Home Josbin Kuriakose Koorachundu സന്ദീപ് ഇങ്ങോട്ടു ഇഷ്ട്ടമാണന്നു പറഞ്ഞതിനുള്ള അഹങ്കാരം ഈ അഞ്ചു വർഷവും എനിയ്ക്കുണ്ടായിരുന്നു…

സന്ദീപ് ഇങ്ങോട്ടു ഇഷ്ട്ടമാണന്നു പറഞ്ഞതിനുള്ള അഹങ്കാരം ഈ അഞ്ചു വർഷവും എനിയ്ക്കുണ്ടായിരുന്നു…

1

ധനം

രചന : Josbin Kuriakose

ഇന്ന് എന്റെ വിവാഹ നിശ്ചയമാണ്..

സ്നേഹിച്ച പുരുഷനെ സ്വന്തമാക്കാൻ കഴിയാത്തവൾ…

സന്ദീപുമായി അഞ്ചു വർഷത്തെ പ്രണയം..

സന്ദീപ് ഇങ്ങോട്ടു ഇഷ്ട്ടമാണന്നു പറഞ്ഞതിനുള്ള അഹങ്കാരം ഈ അഞ്ചു വർഷവും എനിയ്ക്കുണ്ടായിരുന്നു…

എന്റെ കണ്ണു നിറയാൻ ആ പാവം അനുവദിച്ചിരുന്നില്ല.

ചില നേരങ്ങളിൽ കാമുകന്റെ സ്നേഹം, ആങ്ങളയുടെ ഉപദേശങ്ങൾ , അച്ഛന്റെ സംരക്ഷണം, മകന്റെ കുട്ടിത്തങ്ങൾ എല്ലാം സന്ദീപിൽ കാണാം കഴിയുമായിരുന്നു…

ഒരു കാരണവും ഇല്ലാതെ ഞാൻ വഴക്കിടുമ്പോൾ..

പിന്നാലെ വരാനും ഒത്തിരി സന്തോഷം നല്‌കാനും ശ്രമിച്ചവൻ..

കോളുകളും, ചാറ്റുകളുമായി നിരന്തരം എനിയ്ക്കൊപ്പം സഞ്ചരിച്ചവൻ..

ഈ അഞ്ചു വർഷത്തിനിടയിൽ പിണങ്ങുമ്പോൾ ഒരു തവണപ്പോലും അവന്റെ പുറകെ ഞാൻ ചെല്ലണ്ട അവസരം ഉണ്ടായിട്ടില്ല..

അതിന് അവൻ അവസരം നലകിയിട്ടില്ല.

പുറകെ ചെല്ലണമെന്ന് പലവട്ടം മനസ്സു പറഞ്ഞിട്ടും ഈഗോ അനുവദിച്ചിരുന്നില്ല..

ഒരുമാസം മുമ്പാണ് അച്ഛനോപ്പം കാറിൽ പോകുമ്പോൾ സന്ദീപ് ഒരു പെൺക്കുട്ടിയും ആയി ബൈക്കിൽ പോകുന്നത് കാണുന്നത്…

മനസ്സ് വല്ലാതെ അസ്വസ്ഥമായി, എല്ലാം നഷ്ടമാകുന്നപ്പോലെ..

ഞാൻ അവന്റെ ഫോണിൽ വിളിച്ചു എടുക്കുന്നില്ല…

വാട്സപ്പിൽ ഐ ഹേറ്റ് യൂ എന്ന് അയച്ചു അവനെ ബ്ലോക്കു ചെയ്യ്തു…

കുറച്ചു സമയം കഴിഞ്ഞ് അവന്റെ കോൾ ഒത്തിരി വന്നു.. ആ കോൾ എടുക്കാൻ മനസ്സു പല തവണ പറഞ്ഞങ്കിലും അതിന് കഴിഞ്ഞില്ല…

ആ സ്ത്രി ആരാണ് എന്ന് അന്വോഷിക്കാൻ പോലും ശ്രമിക്കാതെ അവനോടുള്ള വാശിയ്ക്കു എനിയ്ക്കു വിവാഹം നോക്കിക്കൊള്ളാൻ വീട്ടിൽ പറഞ്ഞു..

കാര്യമില്ലാതെ വാടസപ്പിൽ ബ്ലോക്കു ചെയ്യ്തതു കൊണ്ട്, വിളിച്ചിട്ട് എടുക്കാത്തതു കൊണ്ട് ഈ തവണ അവൻ പുറകെ വന്നില്ല..

പല തവണ കാണാൻ ശ്രമിച്ചിട്ടും സംസാരിക്കാൻ അവൻ തയ്യാറായില്ല..

അവനെ വാട്സപ്പിൽ അൺബ്ലോക്കു ചെയ്യ്തു മെസേജുകൾ അയച്ചിട്ടും മറുപടികൾ ഇല്ല..

ഈ ഒരു മാസം അവനെക്കുറിച്ചുള്ള ചിന്തകൾ എന്റെ മനസ്സിൽ തിരമാലകൾപ്പോലെ വന്നു കൊണ്ടിരുന്നു…

 

അവന്റെ കോളിനായി മെസേജിനായി കാത്തിരുന്നു…

ഒന്നും കാണാതെ വരുമ്പോൾ ഞങ്ങർ പണ്ട് അയച്ച മെസേജുകൾ കണ്ട് പൊട്ടിക്കരയും..

അവന്റെ ഫോട്ടോയിൽ നോക്കി നീ എന്നെ മടുത്തോ, കൂടുതലായി നീ എന്നെ മനസ്സിലാക്കിയപ്പോൾ ഒന്നും വേണ്ടന്നു തോന്നിയോ..?

എന്റെ സ്ഥാനത്തു നിനക്കു മറ്റൊരു പെണ്ണിനെ കാണാൻ കഴിയുമോ അങ്ങനെ ചോദ്യങ്ങൾ ചോദിച്ചു.

അവന്റെ മൗ:നമാണ് അവൻ എന്റെ ആരായിരുന്നു എന്ന് എന്നെ ചിന്തിപ്പിച്ചത്..

അവൻ ഒന്നു വിളിക്കാതിരുന്നപ്പോളാണ്

ചില നേരങ്ങളിൽ അവൻ വിളിക്കുമ്പോൾ മന:പൂർവ്വം കോൾ എടുക്കാത്തതിൽ സങ്കടം തോന്നിയത്…

ഒരു നിമിഷം എന്നെ പിരിഞ്ഞിരിക്കാൻ കഴിയാത്ത അവന് ഈ ഒരു മാസം എന്നെ പിരിഞ്ഞിരിക്കാൻ കഴിഞ്ഞിട്ടുണ്ടങ്കിൽ ആ പെൺക്കുട്ടി അവനെ അത്രത്തോളം മാറ്റിയിരിക്കണം..

എന്താ പെണ്ണേ നീ കിനാവു കാണുവാണോ ചെക്കനും വീട്ടുക്കാരും ഇപ്പോൾ വരും..

ഒന്നുമില്ല അമ്മേ ഞാൻ ഇപ്പോൾ റെഡിയാകാം എന്നു പറഞ്ഞു ബാത്ത് റൂമിൽ കയറി പൊട്ടിപൊട്ടിക്കരഞ്ഞു..

മധുരമുള്ള പലഹാരങ്ങളും ചായയുമായി ചെക്കന്റെ മുന്നിലെയ്ക്കു അമ്മ പറഞ്ഞയക്കുമ്പോൾ ഉള്ളിൽ ഒരു നീറ്റലായിരുന്നു..

ചെക്കന്റെ മുന്നിലെയ്ക്കു

ചായ ഗ്ലാസ്സ് നീട്ടിയപ്പോൾ ആ ഗ്ലാസ്സിൽ എന്റെ കണ്ണുനീരും വീണു ലയിച്ചു..

അച്ഛൻ ചെക്കന്റെ മുഖത്ത് നോക്കാൻ പറഞ്ഞപ്പോൾ നിറഞ്ഞ കണ്ണുകളോടെ അയാളെ ഞാൻ നോക്കി..

ഒരു കള്ളചിരിയോടെ എനിയ്ക്കു മുന്നിലിരിക്കുന്ന സന്ദീപ്..

ഓടി ചെന്ന് അച്ഛനെ കെട്ടിപിടിച്ച് കരയാനാണ് തോന്നിയത്.

സന്ദീപിനോപ്പം ആ പെൺക്കുട്ടിയും ഉണ്ടായിരുന്നു

ആ പെൺക്കുട്ടി തന്നെ എനിയ്ക്കു പരിചയപ്പെടുത്തി അവൾ സന്ദീപിന്റെ കസിൻ സിസ്റ്ററാണന്ന്..

അവനോട് ഒത്തിരി സംസാരിക്കാൻ എനിയ്ക്കു കഴിഞ്ഞില്ല..

രണ്ടു വീട്ടുക്കാരും വിവാഹത്തിന്റെ തിയതി നിശ്ചയ്ച്ചു..

സ്ത്രിധനത്തിന്റെ കാര്യം അച്ഛൻ സംസാരിക്കാൻ തുടങ്ങിയപ്പോളാണ് സന്ദീപിന്റെ അമ്മ പറഞ്ഞത്..

ഞങ്ങളുടെ ‘ധനം’നിങ്ങളുടെ മോളാണ്..

കഴുതയേപ്പോലെ സ്വർണ്ണവും പാണ്ഡങ്ങളും ചുമന്നു വരാൻ ഇവൾ ‘അടിമയല്ല’.. എന്റെ മോന്റെ പാതിയാണ്..

ഈ കാലത്തും സ്ത്രിധനം പറഞ്ഞു വാക്കുറപ്പിക്കാൻ ഞങ്ങൾക്കു മനസ്സില്ല..

നിങ്ങളുടെ മോളെയാണ് അവൻ ഇഷ്ട്ടപ്പെട്ടത് അല്ലാതെ നിങ്ങളുടെ സ്വത്തിനെയല്ല…

ആ അമ്മയുടെ പാദങ്ങളിൽ അറിയാതെ തന്നെ എന്റെ കരങ്ങൾ തൊട്ടു..

ഞാൻ സ്വന്തമാക്കാൻ ശ്രമിച്ചത് ശരിയായിരുന്നു എന്ന് എന്റെ അമ്മയ്ക്കും അച്ഛനും മുന്നിൽ തെളിയ്ക്കാൻ ആ അമ്മയുടെ വാക്കുകൾക്ക് കഴിഞ്ഞു.. !

സന്ദീപും വീട്ടുകാരും പോയതിന് ശേഷം ഞാൻ അച്ഛനോട് പറഞ്ഞു സന്ദീപാണ് എന്നെ കാണാൻ വരുന്നതെന്ന് അച്ഛൻ ഒരു വാക്കു പറഞ്ഞിരുന്നങ്കിൽ

ഈ മോളുടെ മനസ്സ് ഇത്രത്തോളം നീറില്ലായിരുന്നു..

മോളെ നിങ്ങൾ തമ്മിൽ ഇഷ്ട്ടത്തിലായിട്ടു അഞ്ചു വർഷമായി ഇതുവരെ നിന്റെ അമ്മയോടോ എന്നോടോ നിനക്കു പറയാൻ സാധിച്ചോ?

പല തവണ സന്ദീപിനോപ്പം ബൈക്കിൽ നിന്നെ ഞാൻ കണ്ടിട്ടുണ്ട് പക്ഷേ നിന്നോട് ചോദിക്കാതിരുന്നത്..

അഭിമാനത്തോടെ നീ പറയും അവനെ നിനക്കു ഇഷ്ട്ടമാണ് എന്നു വിചാരിച്ചാണ്.

എന്റെ മോൾ തെറ്റൊന്നും ചെയ്യില്ല എന്ന വിശ്വാസം ഈ അച്ഛന് ഉള്ളതുകൊണ്ടാണ് അച്ഛൻ നിങ്ങളുടെ വഴിയിൽ തടസ്സമായി വരാതിരുന്നത്..

അന്ന് എന്റെ വണ്ടിയുടെ മുന്നിലൂടെ സന്ദീപ് ഒരു പെൺക്കുട്ടിയുമായി പോയപ്പോൾ ഞാൻ നിന്റെ മുഖത്തു നോക്കി .ദേഷ്യവും, സങ്കടവും എനിക്കു കാണാൻ കഴിഞ്ഞു.

നീ വാശി പുറത്താണങ്കിലും വിവാഹം ആലോചിക്കാൻ പറഞ്ഞപ്പോൾ ഞാൻ പോയത് സന്ദീപിന്റെ വീട്ടിലാണ്..

എന്നെ ദൂരെ നിന്നു കണ്ടപ്പോൾ അവന്റെ മുഖത്ത് ചെറിയ ഭയം ഉണ്ടായിരുന്നു.. ഏറ്റുനിന്ന് ബഹുമാനത്തോടെ അവൻ അവന്റെ അമ്മയോടു പറഞ്ഞു മായയുടെ അച്ഛൻ വരുന്നുണ്ടന്ന്..

ഞങ്ങൾ പരസ്പരം സംസാരിച്ചു അവന്റെ വാക്കുകളിൽ നിന്ന് മനസ്സിലായി എന്റെ മോൾ അവന് എത്രത്തോളം പ്രീയപ്പെട്ടതാണന്ന്.

എന്റെ മോളെ അവൻ നന്നായി സംരക്ഷിക്കുമെന്ന്..

ആ അമ്മ പറഞ്ഞ വാക്ക് സത്യമാക്കേണ്ടത് എന്റെ മോളാണ് ഈ ജീവിതം കൊണ്ട് അവരുടെ ‘ധന’ മായി എന്റെ മോൾ മാറണം.

ഒത്തിരി പഠിച്ചതിന്റെ അഹങ്കാരത്താൽ അടുക്കള നിനക്കു അശ്വസ്ഥമായി തോന്നരുത്.

അവരുടെ ഇഷ്ട്ടങ്ങൾ അറിഞ്ഞ് മോൾ ആഹാരം വെച്ചു നല്കണം..

നീ സന്ദീപും തമ്മിലുള്ള പിണക്കങ്ങൾ നിങ്ങളുടെ ബെഡ് റൂമിന് പുറത്ത് പോവരുത്..

ഒത്തിരിനേരം പിണങ്ങിയിരിക്കരുത് ചില സമയങ്ങളിൽ മന: പൂർവ്വം തോറ്റു കൊടുക്കണം..

നിങ്ങളുടെ കുറ്റങ്ങളും കുറവുകളും നിങ്ങൾ പരസ്പരം വിലയിരുത്തണം പുറത്തു നിന്നുള്ള ഒരാളുടെ വാക്കിൽ നിങ്ങൾ പരസ്പരം വിലയിരുത്തരുത്.

പുറത്തിരുന്ന് ഗോളടിക്കാൻ എല്ലാവർക്കും പറയാം..

പക്ഷേ ഇറങ്ങി കളിയ്ക്കുന്നവനെ അതിന്റെ പ്രയാസമറിയു.

ജീവിതവും അങ്ങനെ തന്നെയാണ്..

ഈ ഒരു മാസം സന്ദീപിനോട് മിണ്ടാതിരിക്കാൻ പറഞ്ഞതും ഞാൻ തന്നെയാണ്..

അവൻ നിന്നെ എത്രത്തോളം സ്നേഹിച്ചിരുന്നു എന്ന് മനസ്സിലാക്കാൻ..

അവനെക്കുറിച്ച് നീ.. ചിന്തിക്കാൻ.

ഈ അച്ഛനും അമ്മയും എന്നും പ്രാർത്ഥിക്കും കയറിചെല്ലുന്ന വീടിന്റെ പ്രകാശമായി ‘ധന ‘മായി തീരാൻ ഈശ്വരന്മാർ എന്റെ മോളെ അനുഗ്രഹിയ്ക്കട്ടെ.

ജോസ്ബിൻ

 

മണിക്കൂറുകൾ മാത്രം… വെറും 1000 വോട്ടിന്റെ വ്യത്യാസം മാത്രം, ഇന്നും കൂടെ എല്ലാവരും ഷെയർ ചെയ്ത് വോട്ട് ചെയ്യിക്കണം.. 

നിങ്ങളുടെ ഒരു വോട്ട് മതി ഈ മലയാളിയുടെ സ്വപ്നം സാധ്യമാകാൻ..

വോട്ടുചെയ്യാനുള്ള ലിങ്ക്:
https://polar.fjallraven.com/contestant/?id=7043

ഒന്നു സഹായിക്കൂ..
അവസാന മണിക്കൂറുകളാണ്..
ഫിയൽരാവൻ പോളാർ സാഹസികയാത്രയിൽ പങ്കെടുക്കാനുള്ള ഓൺലൈൻ വോട്ടിംഗിൽ ഒരു ലക്ഷത്തിലധികം വോട്ട് നേടി ട്രാവൽ വ്ലോഗറും മലയാളിയുമായ അഷ്റഫ് എക്സൽ മുൻനിരയിലാണ്. എല്ലാവരും ഒന്ന് സപ്പോർട്ട് ചെയ്താൽ 60 രാജ്യങ്ങളിൽ നിന്ന് പങ്കെടുക്കാൻ കഴിയുന്ന ഏക വ്യക്തിയായി അഷ്റഫിന് മാറാൻ കഴിയും. വോട്ടിംഗ് അവസാനിക്കാൻ അധികം സമയമില്ല.. വോട്ട് ചെയ്യൂ.. ഷെയർ ചെയ്യൂ..

 

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here