Home Shalini Vijayan നന്നായി അണിഞ്ഞൊരുങ്ങിട്ട് തന്നെയാണ് ഞാൻ ചായയുമായി രാഹുലിന്റെമുന്നിലേക്ക് ചെന്നത്..

നന്നായി അണിഞ്ഞൊരുങ്ങിട്ട് തന്നെയാണ് ഞാൻ ചായയുമായി രാഹുലിന്റെമുന്നിലേക്ക് ചെന്നത്..

0

ശാലീനത്വമില്ലാത്തവൾ 

രചന : Shalini Vijayan

നന്നായി അണിഞ്ഞൊരുങ്ങിട്ട് തന്നെയാണ് ഞാൻ ചായയുമായി രാഹുലിന്റെമുന്നിലേക്ക് ചെന്നത്.. അവൻ എന്നെ നോക്കുന്നതിനേക്കാൾ ഇരട്ടി ശക്തിയോടെ ഉണ്ടക്കണ്ണുമായി ഞാനവനെ തുറിച്ചു നോക്കി.പതുക്കെ ചായകൊടുത്ത ശേഷം അവന്റെ നേരെ മുന്നിൽ വന്നു നിന്നു.. എനിക്ക് കിട്ടിയ നല്ലൊരു അവസരമായിരുന്നു. ഒരു തരത്തിൽ പറഞ്ഞാൽ പ്രതികാരം തീർക്കൽ.

എനിക്ക് ശാലിനത്വം ഇത്തിരി ക്കുറവാണേ..
നിങ്ങൾക്കത് ഒത്തിരി ഉണ്ട് താനും.. അതു കൊണ്ട് ശാലിനത്വം ഒള്ളതിനെ തേടി കണ്ടു പിടിച്ചേക്ക്…
കല്യാണം കഴിക്കാതെ മൂക്കിൽ പല്ലു മുളച്ച് വീട്ടിലിരിക്കേണ്ടി വന്നാലും നിങ്ങളുടെ മുന്നിൽ താലികെട്ടാൻ എന്റെ കഴുത്ത് നീട്ടി തരില്ല ഞാൻ.. അതും പറഞ്ഞ് ഞാനകത്തേക്ക് പോയി…
പാതി കുടിച്ച ചായ അവിടെ വച്ച് അവനും അവന്റെമ്മയും ഇറങ്ങി പോകുന്ന കാഴ്ച്ച… അതുവരെ എനിക്ക് നേടാൻ കഴിയാത്ത മഹാ നേട്ടമായി കരുതി നോക്കി നിന്നു ഞാൻ..
അച്ഛനും അമ്മയും ദഹിപ്പിച്ചൊരു നോട്ടം നോക്കി… ഒന്നുമറിയാത്ത ഭാവത്തിൽ ഞാനിരുന്നു..

പിറ്റേന്നു ഞാൻ രാവിലെ പോയത് അമ്മൂനെ കാണാനും എന്റെ സാഹസിക പ്രവർത്തനങ്ങളെ വിലയിരുത്താനുമായിരുന്നു.

ശാലു ഇത്രേം വേണ്ടായിരുന്നു..

അമ്മു നിനക്കങ്ങനെ ഒക്കെ പറയാം … പക്ഷേ ഞാൻ…
രാഹുലിനെ അവന്റെ അമ്മയുടെ മുന്നിൽ വച്ച് അപമാനിക്കണമായിരുന്നോ?

അമ്മു പറഞ്ഞതിലും കാര്യമുണ്ട്…
എനിക്ക് വിരോധമുണ്ടായത് രാഹുലിനോടു മാത്രമാ…..

അടുത്ത ദിവസം കോളേജിലേക്കു പോകുമ്പോ ഒന്നു മാത്രമേ ഞാൻ അമ്മു നോട് ആവശ്യപ്പെട്ടുള്ളൂ…. രാഹുലിനേക്കാൾ നല്ലൊരു ചെക്കനെ എനിക്ക് ഈ ക്യാമ്പസിൽ നിന്ന് സ്നേഹിക്കണം…. അവനെ വിവാഹം കഴിക്കണം.. എന്നിട്ട് രാഹുലിനെക്കാൾ നല്ലൊരുവനെ എനിക്ക് കിട്ടിയതിൽ അവന് അസൂയ തോന്നണം… ജീവിതക്കാലം മുഴുവനും രാഹുൽ നീറി നീറി ജീവിക്കണം..

ശാലു ഇതൊക്കെ നടക്കുവോ?

നടക്കണം….

==========
രണ്ടു വർഷം മുന്നേ ഞാൻ പ്ലസ് ടു വിന് പഠിക്കുന്ന ക്കാലം….. നടന്നു പോകുന്ന വഴിയിൽ എപ്പോഴും അവൻ ഓട്ടോയുമായി വന്ന് സുന്ദരിക്കോതേ വരുന്നോ യെന്നു ചോദിക്കുമായിരുന്നു……… പിന്നെ അവന്റെ ഒരു സൈറ്റടിക്കലും……
നീ പോടാ സാ യിപ്പേ…….. പട്ടീ…..
അവൻ വെളുത്ത സായിപ്പായതുകൊണ്ടല്ലേ.. എന്നെ അങ്ങനെ വിളിച്ച് കളിയാക്കുന്നത്…

പിന്നെയൊരിക്കൽ കാവിലെ പാട്ടുത്സവത്തിന് ചന്തയിൽ നിന്നും കൺമഷിയും കരിവളയും ചാന്തും വാങ്ങുമ്പോൾ ‘…….
സുന്ദരിക്കോതയ്ക്കെന്തിനാ പൊട്ട്? എന്നു ചോദിച്ച് കളിയാക്കി……….

The app was not found in the store. :-(

നീ പോടാ പട്ടീ…….

അവൻ പിന്നേം സൈറ്റടിച്ചു……… അതായിരുന്നു എനിക്കു സഹിക്കാൻ പറ്റാത്തത്………….
ഒരിക്കൽ പോലും ഞാനവന്റെ ഓട്ടോ യിൽ കയറിയ തേയില്ല…………….

ഒരിക്കൽ ഞാൻ ക്ലാസ് കഴിഞ്ഞ് മടങ്ങിവരുമ്പോൾ പെട്ടെന്ന് ഒരു ഓട്ടോ അടുത്ത് വന്നു നിന്നു.. നോക്കിയപ്പോൾ അപ്പുറത്തെ വീട്ടിലെ ശാരദേച്ചി സായിപ്പിന്റെ ഓട്ടോയിൽ…
മോള് കയറിക്കോ…
അന്നാദ്യമായി ഞാനവന്റെ വണ്ടിയിൽ കയറി. രണ്ടു മിനിറ്റ് മുന്നോട്ടു പോയതും
മോനേ വണ്ടിയൊന്നു നിർത്ത് ബാങ്കിലേക്കൊന്ന് പോകണമെന്ന് ശാരദേച്ചി ഇറങ്ങി പോയി…
പത്തു പതിനഞ്ച് മിനിറ്റോളം എനിക്ക് ശ്വാസം -മുട്ടുന്നതു പോലെ തോന്നി……..
ഞാൻ രാഹുൽ…..
എന്താ നിന്റെ പേര്.?
ഉള്ള എല്ലാ വെറുപ്പും പുറത്തു കാണിച്ചു ഞാൻ പേരു പറഞ്ഞു..
ശാലു…..
ശാലു ന് ശാലീനത്വം ഉണ്ടോ? ഒട്ടും ഇല്ലാലോ…
നിന്നെ കണ്ടിട്ട് പെണ്ണാണെന്ന് തോന്നുന്നില്ലാല്ലോ ഉണ്ടക്കണ്ണി….
നീ നോക്കി പേടിപ്പിക്കുമ്പോ എനിക്ക് ഇഷ്ടം കൂടുന്നു നിന്നോട്….
അടുത്ത നിമിഷം എന്റെ കണ്ണു രണ്ടും നിറഞ്ഞൊഴുക്കി..,
ശാരദേച്ചി വരുന്നത് കണ്ടിട്ടാകണം അവൻ മിണ്ടാതിരുന്നു….. അന്നുതൊട്ട് എനിക്ക് രാഹുലിനോടുള്ള ദേഷ്യം കൂടിക്കൂടി വന്നു…….

പിന്നീടായിരുന്നു അവന്റെയീ പെണ്ണുകാണൽ വരവ്
===========
മൂന്നു വർഷത്തെ കോളേജ് ജീവിതം………. അവനേക്കാളും നല്ലൊരു ചിത്രകാരനെ പ്രണയിച്ചു…… സാരംഗ്…..

കാവിലും ഉത്സവപ്പറമ്പിലും കല്യാണത്തിനും ഒക്കെ ഞാൻ സാരംഗിനേം കൂട്ടി നടന്നു…..ഒക്കെ രാഹുൽ കാണാൻ വേണ്ടിയായിരുന്നു ……….പക് ഷേ അധികകാലം നീണ്ടുേ പോയില്ല ആ പ്രണയവും………..


പിന്നെ നാലഞ്ചു വർഷത്തേക്ക് ഞാൻ രാഹുലിനേ കണ്ടതേയില്ല……. പതിയെ അവന്റെ ശല്യം ഇല്ലാതായതോടെ ഞാനവനേം മറന്നു തുടങ്ങിയിരുന്നു…….ആ വർഷങ്ങൾക്കിടയിൽ ഞാൻ നേഴ്സിംഗ് പഠനം പൂർത്തീകരിച്ചുെ.. വരുമാനം വളരെക്കുറവാണെങ്കിലും ഒരു ജോലിയാവട്ടെ എന്നു കരുതി ഹോസ്പിറ്റലിൽ പോകാൻ തുടങ്ങി…… ആയിടക്കു പല കല്യാണ ആലോചനകൾ വന്നെങ്കിലും എന്റെ ജാതകത്തിലെ ചൊവ്വാദോഷം കാരണം പലതും മുടങ്ങി പോയി……

അപ്രതീക്ഷിതമായി ഒരിക്കൽ ഹോസ്പിറ്റൽവാർഡിൽ നിന്നും രാഹുൽ ഇറങ്ങി പോകുന്നതു കണ്ടു ഞാൻ…. വർഷങ്ങൾ ഒരു പാട് കഴിഞ്ഞെങ്കിലും അവനിൽ ചെറിയ മാറ്റങ്ങൾ ഒക്കെ വന്നിട്ടുണ്ട്…… എന്നെക്കണ്ടിട്ടും അറിയാത്ത ഭാവത്തിലുള്ള അവന്റെ മാറ്റം എന്നിൽ അത്ഭുതം പടർത്തി….

വാർഡിൽ അവന്റെ അമ്മയുടെ അടുത്ത് മരുന്നുമായി പോകുമ്പോൾ വല്ലാത്തൊരു കുറ്റബോധം മനസിൽ വേട്ടയാടി….
മോൾക്കു സുഖാല്ലേ?
ഭർത്താവും കുട്ടികളും ഒക്കെ?

കല്യാണം കഴിഞ്ഞിട്ടില്ല.. ചെറിയൊരു ചൊവ്വയുണ്ട് ജാതകത്തിൽ..

അന്നു രാഹുൽമോൻ എല്ലാം അറിഞ്ഞിട്ടു തന്നെയാമോളേ പെണ്ണുകാണാൻ വന്നത്.. നിന്റെ പിണക്കത്തിന്റെ കാരണം അവൻ പിന്നീടാ പറഞ്ഞത്…….
അതറിഞ്ഞതും എന്തു ചെയ്യണമെന്നറിയാതെ ഞാൻ നിന്നു പോയി.. പലപ്പോഴും തിരിച്ചറിവുകൾ കൈവരുമ്പോഴേക്കും പലതും നഷ്ടപ്പെട്ടിട്ടുണ്ടാകും എന്ന കാര്യം ഞാനന്നു മനസ്സിലാക്കി. അന്നു വൈകിട്ടു പതിവുപോലെ ഹോസ്പിറ്റലിൽ നിന്നിറങ്ങി നടന്നു വരുമ്പോ ‘ഒരു ബുള്ളറ്റ് എന്നെ തൊട്ടു രസി വന്നു നിന്നു…
വരുന്നോടിസുന്ദരിക്കോ തേയെന്നു ചോദിച്ചപ്പോൾ ഒന്നും ചിന്തിക്കാതെ ഞാനവന്റെ പിന്നിൽ ചാടിക്കയറി.. അവന്റൊപ്പമുള്ള ആ യാത്ര ചെന്നവസാനിച്ചത് ഞങ്ങളുടെ വിവാഹത്തിലേക്കാണ്….

Shalini Vijayan.

LEAVE A REPLY

Please enter your comment!
Please enter your name here