Home Latest സാറേ സാറിന്റെ ഈ മോളെ എനിക്കിഷ്ടാണ്..

സാറേ സാറിന്റെ ഈ മോളെ എനിക്കിഷ്ടാണ്..

0

എന്റെ പ്രിയതമ

ഡി നിനക്ക് മോനെ വേണോ അതോ മോളെ മതിയോ….

എനിക്ക് നിന്നെ പോലെ ചങ്കൂറ്റം ഉള്ള ഒരു ആൺകുട്ടിയെ മതി അതാവുമ്പോ നീ എന്നെ ഇട്ടിട്ട് പോയാലും അവൻ എന്നെ പൊന്ന് പോലെ നോക്കുമല്ലോ…

ഡാ ഞാൻ നിന്നോട് ഒരു കാര്യം ചോദിക്കട്ടെ ഇവിടെ എന്നെക്കാൾ നല്ല എത്രയോ പെൺകുട്ടികൾ ഉണ്ടായിട്ടും നീ എന്നെ തന്നെ മതി എന്ന് വാശി പിടിച്ചത് എന്തിനാ എനിക്ക് വേണ്ടി കുറേ വേദന സഹിച്ചിട്ടുള്ളതല്ലേ…

അത് ഞാൻ പറയണോ…

വേണം ഇല്ലെങ്കിൽ ഞാൻ ഇറങ്ങി താഴെ കിടക്കുവേ കൂട്ട് കിടക്കാൻ വേറെ ആളെ നോക്കിക്കോണം…

അയ്യോ ചതിക്കല്ലേ ഞാൻ പറയാം..

എന്നാ പറയ്….

കൂട്ടുകാരുമായി ഉള്ള ഒരു ബെറ്റിന്റെ പുറത്താടി കുരിശെ നീ ഇന്ന് എന്റെ ഈ ഇടനെഞ്ചിൽ ഉറങ്ങുന്നത്…

അതെങ്ങനെ കേൾക്കട്ടെ…

കൂട്ടുകാരുമായി ഒരു പന്തയം വച്ചു ഒരാഴ്ച്ചക്കുള്ളിൽ ഒരു സുന്ദരി പെണ്ണിന്റെ കയ്യിൽ നിന്നും നടുറോടിൽ നിന്നും അടി വാങി അതെ പെണ്ണിനെ തന്നെ എന്റെ മണിയറയിൽ കൊണ്ട് വരുമെന്ന്…

അന്ന് ആ ദിവസമാണ് നിന്നെ ഞാൻ ആദ്യായിട്ട് കാണുന്നത്…

അന്നാണ് അവൾ എനിക്ക് കവിളത്ത് ആ സമ്മാനം തന്നത്…

വഴിയരികിൽ കൂട്ടുകാരികളുമായി സൊറ പറഞ്ഞു നിന്ന അവളോട് ഞാൻ പതിഞ്ഞ സ്വരത്തിൽ ആരും കേൾക്കാത്ത ചോദിച്ചു..

ഒരു രാത്രി എന്റെ കൂടെ കിടക്കാമോ ചോദിക്കുന്ന കാശ് തരാം…

ആ സമയം അവൾ എനിക്ക് കവിളിൽ ഒരു സമ്മാനം തന്നു… എന്നിട്ട് പറഞ്ഞു നിന്റെ മറ്റവളെ വിളിച്ചോണ്ട് പോയി കൂടെ കിടത്തടാ നാറി…

അവളുടെ ആ അഞ്ച് വിരൽ പാടുകളും എന്റെ കവിളിൽ ഉണ്ടായിരുന്നു…

പിന്നീടാണ് ശരിക്കും നിന്നെ എന്റെ പൊണ്ടാട്ടി ആക്കണം എന്ന് ഞാൻ ആഗ്രഹിച്ചത്…

അതിനു വേണ്ടി അവളുടെ പിറകെ കുറേ നാൾ ഒരു വാലാട്ടി പട്ടിയെ പോലെ നടന്നു പക്ഷെ അവൾ മൈൻഡ് ചെയ്തില്ല…

പിന്നെ ഒരു ദിവസം ഞാൻ രണ്ടും കല്പിച്ചു അവളോട് ഇഷ്ടാണെന്ന് പറഞ്ഞു..

അന്ന് അവൾ എന്നെ ഒഴിവാക്കാൻ വേണ്ടി പറഞ്ഞു നാളെ എന്നെ കാണാൻ ഒരു കൂട്ടര് വരുന്നുണ്ട്.. നിനക്ക് ചങ്കൂറ്റം ഉണ്ടെങ്കിൽ അത് തടഞ്ഞിട്ട് എന്റെ വീട്ടുകാരോട് പറ മോളെ കെട്ടിച്ചു തരാൻ…

പുച്ഛത്തോടെ അത് പറഞ്ഞിട്ട് അവൾ നടന്ന് പോയി…

പാവം അവൾ കരുതി ഈ ചെക്കൻ അത് കേട്ട് സ്വന്തം പണി നോക്കി പോകുമെന്ന്…

അടുത്ത ദിവസം നേരെ അവളുടെ വീട്ടിലേക്ക് ചെന്നു…
വീടിന്റെ മുൻ വശത്ത് ഒരു പോലീസ് ജീപ്പ് കിടക്കുന്നു… അച്ഛൻ എസ് ഐ ആണെന്ന് അപ്പോഴാ മനസ്സിലായത്… പേടിച്ചിട്ട് മുള്ളാൻ നിന്ന നേരത്ത അവളെ ജനലഴിയിലൂടെ കണ്ടത് അപ്പൊ ചങ്കൂറ്റം എവിടുന്നൊക്കെയോ വന്നു… നേരെ കയറി അവളുടെ തന്തപ്പടിയോട് പറഞ്ഞു

സാറേ സാറിന്റെ ഈ മോളെ എനിക്കിഷ്ടാണ്.. ഇവളെ വേറെ ഏതെങ്കിലും നാറിയെകൊണ്ട് കെട്ടിക്കാനാണ് ഭാവം എങ്കിൽ ഞാൻ അവളെയും കൊണ്ട് ഒളിച്ചോടും.. പിന്നെ സാറിന്റെ അന്തസൊക്കെ ഹദാ ഹുവാ…

പിന്നെ സ്റ്റേഷനിൽ പോലീസ്കാരൊക്കെ ചുറ്റിനും നിന്ന് ചവിട്ടുകയായിരുന്നു.. ബോധം പോകുന്നതിന് മുൻപ് ഇടക്ക് എപ്പഴോ എന്റെ മോളെ തന്നെ വേണം അല്ലെടാ കഴുവേറി എന്നൊരു അശരീരി കേട്ടു.. അത് അവളുടെ തന്ത ആയിരുന്നു എന്ന് തോന്നുന്നു…

ബോധം വന്നപ്പോ ഏതോ ഹോസ്പിറ്റലിലാ അവളുടെ തന്ത എന്നെ ശരിക്കും പഞ്ഞിക്കിട്ടു…

എന്റെ ഏട്ടൻ വക്കീലായത് കൊണ്ട് കേസൊന്നും ഇല്ലാതെ ഏതോ ഊട് വഴിയിലൂടെ എന്നെ രക്ഷപെടുത്തി…

ഹോസ്പിറ്റൽ കിടക്കയിൽ രണ്ട്‌ കയ്യും കാലും ഒടിഞ്ഞു കിടക്കുന്ന എന്നെ കാണാൻ ആ മാലാഖ വന്നു…

എന്നിട്ട് എന്നോട് പറയാ സോറി ഞാൻ ഒന്ന് പേടിപ്പിക്കാൻ വേണ്ടി പറഞ്ഞതാ ശരിക്കും വരുമെന്ന് ഞാൻ കരുതിയില്ല..

എല്ലാ ആൺകുട്ടികളെയുംപോലെ ഞാനും സെന്റിമെന്റ്സ് വർക്കോട്ട് ചെയ്തു…

അല്ലെങ്കിലും ഈ ആത്മാർത്ഥ സ്നേഹത്തിനൊക്കെ പട്ടിയുടെ വിലപോലും ഇല്ല കുട്ടി പൊയ്ക്കോളൂ ഇനി കുട്ടിയെ ഞാൻ ശല്യം ചെയ്യില്ല… വേദനയാണെങ്കിലും ഞാൻ എന്റെ പ്രണയം മനസ്സിൽ എവിടെയെങ്കിലും കുഴിച്ചു മൂടാം…

ആ വാക്ക് കേട്ടിട്ടാവണം ആ മാലാഖ കരഞ്ഞു.. എന്നിട്ട് കവിളിൽ മുൻപ് തന്ന അഞ്ചു വിരലിന്റെ സമ്മാനം മറക്കാൻ വേണ്ടി കവിളിൽ മറ്റൊരു സമ്മാനം തന്ന് പോയി…

പിന്നീട് ആ മാലാഖയ്ക്ക് എന്നോട് മൂത്ത പ്രണയമായിരുന്നു…

ഒറ്റ മോളെ സങ്കടപ്പെടുത്തണ്ടാ എന്ന് കരുതി ആകണം അന്ന് എന്നെ തല്ലിയ അവളുടെ തന്ത ഇന്ന് എന്റെ അമ്മായി അപ്പനാണ്…

ഇന്ന് അവൾ ശരിക്കും എന്റെ മണിയറയിലും….

രചന: നിലാവിനെ പ്രണയിച്ചവൻ…

LEAVE A REPLY

Please enter your comment!
Please enter your name here