Home Josbin Kuriakose Koorachundu എന്റെ കുഞ്ഞുങ്ങൾ മരകൊമ്പിൽ തൂങ്ങി നിന്നപ്പോൾ അഴിച്ചുമാറ്റാൻ ഒരുത്തനെയും കണ്ടില്ല…

എന്റെ കുഞ്ഞുങ്ങൾ മരകൊമ്പിൽ തൂങ്ങി നിന്നപ്പോൾ അഴിച്ചുമാറ്റാൻ ഒരുത്തനെയും കണ്ടില്ല…

0

നീതി

രചന : Josbin Kuriakose

എന്റെ സാറെ അയിത്തവും തൊട്ടുകൂട്ടായ്മ്മയും ഇല്ലന്നു പറയുന്നത് വെറുതെയാണ്…

എന്റെ കുഞ്ഞുങ്ങൾ മരകൊമ്പിൽ തൂങ്ങി നിന്നപ്പോൾ അഴിച്ചുമാറ്റാൻ ഒരുത്തനെയും കണ്ടില്ല

ഞാൻ വേണ്ടി വന്നു സാറെ…
ആ മരകൊമ്പിൽ നിന്ന് അഴിച്ചിറക്കാൻ

ഒരു കൈ സഹായത്തിന് ആരെയും കണ്ടില്ല

എല്ലാവരും എന്റെ കുഞ്ഞുങ്ങളുടെ ചലനമറ്റ ശരീരം ഫോണിൽ പകർത്തുന്ന തിരക്കിലായിരുന്നു..

ശരിയാണ് അയിത്തമൊന്നും ഇല്ല

അത് ഉണ്ടായിരുന്നങ്കിൽ
എന്റെ കുഞ്ഞുങ്ങളെ ആ മൃഗങ്ങൾ തിന്ന് കെട്ടി തൂക്കില്ലായിരുന്നു..

ഞങ്ങൾ ഇവിടെ നിന്ന് ഇറങ്ങുമ്പോൾ
എന്റെയും ഇവളുടെയും പാദങ്ങൾ പതിഞ്ഞ ,കണ്ണൂനീർ തുള്ളി വീണ ഇവിടെ നിങ്ങൾ ചാണകവെള്ളം തളിച്ചു ശുദ്ധികരിക്കണം..

എന്റെ കുഞ്ഞുങ്ങളെ കൊന്ന

ആ മൃഗങ്ങളെ ഇവിടെ Ac റൂമിൽ ഇരുത്തി വിസ്തരിക്കുമ്പോൾ ഞങ്ങളുടെ പാദങ്ങൾ പതിഞ്ഞ, കണ്ണുനീർ തുള്ളികൾ വീണ് ഇവിടെ അശുദ്ധമാക്കണ്ട…

The app was not found in the store. :-(

ഞങ്ങൾ പോവ സാറെ…

ദയവു ചെയ്യ്ത് ഒരപേക്ഷ മാത്രം എന്റെ കുഞ്ഞുങ്ങളെ കൊന്നത് ഞാനെന്ന് നാളെ പറയരുത്….

എന്റെ ചോരയാണ്, എന്റെ പ്രാണനായിരുന്നു എന്റെ മക്കൾ…

അങ്ങനെ പറഞ്ഞു എന്നെയും അകത്താക്കിയാൽ ഇവളെയും ആ പട്ടികൾ കടിച്ചുകീറും….

സത്യങ്ങൾ ഇരുളുനീക്കാത്ത ഈ ലോകത്ത് ഞങ്ങൾ ഒക്കെ കറുത്തവരാണ്.. നീതിക്കായി പോരാടുന്ന കറുത്തവർ…

ഇവൾക്കും ഞാനും എനിയ്ക്കു ഇവളും മാത്രമേ ഉള്ളു സാറെ

എല്ലാം കണ്ട ദൈവംപോലും ഒന്നും കാണാത്തവനെപ്പോലെ
മുഖം തിരിയ്ക്കുമ്പോൾ

നീതിയുടെ തുലാസ്സ് ഉയരില്ല സാറെ..

ജോസ്ബിൻ

LEAVE A REPLY

Please enter your comment!
Please enter your name here