Part 22 വായിക്കാൻ ഇവിടെ click ചെയ്യുക.
Part : 23
രചന : Tina
“എനിക്ക് സമ്മതമാണ് ” മറുത്തൊന്നും ചിന്തിക്കാതെ നന്ദ പറഞ്ഞു.
“എന്ത് സമ്മതം ആണെന്ന്…. തെളിച്ചു പറയ് ” ദേവൻ ഗൗരവത്തിൽ തന്നെയാണ്.
” ദേവേട്ടനെ വിവാഹം ചെയ്യാൻ എനിക്ക് പൂർണ സമ്മതമാണ് ” നന്ദ എല്ലാവരും കേൾക്കെ ഉച്ചത്തിൽ പറഞ്ഞു.
മാധവനും ശാരദയും പരസ്പരം നോക്കി അവരുടെ മുഖത്തു സന്തോഷം നിറഞ്ഞു നിന്നു. ദേവന്റെ മുഖം വിടർന്നു, കല്യാണിയും മീരയും നന്ദയുടെ ഇരുതോളിലും ചേർത്തുപിടിച്ചു നിന്നു.
“അപ്പോൾ നാളെ നിശ്ചയം മുടക്കമില്ലാതെ നടക്കും. തറവാട്ടിലെ എല്ലാവരും ചടങ്ങിൽ പങ്കെടുക്കണം. ഏതെങ്കിലും രീതിയിൽ ഇത് മുടക്കാം എന്ന ചിന്ത ആർകെങ്കിലും ഉണ്ടെങ്കിൽ അതങ്ങു മാറ്റിവെച്ചേക്കുക. മനസിലായല്ലോ ” ദേവകിയമ്മ ചോദിച്ചു.
ആരും തിരിച്ചൊന്നും പറഞ്ഞില്ല.
“പിന്നെ സാവിത്രി.. ഒന്നും ഇല്ലാത്ത ഒരു പെണ്ണാണ് വന്നു കയറുന്നതെന്ന ചിന്ത നിനക്ക് വേണ്ട.. അവളുടെ പേരിൽ ഞാൻ എന്റെ സ്വത്തിന്റെ ഒരംശം നീക്കി വെച്ചിട്ടുണ്ട് ”
എല്ലാവരുമൊന്ന് ഞെട്ടി.
“സ്വത്തെന്ന് പറയുമ്പോൾ.. ” സാവിത്രി സംശയിച്ചു
“ആ ഇനിയിപ്പോ എന്തിനാ അതായി മാറ്റിവെക്കുന്നത്.. അതും എല്ലാവരും അറിയട്ടെ…. ഞാൻ നേരതെ തന്നെ പറഞ്ഞിരുന്നല്ലോ തറവാട് മാധവന് കൊടുക്കാൻ ഉദ്ദേശിക്കുന്ന കാര്യം.. അത് ഞാൻ അവന്റെ പേരിൽ അങ്ങ് എഴുതി ”
മക്കൾ എല്ലാം അമ്പരപ്പോടെ പരസ്പരം നോക്കി. ദേവകിയമ്മ ഒന്ന് ചിരിച്ചു.
“അന്ന് ആ തീരുമാനം എടുത്തപ്പോ തന്നെ അധികം വെച്ചു താമസിപ്പിക്കേണ്ടന്ന് തോന്നി.. പിറ്റേന്ന് തന്നെ ഞാൻ വക്കീലിനെ കണ്ടു വിൽപത്രം മാറ്റിയെഴുതാൻ പറഞ്ഞു. അത് നടക്കുകയും ചെയ്തു.. അതിനു ശേഷമാണ് ഞാൻ വീണതും ആശുപത്രിയിൽ ആയതും… എന്തായാലും അത് നന്നായി.. ചിലതൊക്കെ മുൻകൂട്ടി കണ്ടത് കൊണ്ട് ഞാൻ അന്നേ ഒരു കരുതൽ ചെയ്തു. എന്തായാലും എന്റെ തീരുമാനം തെറ്റായില്ലന്ന് ഞാൻ ഒന്ന് വീണപ്പോൾ എന്റെ മക്കൾ തന്നെ തെളിയിച്ചു.. ” തറവാട് നൽകാൻ എന്തുകൊണ്ടും യോഗ്യൻ മാധവൻ തന്നെ ആണെന്ന് എനിക്ക് ബോധ്യപ്പെട്ടു.. പിന്നെ, എന്റെ പേരിലുള്ള ബാക്കി സാധന ജംഗമ വസ്തുക്കൾ… അവയിൽ നിന്നും ഒരു വിഹിതം നന്ദയ്ക്ക് നൽകാൻ പോകുന്നു. ഇഷ്ടധാന ആധാരം ആണ്. അതിന്റെ നടപടികൾ എല്ലാം പൂർത്തിയായി. ഇനി നന്ദയുടെ ഒപ്പ് കൂടി മതി.. അതും അവളുടെ വിവാഹത്തിന് മുൻപ് ചെയ്യും ”
സാവിത്രി അന്ധാളിപ്പോടെ എല്ലാം കേട്ടു നിന്നു.
” ഒന്നുമില്ലാത്തവളായി നന്ദ നിന്റെ വീട്ടിലേക്ക് വരില്ലെന്ന് ഉറപ്പായല്ലോ നിനക്ക് ” ദേവകിയമ്മ ചോദിച്ചു. സാവിത്രി തലയാട്ടി.
” ആ.. അത് മതി.. മറ്റു മക്കൾക്ക് എന്തെങ്കിലും എതിർപ്പുണ്ടോ ” ആരും ഒരക്ഷരം പോലും ശബ്ദിച്ചില്ല.
ഒന്നും വേണ്ടിയിരുന്നില്ലെന്ന ഭാവത്തിൽ മാധവൻ അമ്മയെ നോക്കി.. അവർ അയാളെ നോക്കി കണ്ണുകളടച്ചു.. എല്ലാം നല്ലതിന് എന്ന് ദേവകിയമ്മയുടെ മനസ് മന്ത്രിച്ചു.
” എങ്കിൽ ഞങ്ങളിറങ്ങുവാ അമ്മേ.. നാളെ ചടങ്ങിന്റെ സമയം ആകുമ്പോഴേക്കും ഇങ്ങെത്താം ” ദിനകരൻ പറഞ്ഞു.
“എങ്കിൽ അങ്ങനെ ആയിക്കോട്ടെ ” ദേവകിയമ്മയും മാധവനും ചേർന്ന് അവരെ യാത്രയാക്കാൻ പുറത്തേക്ക് ഇറങ്ങി.
“നമുക്കും തിരിച്ചാലോ? ” വിഷ്ണു കല്യാണിയോടും മീരയോടും ചോദിച്ചു.
” ഇപ്പഴേ പോണോടി.. കുറച്ചു നേരം കഴിഞ്ഞിട്ട് പോരെ. ഇതിനിടയിൽ നടന്ന കാര്യങ്ങളൊക്കെ ഒന്ന് വിശദമായി അറിഞ്ഞില്ലല്ലോ ” നന്ദ ചോദിച്ചു.
” അതൊക്കെ നിന്റെ ദേവേട്ടൻ വിശദമായി പറഞ്ഞു തരും.. ഇനിയും നിന്നാലേ ഒരുപാട് താമസിക്കും ” മീര പറഞ്ഞു.
“ഞങ്ങൾ നാളെ നേരത്തെ ഇങ്ങെത്താം. അപ്പോൾ സംസാരിക്കമെടി ” കല്യാണിയും അവളോട് പറഞ്ഞു.
നന്ദയും അവരോടൊപ്പം പുറത്തേക്ക് ചെന്നു. വിഷ്ണുവിന്റെ കാറിൽ മീരയും കല്യാണിയും കയറി. റോബിനും കൈലാഷും ദേവനോടൊപ്പം അവന്റെ കാറിൽ കയറി. ദേവന്റെ ഒരു നോട്ടം പ്രതീക്ഷിച്ചെങ്കിലും അവന്റെ ഭാഗത്തു നിന്ന് ഒന്നും തന്നെയുണ്ടായില്ല. അവർ യാത്രയാകുന്നതും നോക്കി നന്ദ നിന്നു.
മുത്തശ്ശി അവളെയും കൂട്ടി അകത്തേക്ക് പോയി.
“നന്ദയ്ക്ക് വേണ്ടി ഒന്നും വാങ്ങിയില്ലല്ലോ അമ്മേ, നാളെ നിശ്ചയം അല്ലെ, എന്താ ഇപ്പൊ ചെയ്ക ” ശാരദ ദേവകിയമ്മയോട് ചോദിച്ചു
” അതോർത്തു വിചാരപ്പെടേണ്ട. എന്റെ ബാഗിൽ ഒരു കവർ ഉണ്ട്. അതിങ്ങു എടുത്തോണ്ട് വാ ” മുത്തശ്ശി പറഞ്ഞു
ശാരദ കവർ കൊണ്ടുവന്നു. ദേവകിയമ്മ നന്ദയോട് അത് തുറക്കാൻ ആവിശ്യപ്പെട്ടു. അവൾ അതിശയിച്ചു പോയി. ടെക്സ്റ്റൈൽസിൽ വെച്ച് അവളുടെ കണ്ണുകൾ ഉടക്കിയ അതെ പീക്കോക് കളർ സാരി. ബോർഡറിൽ കല്ലുകളൊക്കെ പതിപ്പിച്ചു മനോഹരമായിരിക്കുന്നു.
“ദേവൻ വാങ്ങി എന്നെ ഏൽപ്പിച്ചതാ, ആതിരയുടെ രെഹസ്യങ്ങളെല്ലാം അറിഞ്ഞതും നീയുമായി കല്യാണം നടത്തണം എന്നുള്ളത് അവന്റെ വാശി ആയിരുന്നു. അത്കൊണ്ട് വാങ്ങി എന്റെൽ തന്നിരുന്നു ” അവർ ചിരിച്ചു.
തുടർന്ന് ദേവകിയമ്മയുടെ ആഭരണ പെട്ടിയിൽ നിന്ന് കുറച്ചു ആഭരണങ്ങളും നന്ദയ്ക്ക് നൽകി.
നന്ദയ്ക്ക് എന്തെന്നില്ലാത്ത സന്തോഷവും അതിലുപരി ആശ്വാസവും തോന്നി. എല്ലാം കലങ്ങി തെളിഞ്ഞിരിക്കുന്നു. തടസങ്ങൾ ഒരുപാട് ഉണ്ടായെങ്കിലും എല്ലാം മാറിയിരിക്കുന്നു. കഴിഞ്ഞ കുറെ ദിവസങ്ങളായി കിട്ടാതെയിരുന്ന സമാധാനം അവൾ അനുഭവിച്ചു. നെഞ്ചിൽ ഒരു തണുപ്പ് പോലെ, കുറച്ചു ദിവസമായി വെന്തുരുകിയ ഹൃദയത്തിൽ ജീവജലം വീണതുപോലെ അവൾകു തോന്നിച്ചു.
നാളെ നിശ്ചയം ആയത് കൊണ്ട് നേരത്തെ കിടന്നുറങ്ങാൻ മുത്തശ്ശി പറഞ്ഞെങ്കിലും നന്ദയ്ക്ക് ഉറക്കം വന്നില്ല. മനസ്സിൽ നിറയെ ദേവേട്ടനാണ്. ദേവേട്ടൻ മാത്രം. ദേവേട്ടന് പിണക്കം ഉണ്ടാവും.. അതാകും തന്നെയെന്ന് മൈൻഡ് പോലും ചെയ്യാത്തത്. ഓരോന്നൊക്കെ ആലോചിച്ചു തിരിഞ്ഞും മറിഞ്ഞും കിടന്ന് അവൾ എങ്ങനെയോ നേരം വെളുപ്പിച്ചു.
പിറ്റേന്ന് അതിരാവിലെ തന്നെ കല്യാണിയും മീരയും എത്തി. നന്ദയെ ഒരുക്കി ഇറക്കുന്നത് തങ്ങളുടെ അവകാശം ആണെന്ന പോലെ അവർ എല്ലാത്തിനും ചുക്കാൻ പിടിച്ചു.
സാരി ഉടുപ്പിച്ചു മിതമായി ആഭരണങ്ങൾ അണിഞ്ഞു തലയിൽ മുല്ലപ്പൂവ് ചൂടി നന്ദ തയ്യാറായി.
“ഇപ്പോ ചുന്ദരി ആയി എന്റെ നന്ദ ” കല്യാണി നന്ദയുടെ താടിയിൽ പിടിച്ചു പറഞ്ഞു
“ആഹാ നാണം ആയോ ” മീര അവളെ കളിയാക്കി
” നിങ്ങൾ എല്ലാരും ഒരുപാട് ബുദ്ധിമുട്ടി അല്ലെ സത്യങ്ങൾ കണ്ടെത്താൻ.. കുറെ അലഞ്ഞില്ലേ എനിക്ക് വേണ്ടി.. എങ്ങനെയാ ഞാൻ നന്ദി പറയുക ” നന്ദയുടെ കണ്ണു നിറഞ്ഞു.
“ദേ പെണ്ണെ.. കരയല്ലേ, മുഖത്തെ പൌഡർ ഒഴുകി പോവും ” ഒരു ആപ്പിൾ കഷ്ണം വായിലേക്ക് വെച്ചുകൊണ്ട് മീര പറഞ്ഞു.
അവൾ കണ്ണ് തുടച്ചു
“ഞങ്ങൾ ഇതെല്ലാം ചെയ്തതെ നിന്റെ നന്ദി കിട്ടാനല്ല.. എന്റെ നന്ദ കൊച്ചിന് അവളുടെ പ്രിയപ്പെട്ട ദേവേട്ടനെ കിട്ടാൻ വേണ്ടിയാ ” കല്യാണി ചിരിച്ചു.
“പിന്നെ അതിന്റെ ഇടയിൽ ഇവളും വിഷ്ണു സാറും കൂടി അല്പം ചുറ്റിക്കളിയും ” മീര പറഞ്ഞു
“എന്ത് ചുറ്റിക്കളി ” കല്യാണി ചോദിച്ചു
” കിട്ടുന്ന അവസരങ്ങളെല്ലാം ഇവർ അങ്ങ് എൻജോയ് ചെയ്യുവർന്നെടി.. കണ്ണും കണ്ണും നോക്കി കളിക്കുന്നു ” മീര പൊട്ടിച്ചിരിച്ചു.
“ആഹ് എങ്കിൽ ഞാൻ മറ്റേ കാര്യവും പറയും.. എടി നന്ദേ ദേവേട്ടന്റെ ഫ്രണ്ട് ഇല്ലേ കൈലാഷ്.. ആയാളും ഇവളും തമ്മിൽ എന്തോ ഉണ്ടെടി.. രണ്ടും കൂടി ഭയങ്കര കൂട്ട് ആയിരുന്നു ”
“എടി ഭയങ്കരി ” നന്ദ മൂക്കത്തു വിരൽ വെച്ചു
“ഇവളെന്നെ നാണം കെടുത്തുവോ… അങ്ങനെയൊന്നും ഇല്ലടി.. ഞങ്ങൾ തമ്മിൽ നല്ല കെമിസ്ട്രി ആണ്.. സംസാരിക്കാൻ ഒക്കെ നല്ലതാ.. അത്രേ ഉള്ളു ” മീര മറുപടി നൽകി
“ആ കെമിസ്ട്രി നമുക്കൊന്ന് ആലോചിച്ചാലോ ” നന്ദ ചോദിച്ചു
“മതി മതി നിർത്തിക്കെ ” മീര പെട്ടന്ന് കലിപ്പായി
“ഇതിലും ആലോചിക്കാൻ ഉണ്ട്… നീയൊന്നു ചിന്തിച്ചു നോക്ക്… നമ്മൾ മൂന്നും ഫ്രണ്ട്സ്.. ഇവളുടെ ദേവേട്ടനും എന്റെ വിഷ്ണു സാറും കൈലാഷും ഫ്രണ്ട്സ്.. നീ അയാൾക്ക് സെറ്റ് ആയാൽ പിന്നെ അത് സൂപ്പർ അല്ലേടി… ലൈഫ് ഫുൾ നമുക്ക് ഈ ഫ്രണ്ട്ഷിപ് ഉണ്ടാവും ” കല്യാണി പറഞ്ഞു
“അതും ശെരിയാ.. ഫ്രണ്ട്ഷിപ് ബ്രേക്ക് ചെയ്യേണ്ടി വരില്ല നമുക്ക് ” നന്ദ അഭിപ്രായപ്പെട്ടു
“നിനക്കൊക്കെ പ്രാന്താണോ.. എന്റെ സ്വഭാവം നിങ്ങൾക്ക് അറിയില്ലേ.. എനിക്ക് പ്രേമമൊന്നും ശെരിയാവില്ല ” മീര ദേഷ്യപ്പെട്ടു
“അതൊക്കെ നമുക്ക് ശെരിയാകാം.. നീ ഇടംകോൽ ഇടാതെ നിന്നാൽ മതി ” കല്യാണിയും നന്ദയും പറഞ്ഞു.
“മം… ” മറ്റെന്തോ ആലോചിച്ചു താടിക് കൈയും കൊടുത്ത് മീര പറഞ്ഞു
” റെഡി ആയില്ലേ മോളെ ” മാലിനി അങ്ങോട്ടേക്ക് എത്തി ചോദിച്ചു
“ആയി ചെറിയമ്മേ ”
“എങ്കിൽ അപ്പുറത്തേക്ക് വാ, ദേവനൊക്കെ ഇപ്പോ എത്തും ”
മൂവരും പുറത്തേക്ക് ഇറങ്ങി. ഉമ്മറത്തു തറവാട്ടിലെ എല്ലാവരും ഉണ്ടായിരുന്നു. നന്ദ എല്ലാവരെയും നോക്കി. ആതിര ഒരു സൈഡിൽ നില്കുന്നതവൾ കണ്ടു. ചെറിയച്ഛന്മാരും ചെറിയമ്മമാരും എല്ലാം ഉണ്ട്. അല്പനേരത്തിനു ശേഷം ദേവന്റെ കാർ തറവാടിന്റെ മുന്നിൽ വന്നു നിന്നു. പിന്നാലെ വേറെ വണ്ടികളും.
ഡോർ തുറന്ന് ദിനകരനും സാവിത്രിയും ദേവനും ഇറങ്ങി. പിന്നാലെയുള്ള വണ്ടിയിൽ നിന്നും കൈലാഷും റോബിനും ദേവന്റെ കൂടെ വർക്ക് ചെയ്യുന്നവരും വിഷ്ണുവും ലെക്ഷ്മിയമ്മയും ഇറങ്ങി.
മാധവനും ശാരദയും ചെന്നു എല്ലാവരെയും അകത്തേക്ക് സ്വീകരിച്ചു.
കൈലാഷ് മീരയെ കൈ ഉയർത്തി കാട്ടി. അവൾ തിരിച്ചും
“നിന്റെ ആൾ എത്തിയല്ലോടി ” കല്യാണി അവളെ കളിയാക്കി. മീരയുടെ മുഖത്തു ചമ്മൽ നിറഞ്ഞു.
നന്ദ ദേവനെ നോക്കി. നീല ഷർട്ടും കസവു മുണ്ടും ധരിച്ചു ചന്ദന കുറി അണിഞ്ഞു അവൻ പതിവിലും സുന്ദരനായിരുന്നു. അകത്തേക്ക് കയറിയതും ദേവൻ നന്ദയെ കണ്ണെടുക്കാതെ നോക്കി നിന്നു.
“നോക്കി ദഹിപ്പിക്കാതെടാ ” അവന്റെ കൂട്ടുകാർ കളിയാക്കി. അവൻ പെട്ടന്ന് നോട്ടം പിൻവലിച്ചു.
തുടർന്ന് മുത്തശ്ശിയുടെ അനുഗ്രഹം വാങ്ങി ഇരുവരും പന്തലിലേക്ക് കയറി. ദിനകരൻ ദേവന്റെ കൈയിലും മാധവൻ നന്ദയുടെ കയ്യിലും മോതിരം നൽകി.
നന്ദ വിറയ്ക്കുന്ന കൈകളോടെ ദേവന്റെ കയ്യിൽ മോതിരം അണിയിച്ചു. അവൻ നന്ദയുടെ കയ്യിലും തിരിച്ചു അണിയിച്ചു. എല്ലാവരും ദേവനെയും നന്ദയെയും അനുഗ്രഹിച്ചു.
തുടർന്നു ഫോട്ടോ സെക്ഷൻ ആയിരുന്നു. ദേവന്റെയും നന്ദയുടെയും കൂട്ടുകാർ തമാശയും കമന്റ് അടിയുമായി ഫോട്ടോ സെക്ഷൻ ആഘോഷിച്ചു. തുടർന്ന് സദ്യ കഴിക്കാൻ നേരവും അവരുടെ ആഘോഷം തുടർന്നുകൊണ്ടിരുന്നു.
ദേവന്റെ അരികിലായി കഴിക്കാനായി നന്ദ ഇരുന്നു. അവൾ ഒന്ന് പാളി നോക്കിയപ്പോഴും ഗൗരവം ആണ് മുഖത്തു.
“എന്നോട് പിണക്കമാണോ ദേവേട്ടാ ” അവൾ ശബ്ദം താഴ്ത്തി ചോദിച്ചു
“ആണെങ്കിൽ… മാറ്റി തരുമോ ” അവൻ അല്പം ദേഷ്യത്തോടെ ചോദിച്ചു
നന്ദയുടെ മുഖം വാടി.
“കഴിച്ചിട്ട് കളപ്പുരക്ക് അടുത്തേക് വാ.. ഞാൻ അവിടെ ഉണ്ടാകും ” ദേവൻ പറഞ്ഞു
“മം ” അവൾ മൂളി.
ഭക്ഷണത്തിനു ശേഷം മീരയുടെയും കല്യാണിയുടെയും കണ്ണു വെട്ടിച്ചു നന്ദ കളപ്പുരക്ക് അടുത്തേക്ക് ചെന്നു. ആളൊഴിഞ്ഞ ഭാഗത്തു ദേവൻ ഫോണിൽ നോക്കി നിൽക്കുന്നത് കണ്ടു.
“ദേവേട്ടാ ” അവൾ അരികിലെത്തി മെല്ലെ വിളിച്ചു
“മം ” അവൻ മുഖം ഉയർത്താതെ മൂളിക്കേട്ടു.
“ദേവേട്ടാ.. ” അവൾ അല്പം ഉറക്കെ വിളിച്ചു
അവൻ തലയുയർത്തി അവളെ നോക്കി
“ന്തേ… ” അവൻ പുരികം ഉയർത്തി അവളെ നോക്കി.
അവൾക്ക് വിഷമം തോന്നി
“പറ എന്താ… ” അവൻ അല്പം ദേഷ്യത്തിൽ പറഞ്ഞു
“ദേവേട്ടാ… ഞാൻ… ഞാൻ മനഃപൂർവം അല്ല.. അന്ന് അങ്ങനെ.. അതിരച്ചേച്ചി… ഒന്നും ചെയ്യാതെ ഇരിക്കാൻ, ഞാൻ കാരണം തറവാട്ടിൽ ഒരു മരണം ഉണ്ടാകാതെ ഇരിക്കാൻ… അല്ലാതെ ദേവേട്ടനോട് ഇഷ്ടം ഇല്ലാത്തത് കൊണ്ടല്ല… ഒത്തിരി ഇഷ്ട്ടമാ ”
നന്ദ വിതുമ്പി പോയിരുന്നു. കൈ കൊണ്ട് കണ്ണുകൾ പൊത്തിപിടിച്ചു അവൾ കരഞ്ഞു.
ഒരു നിമിഷം അവൻ അവളെ നോക്കി നിന്നു. പെട്ടന്ന് തന്നെ ദേവൻ നന്ദയെ തന്റെ മാറോടു ചേർത്ത് പിടിച്ചു. നന്ദ പൊട്ടിക്കരഞ്ഞു പോയി. അവളുടെ കണ്ണീർ ദേവന്റെ ഷിർട്ടിനെ നനച്ചു. ദേവൻ അവളുടെ തലയിൽ തഴുകിക്കൊണ്ടിരുന്നു.
“എനിക്കറിയാം നന്ദൂട്ടി.. നീ മനഃപൂർവം അല്ലെന്ന്.. പക്ഷെ എല്ലാവരുടെയും മുന്നിൽ വെച്ച് നീ അങ്ങനെ പറഞ്ഞപ്പോഴുള്ള എന്റെ മാനസികാവസ്ഥ നീയൊന്ന് ആലോചിച്ചു നോക്ക്.. നീ എതിർക്കില്ല എന്ന് ഉറപ്പുള്ളത് കൊണ്ടാ എന്റെ അച്ഛൻ അന്ന് അങ്ങനെ പറഞ്ഞത്.. എന്നിട്ടും… നീ.. എന്നെ തോൽപ്പിച്ചില്ലെടി പെണ്ണെ ” ദേവന്റെയും കണ്ണു നിറഞ്ഞു
നന്ദ അവന്റെ നെഞ്ചിലേക്ക് വീണ്ടും ചേർന്ന് കരഞ്ഞു.
“എന്നാലും എന്തിന്റെ പേരിലായാലും എന്നെ വേണ്ടാന്ന് വെക്കാനും വിട്ടുകൊടുക്കാനും നിനക്ക് പറ്റുമോ ” ദേവൻ ചോദിച്ചു.
“ഞാൻ അങ്ങനെ പറഞ്ഞെങ്കിലും എത്ര വിഷമിച്ചു.. ഉരുകുകയായിരുന്നു ദേവേട്ടന്റെ അവഗണനയിൽ, ആതിരച്ചേച്ചിയോട് അടുത്തത് കണ്ടപ്പോൾ.. ഹൃദയം പൊട്ടിപോകുന്നത് പോലെ തോന്നി ” നന്ദ തേങ്ങി.
” അപ്പോൾ എനിക്കോ… എനിക്ക് ഇല്ലേ വിഷമം ” ദേവൻ അവളെ തന്റെ നേരെ പിടിച്ചു നിർത്തി ചോദിച്ചു.
“ഉണ്ടെന്ന് അറിയാം.. എന്നാലും ആതിരച്ചേച്ചിയോട് സന്തോഷത്തോടെ ഇടപെടുന്നത് കണ്ടപ്പോൾ…. ” അവൾ ഇടക്ക് വെച്ച് നിർത്തി
ദേവൻ അവളുടെ കണ്ണിലേക്കു നോക്കി ചിരിച്ചു
“നീ വെറും പൊട്ടി തന്നെയാ. നിന്നെ വിട്ട് എനിക്കൊരു ജീവിതം ഉണ്ടോടി ” അവൻ അവളുടെ കണ്ണ് തുടച്ചു.
“ദേവേട്ടാ ഞാൻ.. ” നന്ദ വീണ്ടും എന്തോ പറയാൻ വന്നതും ദേവൻ അവളുടെ വായിൽ തന്റെ കൈ ചേർത്തു.
“വേണ്ട.. ഇനിയൊന്നും പറയേണ്ട. നീയും എന്നെ വിഷമിപ്പിച്ചു, ഞാനും നിന്നെ വിഷമിപ്പിച്ചു.. ഇനി അങ്ങോട്ടും ഇങ്ങോട്ടും ഓരോന്ന് പറഞ്ഞു കരഞ്ഞിട്ടെന്താ കാര്യം.. എല്ലാം നന്നായി അവസാനിച്ചില്ലേ.. ഒന്നാകാൻ പോവല്ലേ നമ്മൾ ” ദേവൻ അവളോട് ചിരിച്ചുകൊണ്ട് പറഞ്ഞു. നന്ദയും ചിരിച്ചു
“സുന്ദരി ആയല്ലോ..”ദേവൻ കുസൃതി ചിരിയോടെ പറഞ്ഞു.
“എങ്ങനെയാ ദേവേട്ടാ ഈ സാരി എനിക്ക് സെലക്ട് ചെയ്തത്.. ” അവൾ അത്ഭുതം കൂറുന്ന മിഴികളോടെ അവനെ നോക്കി.
“അന്ന് കടയിൽ വെച്ച് നീ ഈ സാരിയിലേക്ക് അൽപനേരം നോക്കിയിട്ട് പെട്ടന്ന് തന്നെ മറ്റൊരു സാരി എടുത്തില്ലേ.. ഞാൻ നിന്നെ തന്നെ നോക്കി നിൽക്കുകയായിരുന്നു.. നിനക്ക് ഇഷ്ടം ആണെന്ന് മനസിലായി ”
നന്ദ പുഞ്ചിരിച്ചു.
“അതെ.. എന്റെ പിണക്കം മാറിയിട്ടില്ല ” ദേവൻ പറഞ്ഞു
“അതെന്താ..”
“പിണക്കം മാറണമെങ്കിൽ നീ വിചാരിക്കണം ” അവളെ വട്ടം ചുറ്റിപിടിച്ചുകൊണ്ട് ദേവൻ മുഖം അടുപ്പിച്ചു.
പെട്ടന്ന് തന്നെ നന്ദ അവനെ തള്ളിമാറ്റി
“ഈ പിണക്കം മാറേണ്ട ” അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു അകത്തേക്ക് നടക്കാൻ തുടങ്ങി.
“അങ്ങനെ പറഞ്ഞാൽ എങ്ങനെയാ ” ദേവൻ പൊടുന്നനെ നന്ദയെ കെട്ടിപിടിച്ചു
“ദേവേട്ടാ വിട്.. ആരേലും കാണും ” നന്ദ കുതറാൻ ശ്രെമിച്ചു.
“കാണട്ടെ… കണ്ടലിപ്പോ എന്താ.. നീ എന്റെയാണെന്നു എല്ലാർക്കും അറിയാം ” ദേവൻ കൂസലില്ലാതെ പറഞ്ഞു.
“അയ്യോ.. ഞങ്ങൾക്ക് ആർക്കും അറിയില്ലേ ” പെട്ടന്നുള്ള ശബ്ദം കേട്ടു രണ്ടുപേരും തിരിഞ്ഞു നോക്കി.
മീരയും കല്യാണിയും വിഷ്ണുവും കൈലാഷും റോബിനും എല്ലാരുമുണ്ട്. അവരെത്തന്നെ നോക്കി നിന്നു ചിരിക്കുകയാണ്. ചമ്മലോടെ നന്ദ അകന്നു മാറി നിന്നു.
“കല്യാണം കഴിയുന്ന വരെ നിങ്ങൾ തമ്മിൽ കാണാനോ ഇങ്ങനെ അടുത്ത് നിൽക്കാനോ പാടില്ല ” കൈലാഷ് പറഞ്ഞു
“അത് നീയാണോ തീരുമാനിക്കുന്നത് ” ദേവൻ ചോദിച്ചു
“ആ തല്ക്കാലം ഞങ്ങളാ തീരുമാനിക്കുക.. ഇല്ലെങ്കിലേ കുഴപ്പാവും ” മീര കൈലാഷിനെ അനുകൂലിച്ചു സംസാരിച്ചു.
“ഇപ്പൊ നമ്മളൊക്കെ പുറത്തായെ ” കല്യാണി നന്ദയെ കണ്ണുകൊണ്ട് ആംഗ്യം കാട്ടി പറഞ്ഞു. നന്ദയും ദേവനും ചിരിച്ചു. എല്ലാവരും അവരുടെ ചിരിയിൽ പങ്കുചേർന്നു..
എത്രയും വേഗം കല്യാണം അടിച്ചുപൊളിക്കാനുള്ള തയ്യാറെടുപ്പിലേക്ക് അവർ നടന്നു നീങ്ങി. അതൊരു പുതിയ തുടക്കമാണ് പലർക്കും.
ദേവനും നന്ദയും ഒരുമിച്ച് പുതിയ ജീവിതത്തിലേക്ക് കടക്കുന്നു. കല്യാണിയും വിഷ്ണുവും പുതിയ ജീവിതത്തിനായി കാത്തിരിക്കുന്നു.. ഒരു പ്രണയ കാലത്തിനായി മീര കാത്തിരിക്കുന്നു. ആ പ്രണയ കഥയിലെ നായകൻ കൈലാഷ് ആകുമെന്ന് അനുമാനിക്കാം.
കൈപമംഗലവും മാറ്റങ്ങൾക്ക് വേദി ആകട്ടെ, സമ്പത്ത് മാത്രമല്ല ജീവിതമെന്നു ദേവകിയമ്മയുടെ മക്കളും മരുമക്കളും തിരിച്ചറിയും, ഒരുപാട് തെറ്റുകൾ ചെയ്തെങ്കിലും വിവേകിനെ തന്നെ ഭർത്താവായി കിട്ടാൻ ആതിരയ്ക്കും കഴിയട്ടെ.
കാലം അങ്ങനെയാണ്.. പല അവിശ്വസനീയമായ മാറ്റങ്ങൾക്കും സാക്ഷി ആകും.മനസ്സിൽ നന്മ ഉള്ളവർക്ക് അല്പം കാലം കഴിഞ്ഞിട്ട് ആണെങ്കിലും എല്ലാ സൗഭാഗ്യങ്ങളും അനുവദിച്ചു തരും. അല്പം വേദനിപ്പിച്ചിട്ടാണെങ്കിലും സ്നേഹിക്കുന്ന മനസുകളെ തമ്മിൽ ഒന്നിപ്പിക്കാൻ നോക്കും. ദേവനെയും നന്ദയെയും പോലെ. !
(അവസാനിച്ചു )
[ ചെറിയ പാർട്ട് ആണ് ഉദ്ദേശിച്ചത്.. പക്ഷെ എഴുതി വന്നപ്പോൾ അല്പം നീണ്ടു പോയി.. ഇഷ്ടമാകുമെന്ന് കരുതുന്നു.. എപ്പോഴും പറയുന്ന പോലെ തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക.. ഇതോടെ ദേവനന്ദ അവസാനിക്കുന്നു. എന്റെ എഴുത്തിനെ സ്നേഹിച്ച എല്ലാവർക്കും ഹൃദയത്തിൽ നിന്ന് നന്ദി. സ്നേഹം മാത്രം എല്ലാവരോടും.. ഇനിയും എന്റെ മനസിനെ സ്വാധീനിക്കുന്ന കഥകൾ കിട്ടിയാൽ എഴുതാൻ ശ്രെമിക്കാം. Good bye all 😘 With love : Tina Tnz]
Part 1 വായിക്കാൻ ഇവിടെ click ചെയ്യുക.
Nice… when I started reading was waiting for each part … Simple and touching…. keep going on
Next story
Eppozha
Nalla story ayrunnu alla partum njan agrahichum aakamshayodum koodiyan vayichath eniyum azhuthanam keep going❤️❤️❤️
Nice…
നല്ല കഥ ആണ്.
Its really nice….I was eagerly waiting for each part …keep doing….keep writing …GOD BLESS YOU
It’s really nice. I was waiting for each part. Good luck..keep doing..
Really interesting..connecting thread ..real life. Kollam
സൂപ്പർ കഥ… ഒത്തിരി ഇഷ്ട്ടപെട്ടു… ഇനിയും pradheshikkunnu…
Good
നന്നായിരിക്കുന്നു ടീന..ഒരു സിനിമ കണ്ട് തീർന്ന പോലെ..ദേവനും നന്ദയും മുത്തശ്ശിയും ഒന്നും മനസ്സിൽ നിന്ന് പോകുന്നില്ല
Iniyum ezhuthanam nannayittund. oro bhagavum valare akamshayodeyanu vaayichath.
വളരെ നന്നായിരുന്നു ,,
മുഴുവൻ പാർട്ടും ഒന്നിച്ചു വായിച്ചു തീർത്തു….
ആദ്യം വായിച്ചു തുടങ്ങിയപ്പോൾ ഒരു പാർട്ടിൽ തീരുമെന്ന് കരുതി. പിന്നെയും ഉണ്ടെന്നു കണ്ടപ്പോൾ ബോറിങ് ആയിരിക്കും എന്ന് വിചാരിച്ചു. പക്ഷെ പിന്നീട് ഓരോ പാർട്ടിനും വേണ്ടി കാത്തിരുന്നു. വളരെ അധികം ഇഷ്ടപ്പെട്ടു. Very Good. ഇനിയും എഴുതണം.
ഈ കഥ ഒന്നു കൂടെ develop ചെയ്ത് ഒരു ചെറിയ book ആയി publish ചെയ്തുകൂടെ. എനിക്ക് നന്നായി ഇഷ്ടപ്പെട്ടു.
ഇനിയും എഴുതുവാനുള്ള മനസും സമയവും കിട്ടട്ടെ എന്നു പ്രാർത്ഥിക്കുന്നു.
Nice story..I was really curious for each part of the story…write more…wish you all the success…
Beautiful presention.. simple and humble story.. love it.
Teena… bright future waiting for you..
വായനക്കാർ അടുത്ത ഭാഗത്തിനായി കട്ട വെയിറ്റ് ചെയ്യിപ്പിക്കുക എന്നത് ഒരു ചെറിയ കാര്യം അല്ല… അതിൽ നിങ്ങൾ 101% വിജയിച്ചു…
Keep writing.. all the best
Story…. i like and i love it
Nice story
Keep your writing
Write more stories
കഥാകൃത്തിനോട് , താനൊക്കെ എങ്ങനെയാടോ ഇതൊക്കെ എഴുതുന്നെ . ഒരു രക്ഷയുമില്ല . പൊളി …
ഇനിയും ഇതുപോലുള്ള കഥകൾ പ്രതീക്ഷിച്ചുകൊണ്ട്
ഒരു കഥപ്രേമി ❤️
അടിപൊളി.. ഓരോ പാർട്ടിനും വേണ്ടി എത്ര പ്രാവശ്യം പേജ് എടുത്തു നോക്കിയെന്നു അറിയില്ല.. സാധാരണ ഞൻ ചെറുകഥകൾ ആണ് വായിക്കാറുള്ളത്.. ആദ്യമായിട്ടാണ് ഇത്രയും വലിയ ഒരു കഥ ഞാൻ വായിക്കുന്നത്.. ഓരോ പാർട്ട് കഴിയുമ്പോളും അടുത്തതിൽ എന്താ സംഭവിക്കുക എന്നാലോചിച്ചു ഇരിക്കും.. ഇനിയും ഇനിയും ഇതുപോലുള്ള interesting കഥകളുമായിട്ടു വരണം..
Tina നല്ല കഥയായിരുന്നു ശരിക്കും ഒരു സിനിമ കണ്ട പോലെ നല്ല ഒരു ഫീൽ കിട്ടി മനസ്സിന് ഒരു സന്തോഷം തോന്നി ഇതുപോലെ ഇനിയും എഴുതണം പ്രതീക്ഷിക്കുന്നു
Nallaoru story ayirunnu.. 1st part muthal oro divasavum kathirunnan vayichirunnath.. theernnapol entho oru vizhamam
വളരെ നന്നായിട്ടുണ്ട്. ഓരോ പാർട്ടും വരാൻ നോക്കിയിരിക്കുവാരുന്നു. അടിപൊളി….
nice story i like it
Good
Nice story…
വൗ… നല്ല അടിപൊളി കഥ… ഞാൻ എല്ലാ പാർട്ടും ഒറ്റ ഇരിപ്പിൽ വായിച്ചു… മനോഹരം… അതിമനോഹരം… ഇനിയും നല്ല നല്ല കഥകൾ എഴുതുക… ദൈവം അനുഗ്രഹിക്കട്ടെ….
കഥ വളരെ നന്നായിട്ടുണ്ട് ….. എല്ലാം part കളും വെയ്റ്റ് ചെയ്തു വായിച്ചത് ആണ് ….. എന്തായാലും അടുത്ത് ഇതുപോലെ ഉള്ള story വായിച്ചിട്ടില്ല …… ഇനിയും പ്രതീക്ഷിക്കുന്നു ……
വളരെ നന്നായിട്ടുണ്ട്… ഒരു ഇരുപ്പിൽ ഇരുന്നു വായിച്ചു.. ഇനിയും കൂടുതൽ കൂടുതൽ… എഴുതുക.. എല്ലാ വിധ ആശംസകളും
വളരെ നന്നായിട്ടുണ്ട്.മുന്നോട്ടും നല്ല എഴുത്തുകൾ പ്രതീക്ഷിക്കുന്നു…….god bless you Tina……
Sathyam……njan ithrayum aaswadhich vayicha Oru kadha illa…..Oro partum …paranju ariyikyaan pattilla athrayum manoharam….e kadhapathrangal jeevamode ullapole…..kadha theeralle enn njan agrahichu….athra manoharam
കഥാകാരിയുടെ ഭാവന വളരെ നന്ന് .കൂടുതൽ എഴുതുക.ഒറ്റ അടിക്ക് മൊത്തം വായിച്ചു ദൈവം അനുഗ്രഹിക്കട്ടെ
Very nice, read all parts in one short. Tina, you should write more, may the Almighty God bless you.. waiting for your next story..
Adipwoli story
Supper valary nannayittundu
Excellent…really heart touching…
പ്രിയപ്പെട്ട ടീന വളരെ വളരെ നന്നായിട്ടുണ്ട്. എനിക്ക് ഒത്തിരി ഇഷ്ടമായി ഈ കഥ മുഴുവൻ എത്ര തവണ വായിച്ചു എന്നു പോലും എനിക്ക് പറയാൻ കഴിയില്ല. ദേവേട്ടനും നന്ദൂട്ടിയും മനസ്സിൽ നിന്നു മായുന്നില്ല. ഇനിയും ഇതുപോലെ നല്ല കഥകൾ എഴുതുവാൻ ദൈവം കഴിവ് തരട്ടെ
Supr…iniyum thakarth ezhuthanam tta.adutha story kku aayi katta waiting..god bless you♥️
Good
നന്നായിട്ടുണ്ട് എല്ലാ ഭാഗവും ഒരുമിച്ചാണ് വായിച്ചത്
Next story udan ഉണ്ടാകുമോ
It was a good one
Read all parts in one go. Really good one all the best