Home Viral എന്തൊരു പ്രണയമാണിത്. കാലത്തെ കരളുകൊണ്ടു ഉരുക്കിക്കളഞ്ഞ പ്രണയം. ആദ്യം കേട്ടവർ ഇവനു വട്ടാണെന്നു പറഞ്ഞു. 2...

എന്തൊരു പ്രണയമാണിത്. കാലത്തെ കരളുകൊണ്ടു ഉരുക്കിക്കളഞ്ഞ പ്രണയം. ആദ്യം കേട്ടവർ ഇവനു വട്ടാണെന്നു പറഞ്ഞു. 2 കൊല്ലത്തിനിടയിൽ 48 തവണ നേരിൽ കണ്ടിട്ടും ഒരു വാക്കുപോലും സംസാരിച്ചില്ലെങ്കിലും നെഞ്ചിൽ കൊണ്ടു നടന്ന പ്രണയം

0

‘കിട്ടുമെന്നുറപ്പുണ്ടെങ്കിൽ കാത്തിരുന്നു കൂടെ ‘പ്രണയം ഒരു തീവ്രമായ വികാരം ആണ് .നമ്മുടെ ജീവനേക്കാൾ ഏറെ നാം പ്രണയിക്കുന്നവരെ സ്നേഹിക്കുന്ന ഒരു അവസ്ഥ .അത് കൊണ്ട് ആണല്ലോ ചിലർ പ്രണയം നഷ്ടപ്പെടുമ്പോൾ ആത്മഹത്യ ചെയ്യുന്നത് .ഇന്നത്തെ കാലത്തു പരിശുദ്ധമായ പ്രണയം നിലനിൽക്കുന്നില്ല എന്ന് പഴയ തലമുറയിലെ ആളുകൾ പറയുന്നു .

പണ്ട് കാലങ്ങളിൽ പ്രണയത്തിനു വേണ്ടി വർഷങ്ങളോളം കാത്തിരുന്നവരും ,വിവാഹ ജീവിതം ഉപേക്ഷിച്ചവരും ഒക്കെ ഉണ്ടായിരുന്നു .എന്നാൽ ഇന്നത്തെ കാലത്തു ഒരു പ്രണയം നഷ്ടമായാൽ മറ്റൊന്ന് എന്ന മനസ്ഥിതി ആണ് ചെറുപ്പക്കാർക്ക് എന്ന ഒരു ആക്ഷേപം ഉണ്ട് .ഇന്നത്തെ കാലത്തും പരിശുദ്ധവും പവിത്രവുമായ പ്രണയം നിലനിൽക്കുന്നു എന്ന് പെരിങ്ങോട്ടുകര വടക്കുംമുറി ഏങ്ങണ്ടി ശങ്കരന്റെ മകൻ ഇ എസ് സുജിത് തെളിയിച്ചിരിക്കുകയാണ് .മറ്റുള്ളവരുടെ പരിഹാസം ഒരുപാട് കേട്ടിരുന്നു സുജിത് .

അത് ഒന്നും വക വെക്കാതെ തന്റെ പ്രണയത്തിന്റെ സത്യസന്ധത പന്ത്രണ്ടു വർഷം കാത്തു സൂക്ഷിച്ചു സുജിത് .ചെമ്മാപ്പള്ളി പൂക്കാട്ടു രാമചന്ദ്രന്റെ മകൾ രമ്യയെ ആണ് സുജിത് പന്ത്രണ്ടു വർഷത്തെ പ്രണയത്തിനൊടുവിൽ വിവാഹം ചെയ്യാൻ ഇരിക്കുന്നത് .ഇരു കാലുകളും തളർന്ന രമ്യയ്ക്ക് കാലം നൽകിയ സമ്മാനം ആണ് സുജിത്തിന്റെ പ്രണയം .രണ്ടു കാലുകൾക്കും തളർച്ച ബാധിച്ച രമ്യയെ ഓട്ടോയിൽ കൊണ്ട് പോയി സ്‌കൂൾ കഴിയുന്നത് വരെ കാത്തിരിക്കുമായിരുന്നു രമ്യയുടെ ‘അമ്മ .

പത്താം ക്ലാസ് വരെ രമ്യ അങ്ങനെ ആണ് പഠിച്ചത് .തെങ്ങുകയറ്റ തൊഴിലാളി ആയ രമ്യയുടെ അച്ഛന്റെ സമ്പാദ്യത്തിന്റെ നല്ലൊരു ഭാഗം രമ്യയുടെ ചികിത്സയ്ക്കായി ഉപയോഗിച്ചു .രമ്യയ്ക്ക് ട്യൂഷൻ എടുക്കാൻ ആയിട്ട് എത്തിയ സുജിത് ക്ലാസ് അവസാനിപ്പിച്ചു പോകുന്ന ദിവസം ,കല്യാണം കഴിക്കുന്നുണ്ടെങ്കിൽ അത് രമ്യയെ മാത്രമായിരിക്കും എന്ന് പറഞ്ഞു .

കൗമാര പ്രായത്തിന്റെ എടുത്തു ചാട്ടം ആയി സുജിത്തിന്റെ പ്രണയത്തെ കണ്ടു രമ്യയുടെ വീട്ടുകാർ അത് വിലക്കി .അങ്ങനെ രമ്യയെ കാണുക എന്നത് അസാധ്യമായ കാര്യമായി .രണ്ടു ക്ഷേത്രങ്ങളിൽ നാല് ആഘോഷങ്ങൾക്ക് എത്തുമ്പോൾ മാത്രം ദൂരെ നിന്നും ഇരുവരും കാണും .പന്ത്രണ്ടു വർഷങ്ങളിൽ ഒന്നും മിണ്ടാതെ ദൂരെ നിന്ന് കണ്ടത് 48 തവണ മാത്രം .എങ്കിലും ഇത്തിരി പോലും അണയാതെ പ്രണയം മനസ്സിൽ കാത്തു സൂക്ഷിച്ചു ഇരുവരും .അങ്ങനെ പന്ത്രണ്ടു വർഷങ്ങൾക്ക് ശേഷം സുജിത്തിന്റെ സുഹൃത്ത് രമ്യയുടെ വീട്ടിലെത്തി.

ടൈൽ പണിക്കാരൻ ആയ സുജിത്തിന് വേണ്ടി രമ്യയ്ക്ക് കല്യാണം ആലോചിച്ചു .ഇപ്രാവശ്യം അവരുടെ പ്രണയം കണ്ടില്ലെന്നു വെയ്ക്കാൻ വീട്ടുകാർക്ക് സാധിച്ചില്ല .അങ്ങനെ അവരുടെ കല്യാണം നിശ്ചയിച്ചു .കാത്തിരിപ്പിനെ കുറിച്ച് സുജിത്തിന് പറയാനുള്ളത് ഇത്ര മാത്രം ,”കിട്ടുമെന്നുറപ്പുണ്ടെങ്കിൽ കാത്തിരുന്നു കൂടെ .”

courtesy – Chuttuvattam

LEAVE A REPLY

Please enter your comment!
Please enter your name here