Home Latest മരിച്ചു പോയ സുഹൃത്തിന്റെ വീട്ടിൽ വർഷങ്ങൾക്കു ശേഷം ആണ് ഞാൻ പോയത്…

മരിച്ചു പോയ സുഹൃത്തിന്റെ വീട്ടിൽ വർഷങ്ങൾക്കു ശേഷം ആണ് ഞാൻ പോയത്…

0

ഞാൻ ശരത്ത്

രചന : ഹർഷാദ് മംഗലശ്ശേരി

മരിച്ചു പോയ സുഹൃത്തിന്റെ വീട്ടിൽ വർഷങ്ങൾക്കു ശേഷം ആണ് ഞാൻ പോയത്.

അവിടെ പണ്ടൊക്കെ ഞാൻ ചെല്ലുമ്പോൾ കൂട്ടുകാരൻ പറയും ടാ എവിടായിരുന്നു എത്ര നേരമായി കാത്തിരിക്കുന്നു എന്നാ പണിയാടാ നീ കാണിച്ചത് കട്ട പോസ്റ്റ്‌ ആക്കി എന്നെ.

ഇന്ന് ആ ചോദ്യങ്ങൾ ഒന്നുമില്ല, കയറി ചെന്ന് ബെൽ അടിച്ചു.

പണ്ടൊക്കെ ഒന്നും പറയാതെ കയറി ഇറങ്ങിയ വീടാണ് അവന്റേതെന്നോ എന്റേതെന്നോ ഒരു വ്യത്യാസവും ഇല്ല.

അകത്ത് നിന്നും അവന്റെ അമ്മ വന്നു എന്നെ കണ്ടപ്പോഴേക്കും ഒരു കണ്ണുനീർ നനവോടെ അകത്തേക്ക് വിളിച്ചു. വിശേഷങ്ങൾ ചോദിച്ചു കുടിക്കാൻ എന്തെങ്കിലും എടുക്കാൻ അകത്തേക്ക് പോയി.

ചുവരിൽ ഞങ്ങളൊന്നിച്ചുള്ള ആ ഫോട്ടോസ് ഇന്നലകളിലേക്ക് എന്നെ കൂട്ടികൊണ്ട് പോയി.

അവന്റെ റൂമിനെ ലക്ഷ്യമാക്കി നടന്നു…

വാതിൽ തുറന്നു, അവന്റെ സാധങ്ങൾ അതുപോലെ തന്നെ സൂക്ഷിച്ചിരിക്കുന്നു,

തൂക്കിയിട്ടിരിക്കുന്ന ഷർട്ടുകളിൽ എന്റെയും ഉണ്ട് , അന്നൊക്കെ ഞങ്ങൾ അങ്ങനായിരുന്നു. പരസ്പരം ഷർട്ടും പാന്റും ഷൂസുമൊക്ക ഷെയർ ചെയ്യുമായിരുന്നു,

അതൊക്കെ നോക്കി നിൽക്കുമ്പോൾ അവന്റെ അമ്മ വെള്ളവുമായി വന്നു.

മോനെ വെള്ളം.. ആ വിളിയാണ് എന്നെ ആ പഴയ കാലത്തിൽ നിന്നും തിരിച്ചു കൊണ്ട് വന്നത്.

വെള്ളം വാങ്ങി ഒറ്റ വലിക്ക് അങ്ങ് കുടിച്ചു ,

അമ്മേ മാപ്പ്…..

അത് പറയുമ്പോൾ രണ്ടുപേരും കരയുകയാണ് കണ്ണ് നീര് കവിളിൽ കൂടി താഴേക്കു പതിക്കുകയാണ്.

അന്ന് എന്റെ അമിത വേഗതയായിരുന്നു എല്ലാത്തിനും കാരണം ആ ന്യൂ ഇയർ രാത്രി,

അവനെയും പിറകിലിരുത്തി വലിയ വേഗതയിൽ പാഞ്ഞപ്പോൾ ഞാനൊരിക്കലും കരുതിയില്ല അവനെ ഞാനായിട്ട് നഷ്ട്ടപെടുത്തുമെന്ന്,

പോസ്റ്റിലിടിച്ചു റോഡിലേക്ക് തെറിച്ചു വീണ ഞങ്ങളെ ആരൊക്കയോ ഹോസ്പിറ്റലിൽ കൊണ്ട് പോയി എനിക്ക് ഓർമ വരുമ്പോഴേക്കും എന്റെ കൂട്ടുകാരൻ ഈ ലോകത്തോട് യാത്ര പറഞ്ഞിരുന്നു.

എനിക്ക് അമ്മയെ ഫേസ് ചെയ്യാൻ കഴിയുമായിരുന്നില്ല അതാണ് ഞാൻ ഇത്രെയും നാളായി ഇവിടെ വരാഞ്ഞത് ഇതും പറഞ്ഞു അമ്മയെ കെട്ടിപിടിച്ചു,

അമ്മ എന്നെ സമാധാനിപ്പിച്ചു ആശ്വസിപ്പിച്ചു,

അവിടെ നിന്നും വിടപറയുമ്പോൾ പിറകിൽ ആരോ പറയുംപോലെ.

നീ ബൈക്ക് പായിപ്പിക്കുമ്പോൾ നിന്റെ പിറകിൽ ഇരിക്കുന്നവരെ കുറിച്ച് കൂടി ആലോചിക്കണം, കാരണം നീ കാരണം ഒരു കുടുബത്തിന്റെ അത്താണി ഇല്ലാതാകരുത്,

നമ്മൾ നന്നായി വാഹനം ഓടിക്കുന്നവർ ആണെങ്കിലും നമ്മുടെ വാഹനത്തിൽ ഇരിക്കുന്നവരുടെ സുരക്ഷയ്ക്ക് ആണ് ആദ്യം പരിഗണന കൊടുക്കേണ്ടത്, അവരെ പരിഭ്രാന്തരാക്കരുത്,

ഞാൻ കാരണം ഒരു ജീവനും റോഡിൽ പൊലിയുകയില്ല എന്ന് ഓരോരുത്തരും ചിന്തിച്ചാൽ തന്നെ ഒരുപാട് അപകടങ്ങൾ കുറയും, നമ്മളെപ്പോലെ അവരെയും കാത്തു ആരൊക്കയോ ഉണ്ട്.

നന്ദി

ഹർഷാദ് മംഗലശ്ശേരി

LEAVE A REPLY

Please enter your comment!
Please enter your name here