Home Latest ടാ നീ എന്നോട് ക്ഷമിക്കണം.ക്ഷമ ചോദിക്കാൻ എനിക്ക് അർഹത ഇല്ലന്നറിയാം

ടാ നീ എന്നോട് ക്ഷമിക്കണം.ക്ഷമ ചോദിക്കാൻ എനിക്ക് അർഹത ഇല്ലന്നറിയാം

0

കല്യാണി കുട്ടിക്ക് ഒരു കല്യാണ സമ്മാനം

ടാ പോണ്ടേ…. ?

എവിടേക്ക്…..?

ഇന്നല്ലേ അവളുടെ കല്യാണം നമുക്ക് അവിടെ വരെ ഒന്ന് പോണ്ടേ…….

ടാ വിഷ്ണു നിനക്കെന്താ വട്ടായോ ഇനി അവിടെ ചെന്ന് പ്രശ്നം ഒന്നും ഉണ്ടാക്കാൻ നിക്കണ്ട എല്ലാം ഇട്ടേച്ചുപോയതല്ലേ അവള് അവൾക്കില്ലാത്ത പ്രേമം നിനക്കെന്തിനാടാ….

ഏയ്യ് പ്രശ്നം ഒന്നും ഉണ്ടാക്കാനല്ലടാ… എന്റെ മനസ്സിൽ അവളുടെ കുറേ ഓർമ്മകളുണ്ട് മറ്റൊരുത്തന്റെ താലി കഴുത്തിലിട്ട അവളെ കാണുമ്പോൾ ഏതൊക്കെയങ്ങ് മാഞ്ഞു പോവേണങ്കിൽ അങ്ങ് പൊക്കോട്ടെടാ……

ടാ സമയം 5 ആയിട്ടുള്ളു

ഇപ്പൊ പോയാലെ കെട്ടിന് മുൻപ് എത്തൂ…….

മം ശെരി..

ടാ അപ്പൂ പൈസ വല്ലതും ഇരുപ്പുണ്ടോ…. ?
ഒന്നും വാങ്ങാതെ എങ്ങനെയാടാ കേറിചെല്ലണേ…. ?

അതൊന്നും നീ പേടിക്കണ്ട ഞാൻ നോക്കിക്കോളാം.

അല്ല എങ്ങനാ പോണേ…?

ബൈക്കിന്…. ?

ടാ അവിടേക്ക് പത്തു നൂറ്റിയന്പത് കിലോമീറ്റർ ഉണ്ട്ട്ടാ…..

നമുക്ക് പോകാടാ..

മം വാ റെഡി ആയിക്കോ…

(അവൻ ആ പഴയ ബുള്ളറ്റിന്റെ അടുത്തേക്ക് ചെല്ലുന്നു. പതിയേ അതിന്റെ ബാക്ക് സീറ്റിൽ തഴുകിയിട്ട് പറയും.)

എത്ര തവണ ഇതിന്റെ പുറകിൽ ഇരുന്ന് പോയതാടാ അവള്.അവളുടെ കല്യാണത്തിന് ഇവന്റെ കൂടെ തന്നെ പോണം.
നീ പേടിക്കണ്ട അവളെ പോലല്ല ഇവൻ പാതിവഴിയിൽ പണി തരില്ല.

അവർ അവിടെനിന്നും യാത്ര തുടങ്ങി കുറച്ച് ദൂരം പിന്നിട്ട ശേഷം.

ടാ നമുക്കെന്തേലും കഴിക്കാം…

മം വാ……..

ദേ ഒരു കട.

ചേട്ടാ രണ്ട് കട്ടൻ പിന്നെ
ഒരു പരിപ്പുവട നിനക്കെന്താടാ

ആ പരിപ്പുവട തന്നെ പറഞ്ഞോ….

നീ എന്താടാ ചിരിച്ചേ…..?
അവളെ പറ്റി ആയിരിക്കും ആലോചിച്ചത് അല്ലേ….?

അയാളുടെ മനസ്സിൽ പഴയ കുറേ നിമിഷങ്ങൾ ക്ഷണിക്കാതെ കടന്ന് വന്നു.

………………………………………

മാഷേ… താനെന്താ പരിപ്പുവട മാത്രേ കഴിക്കൂ…

ഏയ്യ് അങ്ങനല്ല

പിന്നെ…എന്തോ ഇഷ്ടാണ് ഒരുപാട്.

എന്നാ എന്നെ വേഗം കെട്ടിക്കോ സഖാവേ…..

അതെന്തിനാ…?

അല്ല ഞാൻ ഡെയിലി പരിപ്പുവട ഇണ്ടാക്കി തരാം.

അതിന് നിന്നെ ആരാ കെട്ടണേ…..പരിപ്പുവട തിന്നാൻ തോന്നിയാൽ കടയിൽ നിന്ന് വാങ്ങികഴിച്ചാൽ പോരേ. ഇത്ര വലിയ റിസ്ക് എടുക്കണോ….?

അയ്യേ നീ കരയാ…. എന്നെ അത്രക്ക് ഇഷ്ടാണോ നിനക്ക്…. ?

പിന്നെ അല്ലാണ്ട് സഖാവില്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല. ഞാൻ സഖാവിന്റെ മാത്രം പെണ്ണാ……

ടാ നീ എന്താലോചിച്ചുനിൽക്കാ…. ?

വാ പോണ്ടേ…. ?

ചേട്ടാ ഒരു പരിപ്പുവട കൂടി.

ടാ അപ്പു നിനക്ക് ഓർമിണ്ടോ… ? അവൾ അന്ന് കല്യാണം വിളിക്കാൻ വന്നപ്പോൾ പറഞ്ഞത്.

മം നീ അന്ന് തടഞ്ഞില്ലായിരുന്നെങ്കിൽ അവളുടെ മോന്ത ഞാൻ അടിച്ചു പൊളിച്ചേനേ…

ടാ അപ്പു നീയാ പൈസ കൊടുത്തേക്ക്.

വണ്ടി ഞാൻ എടുക്കാം.

(സമയം ഏകദേശം 8 മണി കഴിഞ്ഞു അവർ കല്യാവീട്ടിൽ എത്തി ആ വീട് ഒരു കൊട്ടാരം പോലെ അലങ്കരിച്ചിരിക്കുന്നു.)

അയ്യോടാ ഞാൻ ഗിഫ്റ്റ് വാങ്ങാൻ മറന്നു. നീ ആ പൈസ തായോ ഞാൻ പോയി ഗിഫ്റ്റ് വാങ്ങിയിട്ട് വരാം.

അപ്പോളേക്കും നീ ഇവിടത്തെ സിറ്റുവേഷൻ എങ്ങനുണ്ടെന്ന് നോക്ക് എനിക്ക് അവളോട്‌ ഒന്ന് സംസാരിക്കണം.

ടാ ദാ കാർഡ് പാസ്സ് വേർഡ് അറിയാലോ.. ? എത്രയാണെന്ന് വച്ചാൽ എടുത്തോ…

താങ്ക്സ് അളിയാ……

കുറച്ച് കഴിഞ്ഞ് അയാൾ ഗിഫ്റ്റ് വാങ്ങി വരുന്നത് കണ്ട അപ്പു ഓടി അരികിലേക്ക് വന്നിട്ട് ചിരിച്ചുകൊണ്ട് പറയും.

ടാ അളിയാ കോളടിച്ചു അവളുടെ ആ ദുബായ് കാരൻ ഇല്ലേ അവൻ ഫ്രോഡ് ആടാ…..
സ്ത്രീ ധനം മുൻകൂറായി വാങ്ങിയിട്ട് അവൻ മുങ്ങി.
അവൾ നൈസ് ആയിട്ട് മൂഞ്ചി ടാ ഇതാ ബെസ്റ്റ് ടൈം നീ ഇപ്പൊ ഒന്ന് സെന്റി അടിച്ചാൽ അവളും അവളുടെ അച്ഛന്റെ സ്വത്തു നിന്റെ കയ്യിൽ ഇരിക്കും.

നീ പറഞ്ഞത് ശെരിയാ ഞാൻ ഒന്ന് അവളെ കാണട്ടെ.

അവൻ അവളുടെ അടുത്തേക്ക് ചെല്ലുന്നു അവനെ കണ്ട അവൾ പൊട്ടി കരയാൻ തുടങ്ങുന്നു.
ടാ നീ എന്നോട് ക്ഷമിക്കണം.ക്ഷമ ചോദിക്കാൻ എനിക്ക് അർഹത ഇല്ലന്നറിയാം നീ ഒന്ന് വിളിച്ചാൽ ഇപ്പൊ ഏത് നരകത്തിലേക്ക് ആണെങ്കിലും ഞാൻ ഇറങ്ങി വരും.എന്റെ അച്ഛന്റെ കയ്യിൽ പൂത്ത കാശുണ്ട് അതെല്ലാം എനിക്കുള്ളതാ..

നീ പറഞ്ഞതൊക്കെ ശരിയാ നീ എന്റെ വീട് കണ്ടിട്ടുണ്ടോ…….?
നീ ഈ പറഞ്ഞ നിന്റച്ഛന്റെ പൂത്ത കാശില്ലേ അത് ഇട്ടുണക്കാനുള്ള മുറ്റം പോലും ആ വീടിനില്ല.
നീ ഇപ്പൊ കരഞ്ഞതിനേക്കാൾ കൂടുതൽ നിന്നെ ഓർത്ത് ഞാൻ കരഞ്ഞിട്ടുണ്ട്. നിന്നെ പോലുള്ള ഒരുത്തിയെ പ്രേമിച്ച എന്നോട് തന്നെ എനിക്കിപ്പോ വെറുപ്പാണ്. പിന്നെ മോൾക്ക്‌ ഇനീം തേക്കാൻ അത്ര ആഗ്രഹം ഉണ്ടെങ്കിൽ ഇത് ഞാൻ നിനക്ക് വേണ്ടി വാങ്ങിയതാ…
അതിൽ ഒരു ബ്രഷും പിന്നെ ഒരു കൊലരിയും ഒരു തേപ്പുപെട്ടിയും ഉണ്ട് നിനക്ക് സൗകര്യം ഏതാന്നുവച്ചാൽ അത് വച്ച് അങ്ങ് തേച്ചാമതി….

കേട്ടോടി പണക്കാരന്റെ മോളേ………

ടാ അപ്പൂ വണ്ടി എടുക്ക് വാ പോവാം

അളിയാ കലക്കി……

രചന: Hari Kodungallur

LEAVE A REPLY

Please enter your comment!
Please enter your name here