരിച്ചുകൊണ്ടുപറഞ്ഞു   പേടിക്കുകയൊന്നും വേണ്ട പെങ്ങള് വയസ്സറിയിച്ചു.. ഇവിടെ എനിക്കൊന്നും ചെയ്യാനില്ല  അന്നാദ്യമായി അമ്മായില്ലാത്തതിന്റെ കുറവ് ഞാനറിഞ്ഞു,. . രാവിലെ എന്നെ കണ്ടപ്പോൾ പെണ്ണിന് പതിവില്ലാത്തൊരു നാണം, എന്താ ഇങ്ങനെ സൂക്ഷിച്ചുനോക്കുന്നതെന്നുചോദിച്ചു കയ്യിൽ ഒരു നുള്ളും തന്ന് ആളൊറ്റയോട്ടം കൊടുത്തു.രണ്ടുദിവസം വീട്ടിൽ നല്ലതിരക്കായിരുന്നു , ബന്ധുക്കളൊക്കെ എത്തിയിരുന്നു അതുകൊണ്ടുതന്നെ അവളെന്റെ അടുത്തേക്ക് അധികമൊന്നും വന്നില്ല .

എല്ലാവരും പോയി വീട്ടിൽ ഞങ്ങൾ വീണ്ടും തനിച്ചായി,കുറച്ചു സമയം അവൾ എൻറെ അരികിലൂടെയൊക്കെ ചുറ്റിപറ്റിനടന്നു ഞാൻ ശ്രദ്ധിക്കുന്നില്ലെന്നു കണ്ടപ്പോൾ ചിണുങ്ങിക്കൊണ്ട് അവളെന്റെ അടുത്തുവന്നു ,പതുക്കെ എൻറെ മടിയിൽ തലവച്ചു കിടന്നു . എന്തിനാ ഏട്ടാ അച്ഛനും അമ്മയും നമ്മളെ തനിച്ചാക്കിപ്പോയത്  ഒപ്പം ഒരു പൊട്ടിക്കരച്ചിലായിരുന്നു , അവളെ എങ്ങിനെ ആശ്വസിപ്പിക്കണം എനിക്കറിയില്ലായിരുന്നു, എൻറെ കണ്ണും നിറഞ്ഞു കണ്ണുനീർത്തുള്ളികൾ അവളുടെ കവിളിൽ വീണു ,അവൾ മുഖമുയർത്തി എന്നെനോക്കി ,  അയ്യേ ഏട്ടൻ കരയുന്നോ മണ്ടച്ചാരേ ഞാൻ ചുമ്മാചോദിച്ചതല്ലേ എനിക്കെന്റെ ഏട്ടനില്ലേ,’’ അവൾ എൻറെ കൈകൾ മുഖത്തോട് ചേർത്ത് കണ്ണടച്ച് കിടന്നു.

നഴ്സിങ്ങിന് പോകുക എന്നുള്ളത് അവളുടെ വലിയ ആഗ്രഹമായിരുന്നു , എന്നെ ‘തനിച്ചാക്കി പോകണം എന്നുള്ളവിഷമത്തിലായിരുന്നു അവൾ,അതുകൊണ്ടുതന്നെ അവൾ അതൊരിക്കലും എന്നോട് സംസാരിച്ചില്ല,എങ്കിലും അവളുടെ മനസ്സെനിക്കറിയാമായിരുന്നു .എന്തായാലും എൻറെ നിബന്ധത്തിനുവഴങ്ങി അവൾ പോകാൻ തീരുമാനിച്ചു,ബാംഗ്ലൂരിൽ എൻറെ കുറച്ചു സുഹൃത്തുക്കൾ ഉണ്ടായിരുന്നു അവരോടെല്ലാം അന്യോഷിച്ചു ഉള്ളതിൽ നല്ല സ്ഥാപനത്തിൽത്തന്നെ ഞാനവളെ ചേർത്തു.അവളെ അവിടെ ആക്കി തിരുച്ചുപോരുമ്പോൾ കരയാതിരിക്കാൻ ഞാനൊരുപാട് പാടുപെട്ടു..അവളുടെ നിറഞ്ഞ കണ്ണുകൾ എന്നെ പിൻതുടരുന്നുണ്ടായിരുന്നു

വീട്ടിലെത്തിയിട്ടും എനിക്കാകെ വല്ലാത്തൊരു വിഷമം,അവളുടെ ഒച്ചയും അനക്കവുമില്ലാത്ത വീട് അവളുടെ കൊച്ചു പാദസ്വരക്കിലുക്കംകൊണ്ട് അവൾ സൃഷ്ട്ടിച്ച അത്ഭുതം ..ആ വീട്ടിലെ ഏകാന്തതയിൽ തനിച്ചിരിക്കുമ്പോൾ ഞാനതുതിരിച്ചറിയുകയായിരുന്നു. എല്ലാ മാസവും ഞാനവളെ കാണുവാൻ പോകും,തിരിച്ചുപോരലാണ് പ്രയാസം, എങ്കിലും അവളുടെ സന്തോഷം അതായിരുന്നു എനിക്കേറ്റവും വലുത്

ബാംഗ്ലൂരിലെത്തിയാൽ ഞാനെന്റെ സുഹൃത്തിനോടൊപ്പമാണ് താമസിച്ചിരുന്നത് ,ഒരുദിവസം അവനെന്നോട്പറഞ്ഞു  എൻറെ പൊന്നളിയാ ഇങ്ങനെ മസ്സിലുപിടിച്ചിരിക്കാതെ നിങ്ങളെന്റെ കൂടെ വാ ഇവിടെ നല്ല അടിപൊളി പെൺകുട്ടികളെ കിട്ടും കോളേജിൽ പടിക്കുന്ന കിളിന്തുകുട്ടികൾ ജീവിതമൊക്കെ ഒന്നാസ്വദിക്കുമച്ചാനെ  അവൻറെ വാക്കുകൾ എൻറെ മനസ്സിൽ തീകോരിയിട്ടു നീതുമോളെകുറിച്ചോർത്തപ്പോൾ എന്തോ ഇതുവരെയില്ലാത്ത ഒരു പേടി,അന്നെനിക്ക് കിടന്നിട്ടുറക്കം വന്നില്ല .

വീട്ടിലെത്തിയിട്ടും എൻറെ മനസ്സ് വല്ലാതെ അസ്വസ്ഥമായിരുന്നു ,നീതുമോൾ അവളെ എനിക്ക് വിശ്വസമായിരുന്നു ,പക്ഷെ ഓരോ കഥകൾ കേൾക്കുമ്പോൾ വല്ലാത്തൊരു പേടി , ഞാൻ എല്ലാദിവസവും അവളെ വിളിക്കാറുണ്ട്, ഫോണെടുക്കാൻ താമസിച്ചാൽപോലും വല്ലാത്തൊരു ടെൻഷൻ , ഒന്നുരണ്ടുപ്രാവശ്യം ഞങ്ങളതും പറഞ്ഞു വഴക്കടിക്കുക പോലുമുണ്ടായി .

ഒരുദിവസം നീതുമോളെ കാണാനായി ചെന്നപ്പോൾ കുറച്ചുതാമസിച്ചുപോയിരുന്നു, അതുകൊണ്ട് അവളുടെ ഹോസ്റ്റലിൽ പോകാൻ കഴിഞ്ഞില്ല , നാളെകാണാമെന്ന് അവളെവിളിച്ചുപറഞ്ഞു , ഞാൻ നേരെ എന്റെ സുഹൃത്തിന്റെ റൂമിലേക്കുപോയി , അവിടെ ചെന്നപ്പോൾ അവൻ നല്ല ഫോമിലായിരുന്നു ..എന്നെക്കണ്ടതും അവൻ പറഞ്ഞു

അണ്ണാ നീ വന്നത് നന്നായി, ഇന്ന് ഞാൻ പറയുന്നത് നീ അനുസരിച്ചേ പറ്റു , ഞാൻ ഹോട്ടൽ റോയൽ പാലസിൽ ഒരു റൂം ബുക്ക് ചെയ്തിട്ടുണ്ട്,കുറച്ചുകഴിയുമ്പോൾ കിളിപോലൊരു പെങ്കൊച്ചവിടെ വരും, ഞാൻ ഈ കണ്ടീഷനിൽ പോയാൽ ശരിയാകില്ല, ഇന്നുനിന്റെ ദിവസമാ മച്ചാനെ പോയിതകർക്ക് “ഇത്രയും പറഞ്ഞു അവന്റെ മൊബൈലിൽ എൻറെ ഒരു ഫോട്ടോ എടുത്തു,

ഇവളുമാർക്കൊക്കെ ഇപ്പൊ ഫോട്ടോ കണ്ടിഷ്ടപ്പെട്ടാലേ വരത്തുള്ളൂ  അവനെൻറെ ഫോട്ടോ ആർക്കോ സെൻറ് ചെയ്തു, ആദ്യമൊക്കെ ഞാൻ എതിർത്തെങ്കിലും എപ്പോഴോ എൻറെ ചിന്തകളെ വികാരം കീഴടക്കി, ഒരു ധൈര്യത്തിനായി രണ്ടെണ്ണമടിച്ചു,

അവനെന്നെ ഹോട്ടലിന്റെ മുൻപിൽ കൊണ്ടുവിട്ടു ; അപ്പൊ ശരി റൂം നമ്പർ 303 ..ഓൾ ദി ബെസ്ററ് അളിയാ   ഇത്രയും പറഞ്ഞു അവൻ പോയി.

എനിക്കാകെ വല്ലാത്തൊരു ടെൻഷൻ, ഹോട്ടലിൽ ചെന്ന് റൂം നമ്പർ പറഞ്ഞു, മൂന്നാമത്തെ നിലയിലാ മുറി ആളെത്തിയിട്ടുണ്ട് അതും പറഞ്ഞവനൊരു വഷളൻ ചിരി ചിരിച്ചു

അതുവരെ ഉണ്ടായിരുന്ന ധൈര്യമെല്ലാം ചോർന്നു പോകുന്നപോലെ തോന്നി എനിക്ക്,റൂമിൻറെ മുൻപിൽ ഒരുനിമിഷം മടിച്ചു നിന്നു.രണ്ടും കൽപിച്ചു ബെല്ലിൽ വിരലമർത്തി.

അകത്തേക്ക് പോന്നോളൂ അകത്തുനിന്നും മറുപടി കേട്ടു , ഞാൻ വാതിൽ തുറന്നകത്തുകയറി , ജനലിനരുകിൽ പുറംതിരിഞ്ഞു അവൾ നിൽക്കുന്നുണ്ടായിരുന്നു , എൻറെ ഹൃദയതാളങ്ങൾക്കു വേഗതയേറി, ഞാൻ അവളുടെ ശ്രദ്ധയാകർഷിക്കാനായി ഒന്നു ചുമച്ചു , പെട്ടെന്നവൾ എനിക്കഭിമുഖമായി തിരിഞ്ഞു .ഒരുനിമിഷം എൻറെ ഹൃദയമിടിപ്പുകൾ നിശ്ചലമായി , കൈകാലുകൾ തളരുന്നതുപോലെ , നീതുമോളെ അവിടെകണ്ടപ്പോൾ ആ നിമിഷം മരിച്ചുപോയിരുന്നെങ്കിൽ എന്നുഞാനാശിച്ചുപോയി, എസ്സിയുടെ തണുപ്പിലും ഞാൻ വിയർത്തൊഴുകി ,എനിക്കെൻറെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു,അവളുടെ കവിളുകൾ അടികൊണ്ടു ചുമന്നു, പക്ഷെ ഒരിക്കൽപ്പോലും അവൾ തടയാൻ പോലും ശ്രമിച്ചില്ല, നിന്നെ ഞാൻ കൊല്ലും ബോദം നഷ്ട്ടപ്പെട്ടവനെപ്പോലെ ഞാൻ അലറി,ഞാൻ വല്ലാതെ കിതക്കുന്നുണ്ടായിരുന്നു .

ഏട്ടനെന്നെ കൊന്നോ പക്ഷെ അതിനുമുൻപ് എനിക്കൊന്നറിയണം,ഏട്ടനെന്തിനാണ് ഇവിടെ വന്നതെന്ന്&

ഒരുനിമിഷം അവളുടെ നേരെ ഉയർന്ന എൻറെ കൈകൾ നിശ്ചലമായി, അവളുടെ ആ ചോദ്യം എന്നിൽ തീർത്ത ഞെട്ടൽ ചെറുതായിരുന്നില്ല,അവൾ പുച്ഛഭാവത്തിൽ എന്നെനോക്കിയൊന്നു ചിരിച്ചു .
എന്നെ ഇവിടെ കണ്ടപ്പോൾ ഏട്ടന് ഒരുപാട് വേദനിച്ചു അല്ലേ ,അപ്പൊ ഏട്ടനെ ഇവിടെ കണ്ടപ്പോൾ എനിക്കെന്തായിരിക്കും തോന്നിയിരിക്കുക,ഒരുത്തിയുടെ മൊബൈലിൽ ഏട്ടന്റെ ഫോട്ടോ കണ്ടപ്പോൾ മുതൽ എൻറെ മനസ്സുരുകുകയായിരുന്നു , എന്തുചെയ്യണമെന്ന് എനിക്കൊരു രൂപവുമില്ലായിരുന്നു,അവളോട് ഞാനെല്ലാം തുറന്നു പറഞ്ഞു, ഏട്ടനെ ഒരിക്കലും ചീത്ത ആളായി സങ്കൽപ്പിക്കാൻപോലും എനിക്ക് കഴിയുമായിരുന്നില്ല അവൾക്ക് പകരമായി ഞാനിവിടെയെത്തുമ്പോൾ ഞാൻ മറ്റൊന്നും ചിന്തിച്ചില്ല ഏട്ടാ ഇത്രയും പറഞ്ഞതും അവൾ പൊട്ടിക്കരഞ്ഞുപോയി.

എനിക്കെന്തുപറയണമെന്നറിയില്ലായിരുന്നു  ; എന്നാലും നീ എന്തുവലിയ അപകടമാണ് മോളെകാണിച്ചത് എനിക്കുപകരം വേറാരെങ്കിലും ആയിരുന്നു വന്നതെങ്കിൽ എന്താകുമായിരുന്നു നിൻറെ അവസ്ഥ. ; അവളുടെ എല്ലാ നിയന്ത്രണവും വിട്ടിരുന്നു ,എൻറെ മാറിൽ വീണ് പൊട്ടിക്കരയുന്ന അവളെ എങ്ങനെ ആശ്വസിപ്പിക്കണം എനിക്കറിയില്ലായിരുന്നു, എൻറെ മനസ്സുപിടഞ്ഞു.
ഏട്ടാ കൊച്ചു പെൺകുട്ടികളെ തേടി ഹോട്ടലുകളിൽ ൽ പോകുമ്പോൾ ഏട്ടനും ഒരു പെങ്ങളുണ്ടെന്ന് ഓർക്കാത്തതെന്തേ,നശിച്ചുപോകുന്നു ഓരോ പെൺകുട്ടികൾക്കും അവരെ ജീവനുതുല്യം സ്നേഹിക്കുന്ന ഏട്ടന്മാരും അച്ഛനമ്മമാരും ഉണ്ടാവില്ലേ , പെൺകുട്ടികളുടെ നഗ്നചിത്രങ്ങളും മറ്റും പ്രചരിപ്പിക്കുമ്പോൾ അതുകാണുന്ന അവരുടെ പ്രിയപെട്ടവരുടെ വേദന ആരും മനസ്സിലാക്കുന്നില്ല, ആ അവസ്ഥ തനിക്കാണെങ്കിൽ എന്ന് ഒരു നിമിഷമെങ്കിലും ചിന്തിച്ചിരുന്നെങ്കിൽ..എത്രയോ അപകടങ്ങൾ നമുക്കൊഴിവാക്കാമായിരുന്നു.

വെറും പൊട്ടിപെണ്ണെന്നുവിചാരിച്ചിരുന്ന അവളുടെ വാക്കുകൾ, അവൾ എനിക്ക് ശരിക്കുമോരത്ഭുതമാവുകയായിരുന്നു, മറുപടിപറയാൻ വാക്കുകളില്ലാതെ ഞാൻ വിഷമിച്ചു,അവളേയും കൂട്ടി ഹോട്ടെലിൽ നിന്നിറങ്ങുമ്പോൾ എൻറെ മനസ്സ് ശൂന്യമായിരുന്നു.

അതേ ഞാൻ ഒരാഴ്ചത്തെ ലീവെടുക്കുകയാ നമുക്ക് നാളെ തന്നെ നാട്ടിൽ പോകണം, എവിടെയെങ്കിലും ഒരു പെണ്ണിനെകണ്ടുപിടിച്ചു കല്യാണം ഉറപ്പിച്ചിട്ടേ ഇനി ഞാനിങ്ങോട്ടേക്കുള്ളു

അതുമോളെ നിൻറെ കല്യാണം കഴിഞ്ഞിട്ട് &#8230 ;എന്നെ പൂർത്തിയാക്കാൻ അവൾ സമ്മതിച്ചില്ല .

ഇപ്പൊ ഞാൻ പറയുന്നത് അനുസരിച്ചാമാത്രം മതി, എൻറെ കല്യാണത്തിന് അമ്മയുടെ സ്ഥാനത്തുനിൽക്കാൻ എനിക്കൊരേട്ടത്തിയമ്മവേണം..അതുമാത്രമല്ല നിയന്ത്രിക്കാൻ ഒരാളില്ലെങ്കിൽ ചെക്കന് ഇതുപോലുള്ള കുരുത്തക്കേടുകൾ വീണ്ടും തോന്നും ; അതും പറഞ്ഞു അവളെന്റെ കയ്യിൽ നല്ലൊരു നുള്ളുത്തന്നു.

എൻറെ കൈവിരലുകൾ പതിഞ്ഞ അവളുടെ കവിളുകളിൽ ഞാൻ മെല്ലെ തലോടി, ഞങ്ങളുടെ രണ്ടുപേരുടേയും കണ്ണുകൾ നിറഞ്ഞു,അച്ഛനും അമ്മയും നഷ്ട്ടപെട്ടപ്പോൾ ദൈവം എനിക്കുതന്നെ പുണ്യം.ഏതൊരേട്ടനും കൊതിച്ചുപോകും ഇങ്ങനൊരു പെങ്ങളെക്കിട്ടാൻ …

രചന : ഞാൻ ആദിത്യൻ

LEAVE A REPLY

Please enter your comment!
Please enter your name here