Home Viral ചരിത്ര യാത്രയിലൂടെ കണ്ണൂരിൽ നിന്നും തിരുവനന്തപുരം ശ്രീ ചിത്രാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കു കൊണ്ടു വന്ന...

ചരിത്ര യാത്രയിലൂടെ കണ്ണൂരിൽ നിന്നും തിരുവനന്തപുരം ശ്രീ ചിത്രാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കു കൊണ്ടു വന്ന കുഞ്ഞ് ഓപ്പറേഷനു ശേഷം സുഖം പ്രാപിക്കുന്നു

0

ചരിത്രയാത്രയിലൂടെ ശ്രീ ചിത്രായിലെത്തിച്ച ഫാത്വിമ ലൈബ സുഖമായിരിക്കുന്നു …

ചരിത്ര യാത്രയിലൂടെ കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്നും തിരുവനന്തപുരം ശ്രീ ചിത്രാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കു കൊണ്ടു വന്ന കുഞ്ഞ് ഓപ്പറേഷനു ശേഷം സുഖം പ്രാപിക്കുന്നു. കുഞ്ഞിന്റെ പുതിയ ചിത്രം ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ടീം പുറത്തു വിട്ടു. ഫാത്തിമ ലൈബയുടേതായി സോഷ്യല്‍ മീഡയയില്‍ മറ്റൊരു ചിത്രം പ്രചരിക്കുന്നതിനാലാണ് യഥാര്‍ത്ഥ ചിത്രം പുറത്തു വിടുന്നതെന്നു ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ടീം അധികൃതര്‍ അറിയിച്ചു. ശ്രീ ചിത്ര മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോ. ദീപയുടെ നേതൃത്വത്തിലാണ് ശത്രക്രിയ നടന്നത്.

ഫാത്തിമ ലൈബയെന്ന കൊച്ചു കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ കണ്ണൂര്‍ പരിയാരത്തു നിന്നും തിരുവനന്തപുരത്തേക്കു വെറും ആറര മണിക്കൂര്‍ കൊണ്ട് ചരിത്രം സൃഷ്ടിച്ച ഇവരുടെ യാത്രയെ ലോകം മുഴുവന്‍ പ്രശംസിച്ചിരുന്നു. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ അവര്‍ക്കു ലഭിച്ചുന്നതിനിടയില്‍കുഞ്ഞിന്റെ ഓപ്പറേഷന്‍ വിജയകരമാണെന്നറിഞ്ഞതില്‍ വളരെയേറേ സന്തോഷമുണ്ടെന്നു ആംബുലന്‍സ് ഡ്രൈവര്‍ തമീം പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here