Home Josbin Kuriakose Koorachundu ചിലർ വാതോരാതെ പറഞ്ഞുകൊണ്ടിരുന്നു മോളുടെ ഭാഗ്യമാണ് ഞാൻ എന്നു…

ചിലർ വാതോരാതെ പറഞ്ഞുകൊണ്ടിരുന്നു മോളുടെ ഭാഗ്യമാണ് ഞാൻ എന്നു…

0

രചന : Josbin Kuriakose

ചുമരിൽ തൂക്കിയ
ഭാര്യയുടെ ഫോട്ടോയിൽ നോക്കി അയാൾ പറഞ്ഞു മോളെ ഇന്നു നമ്മുടെ പൊന്നുവിന്റെ വിവാഹമായിരുന്നു…

നിന്റെ തുളസി തറയിൽ വന്ന് അവർ അനുഗ്രഹം വാങ്ങിയപ്പോൾ
നിന്റെ കണ്ണു നിറഞ്ഞോ?

പൊന്നുവിനെ
അനിയുടെ കൈപിടിച്ചു കൊടുത്തപ്പോൾ എന്നെ കെട്ടിപിടിച്ച് അവൾ ഒത്തിരി കരഞ്ഞു…

ഞങ്ങൾ അച്ഛൻ – മോൾ ബന്ധം കണ്ട് പലരുടെയും കണ്ണു നിറഞ്ഞു..

എല്ലാവരും എന്റെ മകളോടുള്ള സ്നേഹത്തെ വാനോളം പുകഴ്ത്തി…

ചിലർ ഞങ്ങങ്ങളുടെ ചലനങ്ങൾ ഷൂട്ട് ചെയ്തു

നാളെ ചിലപ്പോൾ അതും വൈറലായേക്കാം

ചിലർ വാതോരാതെ പറഞ്ഞുകൊണ്ടിരുന്നു മോളുടെ ഭാഗ്യമാണ് ഞാൻ എന്നു..

ഈ നിമിഷം വല്ലാതൊരു ഒറ്റപ്പെടലാണ് ഞാൻ അനുഭവിക്കുന്നത്
നെഞ്ചുപൊട്ടുന്ന വേദനയുണ്ട്..

എല്ലാവരും ‘ നല്ലയച്ഛൻ,എന്നുപറയുമ്പോൾ
എന്റെ പൊന്നുവിനും ,നിനക്കും സന്തോഷമായിട്ടുണ്ടാകും അല്ലേ?

പക്ഷേ നമ്മുടെ മോൾക്ക് നഷ്ട്ടമായ ഒന്നുണ്ട് അമ്മ വാത്സല്യം…

ഞാൻ എത്ര സ്നേഹിച്ചാലും എന്റെ ചുമതലകൾ ചെയ്യ്താലും എനിയ്ക്കു നല്കാൻ കഴിയാത്തത്….

നീ പൊന്നിനെ ഗർഭണിയായിരുന്നപ്പോൾ
സ്കാനിംങ്ങിനായി നിന്നെ ഹോസ്പിറ്റലിൽ കൊണ്ടുപോയപ്പോൾ
ഡോക്ടർ നമ്മളോട് എത്ര തവണ പറഞ്ഞു
നിന്റെ വയറ്റിൽ വളരുന്ന ജീവനെ അബോർഷൻ ചെയ്യാൻ

അല്ലങ്കിൽ അത് നിന്റെ ജീവന് അപകടമായിരിക്കുമെന്ന്

അന്ന് എന്റെ വാക്കോ ഡോക്ടറുടെ വാക്കോ
നീ കേട്ടോ?

നിന്റെ വയറ്റിൽ വളരുന്ന ജീവനെ അബോർഷൻ ചെയ്യില്ല
എന്ന ഉറച്ച തീരുമാനത്തിലായിരുന്നു നീ…

ഞാൻ
ഒത്തിരി പറഞ്ഞിട്ടും നിന്റെ മനസ്സു മാറ്റാൻ എനിയ്ക്കു കഴിഞ്ഞില്ല..

ഡോക്ടറുടെ വിലയിരുത്തൽ തെറ്റല്ലന്ന് തെളിയ്ച്ച്

മോളെ എനിയ്ക്കു സമ്മാനിച്ചു നീ ഈ ലോകത്തോട് വിടപറഞ്ഞു പോയില്ലേ?

മോൾ പിറന്ന ദിവസം സന്തോഷത്തേക്കാൾ സങ്കടത്തിന്റെ ദിനമായിരുന്നു എനിയ്ക്കു..

എന്റെ പാതി ജീവൻ നഷ്ട്ടമായ ദിവസം

മുലപാലിനായി അവൾ കരയുമ്പോൾ ഒരു ഭ്രാന്തനെപ്പോലെ അവളുടെ കരച്ചിൽ കേട്ടു നില്ക്കാൻ വിധിക്കപ്പെട്ടവൻ

ഒന്നു മൂളിപാടാത്ത ഞാൻ
നമ്മുടെ
പൊന്നിനായി
താരാട്ടുപാട്ടുകൾ പാടി….

അവളുടെ കൂട്ടുക്കാർ
അമ്മയുടെ കൈ പിടിച്ചു നടക്കുമ്പോൾ അത് നോക്കി നിന്നിട്ടുണ്ട് നമ്മുടെ പൊന്ന്….

അവളുടെ വസ്ത്രങ്ങൾ, അവളുടെ ഇഷ്ട്ടങ്ങൾ തിരിച്ചറിയുന്നതിൽ പൂർണ്ണമായും ഇന്നുവരെ ഞാൻ വിജയ്ച്ചിരുന്നില്ല..

പ്രായപൂർത്തിയായപ്പോൾ
അവൾക്ക് എന്റെ മുന്നിൽ പലതും പറയാൻ മടിയായിരുന്നു.. അല്ലങ്കിൽ നാണമായിരുന്നു…

ചില ദിവസങ്ങളിൽ എന്റെ അരികിൽ വരാൻ തന്നെ അവൾക്കു മടിയായിരുന്നു…

എടി പെണ്ണേ എനിയ്ക്ക് ഒരിയ്ക്കലും നിന്റെ പകരമാകാൻ കഴിയില്ല..

പക്ഷേ
ഒരച്ഛന്റെ സ്നേഹം അളവിൽ കൂടുതൽ ഞാൻ അവൾക്കു നല്കിയിട്ടുണ്ട്…

പക്ഷേ നമ്മുടെ മോൾ ഭാഗ്യമില്ലാത്തവളാണ്…

നിന്റെ സ്നേഹം ,കരുതൽ ,അമ്മയ്ക്കു മുന്നിൽ മനസ്സു തുറക്കുന്ന മകളുടെ സന്തോഷം. അത്. നമ്മുടെ മോൾക്ക് കിട്ടിയില്ല

പക്ഷേ അവളുടെ ഈ ജന്മം
നിന്റെ ദാനമാണ്

അവൾക്കു ജന്മം നല്കി മാതൃ സ്നേഹത്തിന്റെ മാതൃകയായി പുണ്യവതിയായാണ് നീ ഈ ലോകത്തോട് വിടപറഞ്ഞത്…

പക്ഷേ എനിയ്ക്കും നിനക്കും കിട്ടിയ മാതൃവാത്സല്ല്യം, അത് നമ്മുടെ മോൾക്ക് കിട്ടിയില്ല..

നല്ല അച്ഛൻ എന്ന് എല്ലാവരും പറയുമ്പോൾ
അവൾക്കറിയില്ലല്ലോ അതിലും എത്രയോ മേലെയാണ് അവളുടെ അമ്മയെന്ന്..

പക്ഷേ എനിയ്ക്കറിയാം
എന്നെക്കാൾ
എത്രയോ മുകളിലാണ് ഈ അമ്മയെന്ന്..

ഞാൻ മറ്റുള്ളവർക്കു മുന്നിൽ നല്ല അച്ഛനായി വാഴ്ത്തപ്പെടുന്നതിലും

എന്റെ മോൾക്കു നഷ്ട്ടമായ അമ്മ വാത്സല്ല്യത്തെ ഓർത്തു ഉള്ളുരുകുന്നവനാണ്..

കാരണം ഒരമ്മയുടെ സ്നേഹവും, വാത്സല്ല്യവും അനുഭവിച്ചറിഞ്ഞവനാണ് ഞാൻ..

മരണത്തിന് തുല്ല്യമായ വേദന സഹിച്ച് എനിയ്ക്കു ജന്മം തന്നവളാണ്
എന്റെ അമ്മ

എന്നെ ഊട്ടാൻ പലപ്പോഴും പട്ടണി കിടന്നവളാണ്
എന്റെ അമ്മ

എന്റെ ഇഷ്ട്ടങ്ങൾക്കായി അച്ഛനു മുന്നിൽ വക്കാലത്തു പോകുന്നവളായിരുന്നു
എന്റെ അമ്മ

എത്ര വേദനിപ്പിച്ചാലും ഒന്ന് പുഞ്ചരിക്കുന്നവൾ…
മാത്രമാത്രമായിരുന്നു എന്റെ അമ്മ

രക്ത ബന്ധങ്ങൾപ്പോലും എന്നെ തള്ളി പറഞ്ഞപ്പോൾ എനിയ്ക്കായി ഒറ്റയാൾ പോരാട്ടം നടത്തിയവളാണ്
എന്റെ അമ്മ..

എത്ര വൈകിയാലും എനിയ്ക്കായി
ആഹാരവുമായി കാത്തിരിക്കുന്നവൾ…

നമ്മുടെ ഇഷ്ട്ടം ഞാൻ ആദ്യം പറഞ്ഞതും അമ്മയ്ക്കു മുന്നിലാണ്

ഒടുവിൽ നമ്മുടെ വീട്ടിലേയ്ക്കു
നിന്നെ നിലവിളക്കു തന്നു സ്വികരിച്ചതും
അമ്മയാണ്..

മുത്തശ്ശി കഥകൾ കേൾക്കാനോ
എന്റെ അമ്മയെ
ഒരു നോക്ക് കാണാനോ പൊന്നുവിന് കഴിഞ്ഞില്ല..

അമ്മയ്ക്കു പകരമാകില്ല മുത്തശ്ശിയെന്ന് അറിയാം പക്ഷേ ഈ അച്ഛനെക്കാൾ
അവൾക്ക് മുത്തശ്ശിയ്ക്കു മുന്നിൽ മനസ്സുതുറക്കാൻ കഴിയുമായിരുന്നു..

അമ്മ മക്കൾക്കു മുന്നിൽ വരച്ച മനോഹരമായ ചിത്രമാണ് ഞാനടക്കമുള്ള അച്ഛന്മാർ…

പക്ഷേ ഒരച്ഛൻ എത്ര വരച്ചാലും ഒരമ്മയുടെ രൂപം മക്കളുടെ മനസ്സിൽ തെളിയില്ല..

ഒന്നു, രണ്ട് വർഷങ്ങൾക്കുള്ളിൽ നമ്മുടെ പൊന്നും അമ്മയാകും.. ആ മാതൃത്വത്തിലൂടെ അവൾ നിന്നെ തിരിച്ചറിയും…
അന്നു മാത്രമേ
ഈ അച്ഛനു സന്തോഷമാകു…

ജോസ്ബിൻ

LEAVE A REPLY

Please enter your comment!
Please enter your name here