Home Article ഇനിയും സമരം വന്നാൽ ഞങ്ങളെ ഇറക്കി കൊണ്ടപോവോ ..???പക്ഷെ മൂപര് കേട്ട ഭാവം നടിച്ചില്ല..

ഇനിയും സമരം വന്നാൽ ഞങ്ങളെ ഇറക്കി കൊണ്ടപോവോ ..???പക്ഷെ മൂപര് കേട്ട ഭാവം നടിച്ചില്ല..

0

അന്ന്ഒരു വെള്ളിയാഴ്ച ..തിരക്ക്പിടിച്ച പ്ലസ്ടു ജീവിതത്തെ പ്രാഗികൊണ്ട് രാവിലെതന്നെ യൂണിഫോമും ഇട്ടിറങ്ങി ..
ബസ്സിൽ കയറിയപ്പോ ഉണ്ട് കണ്ടക്ടറുടെ ഒരു ചോദ്യം..
എന്തിനാ കുട്ടിയെ നീ ഈ വല്യ ബാഗും തൂക്കിപിടിച്ചു പോണത് ..ഇന്ന് SFI കാരുടെ സമരം അല്ലെ..
മ്മ്ഹ്സമരം.. തേങ്ങാക്കൊല ..പന്ത്രണ്ട് വർഷമായി ആ സ്കൂളിൽ പഠിക്കുന്നു ..ഇതുവരെ സമരം വിളിക്കാൻ പോയിട്ടു സ ന്നൊരക്ഷരം വിളിക്കാൻ പോലും ഒരുത്തനും ആ സ്കൂളിന്റെ പടി കേറീട്ടില്യ.. അതുകൊണ്ട് ഈ SFIകാരുടേം ABVP കാരുടേം സമരത്തിലൊന്നും ഞങ്ങൾക്ക് യാതൊരുവിധ പ്രതീക്ഷയും ഇല്യ ..
അങ്ങനെ സ്കൂളിലെത്തിയപ്പോ കിട്ടിയ ന്യൂസ് അവിടെ പരത്തി…ഇന്ന് എല്ലാ സ്കൂളിലും SFI കാരുടെ സമരം ആടോ ..നമ്മടെ ഒരവസ്ഥ …
ഇന്ന് 2 പീരീഡ് ഇംഗ്ലീഷ് ആ ലെ എന്ന ചങ്കിന്റെചോദ്യം കേട്ടാണ് ബൾബ് കത്തിയത് ..ഇംഗ്ലീഷ് മിസ് രണ്ടു ചാപ്റ്റർ പടിച്ചു വരാൻ പറഞ്ഞിട്ടുണ്ട് ..ഇന്നലെ ബുക്ക് തൊട്ടിട്ടില്ല ..ഇനി ചോദ്യം ചോദിക്കുമ്പോ ഞാൻ എന്ത് പറയും ന്റെ കൃഷ്ണാ ..
ഡീ ഇന്നലെ എഫ്ബി ല് പച്ച വെളിച്ചം കത്തിച്ചിരുന്നു എന്നോട് കത്തിയടിച്ച സമയത്തു നിനക്കെന്നെ ഒന്ന് ഓര്മിപ്പിച്ചൂടാരുന്നോ ഇംഗ്ലീഷ് പഠിക്കാൻ ഉണ്ട് ന്നു…
പിന്നെ പറഞ്ഞിരുന്നേൽ നീ ഇപ്പൊ ഒലത്തിയേനെ ..ആരും പഠിച്ചിട്ടില്ല ഇനി നീ മാത്രായിട്ട് ഒണ്ടാക്കണ്ട മനസ്സിലായോ ??.
ഹമ്മ് …ന്നാലെ മിണ്ടാണ്ടവടിരുന്നോ …എത്രാമത്തെ പീരീഡ് ആ ഇംഗ്ലീഷ് ??.
3..
അടിപൊളി വായിച്ചു നോക്കാൻ കൂടെ സമയം ഇല്യ..ഇന്നും സ്റ്റമ്പ് അടിച്ചു നിക്കാം …
അങ്ങനെ മൂന്നാമത്തെ പീരീഡ് …ഒരു ബോധവും ഇല്ലാതെ കത്തി അടിച്ചിരിക്കുമ്പോഴാ All Of You Close your Notes എന്ന് ഇംഗ്ലീഷ് മിസ്സിന്റെ അശരീരി കേട്ടത് ..ലാസ്റ് ബെഞ്ചേഴ്സ് ആയതുകൊണ്ട് ഫസ്റ്റ്ചോദ്യം ഞങ്ങള് 4 പേർക്കെന്നെ കിട്ടി .ആദ്യം ചങ്കിനോടാർന്നു ചോദ്യം ..ചോദ്യം കിട്ടിയതും അവളെന്നെ തോണ്ടാൻ തുടങ്ങി ..
എനിക്കെന്തെങ്കിലും ഉണ്ട അറിയണ്ടേ.. എന്നാലല്ലേ പറഞ്ഞു കൊടുക്കാൻ പറ്റുള്ളൂ ..അപ്പോഴേക്കും ബെഞ്ചിന്റടീലിരുന്ന ബുക്ക് മറിച്ചു നോക്കി 2 സെന്റെൻസ് കിട്ടി.. പറഞ്ഞു കൊടുക്കാൻ പോവുമ്പോഴേക്കും മിസ്സിന്റെ നെക്സ്റ്റ് വന്ന്… അടുത്ത ഊഴം എന്റേതായിരുന്ന് ..അദ്ദേചോദ്യം ..രണ്ട് സെന്റെൻസ് എങ്കിൽ രണ്ട് ..അത് പറയാം ന്ന് വച് വാ തുറന്നപ്പോഴേക്കും രണ്ട് കാലിനും ഓരോരോ ചവിട്ട് …തൊട്ടപ്പുറത്തുനിന്നും ആൻസർ പറയരുത് ന്നുള്ള ചങ്കുകളുടെ സിഗ്നൽ..പിന്നെ ഒന്നും മിണ്ടീല്ല …ഒരു ദിവസവും ചോദ്യം ചോദിച്ചിട്ടു ഉത്തരം പറയാത്തതുകൊണ്ട് മിസ്സ് ഞങ്ങൾ നാലെണ്ണത്തിനേം ഗെറ്റ് ഔട്ട് അടിച്ചു ..പ്രത്യേകിച്ചു ഉളുപ്പും മാനവും ഒന്നുമില്ലാത്തോണ്ട് കത്തി പിന്നെ പുറത്തു നിന്നായി.. അപ്പോഴാണ് Girls സ്കൂളായ ഞങ്ങടെ സ്കൂളിൽ മൂന്ന് ആണുങ്ങൾ ..അതും യുവാക്കളായ ചേട്ടന്മാർ …അതിലൊരാൾ ഞങ്ങളെ ഒരാക്കിയ നോട്ടംനോക്കി ചിരിച്ചു കൊണ്ട് പ്രിൻസിപ്പൽ ന്റെ റൂമിലേക്ക് കയറി .. 10 min കഴിഞ്ഞപ്പൊ
ഉണ്ട് പ്രിൻസി പൊറത്തേക്കു വരുന്നു കൂടെ ചേട്ടന്മാരും …പടച്ചോനെ പെട്ട് ഇനി ഇപ്പൊ നാളെ ഇയ്യമ്മക്കു വീട്ടുകാരെ കാണേണ്ടി വരും ..അച്ഛനേം അമ്മേനേം സ്കൂളിലേക്ക് കേറ്റി കേറ്റി ഇനി താമസം സ്കൂളിലേക്ക് മാറ്റാന്നായി അതാണ് ഞങ്ങൾ നാല് പേരുടേം വീട്ടുകാരുടെ അവസ്ഥ …എന്താന്നറീല്ല അന്ന് ഒന്നും മിണ്ടാതെ ഒന്ന് നോക്ക പോലും ചെയ്യാണ്ട് പോയി ..പിന്നെ ഞങ്ങളായിട്ടു വിളിക്കാനും നിന്നില്ല ….അവര് തമ്മിലെന്തൊക്കെയോ സംസാരിക്കുന്നുണ്ട് ..അതിലൊരു ചേട്ടൻ പ്രിൻസി നെ ന്തൊക്കെയോ പേപ്പറൊക്കെ കാണിക്കുന്നുണ്ട്..2min കഴിഞ്ഞപ്പോ അതിലൊരു ചേട്ടൻ കസേര ഒക്കെ തട്ടിമറിച്ചിട്ടു പ്രിൻസിടെ അടുത്ത് ചൂടാവുന്നു ..അപ്പോഴാണ്ആ മുഖം ഞാൻ ശ്രദ്ധിച്ചത് ..ഒരു കട്ടി മീശക്കാരൻ ….എന്തൊരു ശൗര്യം ആണ് ആ മുഖത്ത് ..
സ്കൂളിപ്പോ വിട്ടില്ലെങ്കിൽ ഞങ്ങള് പ്രെശ്നം ഉണ്ടാക്കും … എല്ലാ സ്കൂളുകൾക്കും സമരത്തിൽ പങ്കെടുക്കാൻ പറ്റുമെങ്കിൽ പിന്നെ നിങ്ങള്ക്ക് മാത്രംഎന്താ??? സ്കൂൾ വിടാതെ ഞങ്ങൾ ഇവടെ നിന്നും ഇറങ്ങൂലാ….
പറ്റില്ല ….
നിങ്ങൾക്കെന്താ പറഞ്ഞാ മനസ്സിലാവാത്തെ ന്നും ചോദിച്ച് ആ ചേട്ടൻ പ്രിൻസിടെ നേരെ കയ്യോങ്ങി..
വിപിനെ വേണ്ടാ ന്നും പറഞ്ഞു കൂടെ ഉള്ളവര് പിടിച്ചു മാറ്റി..എന്റെ പോന്നോ ഒരു സുരേഷ്ഗോപി സിനിമ കണ്ട ത്രില്ലായിരുന്നു …വിരല് വായേലേക്കിട്ടു വിസിലടിക്കാൻപോയപ്പോ ചങ്ക് പിടിച്ചു മാറ്റി …അങ്ങനെ രക്ഷ ഇല്ലാന്ന് കണ്ടപ്പോ പ്രിൻസി ലോങ്ങ് ബെൽ അടിച്ചു… എല്ലാവര്ക്കും മരുഭൂമിയില് മഴ പെയ്ത സന്തോഷംആയിരുന്നു …പക്ഷെ എന്റെ ശ്രദ്ധ മാത്രം ആ കട്ടി മീശക്കാരനിലാർന്നു…
നമ്മടെ നസ്രിയ പറഞ്ഞപോലെ ഈ ഇഷ്ടം ഉള്ളവരെ കാണുമ്പോ അടിവയറ്റിൽ മഞ്ഞ് കട്ട വീഴുന്ന ഒരു ഫീലുണ്ടാവും… അത്രക്കൊന്നുല്ലേലും ഇഷ്ടായി… അങ്ങനെ ബാഗും പാക്ക് ചെയ്തു ചേട്ടന്റെ പുറഗെ ഓടി ..ഗേറ്റ്ന്റടുത്ത് എത്തിയപ്പോ ഉണ്ട് ദേ മൂന്ന് ചേട്ടന്മാരും… നമുക്ക് പണ്ടേ നാക്കിനെല്ലില്ലാത്തോണ്ട് നേരെ കേറിയങ്ങു സംസാരിച്ചു…
ഇനിയും സമരം വന്നാൽ ഞങ്ങളെ ഇറക്കി കൊണ്ടപോവോ ..???
ചോദ്യം വിപിനോടായിരുന്നു .. പക്ഷെ മൂപര് കേട്ട ഭാവം നടിച്ചില്ല.. പകരം കൂടെ ഉള്ള ചേട്ടൻ പറഞ്ഞു SFI കാരുടെ ആണേൽ നിങ്ങളെ ഞങ്ങൾ വന്നു ഇറക്കിയിരിക്കും…
കേട്ടപ്പോ ചങ്കുകൾക്കൊക്കെ സന്തോഷായെങ്കിലും എനിക്ക് തൃപ്തി ആയില്ല ..
നിങ്ങളേത് കോളേജാ??
ZGc …
ഏതാ ഇയർ
ഇതൊക്കെ എന്തിനാടി പോത്തെ നിനക്ക്?? വീട്ടിൽപോടിന്നും പറഞ്ഞ് വിപിൻ ചൂടായി

ഇങ്ങേർക്കൊന്നു മര്യാദക്ക് സംസാരിച്ചാലെന്താ…ഇനി അവടെ നിക്കുന്നത് എനിക്കത്ര നല്ലതല്ല ന്ന് മനസ്സിലാക്കി ഞാൻ മെല്ലെ സ്ഥലം കാലിയാക്കി…
പിന്നെ മനസ്സ് മൊത്തം അങ്ങേരായിരുന്നു..
അമ്പലത്തിന്റെ പടി കേറാത്ത ഞാൻ സ്ഥിരം അമ്പലവാസിയായ് . എന്നും ഒന്നേ പ്രാര്ഥിക്കാറുള്ളായിരുന്നു ആ ചേട്ടന് ലൈൻ ഉണ്ടാവല്ലേന്ന് …അതിനു വേണ്ടി കുറേ വഴിപാടു കഴിക്കലായ് തേങ്ങാ ഉടക്കലായി….എങ്ങനേലും പഠിച്ചു നാല് മാർക്ക് വാങ്ങി ZGC ല് ചേരണം ന്നായി…പിന്നെ രാപകലില്ലാതെ പടിത്തമായിരുന്ന് ..ഇതെന്താ ഇപ്പൊ ഇങ്ങനൊരുഅത്ഭുതം സംഭവിക്കാൻ ന്നുള്ള നിലയിൽ വീട്ടുകാരും.. രാത്രി ഒമ്പത് മണി നുള്ള സമയം ഉണ്ടേൽ ഞാൻ കട്ടിലിൽ എത്തിയിരിക്കും.. ഇതിപ്പോ 11:00 ആയിട്ടും ഉറങ്ങാതെ ബുക്ക് ന്റെ മുന്നിൽ ഇരുന്നാൽ ആർക്കായാലും അത്ഭുതം തോന്നൂലെ ….
അങ്ങനെ +2 ലൈഫ് കഴിഞ്ഞു അത്യാവശ്യം നല്ല മാർക്കും വാങ്ങി ZGCലെന്നെ ചേർന്നു …കോളേജ് ല് കയറിയതുംഎന്റെ അന്വേഷണം മൊത്തം എന്റെ സഖാവിനെ കുറിച്ചായിരുന്നു.. പക്ഷെ ഒന്ന് രണ്ടു ദിവസം കോളേജ് മുഴുവൻ അരിച്ചു പെറുക്കി നോക്കീട്ടും കണ്ടില്ല …കത്തിക്ക് വല്യ കുറവൊന്നും ഇല്ലാത്തോണ്ട് എന്റെ അതെ റേഞ്ച് ലുള്ള 2 എണ്ണത്തിനെ കിട്ടി വൈഗയും ദേവികയും.. ഞങ്ങൾ കട്ട ഫ്രണ്ട്സ് ആയി.കാര്യങ്ങളെല്ലാം ഞാൻ അവരോട് പറഞ്ഞു …പിന്നെ കട്ട സപ്പോർട്ട് ആയിട്ട് അവരും കൂടെ കൂടി..
നിങ്ങളിതെവിടായിരുന്നു ?
വേഗം വാ… ഇന്നെങ്കിലും എനിക്ക് കാണണം വിപിനെ …
ഡീ ന്നുള്ള ഒരു വിളി കേട്ടാ ഞങ്ങള് മൂന്നു പേരും തിരിഞ്ഞത്…ദേ തേടിയ വള്ളി കാലിൽചുറ്റി ന്നു പറഞ്ഞ പോലെ..
വിപിൻ!!
ഏത്??
ആ നീല ഷർട്ട്..
കൊള്ളാലോ!
എന്താടി അവടെ നിന്നും പിറുപിറുക്കുന്നെ?
ഒന്നുല്ല ….
എന്താടി ഇത്ര നേരത്തെ ??
വല്ലവന്മാരും ഉണ്ടോ?
അയ്യേ അതൊന്നുംഅല്ല… കോളേജ് ഒക്കെ ഒന്ന് ചുറ്റി കാണാൻ..
ഓ!! അങ്ങനാണോ?
ആ അതെ..
ചേട്ടാ ചേട്ടന്റെ പേര് വിപിൻന്നല്ലേ ??..
ആണെങ്കിൽ !!
ചേട്ടൻ ഞങ്ങടെ സ്കൂളിൽ ഒരുതവണ സമരം വിളിക്കാൻ വന്നിട്ടുണ്ട് …
ഞങ്ങൾ ഒരുപാട് സ്കൂളിൽ പോവാറുണ്ട്
അല്ല ചേട്ടാ ……..
നീ എങ്ങോട്ടാടി ഈ തുള്ളി ചാടി വരുന്നേ അങ്ങോട്ട് മാറി നിക്കടി..
Vipii .. !
ആ ഇതാര് അഞ്ജുവോ? എന്തെ നേരത്തെ പോന്നു ??.
ഒന്നുല്ലാ…ചുമ്മാ …
ആണോ ന്നാ വാ ഇവിടിരിക്കു …
അവൾ അവടെ ചെന്നിരുന്നു.. നിന്ന നിപ്പിന് ഭൂമി പിളർന്നു താഴോട്ട് പോയ പോലെ ആയി പോയ്.. ഇയാൾക്കിത്ര സൗമ്യമായി സംസാരിക്കാൻ ഒക്കെ അറിയാവോ..ഇത്രയും ദിവസം അമ്പലത്തിൽ ഉടച്ച തേങ്ങാ ഉണ്ടാരുന്നേൽ ഒരു പത്തിരുന്നൂറ്റമ്പത് പേർക്ക് ചമ്മന്തി അരച്ച് കൊട്ക്കായിരുന്നു ..
എഅന്താടി ഉണ്ടക്കണ്ണും മിഴിച്ചു നോക്കി നിക്കുന്നെ ?? ക്ലാസ്സിൽ പോടി ..
വാ ഗൗരീ …. പോവാം..
അവള് അവന്റെ പെണ്ണാടി ..ആ ഇരിപ്പും നോട്ടവും സംസാരവും ക്കെകണ്ടാൽ തന്നെ മനസ്സിലാവൂലെ.. ഇവള് വെറും മണ്ടി …
ശരിയാ അല്ലെങ്കിൽപിന്നെ എവിടുന്നോ എന്നോ കണ്ട ഒരുത്തനെ ഇത്രേം കാലം മനസ്സിലിട്ടുകൊണ്ട് നടക്കുവോ !!
മനസ്സിൽ കുന്നോളമായ് കൂട്ടിവച്ച സ്നേഹം മുഴുവൻ ഒരുനിമിഷം കൊണ്ട് വെറുപ്പായിമാറി..
പിന്നെ കോളേജിലെന്നും വിപിനെയും അഞ്ജുവിനെയും ഒരുമിച്ചു കാണാൻ തുടങ്ങി.. . രണ്ട് പേരെയും കാണരുത് ന്നുള്ള പ്രാർത്ഥനയും കൊണ്ടാ കോളേജ് ന്റെപടി കയറുക..പക്ഷെഎല്ലാം വിപരീതമായി നടന്നുകൊണ്ടിരുന്നു….
ഒരുദിവസം വിപിൻ ഓടി എന്റടുത്തു വന്ന് ചോദിച്ചു..
ഡീ ഉണ്ടക്കണ്ണി അഞ്ജു ഇതിലെ ഓടി വരുന്നത് കണ്ടിരുന്നോ ന്ന് ??
എന്റെ സകല നിയന്ത്രണവും കയ്യിൽന്നുപോയി..
ആ…. ദേ ഓടി വന്നു ആ ബാഗിനകത്തേക്കു കയറീട്ടുണ്ട് ചോദിച്ചപ്പോ നിങ്ങള് രണ്ടുപേരും കൂടെ ഒളിച്ചു കളിക്കാ ന്നു പറഞ്ഞു ..ഓടി കളിക്കാൻ പറ്റിയ പ്രായം.. മഹ്…
എന്ന ഡയലോഗും കാച്ചി ഞാൻ ബാഗുംഎടുത്തു ഇങ്ങു ഇറങ്ങി പോന്നു..അത്രയെങ്കിലും പറഞ്ഞപ്പോ അന്ന് എന്തെന്നില്ലാത്ത ഒരു സന്തോഷം തോന്നി
ഒന്നര വര്ഷം വളരെ പെട്ടന്ന് തന്നെ കടന്നുപോയ്.. വിപിൻ എന്ന ആ കട്ടി മീശക്കാരൻ സഖാവിനോടുള്ള പ്രണയം എന്റെ മനസ്സിലും ഡയറിയിലെ അക്ഷരങ്ങളിലും മാത്രം ഒതുങ്ങി..
മൂന്നാം വര്ഷകാരുടെ ഫൈനൽ എക്സാമിന്റെ ലാസ്റ് ദിവസം ..കംബൈൻഡ് സ്റ്റഡി എന്നും പറഞ്ഞു ഞങ്ങള് മൂന്നുപേരും വീട്ടിൽ നിന്ന് ചാടി…വേറെ ഒന്നിനും അല്ല ആ കട്ടിമീശക്കാരൻ സഖാവിനെ ഒര് നോക്ക് കാണാൻ.. മനസ്സിലിപ്പോഴും ആ സഖാവിനോടുള്ള അടങ്ങാത്ത പ്രണയമാണ് എന്ന് പറയാതെ പറയാൻ..
എക്സാം കഴിഞ്ഞു അവരെല്ലാവരും ഇപ്പൊ പോവും നിനക്കല്ലേ വിപിനെ കാണണം ന്നു പറഞ്ഞേ !?പോയ് കണ്ടിട്ട് വാ.. വൈഗ പറഞ്ഞു..
ഹ്മ്മ് ശെരി ഞാൻ ഇപ്പൊ വരാ..
കോളേജ് വരാന്തയുടെ രണ്ടു തൂണുകൾക്കിടയിലൂടെ ആ സഖാവിനെ കണ്ണിമവെട്ടാതെ ഒരു നോക്ക് നോക്കി ഞാൻ തിരിച്ചു പോന്നു…കണ്ണ് നിറഞ്ഞത് ഫ്രണ്ട്സ് കാണാതെ ഇരിക്കാൻ പാട് പെടുകയായിരുന്നു ഞാൻ .. അപ്പൊ ഉണ്ട് എന്റെ പ്രധാന ശത്രു എന്റെ പ്രണയം തകർത്ത ദുഷ്ട അഞ്ചു വരുന്നു..
അവളെ കണ്ടതുംഞാൻ തിരിഞ്ഞിരുന്നു
അവളിങ്ങോട്ടാണോ ദേവൂ വരുന്നേ..??
അതേടി..
ഓ!! ശവം ..ന്തിനാണാവോ …
ഗൗരീ ??
ആ…
എനിക്ക് ഗൗരിയോട് കുറച്ചു സംസാരിക്കാനുണ്ട്..
എന്താപറഞ്ഞോളൂ..
നമുക്ക് കുറച്ചങ്ങുമാറി നിക്കാം..തന്നോട് ഒറ്റയ്ക്ക് സംസാരിക്കാനുള്ളതാ.. ഇവര് കേൾക്കണ്ടാ..
ഇവരറിയാത്ത ഒരു കാര്യവും എനിക്കില്ല അതോണ്ട് ഇവടെ വച്ച് തന്നെ പറഞ്ഞോളൂ ….
ഇവരെ അറിയിക്കുന്നതും അറിയിക്കാതെ ഇരിക്കുന്നതും ക്കെ തന്റെ ഇഷ്ടം …എനിക്ക് തന്നോട് മാത്രാ ഇപ്പൊ സംസാരിക്കാനുള്ളത് ഒരു 10min കൂടുതലൊന്നും എടുക്കില്ല വരൂ ..
മഹ്ഹ് ശെരി..
എന്താപറയാനുള്ളത് ??
പറയാനുള്ളത് എനിക്കല്ല..
പിന്നെ??
ദേ അയാൾക്കാണ്..


എന്റടുത്തേക്കു നടന്നു വരുന്ന ആ രൂപം കണ്ടു ഞാൻ ഒന്ന് അമ്പരന്നു..
വിപിൻ ..ഇയാൾക്കെന്താ എന്നോട് പറയാൻ ഉള്ളത് !? ഇനി ഇവരുടെ പ്രേമത്തിന് എന്തെങ്കിലും ഹെല്പ് ചെയ്യാൻ പറയാനെങ്ങാനും ആണോ കൃഷ്ണാ !!
ആണെങ്കിൽ എന്റെ പട്ടി ഹെല്പും ..
ഞാൻ അങ്ങോട്ട് മാറി നിൽക്കാം ന്നും പറഞ്ഞു അഞ്ചു പോയ്..
എന്താടി ഉണ്ടക്കണ്ണി കണ്ണും മിഴിച്ചു നോക്കി നിക്കുന്നെ…??
എന്തെ എനിക്ക് ആരേം നോക്കാനും പാടില്ലേ? എന്റെ കണ്ണല്ലേ ..
പ്പ… തർക്കുത്തരം പറയുന്നോടി അസത്തെ ..നീയാരാ ന്നാ നിന്റെവിജാരം??
എനിക്കങ്ങനെ പ്രത്യേകിച്ചു വിജാരം ഒന്നൂല്യ..എന്താ പറയാനുള്ളത് വച്ച പറ..
ആട്ടെ നീയെന്താ ഇപ്പൊ കണ്ണെഴുതാത്തത്??
ഒന്നുല്യാ …
ആ ഉണ്ടക്കണ്ണിൽ കണ്മഷി ഇടാതെ ഒരു ഭംഗി ഇല്ല ട്ടോ..
സാരല്യ ഞാൻ സഹിച്ചു..
അല്ല ഇന്ന് നിനക്ക് ലീവ് അല്ലെ പിന്നെ ന്തിനാ കോളേജ് ലേക്ക് വന്നേ?? ആരെങ്കിലും കാണാനാണോ??
അല്ല !! പഠിക്കാൻ …
അയ്യോ!! നീ പഠിക്കാനോ?? എന്താ എനിക്ക് പടിച്ചൂടേ??
എന്താപറയാൻ ഉള്ളത് ന്നു വച്ച വേഗം പറ എനിക്ക് പോണം..
എങ്ങോട്ടാ??
എങ്ങോട്ടേലും
..ഇതൊക്കെ നിങ്ങളെ ബോധിപ്പിക്കാൻ നിങ്ങളെന്റെ ആരാ??
ഞാനോ??
ആ നിങ്ങള് തന്നെ.. ആരാന്നറിയണോ??
ആ…
എന്ന കേട്ടോ നിന്നെ ഇപ്പൊ കെട്ടീട്ടില്ലാത്ത പക്ഷെ ഭാവിയിൽ നിന്നെയേ കെട്ടുളളൂ എന്ന് തീരുമാനിച്ചുറപ്പിച്ച നിന്റെ കെട്ടിയോൻ.. എന്തേ??
തമാശിക്കല്ലേ…
എടി ഉണ്ടക്കണ്ണി മരമോന്തേ നിന്നെ എനിക്കിഷ്ടാടി ഈനാംപേച്ചി.. അത് പറയാനാ അന്ന് അഞ്ചു നിന്റടുത്തേക്കു ഓടി വന്നത്..
പുറഗെ ഓടി വന്നതാ ഞാൻ വേറെ ഒന്നിനും അല്ല ഈ കാര്യംനീ അറിയേണ്ടത് എന്റട്ത് നിന്നാവണം ന്നു എനിക്ക് നിർബന്ധം ഉള്ളോണ്ട് ..അഞ്ചു പറഞ്ഞില്ലേൽ പറയാൻ വേണ്ടി വന്നതാര്ന്നു ഞാൻ …..
അപ്പോഴേക്ക് നിന്റെ ഒടുക്കത്തെ ഒരു ഷോ ഓഫ് ….രണ്ടെണ്ണം പൊട്ടിക്കാൻ ഉള്ള ദേഷ്യം ഉണ്ടായിരുന്നു അപ്പൊ..
നീ വിചാരിക്കുന്ന പോലെ അഞ്ജുവും ഞാനും തമ്മിൽ ഒന്നും ഇല്ല.. അവളെന്റെ കസിൻ ആണ് …
സത്യമാണോ ഈ പറയുന്നതൊക്കെ?
അതേടി.. സത്യമാ..നിന്നെ അന്ന്ആദ്യമായി കണ്ടപ്പോ തൊട്ടു എന്റെ മനസ്സ് മുഴുവൻ നീയായിരുന്നു…
നിന്റെ ഈ ഉണ്ടകണ്ണുണ്ടല്ലോ..വല്ലാത്തൊരു പ്രത്യേഗത ഉണ്ടതിനു.. ഇതുവരെ ഒരു പെണ്ണിനേയും സ്വന്തമാക്കണം ന്നു ഇന്നേവരെ ആഗ്രഹിച്ചിട്ടില്ല.. പക്ഷെ നിന്നെ എനിക്ക് വേണം..എന്റെ ജീവൻ നിലനിൽക്കുന്നിടത്തോളം നീയെന്റെ അടുത്ത് വേണം..നിന്നെക്കാൾ കൂടുതൽ എനിക്കിഷ്ടം നിന്റെ ഈ കണ്ണുകളെ ആണ്.. മരണം വരെ ആ കണ്ണുകളിൽ നോക്കി എനിക്ക് നിന്നെ പ്രണയിക്കണം…
നടക്കുന്നത് സ്വപ്നമാണോ യാഥാർഥ്യമാണോ ഈശ്വരാ.. !!!
ഡീ ..എന്താ ആലോചിച്ചു നിക്കുന്നെ??
ഒന്നുല്യാ..
എന്നെ ഒന്ന് നുള്ളിക്കെ..
എന്തിന് ?? നുള്ളല്ല രണ്ടെണ്ണം അങ്ങ് പൊട്ടിച്ചു തരും ഞാൻ.. മര്യാദക്ക് പടിച്ചോളണം..ഇനി ഈ കോളേജ്ൽ നീ വിപിന്റെ പെണ്ണാ.. വല്ല തെണ്ടിത്തരവും കാണിച്ച് എന്നെ നാണം കെടുത്തിയാൽ ചെകിടടിച്ചു ഞാൻ പൊട്ടിക്കും …ഞാൻ ഇവടെ നിന്ന് ഇറങ്ങിന്ന് വച്ച് ഒന്നുംഞാൻ അറിയില്ലന്നു നീ വിചാരിക്കണ്ട..എല്ലാം നീ അറിയുന്നതിലും വേഗം ഞാൻ അറിയും മനസിലായോ??
ഉവ്വ്.
ഇത് പിടിക്ക്…..
എന്താ ഇത്??
തുറന്നുനോക്ക്..
കണ്മഷി!
ഇത്രേം നല്ല പെട്ടീലോ ??.
ആ ഇനി എന്നും ഈ കണ്ണിൽ ഈ കണ്മഷി കല വേണം..
ഉവ്വ് …….
എന്നാലേ എന്റെ ഉണ്ടക്കണ്ണി ഇനി ഇവിടിരുന്നു പഠിക്കണ്ട വേഗം വീട്ടിൽ പോവാൻ നോക്ക്..
പൊക്കോ..
പിന്നേ..
ഈ കുശുമ്പ് കുറച്ചു കുറച്ചേക്ക് വൈഗയും ദേവികയും എന്നോട് എല്ലാം പറഞ്ഞു.. പെങ്കുട്യോളായാലേ കുറച്ചു ധൈര്യം ക്കെവേണം.. .ഒരുത്തനെ ഇഷ്ടപെട്ടാൽ അത് പറയാനുള്ള ചങ്കൂറ്റം കാണിക്കണം..മനസ്സിലായോ..??
ഉവ്വ്..
ന്നാ പൊയ്ക്കോ…
ഇപ്പൊ തന്നെ പോണോ കുറച്ചും കൂടെ കഴിഞ്ഞിട്ട് പോയാ പോരെ.. എനിക്ക് പോവാൻ തോന്നുന്നില്ല….
ഒരെണ്ണം വച്ച് തരും ഞാൻ… പോടി …..
എന്റമ്മോ
അലറണ്ട ഞാൻ പോയ്..
ആ…
എന്താടി തിരിഞ്ഞ് നോക്കി നടക്കുന്നെ?? നേരെ നടക്കാൻ അറിയില്ലേ നിനക്ക്? അതും ഇനി ഞാൻ പഠിപ്പിക്കണോ??
അതല്ല ഒരു കാര്യം പറയാനുണ്ട്…
ഞാൻ അങ്ങോട്ട് വരാ..
വേണ്ട നീ അവടെ നിന്ന് പറഞ്ഞാമതി. പറ..
എന്നും വരണെ കാണാൻ…
വരാം…
പിന്നെ…….
എന്താടി??
ഇയാൾക്ക് എന്റെ കണ്ണുകളോടല്ലേ കൂടുതൽപ്രണയം.. എന്നാലേ എനിക്കാ കട്ടി മീശക്കാരൻ സഖാവിനോടാ അടങ്ങാത്ത പ്രണയം ….

LEAVE A REPLY

Please enter your comment!
Please enter your name here