Home Latest കേൾക്കുമ്പോൾ നെഞ്ച് പിടയും… അവന്റെ മനസ്സിൽ ഞാനില്ല എന്ന്…

കേൾക്കുമ്പോൾ നെഞ്ച് പിടയും… അവന്റെ മനസ്സിൽ ഞാനില്ല എന്ന്…

0

മിസ്‌രി മൈലാഞ്ചി ട്യൂബ് എടുത്തു കട്ടിലിൽ വന്നിരുന്നു… പുറം കയ്യിൽ ഭംഗിയിൽ മൈലാഞ്ചി ഇട്ടു.. എന്നിട്ട് അവൾ മുറിയിലെ നിലക്കണ്ണാടിക്ക് മുന്നിൽ വന്നു നിന്നു…മുഖത്ത് സങ്കടം നിഴലിച്ചിരുന്നു… നീണ്ടു ഭംഗിയുള്ള കണ്ണുകളും തുടുത്ത കവിളുകളും നോക്കി അവൾ നെടുവീർപ്പിട്ടു…ക്ഷീണത്തോടെ നെറ്റി കണ്ണാടിയിൽ ചേർത്ത് വെച്ച് അവൾ ആലോചിച്ചു…

അഞ്ചു വർഷങ്ങൾക്കു ശേഷം നാളെ ഞാൻ എന്റെ പ്രിയപ്പെട്ടവനെ കാണാൻ പോവുകയാണ്…അവന്റെ മുന്നിൽ മാത്രമേ എനിക്ക് അണിഞ്ഞൊരുങ്ങി നില്കാൻ കഴിയുകയുള്ളു… കാരണം വർഷങ്ങൾക്കു മുന്നേ അവനെ എന്റെ എല്ലാം എല്ലാമായി പ്രാണനായി മനസ്സിൽ പ്രതിഷ്ഠിച്ചതാണ്… അവനു വേണ്ടിയാണു ഇത്രയും കാലം കല്യാണം കഴിക്കാതെ നിന്നത്..

അവനെ അല്ലാതെ ഒരാളെയും ആലോചിക്കാൻ പോലും സാധിക്കുമായിരുന്നില്ല… ഒരു പാട് സമ്മർദ്ദം വീട്ടിൽ നിന്നും ഉണ്ടായെങ്കിലും അഞ്ചു കൊല്ലം പിടിച്ചു നിന്നു… കോളേജിൽ വെച്ചാണ് അവനെ കണ്ടു മുട്ടുന്നത്…ഞാൻ കോളേജിൽ ചേരുമ്പോൾ അവൻ final year ആയിരുന്നു… അവന്റെ കൂട്ടുകാരെല്ലാം ഞങ്ങളോട് കമ്പനി ആയിരുന്നു… എന്നാൽ അവൻ പെൺകുട്ടികളോട് . സംസാരിക്കാനോ കൂട്ടുകൂടാനോ ശ്രമിച്ചില്ല… അവനോടു അങ്ങോട്ട്‌ ചെന്ന് മിണ്ടാൻ കൂടെ ഉള്ളവർക്കൊക്കെ പേടി ആയിരുന്നു…. കണ്ടാലും നല്ല കലിപ്പ് ലുക്ക്‌ ആയിരുന്നു… ഇത്ര ജാട ഉള്ളവനെ ഞാനും മൈൻഡ് ചെയ്യാൻ നിന്നില്ല.. എനിക്കും അവനെ പേടിയായിരുന്നു കേട്ടോ…

അങ്ങനെയിരിക്കെ ഒരു ദിവസം എന്തോ എടുക്കാൻ വേണ്ടി താഴേക്കു ഓടി വരികയായിരുന്നു ഞാൻ… കോണി കയറി വന്ന അവനെ ഞാൻ കണ്ടില്ല… ചെന്ന് ഒറ്റ ഇടി… ഇടിയുടെ ശക്തിയിൽ എന്റെ ചുണ്ട് പൊട്ടി ബ്ലഡ്‌ വന്നു…എന്താടോ തനിക്കു കണ്ണില്ലേ… എന്ന് ചോദിച്ചു കഴിഞ്ഞാണ് ഞാൻ ആളുടെ മുഖത്തേക് നോക്കുന്നത്… ന്റെ റബ്ബേ ഈ കാട്ടുപോത്ത് ആയിരുന്നോ… പിന്നെ എന്റെ നാവിറങ്ങി പോയി… ഇപ്പൊ ചീത്ത കിട്ടും ന്നു കരുതി പേടിച്ചു നിന്ന എന്റടുത്തേക് വന്നു അവൻ എങ്ങോട്ടാടോ ഈ ഓടുന്നെന്ന് സൗമ്യതയിൽ ചോദിച്ചു… ഞാൻ അത്ഭുതത്തോടെ അവനെ നോക്കി… അവൻ അടുത്ത് വന്നു.. “വേദനയുണ്ടോ ”
“ഇല്ല ചുണ്ട് മുറിഞ്ഞാ നല്ല സുഗാണ്…
അത് കേട്ടു അവൻ ചിരിച്ചു… അവൻ ചിരിക്കണത് ഞാൻ ആദ്യമായി കാണുകയായിരുന്നു… സ്ഥിരം കലിപ്പ് മോന്തേം വെച്ചാണ് നടപ്പ്…
“ഇയാൾ ചിരിക്കൊക്കെ ചെയ്യും ലെ”
“അതെന്താ ഞാൻ മനുഷ്യൻ അല്ലെ ”
“അല്ല ചിരിച്ചൊന്നും കണ്ടിട്ടില്ല അതോണ്ടാ ”
“ഇയ്യ് കാണാത്ത കൊറേ കാര്യങ്ങൾ ഉണ്ട് ട്ടാ ‘
“ഉം ”
“ന്താ കുറുമ്പത്തിടെ പേര് ”
“മിസ്‌രി.. ഇങ്ങളുടെ പേരെന്താ ”
“ഷാനവാസ്‌.. ഷാനുന്നു വിളിക്കും”
“ആരു വിളിക്കും ഞാൻ വിളിക്കില്ല ”
“ആഹാ എന്നാ നിന്നെ കൊണ്ട് ഞാൻ വിളിപ്പിക്കും ഷാനുന്നല്ല ഷാനുക്കാന്ന് വിളിപ്പിക്കും”
“ആഹാ ന്നാ നോക്കാലോ ”
“ആ നോക്കാം ” അന്ന് തുടങ്ങി ഞങ്ങൾ കട്ട ചെങ്ങായിമാർ ആയി മാറി… കോളേജ് വരാന്തയിലൂടെ അവന്റെ കയ്യിൽ തൂങ്ങി നടന്നു.. ദേഷ്യം വന്നാൽ അവനെ അടിക്കും ഇടിക്കും ചവിട്ടും മാന്തും… അല്ലെങ്കിൽ തോളിൽ കയ്യിട്ടു നടക്കും..തനി വെട്ടുപോത്തിന്റെ സ്വഭാവം കാട്ടി നടന്ന അവന്റെ ഉള്ളിലെ സ്നേഹവും കരുതലും ഞാൻ തിരിച്ചറിയുകയായിരുന്നു…ഞാൻ മാത്രമല്ല ഞങ്ങളുടെ ഫ്രണ്ട്സും…
അവനോടു കുറുമ്പ് കാട്ടിയും തല്ലു കൂടിയും കോളേജ് കാലം പെട്ടന്ന് കഴിഞ്ഞു…അതിനിടയിൽ എപ്പോഴാണ് എന്നാണ് എന്നെനിക്കറിയില്ല.. ഞാൻ അവനെ പ്രണയിച്ചു തുടങ്ങിയിരുന്നു..
അവനോടു പറയാൻ പേടി ആയിരുന്നു… എന്നാൽ വീട്ടിൽ ആലോചനകളുടെ ബഹളം തുടങ്ങിയപ്പോൾ അവനെ അറിയിക്കാതെ വഴിയില്ലായിരുന്നു.. ഒടുക്കം അവനോടു ഞാൻ എന്റെ ഇഷ്ടം അറിയിച്ചു… എന്നാൽ അവനത് ചിരിച്ചു തള്ളുകയായിരുന്നു… അത് എന്നെ ഏറെ തളർത്തി… ഞാൻ പിന്നെയും പിന്നെയും അവനോടു പറഞ്ഞു.. അപ്പോഴൊക്കെ അവൻ ചിരിച്ചു തള്ളി… എന്നാലും എനിക്കവനെ ഒഴിവാക്കാൻ സാധിക്കില്ലായിരുന്നു… അവനെ അല്ലാതെ വേറെ ഒരാളെ സ്നേഹിക്കാനോ സ്വീകരിക്കാനോ എനിക്ക് കഴിയുമായിരുന്നില്ല…. ഒടുവിൽ അവന്റെ വിവാഹം കഴിയുന്നത് വരെ ഇങ്ങനെ നിൽക്കാമെന്ന് ഞാൻ തീരുമാനിച്ചു… അത് വരെയെങ്കിലും എനിക്കവനെ പ്രണയിക്കാമല്ലോ…
അങ്ങനെ വരുന്ന ഓരോ ആലോചനകളും ഏറെ വേദനയോടെ മടക്കി.. ഒരു പാട് തവണ അള്ളാനോട് കരഞ്ഞു പ്രാർത്ഥിച്ചു… എന്റെ പ്രാണൻ എനിക്ക് വിട്ടു തരേണമേ എന്ന്..
എത്രയോ നല്ല ആലോചനകൾ എന്നെ ഒത്തിരി ഇഷ്ടപ്പെട്ടു വന്ന ചെക്കൻമാരെ എല്ലാം ഞാൻ ഒഴിവാക്കി… അതറിയുമ്പോൾ ഷാനു വഴക്ക് പറയും.. വെറുതെ ജീവിതം കളയല്ലേ.. ഞാനൊക്കെ ടൈം ആവുമ്പോൾ കല്യാണം കഴിക്കും.. നീ ഒറ്റക്കാവും എന്ന് പറയും..
കേൾക്കുമ്പോൾ നെഞ്ച് പിടയും… അവന്റെ മനസ്സിൽ ഞാനില്ല എന്ന് ഓരോ തവണയും അവൻ എന്നെ മനസ്സിലാക്കി കൊണ്ടിരുന്നു… എനികാണെങ്കി അവനെ ഒഴിവാക്കാനും വയ്യ…
ഒരു ദിവസം നിസ്കാരപ്പായയിൽ ഇരുന്നു ഖുർആൻ കയ്യിൽ പിടിച്ചു അള്ളാനോട് പറഞ്ഞു… ഈ ലോകത്തു മറ്റെന്തിനേക്കാളും ഞാൻ എന്റെ ഷാനുവിനെ സ്നേഹിക്കുന്നുണ്ട്..എന്നെങ്കിലും എന്നെ അനുഗ്രഹിക്കണം എന്ന് നിനക്ക് തോന്നിയാൽ അന്ന് എന്റെ പ്രണയം സഫലമാക്കി തരണം… വേറെ ഒരു സൗഭാഗ്യവും എനിക്ക് വേണ്ട…

അതിനു എത്ര കാലം കാത്തിരിക്കാനും ഞാൻ തയ്യാറാണ്… ഇനി അവനെ എനിക്ക് കിട്ടിയില്ലെങ്കിൽ ഇങ്ങനെ അങ്ങോട്ട്‌ തീരട്ടെ ഈ ജീവിതം… അന്ന് തൊട്ടു അവന്റെ ജീവിതത്തിൽ ഞാൻ ഉണ്ടാവില്ല എന്നും ഇനി കാണാനോ സംസാരിക്കാനോ പോവില്ല എന്നും മനസ്സിൽ എന്നും അവൻ ഉണ്ടാവും എന്നും ഞാൻ ഉറപ്പിച്ചു… എന്നാൽ എന്റെ മാറ്റം അവനെ ഏറെ വേദനിപ്പിച്ചു… മിണ്ടാതിരിക്കല്ലേ എന്ന് കരഞ്ഞു പറഞ്ഞു… അവനെന്നോട് ഇഷ്ടം ഉണ്ടെന്നു എനിക്ക് അതിൽ നിന്നും മനസ്സിലായി… എന്നാൽ എന്റെ ഇഷ്ടം പറയുമ്പോഴൊക്ക അവൻ ഒഴിഞ്ഞു മാറുമായിരുന്നു… .കാലം മുന്നോട്ട് പോയി കൂടെ പഠിച്ചവർക്കൊക്ക കുട്ടികൾ ആയി… എല്ലാം മാറി.. എന്റെ ഷാനു മാത്രം മാറിയില്ല… ഇപ്പോഴും ഫ്രണ്ട്‌ഷിപ് തുടർന്നിരുന്നു…എങ്കിലും കാണാറില്ലായിരുന്നു
അഞ്ചു വർഷങ്ങൾക്കിപ്പുറം നാളെ ഞങ്ങളുടെ ഫ്രണ്ട് അബീസ് ന്റെ വിവാഹം ആണ്…
അതിനു എന്തേലും കള്ളം പറഞ്ഞു ഒഴിയണം എന്ന് കരുതി ഇരിക്കുമ്പോൾ ആണ് ഫോൺ അടിക്കുന്നത്…
നോക്കുമ്പോൾ ഷാനു.. മനസ്സിൽ വല്ലാത്തൊരു മേളം… വിറയ്ക്കുന്ന കയ്യോടെ ഫോൺ എടുത്തു…
“മിസ്‌രിയെ”
“ഉം”
“ഇയ്യെവിടാണ് കുഞ്ഞാവേ എന്തിനാ എന്നിൽ നിന്നും ഒഴിഞ്ഞു നടക്കണത്”
ഞാൻ ഒന്നും പറഞ്ഞില്ല..
“ഡാ ഇയ്യ് അബിടെ mrg ന് വരില്ലേ… ”
“ഇല്ല ”
“അത് പറ്റില്ല വരണം എനിക്കൊന്ന് കാണണം വരില്ലേ ഇക്കാടെ കുറുമ്പത്തി “വരണം ഞാൻ കാത്തിരിക്കും..എനിക്ക് കൊറേ പറയാൻ ഉണ്ട്… അത് കേട്ടപ്പോൾ എന്തോ പോകാം എന്ന് തോന്നി… അവനെ കാണേം ചെയ്യാലോ… അതോർത്തപ്പോൾ വല്ലാത്തൊരു ഫീലിംഗ്.. കല്യാണത്തിന് പോവുന്നില്ലെന്ന് കരുതി ഒന്നും ഒരുങ്ങിയിട്ടില്ലായിരുന്നു..
അലമാര തുറന്നു ഡ്രസ്സ്‌ എല്ലാം വലിച്ചിട്ടു… കൊറേ നോക്കി അവസാനം ചന്ദന നിറമുള്ള സാരിയും ചുവപ്പ് ബ്ലൗസും തീരുമാനിച്ചു… കയ്യിൽ മൈലാഞ്ചി ഇട്ടു… ഇനി കിടക്കാം രാവിലെ ണീക്കണം… ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു എപ്പോഴോ ഉറങ്ങി…

സുബ്ഹിക്ക് എണീറ്റു…തണുത്ത വെള്ളത്തിൽ കുളിച്ചു നിസ്കരിച്ചു …. പ്രാർത്ഥിച്ചു അള്ളാന്റെ അനുഗ്രഹം വാങ്ങി…

കണ്ണാടിക് മുന്നിൽ നിന്ന് സാരിയുടുത്തു…കണ്ണാടിയിൽ കണ്ട മൊഞ്ചുള്ള തന്റെ ശരീരം കണ്ടു അവൾ നേടുവീർപ്പിട്ടു… നീണ്ടു വിടർന്ന കണ്ണുകളിൽ കണ്മഷി എഴുതി തെളിയിച്ചു… ഒരുങ്ങി കഴിഞ്ഞു കണ്ണാടിയിൽ നോക്കിയപ്പോൾ നല്ല ഭംഗി തോന്നി…

പെണ്ണിനേം ചെക്കനേം കണ്ടു phto ക്കു പോസ്സ് ചെയ്യുമ്പോഴാണ് ഹാളിൽ ഇരുന്ന് എന്നെ നോക്കുന്ന അവനെ ഞാൻ കണ്ടത്… കണ്ടമാത്രയിൽ ഓടി ചെന്ന് കെട്ടിപ്പിടിക്കാൻ ആണ് തോന്നിയത്… അവൻ എന്റടുത്തേക്ക് വന്നു.. വർഷങ്ങൾക്കിപ്പുറം കാണുന്നതിനാലാവാം ഞങ്ങൾക്ക് ഒന്നും മിണ്ടാൻ കഴിഞ്ഞില്ല..

ഒന്നും മിണ്ടാതെ അവൻ എന്റെ കൈ പിടിച്ചു പുറത്തേക്കു നടന്നു… അവൻ ബൈക്കിൽ കയറി എന്നോട് കയറാൻ പറഞ്ഞു… തിരിച്ചൊന്നും ചോദിക്കാതെ ഞാൻ കയറി… രണ്ടു പേരും ഒന്നും സംസാരിച്ചില്ല… കുറച്ചു ദൂരം പോയി ഒരു പഞ്ചായത്ത് റോഡിലേക്ക് കയറി.. അവിടെ അടുത്തടുത്തായി കുറെ വീടുകൾ… ഒരു പഴയ തറവാട് വീടിന്റെ മുന്നിൽ വണ്ടി നിർത്തി… വളരെ പഴക്കമുള്ള ചെറിയ വീടായിരുന്നു അത്.. ഇതാണ് എന്റെ വീട്… എനിക്ക് അത്ഭുതം തോന്നി.. ഞാൻ വിചാരിച്ചത് അവൻ അത്യാവശ്യം കാശുള്ള വീട്ടിലെ ആണെന്നായിരുന്നു… അങ്ങോട്ട്‌ കയറിച്ചെന്ന എന്നെ ഉമ്മയും ബാപ്പയും അവന്റെ പെങ്ങമ്മാരും ഏട്ടന്മാരും അവരുടെ ഭാര്യമാരും എല്ലാം ചേർന്ന് സ്വീകരിച്ചു… അവരോടു സംസാരിച്ചു നിൽക്കേ അവനെന്നെ വിളിച്ചു… മാളികപുറത്തു നിന്നാണ് അവൻ വിളിച്ചത്… ഞാൻ അങ്ങോട്ട്‌ കയറിചെന്നു..

വാതിൽ തുറന്നു അകത്തു കയറി അവൻ എന്റെ തൊട്ടടുത്തു വന്നു നിന്നു… മിസ്‌രി നിനക്കറിയാമോ… നീ എന്നെ സ്നേഹിക്കുന്നതിനു മുന്നേ ഞാൻ നിന്നെ സ്നേഹിക്കാൻ തുടങ്ങിയിട്ടുണ്ട്…നീ ആദ്യമായി കോളേജിൽ വന്ന അന്ന് ഞാൻ നിന്നെ കണ്ടിരുന്നു… ഈ കണ്ണുകൾ അന്നേ എന്റെ ഉള്ളിൽ പതിച്ചിരുന്നു…നീ എന്നോട് ഇഷ്ടം പറഞ്ഞ അന്ന് നിന്നെ വാരിപുണരാനാണ് എനിക്ക് തോന്നിയത്…
എന്നാൽ നീ നോക്കു എന്റെ വീടിന്റെ അവസ്ഥ…സാമ്പത്തികമായി ഞങ്ങൾക്കൊന്നും ഇല്ല… വലിയ വീട്ടിൽ ജനിച്ചു വളർന്ന നിന്നെ കെട്ടി ഇങ്ങോട്ട് കൊണ്ട് വന്നു കഷ്ടപെടുത്താൻ എനിക്ക് കഴിയില്ല….

അത് കൊണ്ട് മാത്രം ആണ് ഞാൻ നിന്നെ നിന്റെ പരിശുദ്ധ പ്രണയത്തെ നിരസിച്ചത്…ഇത്രേം കാലം നിന്നെ വേദനിപ്പിച്ചത്…
നീ നല്ല വീട്ടിൽ രാജകുമാരിയെ പോലെ കഴിയേണ്ടവളാ….പക്ഷെ ഇത്രയും കാലം നീ എന്നെ സ്നേഹിച്ചു കാത്തിരുന്നപ്പോൾ നിന്നോട് ഇത് പറയാതിരിക്കാൻ എനിക്കും കഴിയുന്നില്ല ടാ

അത് കേട്ടു ഞാൻ തരിച്ചു നിന്നു പോയി … എത്രയോ കാലമായി ഞാൻ കേൾക്കാൻ കൊതിച്ച വാക്കുകൾ ഞാൻ അവന്റെ കഴുത്തിൽ കൈ ഇട്ടു അവനെ കെട്ടിപിടിച്ചു… ഷാനു… ഞാൻ നിന്നെ ജീവനോളം സ്നേഹിക്കുന്നുണ്ട്… അതിനു മുന്നിൽ എനിക്ക് വേറെ ഒന്നും തടസ്സമല്ല…. എനിക്ക് നിന്നെ മാത്രം മതി… മരണം വരെ നിന്റെ കൂടെ ജീവിക്കണം എനിക്ക്……
പിന്നീട് അവന്റെ കണ്ണുനീർ എന്റെ തലയിലും എന്റെ കണ്ണുനീർ അവന്റെ നെഞ്ചിലും തണുപ്പ് പകർന്നത് ഞങ്ങൾ അറിഞ്ഞു….

ഇന്ന് ഞങ്ങളുടെ ആദ്യരാത്രി ആണ്…. വര്ഷങ്ങളായി

മനസ്സിൽ കൊണ്ട് നടന്ന ആഗ്രഹങ്ങൾ പൂവണിയാൻ ഇനി നിമിഷങ്ങൾ മാത്രം….

രചന:ബയ്യിന റഷീദ്

LEAVE A REPLY

Please enter your comment!
Please enter your name here