Home Article നീ ഏതോ പെണ്ണിനെ പ്രേമിച്ച് കെട്ടീന്ന് ഉമ്മി പറഞ്ഞു പുളിങ്കൊമ്പാവും ലേ അതാവും ഇയ്യ് കെട്ടിയത്...

നീ ഏതോ പെണ്ണിനെ പ്രേമിച്ച് കെട്ടീന്ന് ഉമ്മി പറഞ്ഞു പുളിങ്കൊമ്പാവും ലേ അതാവും ഇയ്യ് കെട്ടിയത് ഓളെ കാണണം എനിക്ക്…

0

ഷഹനക്ക് 8 മാസം ഗർഭം ഉള്ള സമയത്ത് നിറ വയറുമായ് ഉറങ്ങാൻ കഴിയാത്ത രാത്രികളിൽ..,

എന്റെ കണ്ണില് വിരലിട്ടും ,ഇക്കിയാക്കി എന്നെ ഉറങ്ങാൻ വിടാതെ കഥ പറയീച്ചും കുഞ്ഞിന്റെ കൂടെയുള്ള കുസൃതികൾ പറഞ്ഞും നേരം പുലരുന്നവരേ എന്നെ കൂട്ടിരുത്തുന്ന കാലം..,

ടീ കുഞ്ഞോളെ പറമ്പില് തേങ്ങ വീണിട്ടുണ്ട് ഇയ്യ് ന്റെ ചോപ്പ് ടീ ഷർട്ട് ഇങ്ങ് എടുത്തേ ഞാൻ പോയി തേങ്ങ എടുത്തിട്ട് വരാം..
എന്ന് മ്മടെ കെട്ട്യോളോട് മ്മള് ഒന്ന് ചോദിച്ചു,
ഓ പിന്നെ പ്രായം തികഞ്ഞിരിക്കുന്ന പെണ്ണല്ലേ ഇങ്ങള് കുപ്പായം ഇട്ട് തൊടിയിൽ പോവാൻ.

കുപ്പായം ഇടാണ്ട് പോയാലും തേങ്ങ കിട്ടും ,
ഓരോ നേരം ഓരോന്ന് ഇട്ട് കൊണ്ട് വിയർപ്പാക്കി കൊണ്ടന്നിട്ടിട്ട് ഇവിടെ അലക്കാൻ പണിക്കാരൊന്നുല്യാ..,
അങ്ങനെ പോയാൽ മതി ട്ടാ എന്നായിരുന്നു മറുപടി.,

ശ്ശോ ചോയിക്കണ്ടാർന്ന് പുല്ല് ..,
മുണ്ടും മടക്കി കുത്തി വല്യേട്ടൻ സിൽമേല് മമ്മുട്ടി നടക്കുന്ന പോലെ പറമ്പില് തേങ്ങ തപ്പി നടന്നതാ ഒരു ഓല മടല് പൊക്കിയതും ഒരു നീർക്കോലി അതിനിടയിൽ നിന്നും ജീവനും കൊണ്ടോടി ,

ന്റുമ്മാ പാമ്പേ ന്ന് അലറി
ഞാൻ അതിനേക്കാൾ വേഗത്തിൽ ഓടി.,
വടക്കേ സൈഡിലെ അര മതിലിൽ കയറി ഇരുന്ന് താഴേക്ക് നോക്കി ഇരിപ്പായി.,
ഇതൊക്കെ അടുക്കള ജനല് വഴി കണ്ട് ചിരിക്കുന്നുണ്ട് മ്മളെ കെട്ട്യോള്.,
ദുഷ്ട ഞാനിത്ര ശബ്ദത്തിൽ വിളിച്ചിട്ടും ഒന്ന് വന്ന് നോക്കിയത് പോലുമില്ല.,
ഡാ സാന്യോ ഇജ്ജ് നാട്ടിലുണ്ടാർന്നാ എന്ന കുയിലിന്റെ സ്വരം കേട്ടാ ഞാൻ തിരിഞ്ഞ് നോക്കിയത്..,
വടക്കേലെ കുഞ്ഞോൾ താത്തയുടെ മൂന്നാമത്തേ മോള് റിസ് വാന.,
പടച്ചോനെ വെള്ളപ്പാറ്റ ടീ നീ എന്ന് വന്ന് കുവൈത്തീന്ന്,
ഇന്നലെ വന്നതാ..,
എന്നും പറഞ്ഞ് അരികിലേക്ക് വന്നു.,
റബ്ബനാ നീ പിന്നേം വെളുത്തല്ലോടി തടീം കൂടി ഗ്ലാമറും കൂടിയല്ലോ ഡീ.
അവള് ചിരിച്ചോണ്ട് പോടാ കല്ലുമ്മേക്കായേന്ന് വിളിച്ചതും ഞാനവളോട് ടീ ഇയ്യ് ആ പേര് ഇത് വരേ മറന്നിട്ടില്ലല്യേന്ന് ചോദിക്കുമ്പഴാ ..,
കുറുക്കനെ പോലെ മ്മടെ ബീവി അടുക്കള ജനലിലൂടെ ജിറാഫിന്റെ തലയിട്ട് നോക്കുന്നത് കണ്ടേ..,
അതങ്ങനെ മറക്കുമോടാ ഞാനെന്ന് പറഞ്ഞ് .,
അവൾ തുടർന്നു.,
നീ ഏതോ പെണ്ണിനെ പ്രേമിച്ച് കെട്ടീന്ന് ഉമ്മി പറഞ്ഞു പുളിങ്കൊമ്പാവും ലേ അതാവും ഇയ്യ് കെട്ടിയത് ഓളെ കാണണം എനിക്ക് ..
പണ്ട് കുപ്പായം ഇടാണ്ട് തൊടിയിൽ ഇരുന്ന് സ്റ്റീൽ ബോഡി കാണിച്ച് എന്നെ മയക്കിയ കഥ
ഓൾക്ക് പറഞ് കൊടുക്കണംന്ന് പറയുമ്പഴാണ്.,
മ്മടെ കെട്ട്യോള് ഫുട്ബാളും ചുമന്ന് മുറ്റത്ത് നിന്ന് ഒരു വിളി.,
സാനുക്കാ ദേ ചുവപ്പ് കുപ്പായം ഇങ്ങട് വരീം ഇത് ഇട്ടൊളിം
ചായ എടുത്തിട്ടുണ്ട് ചൂടാറും വേം വരീം,
ഹ ഹ ഹ.,
കുശുമ്പിന് കയ്യും കാലും മുളച്ചതാ മ്മടെ കെട്ട്യോള്.,
ഞാൻ തിരിഞ്ഞിരുന്ന് കുപ്പായാ ആർക്ക് എനിക്കോ.,
കുപ്പായം ഇട്ടാല് വിയർപ്പ് ആവും കുഞ്ഞോളെ അലക്കാൻ പണിക്കാരില്ലാത്തതാ ഇയ്യ് അത് കൊണ്ട് വെച്ച് റെസ്റ്റ് എടുത്തോട്ടാന്ന് ഉറക്കെ വിളിച്ച് പറഞ്ഞു.,
ആ നേരത്ത് ചമ്മി ചളമായി ദേഷ്യം വന്ന് നിൽകുന്ന മ്മടെ ബീവിയുടെ മൊഞ്ച് കണ്ടാൽ രവി വർമ്മയുടെ കാവ്യങ്ങൾ തോറ്റു പോകും.,
അവള് ടീ ഷർട്ടും കൊണ്ട് ഉരുണ്ട് ഉരുണ്ട് വരുന്നുണ്ട് ട്ടാ..,
റിസ് വാന തുടർന്നു.,


പാവമാടാ നല്ല ഭംഗിയുണ്ടല്ലോ അന്റെ ബീവി.
അപ്പോ ഇതാണല്ലേ കൊമ്പനക്കാടന്റെ കൊമ്പൊടിച്ച ഹൂറി.,
ഞാനൊന്ന് ചിരിച്ച് കൊണ്ട് തുടർന്നു
അല്ലടി നീ വന്നിട്ടെന്ത്യേ ന്നെ വന്ന് കാണാഞ്ഞേ .
ടാ പനിയാടാ അതോണ്ടാ അങ്ങട് വരാതിരുന്നത്,
ഇന്ന് വൈന്നേരം ഉമ്മീനെ വന്ന് കാണണം എന്ന് പറഞ്ഞ് ഞാൻ ഇരുന്ന മതിലിനടുത്തേക്ക് അവൾ വന്നപ്പോൾ.,
മ്മടെ കെട്ട്യോള് ഉരുണ്ട് ഉരുണ്ട് മ്മടെ പിറകിലെത്തിയിരുന്നു.,

അള്ളാഹ് പനി പിടിച്ചോടീ എന്ന് പറഞ്ഞ് അവളുടെ നെറ്റിയിൽ കൈ വെച്ചതും കെട്ട്യോള് ഒറ്റ തള്ള് വെച്ച് തന്നു ഞാൻ ദേ ഞാൻ അവളുടെ നെഞ്ചത്തേക്ക് ഒറ്റ വീഴ്ചയായിരുന്നു.,
ഞാനും അവളും ദേ കിടക്കുന്നു താഴെ
എന്റുമ്മാ എന്റെ നടുവൊടിഞ്ഞേ എന്ന് പറഞ്ഞ് കട്ടിലിന് താഴേന്ന് എഴുന്നേറ്റ് ലൈറ്റിട്ടതും ഒലക്ക മുണുങ്ങിയ പോലെ കണ്ണൊക്കെ ചുവപ്പിച്ച് മുടി മുന്നിലേക്കിട്ട് ബഡ്ഡിൽ ഒരു സാധനം.,
റബ്ബേ ജിന്ന് എന്ന് പറഞ്ഞ് മെല്ലേ മുടി മാറ്റി നോക്കിയപ്പോൾ മ്മടെ ബീവി ഷഹന.,
ന്തിനാടി ഹിമാറെ ഇയ്യ് എന്നെ ചവിട്ടിയേന്ന് ചോദിച്ചതും കൗണ്ടറായി ആരാന്ന് വടക്കേ ലെ റിസ് വാന സത്യം പറഞ്ഞോളിം ഇല്ലേൽ ഇനീം ചവിട്ട് കിട്ടും..,
ങെ
റിസ് വാന യോ അതാര് ന്താണ്ടി ഇയ്യ് കിനാവ് കണ്ടതാണോ
എന്ന് ചോദിച്ച് ഓളെ കുലുക്കിയപ്പോൾ ഓള് നോർമ്മലായി.,
അള്ളാഹ് ഞാൻ ഇക്കാനെ ചവിട്ടിയോ
ഞാൻ ഒരു സ്വപ്നം കണ്ടതാന്നൂ..,
കുരിപ്പ് മനുഷ്യന്റെ നടുവൊടിച്ചു അന്നോട് ഞാൻ പറഞ്ഞതല്ലേ ആയത്തുൽ കുർസീ ഓതി കിടക്കാൻ എന്ന് പറഞ്ഞപ്പോൾ ഓളൊരു ചിരി പാസാക്കി സോറി സാനുക്കാ.
എന്ന് പറഞ് എന്റെ ഇടനെഞ്ചിൽ പറ്റിപ്പിടിച്ചു കിടന്നു ..,
ലൈറ്റണച്ച് കണ്ണടച്ച് കിടന്നപ്പോൾ ഓളൊരു ചോദ്യം വടക്കേല് ആരാ ഇക്കാ താമസിക്കണേ.,
എടി അവിടെ അപ്പുവേട്ടനും ലീല ചേച്ചിയും അവരെ 7വയസ്കരൻ മകൻ അവിനാഷും,
പിന്നേം ഇച്ചിരി കഴിഞ്ഞ് നിദ്രാദേവി എന്നെ തഴുകുന്ന സമയത്ത് അടുത്ത ചോദ്യം ആരാ ഇക്കാ ഈ റിസ് വാന.,
അത് നിന്റെ ബാപ്പ പിരാന്തൻ ഹാജിയുടെ നാലാമത്തേ ബീവി മിണ്ടാണ്ട് കിടന്നുറങ്ങടി.
നെഞ്ചില് ഒരു ഇടിതന്ന് പോടാ കൊരങ്ങാ എന്നും പറഞ്ഞ് ആ നിലാവുറങ്ങിയ രാത്രി മുജ്ജന്മ സുകൃതം പോലെ ഞങ്ങളങ്ങനെ ഉറങ്ങി പോയി
ഇജ്ജാതി കിനാവ് കാണുന്ന കെട്ട്യോളുണ്ടങ്കിൽ നടുവിന് ഇരുമ്പിന്റെ പ്ലാസ്റ്റർ ഇടുന്നതാവും നല്ലത്…

രചന: ഷാഹുൽ സാനു

 

LEAVE A REPLY

Please enter your comment!
Please enter your name here