Home Latest “എന്നാലും നീ ആളു ഭാഗ്യള്ളവളാട്ടോ.. അമേരിക്കക്കാരനെ തന്നെ കിട്ടിയില്ലേ?

“എന്നാലും നീ ആളു ഭാഗ്യള്ളവളാട്ടോ.. അമേരിക്കക്കാരനെ തന്നെ കിട്ടിയില്ലേ?

0

കട്ട തേപ്പ്

“എന്നാലും നീ ആളു ഭാഗ്യള്ളവളാട്ടോ.. അമേരിക്കക്കാരനെ തന്നെ കിട്ടിയില്ലേ? കൂട്ടുകാരികളുടെ ആ പുകഴ്ത്തൽ സെറിന് നന്നായി ബോധിച്ചു…

” നിങ്ങളെന്താ കരുതിയത് എന്നെക്കുറിച്ച്? ഇതു താൻ സെറിൻ സ്റ്റൈൽ” .. കുറച്ച് അഹങ്കാരത്തോടെയുളള ആ വർത്തമാനം പക്ഷെ ഒരാൾക്ക് സഹിച്ചില്ല…സെറിന്റെ ഡിയർ ഫ്രണ്ട് ശാലിനായിരുന്നു അത്…

“ഹും എന്നാലും നീ ജിനോയിയെ ചതിക്കുമെന്ന് ഞാനൊരിക്കലും കരുതിയതല്ല!.. ശാലിൻ പറഞ്ഞു..

“ഓ..കമോൺ മാഡം..നീ ഇപ്പോഴും ഈ പൈങ്കിളി പ്രേമത്തിൽ വിശ്വസിച്ചു നടന്നോ..എടീ ലൈഫിലേക്കു വരുമ്പോൾ നമ്മൾ കുറച്ചൂടെ പ്രാക്ടിക്കൽ ആവണം..നീ ഒന്ന് ചിന്തിച്ച് നോക്ക് ജിനോയ് വെറും സെയിൽസ് എക്സിക്യുട്ടിവ് ആണ്..റോയ് സോഫ്റ്റ് വെയർ എൻജിനീയറും അതും സ്റ്റേറ്റ്സിൽ..നമ്മൾ ഭാവി കൂടെ നോക്കണ്ടെ മോളേ” സെറിൻ പറഞ്ഞു

“നീയെന്താ ഈ പറയുന്നത് സെറിൻ.. നിനക്കുവേണ്ടിയല്ലെ അവൻ പഠിത്തം പോലും മുഴുവനാക്കാതെ ജോലിക്കു പോയ്ക്കൊണ്ടിരുന്നത്.. ഇപ്പോഴത്തെ അവന്റെ അവസ്ഥയെ പറ്റി നീ ചിന്തിച്ചിട്ടുണ്ടോ? ശാലിൻ ചോദിച്ചു..

“ഐ ഡോൺട് കെയർ..താടി വളർത്തി മാനസ മൈനേ പാടുന്നുണ്ടാവും!…അല്ലാതെ അവനെന്നെ ബ്ലാക്ക്മെയിൽ ചെയ്യാൻ വല്ല ഉദ്ദേശവുമുണ്ടെങ്കിൽ അതും നടക്കാൻ പോകുന്നില്ല!..കാരണം റോയിയോട് കാരൃങ്ങൾ ഞാൻ പറഞ്ഞിട്ടുണ്ട്..അവനതൊക്കെ സില്ലിയായിട്ടാണ് എടുത്തിരിക്കുന്നത്!..” അവൾ പറഞ്ഞു

“സെറിൻ..റോയ് എന്റെ ഒരു റിലേറ്റീവ് കൂടിയാണ് ..എന്നിട്ട് പോലും ഞാനവനോട് ഒന്നും പറയാതിരുന്നത് നീയെന്റെ ഫ്രണ്ട് ആയതു കൊണ്ട് മാത്രമാണ് അത് നീ മറക്കണ്ട” ശാലിൻ ദേഷൃത്തോടെ പറഞ്ഞു…

” ഓ..സ്വീറ്റി..എനിക്കറിയാം നീയത് ചെയ്യില്ലാന്നു… നീ പേടിക്കണ്ട റോയിയെ ഞാൻ ആത്മാർത്ഥ മായി തന്നെയാണ് സ്നേഹിക്കുന്നത്…
അവനെന്നേയും… വി ആർ ഇൻ ലൗവ് മോളേ..”

“ഹും..ഞാൻ പോകുന്നു സെറിൻ..ഇനി ഇവിടെ നിന്നാൽ ഞാനെന്തെങ്കിലുമൊക്കെ പറഞ്ഞുപോകും..ബൈ”

“ഡീ..പിണങ്ങല്ലെ!നാളെ കല്ല്യാണത്തിനു വരാതിരിക്കല്ലെ ഇതിന്റെ പേരിൽ” സെറിൻ പറഞ്ഞു..

ശാലിൻ പോയതും റിൻസി സെറിനോട് ചോദിച്ചു..

“നീ ആളൊരു ഭയങ്കരി തന്നെ അവനേം തേച്ചല്ലേ?
ഇതെത്രാമത്തെയാടി…ഹ..ഹ..”

“നീ എന്തു വിചാരിച്ചു..റോയിയെ എനിക്കു പണ്ടു മുതൽക്കേ ഇഷ്ടമാണ്..ഇവളായിരുന്നു പാര..ആ സമയത്ത് പറ്റിയൊരു ബുദ്ധിമോശമാണ് ജിനോയ്..അവനിത്ര സീരിയസ് ആവുമെന്ന് ഞാൻ വിചാരിച്ചില്ല..ആ സമയത്താ നിർമ്മലാന്റി റോയിയുടെ ആലോചനയുമായ് വരുന്നത്.. വിട്ടുകളയാൻ പറ്റോ മോളേ..” സെറിൻ പറഞ്ഞു..

“അമ്പടി കേമി!എന്നിട്ട് നീ ജിനോയിയെ എങ്ങിനെ ഒഴിവാക്കി?

“ഹോ ഒന്നും പറയണ്ട മോളേ..രണ്ടു വർഷം കൊണ്ട് ഞാനവന്റെ അസ്ഥിക്കുപിടിച്ചിരുന്നത്രെ അവസാനം ഞാൻ ചത്തുകളയും എന്നു പറഞ്ഞപ്പോ പിടി വിട്ടു..പക്ഷെ റോയ് എന്റെ അസ്ഥിക്കു പിടിച്ചിരിക്കുകയാണെന്ന് അവനറിയില്ലല്ലോ.. ഒരു ഇൻവിറ്റേഷൻ അവനും അയച്ചിട്ടുണ്ട്… ഹ..ഹ..സെറിൻ ലാഘവത്തോ ടെയാണത് പറഞ്ഞത്

“മോളേ താഴെ ജോസ് അങ്കിൾ അന്വേഷിക്കുന്നു..
സെറിന്റെ മമ്മി അറിയിച്ചു…

“ഓക്കെ അയാം ഗോയിംഗ് ഡൗൺ..ഫുഡ്ഡടിച്ചിട്ടേ പോകാവൂട്ടോ എല്ലാരും” അതും പറഞ്ഞ് സെറിൻ താഴേക്കു പോയി..

“ഏന്നാലും ഇവളാളൂ കൊളളാം..എത്ര പേരെയാ തേച്ചിരിക്കുന്നത് ഇങ്ങനത്തെ തേപ്പുകാരികൾ ക്കൊക്കെ നല്ല ചെക്കൻമാരേ കിട്ടൂ..”
കൂട്ടുകാരികൾ അടക്കം പറഞ്ഞു..

പിറ്റെ ദിവസം രാവിലെ വില കൂടിയ വസ്ത്രങ്ങള ണിഞ്ഞ്, പെയിന്റടിച്ച പോലത്തെ മെയ്ക്കപ്പും ഇട്ട് വളരെയധികം സന്തോഷവതിയായി സെറിൻ തന്റെ ജീവിതത്തിലെ ആ പ്രധാന ദിവസത്തെ വരവേൽക്കാനായി ഇറങ്ങി..

കാറിൽ കേറാനായി ഒരുങ്ങിയതും മുമ്പിൽ തന്നെ നിൽക്കുന്നു ജിനോയ്..

സെറിൻ ഒന്നമ്പരന്നു..

ജിനോയ് മുന്നോട്ട് വന്നു..കൂടെ സുന്ദരിയായ ഒരു പെൺകുട്ടിയും ഉണ്ടായിരുന്നു..

“പേടിക്കേണ്ട സെറിൻ..ഞാൻ പ്രശ്നമുണ്ടാക്കാൻ വന്നതല്ല.നീവിളിച്ചതനുസരിച്ച് നിന്റെ കല്ല്യാണം കൂടാൻ വന്നതാ” ജിനോയ് പറഞ്ഞു..

അത് കേട്ടതോടെയാണ് സെറിൻ കുറച്ച് റിലാക്സ് ആയത്..

“ഓ..വരൂ ജിനോയ്..”സന്തോഷത്തോടെ സെറിൻ ജിനോയിയെ വിളിച്ചു..

“ആ സെറിൻ..പരിചയപെടുത്താൻ മറന്നു ഇതെന്റെ വൈഫ് മിയ..അറിയിക്കാൻ പറ്റിയില്ല..പെട്ടന്നായിരുന്നു എല്ലാം”…

ജിനോയ് പറഞ്ഞത് കേട്ട് സെറിൻ ഒന്നു ഞെട്ടിയെങ്കിലും അതു മറച്ചു പിടിച്ചുകൊണ്ട് അവൾ സംസാരം തുടർന്നു..

” ഓ..ദാറ്റ്സ് ഗ്രേറ്റ്! നൈസ് ടു മീറ്റ് യൂ ബോത്ത്..കൺഗ്രാറ്റ്സ്..ഓക്കെ..ഞങ്ങൾ ഇറങ്ങാറായി..പള്ളിയിലേക്ക് വന്നോളോ രണ്ടു പേരും ” സെറിൻ പറഞ്ഞു.

അവൾക്കത് താങ്ങാനാവുമായിരുന്നില്ലെങ്കിലും അതിന് പകരം തന്റെ കഴുത്തിൽ റോയ് മിന്നുകെട്ടുന്നത് അവനെ കാണിക്കാൻ അവൾക്ക് തിടുക്കമായി…

അങ്ങനെ അവർ ഇറങ്ങാൻ നേരം ജോസ് അങ്കിൾ കിതച്ച് കൊണ്ട് അവിടേക്കു വന്നു..

സെറിന്റെ പപ്പയെ മാറ്റി നിർത്തി അങ്കിൾ കാരൃം പറഞ്ഞതും പപ്പ തലചുറ്റി വീണതും ഒരുമിച്ചായിരുന്നു..” എല്ലാവരും ഓടിക്കൂടി..

“എല്ലാവരും ഒന്നുമാറി നിൽക്ക്..കുറച്ച് കാറ്റ് കൊളളട്ടെ!” ജോസ് അങ്കിൾ പറഞ്ഞു..

“പപ്പാ!..എന്താ അങ്കിൾ സംഭവിച്ചത്? ഒന്നു തെളിച്ച് പറ!..സെറിൻ ടെൻഷനോടെ ചോദിച്ചു…

” അത്..അത്..ആ റോയ് നമ്മളെ ചതിച്ചു മോളേ.. അങ്കിൾ വിഷമത്തോടെ അറിയിച്ചു..

“എന്താ അങ്കിൾ ഈ പറയുന്നത്? സെറിൻ ആകാംക്ഷയോടെ ചോദിച്ചു..

“അവനു മറ്റൊരു പെൺകുട്ടിയുമായി അടുപ്പമുണ്ടായിരുന്നു..അവളേയും കൊണ്ട് അവൻ ഒളിച്ചോടി…” ഒറ്റ ശ്വാസത്തിൽ അങ്കിൾ അതു പറഞ്ഞതും സെറിൻ തലകറങ്ങി വീണതും ഒരുമിച്ചായിരുന്നു..

രണ്ടു ദിവസം കഴിഞ്ഞ് സെറിന്റെ ഫോണിലേക്ക് ഒരു കോൾ വന്നു..

” ഹലോ ഡിയർ..ഇത് ഞാനാ ശാലിൻ..”

“ഹോ നീയായിരുന്നോ..അറിഞ്ഞില്ലേ സംഭവങ്ങളൊക്കെ” സെറിൻ വിഷമത്തോടെ അറിയിച്ചു..

“പിന്നെ അറിയാതെ..” ശാലിൻ പറഞ്ഞു..

“എന്നാലും അവൻ എന്നോടിത് ചെയ്തല്ലോ?.. എനിക്ക് മറക്കാനാവുന്നില്ലെടീ.. സെറിൻ വിതുംമ്പി..

” ഏയ് നീയിങ്ങനെയിയാലോ ഇപ്പോ മനസ്സിലായില്ലേ നിനക്ക് കൊടുത്താ കൊല്ലത്തും കിട്ടും തേപ്പെന്ന്.. ശാലിൻ വാശിയോടെയാണ് അത് പറഞ്ഞത്..

“നീ കൂടെ എന്നെ ഇങ്ങനെ വേദനിപ്പിക്കാതെ ഞാനാകെ തളർന്നിരിക്കാ..നീ പിന്നെ വിളിക്കൂ..

“ശരി..ഇതൂടെ കേട്ടോ..റോയ് എന്റെ കൂടെയാ വന്നിരിക്കുന്നത്..ഞങ്ങളുടെ മാര്യേജ് കഴിഞ്ഞു..നെസ്റ്റ് വീക്ക് ഞങ്ങൾ യു.എസ് പോകും..ബൈ ബൈ സ്വീറ്റി…..”

അതും പറഞ്ഞ് ശാലിൻ ഫോൺ കട്ട് ചെയ്തു..

സ്തംഭിച്ചിരുന്നുപോയി സെറിൻ..

ഇതിനേക്കാൾ വലിയൊരു തേപ്പ് അവൾക്ക് കിട്ടാനില്ലായിരുന്നു..നല്ല കട്ട തേപ്പ്…

രചന
പ്രവീൺ ചന്ദ്രൻ

LEAVE A REPLY

Please enter your comment!
Please enter your name here