Home Latest കല്ല്യാണം കഴിഞ്ഞാല് താനിനി താമസിക്കാൻ പോവ്വുന്നത് മറ്റൊരു വീട്ടിലാണെന്ന്

കല്ല്യാണം കഴിഞ്ഞാല് താനിനി താമസിക്കാൻ പോവ്വുന്നത് മറ്റൊരു വീട്ടിലാണെന്ന്

0

“പെണ്ണ് ഒരു അത്ഭുതമാണ് “
അത്ഭുതമാണെന്നൊക്കെ
പലരും പറയുന്നത്
കേട്ടിട്ടുണ്ട് എങ്കിലും
എനിക്കാ കാര്യം
വിശ്യാസമായത്
അവളിലൂടെയായിരുന്നു…..

അവള് ഒരു അത്ഭുതമാണോ
എന്നറിയാന് അവളുടെ
കല്ല്യാണത്തിന് രണ്ട് ദിവസം
മുന്പ് മുതല് ഞാനവളെ ശ്രദ്ധിച്ചു തുടങ്ങി…!!

കല്ല്യാണം കഴിഞ്ഞാല്
താനിനി താമസിക്കാൻ
പോവ്വുന്നത് മറ്റൊരു
വീട്ടിലാണെന്ന്

അറിഞ്ഞിട്ടും കല്ല്യാണത്തിന്
രണ്ട് ദിവസം മുന്പ് പോലും
വീടിന്റെ മുറ്റത്തുള്ള
റോസിനും മുല്ലക്കും
ആന്തൂറിയത്തിനും
വെള്ളമൊഴിച്ച് തൊട്ടു
തലോടുന്നത് കണ്ടപ്പോളാണ്
ഞാനവളിലെ നിഷ്കളങ്കമായ
നന്മയോർത്ത് ആദ്യം അത്ഭുതപ്പെട്ടതു ..!!!

പിന്നെ കണ്ടത് കല്ല്യാണത്തിന്
തലയിൽ ചൂടാൻ കൊണ്ടുവന്ന
മുലപ്പൂവ് ഇത്തിരി
കുറഞ്ഞുപോയതിനു പൂവും കൊണ്ട്
വന്നവരോട് പരാതി പറയുന്ന
അവളിലെ കുറുമ്പും പരിഭവവും
കണ്ടപ്പോഴാണ് അവളോടുള്ള
എന്റെ അത്ഭുതം കുറച്ചുകൂടി
കൂടുകയായിരുന്നു…. !!

വിവാഹനാള് താലികെട്ട്
കഴിഞ്ഞ് നവധുവായി അവളീ
പടിയിറങ്ങി പോകാൻ തുടങ്ങിയപ്പോൾ അച്ചന്റെ ചുമലിലേക്ക്
വീണ് മുഖമമർത്തി
പൊട്ടിക്കരഞ്ഞ്, കൂടപ്പിറപ്പിന്റെ കൈ മുറുകെ പിടിച്ച്
വിതുമ്പുന്ന അവളിലെ
നിര്മ്മലമായ സ്നേഹത്തെ ഞാൻ കണ്ടു പിന്നെയും അത്ഭുതപ്പെട്ടു….

അവളീ ദുഃഖ ഭാരത്താൽ
എങ്ങനെ പുതിയൊരു വീട്ടില്
ജീവിച്ച് തീര്ക്കും എന്നത്
എന്നെ വല്ലാതെ അത്ഭുതപ്പെടുത്തി… !!!

കല്ല്യാണം കഴിഞ്ഞ് മൂന്നാംനാൾ ഭർത്താവിന്റെ കയ്യും
പിടിച്ച് സന്തോഷത്തോടെ
അവളിവിടേക്ക് വിരുന്നു
വന്നു…തിരിച്ച് പോവുമ്പോൾ
അവളുടെ അമ്മ ചോദിച്ചു

“മക്കളിനി എന്നാ വരികാ..?

അത് കേട്ട് മറുപടി പറയാൻ
തയ്യാറായ ഭർത്താവിന് മുന്നെ
അവളു ഭർത്താവിന്റെ മുഖത്തെക്ക്
നോക്കി പറഞ്ഞു ,…
“ഞങ്ങൾക്കിനി
ഒരുപാട് സ്ഥലങ്ങളില്
പോവ്വാനുണ്ട്”..
അത് കഴിഞ്ഞിട്ട്
വരാംല്ലേ ചേട്ടാന്ന്……

മൂന്ന് ദിവസം മുന്പ്
പടിയിറങ്ങുമ്പോള്
പൊട്ടിക്കരഞ്ഞ അവളിലെ ഈ
മാറ്റം എന്നെ ഒരുപാട് ഒരുപാട്
അത്ഭുതപ്പെടുത്തി….

അതെ…. പറിച്ചു നട്ടിടത്ത് അവള്ക്ക്
സ്നേഹവും സംരക്ഷണവും
കിട്ടിയപ്പോള് അവള് മെല്ലെ
അവിടെ വേരുറപ്പിക്കാന്‍
തുടങ്ങിയിരിക്കുന്നത് ഞാന്
മനസ്സിലാക്കി….

അതെ ഞാൻ കാത്തിരിക്കുകയാണ്…. അവളെ കുറിച്ചോര്ത്ത്
കുറച്ചുകൂടി അത്ഭുതപ്പെടാനുണ്ടെനിക്ക്…. !!

കുറെ നാള് കഴിഞ്ഞ്,
കുട്ടികളായി , കുടുംബമായി
കഴിയുന്ന ഒരു നാള് അവള് ഒറ്റക്കീ
പടി കയറി വരും…

അന്നവള്ക്കായി ഒരുക്കിയ
അവള്ക്കിഷ്ടമുള്ള പലഹാരങ്ങളില്
നിന്ന് ഒന്ന് പോലും എടുക്കാന്
അവള് താല്പര്യം
കാണിക്കില്ല…. കാരണം
ചോദിച്ചാല് ഉത്തരമായി അവള്
ദീര്ഘനിശാസം വിട്ട് കുറെ
മറു ചോദ്യം
ആരോടെന്നില്ലാതെ
ചോദിക്കും…

എന്റെ മക്കളിപ്പോ എന്തു
ചെയ്യുകയാണോ എന്തോ..?

സ്കൂൾ വിട്ട് വന്നിട്ടുണ്ടാവുമോ….?

ചേട്ടന് വീട്ടിലെത്തി കാണുമോ.?

അന്ന് ഞങ്ങളെല്ലാവരും കൂടി
കുറച്ച് ദിവസം ഇവിടെ
താമസിച്ചിട്ട് പോവ്വാന്
അവളെ നിര്ബന്ധിക്കും….

അന്നേരം അവള് പറയും “അയ്യോ… അത് പറ്റില്ലട്ടോ..
ഞാനില്ലെങ്കില്
ചേട്ടന്റെയും
കുട്ടികളുടേയും ഒരു കാര്യവും
നേരാംവണ്ണം
നടക്കില്ലട്ടോ എന്ന്….

ആ സമയം
അവളിലെ ഉത്തമ ഭാര്യയെ ഓര്ത്ത്,
അവളിലെ മാത്യസ്നേഹത്തെ
ഓര്ത്ത് എനിക്കാ ബാക്കിയുള്ള
അത്ഭുതം കൂടി അവളിലൂടെ
അറിയണം…..

അന്നവളീ പടി ധൃതിയിൽ
ഇറങ്ങി പോവുന്നത് എനിക്ക്
അത്ഭുതത്തിന്റെ പൂർണ്ണതയിൽ
നോക്കി നില്ക്കണം…

“അല്ലയോ പെണ്ണേ
നിന്നെപോലുള്ള ഒരു ഉത്തമപത്നി ഓരോ ആണിന്റേയും സ്വകാര്യ
അഹങ്കാരമാണ്… നീ ഇനിയും
ഉത്തമപുരുഷന്റെ ഉത്തമപത്നിയായി
താങ്ങായി തണലായി
അത്ഭുതപ്പെടുത്തി കൊണ്ടേ
ഇരിക്കുക….. !!!

രചന : മഗേഷ്‌ ബോജി

LEAVE A REPLY

Please enter your comment!
Please enter your name here