Home Article “നീ എന്തിനാടാ ചക്കരേ അവളെ കെട്ടാൻ പോയതു!!!”

“നീ എന്തിനാടാ ചക്കരേ അവളെ കെട്ടാൻ പോയതു!!!”

0

അർദ്ധരാത്രി പൊണ്ടാട്ടി ഫർസാന കുലുക്കി വിളിച്ചപ്പോൾ ഞാൻ ഒന്ന് ബേജാറായി..
“എന്തു പറ്റി ഫർസിയേ?”
“ഇക്കാ എനിക്കൊരു സംശയം ചോദിക്കാനുണ്ടായിരുന്നു..”
സീറോ ബൾബിന്റെ അരണ്ട വെളിച്ചത്തിൽ ക്ലോകിലെ സൂചികൾ ഞാൻ കണ്ടു..
സമയം 12.15!!

“ഈ നേരത്താണോ പെണ്ണേ നിനക്ക്‌ സംശയം?, കിടന്നുറങ്ങ്‌..നാളെ പറയാം..”
” നല്ല ഇക്കയല്ലേ..പ്ലീസ്‌..”
അവൾ കെഞ്ചി..

മനുഷ്യനു ഉറക്കം തലേൽ കേറീട്ട്‌ ഭ്രാന്താവുന്നുണ്ട്‌.. അതിനിടക്കാ അവാൾടെ അടുപ്പിലെ സംശയം..
” ആ ,ചോദിക്ക്‌”
തള്ളി വന്ന ഈർഷ്യ പുറത്ത്‌ കാട്ടാതെ ഞാൻ ആരാഞ്ഞു..
“ഇക്കാക്‌ ഏറ്റവും കൂടുതൽ ഇഷ്ടം ആരെയാ?”
“ഇതാണോ ഇത്ര വലിയ കാര്യം..എന്താ സംശയം, നിന്നെ തന്നെ”

” കല്യാണം കഴിക്കാൻ എന്നെ എന്താ സെലെക്റ്റ്‌ ചെയ്യാൻ കാരണം?? ”

പടചോനേ എന്തൊരു കഷ്ടമാണന്ന് നോകിയേ..
നട്ടപ്പാതിരാക്ക്‌ വിളിച്ചുണർത്തി ചോദിക്കുന്ന ചോദ്യം കണ്ടില്ലേ..ഇവളെയൊക്കെ എന്താ ചെയ്യണ്ടേതു..
ബുദ്ധിപൂർവ്വം നീങ്ങിയില്ലങ്കിൽ വരും നാളുകളിൽ ഇതു പോലുള്ള സംശയങ്ങൾ പാരയായി മാറും..

” നിന്റെ വാപാന്റെ കയ്യിലെ പൂത്ത പൈസ കണ്ടിട്ട്‌..”
അപ്രതീക്ഷിതമായ ഉത്തരം കേട്ടിട്ടാവണം അവളുടെ നെറ്റി ചുളിഞ്ഞു..
” അതിനു നിങ്ങൾ എന്നെ കെട്ടാൻ സ്ത്രീധനം വാങ്ങിയിട്ടില്ലല്ലൊ..”
നേരിട്ടല്ലാത്ത സ്ത്രീധനം..”

അവളുടെ സംശയം തീർന്നന്ന് തോന്നുന്നു.. മുഖം കോട്ടി അവൾ തിരിഞ്ഞ്‌ കിടന്നു..
നേരവും കാലവും നോകാതെയുള്ള ഇമ്മാതിരി സംശയത്തിനു ഇതിനേകാൾ മികച്ച മറുപടി ഇല്ലന്ന് എനിക്കപ്പോൾ തോന്നി..

പിറ്റേന്ന് രാവിലെ ഒരുങ്ങി പ്രാതൽ കഴിക്കാൻ ഇരുന്നപ്പോൾ ആവി പറക്കുന്ന പുട്ടുമായി അവൾ വന്നപ്പോൾ ഞാൻ ഞെട്ടി.

ഒരു കാലത്തും ഒത്തൊരുമിച്ച്‌ പോവാൻ കഴിയാത്ത രണ്ട്‌ സാധനങ്ങളാണു ഞാനും പുട്ടും..
അതിവക്ക്‌ അറിയാവുന്നതുമാണു..
എന്നിലെ പുട്ട്‌ വിരോധി സടകുടഞ്ഞെണീറ്റു..

” എടീ ഫർസ്സിയേ, എനിക്ക്‌ പുട്ട്‌ പറ്റില്ലാന്ന് നിനക്കറിയാവുന്നതല്ലേ? വേറെ ഒന്നും ഉണ്ടാകിയില്ലേ?”
” അതേയ്‌ ഞാൻ പുട്ട്‌ മാത്രമേ ഉണ്ടാകിയുള്ളൂ..
പിന്നെ നാൽപതു പവന്റെ സ്വർണ്ണം വേവിക്കാൻ പറ്റില്ലല്ലോ..
പചക്ക്‌ തിന്നുമെങ്കിൽ അതെടുത്ത്‌ തരാം..
അതു തിന്നെങ്കിലും നിങ്ങളുടെ ആർത്തി തീരട്ടെ..”
പരമ പുച്ചം വാരി വിതറി അവളതു പറഞ്ഞപ്പോൾ ഞാൻ വണ്ടറടിച്ച്‌ ഇരുന്നുപോയി..

“ദൈവമേ എന്നെ എന്തിനാണിങ്ങനെ പരീക്ഷിക്കുന്നതു?”

അപ്പോൾ ദൈവത്തിന്റെ മറുപടി ഒരശരീരിയായി എന്റെ കാതിൽ മുഴങ്ങി.

“നീ എന്തിനാടാ ചക്കരേ അവളെ കെട്ടാൻ പോയതു!!!”

വാൽകഷ്ണം :- പെണ്ൺ പെട്ടന്ന് പൊറുക്കും ,പക്ഷെ മറക്കില്ല.. ജാഗ്രതെ..😄😄

രചന: Mansoor Kvm

LEAVE A REPLY

Please enter your comment!
Please enter your name here